40 വർഷം മുന്‍പ് , കൃത്യമായി പറഞ്ഞാൽ 1984 ഓഗസ്റ്റ് 24നാണ് ഇന്ത്യയിലെ ആദ്യത്തെ ത്രിമാന സിനിമ മൈ ഡിയർ കുട്ടിച്ചാത്തൻ റിലീസ് ചെയ്യുന്നത്. മലയാള സിനിമ മാത്രമല്ല ഇന്ത്യൻ സിനിമതന്നെ അന്നേവരെ കണ്ടിട്ടില്ലാത്ത പുതിയൊരു ദൃശ്യ വിസ്മയമാണ് മലയാളികളായ സിനിമ പ്രവർത്തകർ ഇന്ത്യൻ സിനിമാവേദിക്ക് കാണിച്ചുകൊടുത്തത്. എന്നും പുതുമകളും പരീക്ഷണങ്ങളും വിസ്മയങ്ങളും വെള്ളിത്തിരയിൽ തീർത്തിട്ടുള്ള നവോദയയുടെ കുടുംബത്തിൽനിന്നാണ് ത്രീഡി മൈ ഡിയർ കുട്ടിച്ചാത്തൻ പ്രേക്ഷകരുടെ കൺമുന്നിലെത്തിയത്. കൺമുന്നിലെത്തുക എന്ന പ്രയോഗം അക്ഷരാർഥത്തിൽ ശരിയായിരുന്നു. അന്നുവരെ സ്ക്രീനിൽ മാത്രം കണ്ടിരുന്ന പല കാഴ്ചകളും സ്ക്രീനിൽനിന്ന് തങ്ങളുടെ സീറ്റിനടുത്തേക്ക് വന്നപ്പോൾ പ്രേക്ഷകർ ആദ്യം അമ്പരന്നു പിന്നെ അത്ഭുതപ്പെട്ടു പിന്നെ കൈകൾ നീട്ടി ആ ദൃശ്യങ്ങൾ പിടിച്ചെടുക്കാൻ ശ്രമിച്ചു… അതുതന്നെയായിരുന്നു ത്രീഡി മാജിക്.. മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളിൽ ഒന്നാണ് മൈ ഡിയർ കുട്ടിച്ചാത്തൻ. 97 മിനിറ്റ് ദൈർഘ്യം മാത്രമേ സിനിമയ്ക്കുള്ളൂ.…
Read MoreDay: September 23, 2024
ദുലീപ് ട്രോഫി ചതുർദിന ക്രിക്കറ്റ്; ജയവുമായി ഇന്ത്യ ഡിയും എയും
അനന്തപുർ: ദുലീപ് ട്രോഫി ചതുർദിന ക്രിക്കറ്റിൽ മലയാളി താരം സഞ്ജു സാംസണിന്റെ കന്നി സെഞ്ചുറി പാഴായായില്ല. ഒന്നാം ഇന്നിംഗ്സിൽ സഞ്ജുവും രണ്ടാം ഇന്നിംഗ്സിൽ റിക്കി ഭുയിയും സെഞ്ചുറിയുമായി തിളങ്ങിയ മത്സരത്തിൽ ഇന്ത്യ ബിക്കെതിരേ ഇന്ത്യ ഡിക്ക് തകർപ്പൻ ജയം. 258 റണ്‍സിന്റെ ജയമാണ് ഇന്ത്യ ഡി നേടിയത്. 373 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ ഇന്ത്യ ബി, 22.2 ഓവറിൽ 116 റണ്‍സിന് എല്ലാവരും പുറത്തായി. ആറു വിക്കറ്റെടുത്ത അർഷ്ദീപ് സിംഗ്, നാലു വിക്കറ്റെടുത്ത ആദിത്യ താക്കറെ എന്നിവരാണ് ഇന്ത്യ ബിയെ തകർത്തത്. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഡിക്കായി ബോൾ ചെയ്തത് ഇവർ മാത്രമാണ്. നിതീഷ് കുമാർ റെഡ്ഢിയാണ് (40 നോട്ടൗട്ട്) ഇന്ത്യ ബിയുടെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറർ. ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡിയുടെ ആദ്യ വിജയമാണിത്. ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ ഡി…
Read Moreഎന്താണ് ഒരു ഫിസിയോതെറാപ്പിസ്റ്റ് ചെയ്യുന്നത്?
രോഗനിര്‍ണയത്തിലും ചികിത്സയിലുമുള്ള തങ്ങളുടെ നൈപുണ്യം ഉപയോഗിച്ച് ശൈശവം മുതല്‍ വാര്‍ധക്യം വരെയുള്ള ഘട്ടങ്ങളില്‍ നമുക്ക് ഉണ്ടായേക്കാവുന്ന വിവിധതരം രോഗങ്ങളെയും ശസ്ത്രക്രിയാനന്തര ബുദ്ധിമുട്ടുകളെയും മറ്റ് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെയും ഫിസിയോ തെറാപ്പിസ്റ്റ് മനസിലാക്കുകയും ഉചിതമായ ചികിത്സ നല്‍കുകയും ചെയ്യുന്നു. വിവിധ ഫ്രീക്വന്‍സിയിലുള്ള വൈദ്യുത തരംഗങ്ങൾ രോഗങ്ങള്‍ക്ക് അനുസൃതമായ വ്യായാമ മുറകള്‍, വിവിധ ഫ്രീക്വന്‍സിയിലുള്ള വൈദ്യുത തരംഗങ്ങള്‍, മറ്റു ഭൗതിക സ്രോതസുകള്‍ എന്നിവയുടെ സഹായത്തോടെ വേദന ശമിപ്പിക്കുകയും ചലനശേഷി വീണ്ടെടുക്കുകയും ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. ജോയിന്റ് മൊബിലൈസേഷന്‍ മാനുവല്‍ തെറാപ്പി, ടേപ്പിംഗ്, ഡ്രൈ നീഡിലിംഗ്, ജോയിന്റ് മൊബിലൈസേഷന്‍, കപ്പിംഗ് തെറാപ്പി, മൂവ്മെന്റ് അനാലിസിസ് തുടങ്ങിയ ഒട്ടനവധി നൂതന ചികിത്സാ രീതികളും രോഗനിവാരണത്തിനായി ഉപയോഗിക്കുന്നു. ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുന്നു ജീവിതശൈലീരോഗങ്ങളുടെയും തൊഴില്‍ജന്യ അസുഖങ്ങളെയും പ്രതിരോധിക്കുന്നതു വഴി ആരോഗ്യമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്താന്‍ സഹായിക്കുന്നു. നടുവേദനയും അതിന്റെ പ്രതിരോധവും ഫിസിയോതെറാപ്പിയിലൂടെ ലോകത്ത് 10ല്‍ 8…
Read Moreലോകത്തിലെ ഏറ്റവും ഉയരമുള്ള ക്രിസ്തുപ്രതിമ ഇനി ഇന്തോനേഷ്യക്കു സ്വന്തം
ജക്കാർത്ത: ലോകത്തിൽ ഏറ്റവും ഉയരമുള്ള ക്രിസ്തുപ്രതിമ ഇനി മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യക്കു സ്വന്തം. 61 മീറ്റര്‍ ഉയരമുള്ള പ്രതിമ നോർത്ത് സുമാത്ര പ്രവിശ്യയിലെ സമോസിര്‍ റീജന്‍സിയിലെ തോബ തടാകത്തിനു സമീപമുള്ള സിബിയാബിയ കുന്നിലാണു സ്ഥാപിച്ചത്. കഴിഞ്ഞദിവസം ഇന്തോനേഷ്യന്‍ ബിഷപ്സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ.അന്റോണിയസ് സുബിയാന്റോ ബെഞ്ചമിന്‍ ഇതിന്റെ ആശീർവാദവും ഉദ്ഘാടനവും നിര്‍വഹിച്ചു. ഈ കുന്ന് ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണെന്നും ആളുകളുടെ വിശ്വാസം ശക്തിപ്പെടാൻ ഈ സ്ഥലം നിമിത്തമാകുമെന്നും ആർച്ച്ബിഷപ് പറഞ്ഞു. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദ റിഡീമര്‍ പ്രതിമയേക്കാള്‍ 20 മീറ്റര്‍ ഉയരം ഈ പ്രതിമയ്ക്ക് കൂടുതലുണ്ട്. ക്രൈസ്റ്റ് ദ റിഡീമർ പ്രതിമയുടെ ഉയരം 39.6 മീറ്ററാണ്. കഴിഞ്ഞ ആറിന് ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിനിടെ ജക്കാര്‍ത്തയിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തില്‍ വച്ച് ഈ പ്രതിമയുടെ ചെറുപതിപ്പ് ഫ്രാൻസിസ് മാർപാപ്പയെ കാണിക്കുകയും മാർപാപ്പ അത് ആശീര്‍വദിക്കുകയും…
Read Moreഅത്ഭുത ദ്വീപിലെ ഇട്ടുണ്ണാൻ എന്ന ചമയക്കാരൻ കൂട്ടുകാരൻ ഇന്നും അദ്ഭുതമായി മനസിൽ നിറഞ്ഞു നിൽക്കുന്നു, ഒപ്പം ആ ചിരിയും: സാജൻ സാഗരയെ ഓർത്ത് ഗിന്നസ് പക്രു
പ്രിയപ്പെട്ട സാജൻ സാഗര, മിമിക്രി വേദികളിലൂടെയും ടിവി പരിപാടികളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ സാജൻ. 2005-ൽ പുറത്തിറങ്ങിയ വിനയൻ സാർ സംവിധാനം ചെയ്ത അദ്ഭുതദ്വീപിലൂടെയാണ് ഏറെ ജനപ്രീതി യുള്ള നടനാകുന്നത്. ഒരു സ്റ്റേജ് ഷോയുടെ റിഹേഴ്സലിനിടെ വീണ് പരുക്കേറ്റ സാജൻ സാഗര 2005 സെപ്റ്റംബർ 19-ന് തന്റെ ഇരുപത്തിയൊൻപതാം വയസിൽ ഈ ലോകത്തോട് വിട പറഞ്ഞു. അത്ഭുത ദ്വീപിലെ ഇട്ടുണ്ണാൻ എന്ന ചമയക്കാരൻ കൂട്ടുകാരൻ ഇന്നും അദ്ഭുതമായി മനസിൽ നിറഞ്ഞു നിൽക്കുന്നു….ഒപ്പം ആ ചിരിയും… സാജൻ സാഗര അന്തരിച്ചിട്ട് 16 വർഷം തികയുകയാണ്. 2005 ഏപ്രിൽ ഒന്നിന് അത്ഭുതദ്വീപ് റിലീസ് ചെയ്തതോടെ ആരും ശ്രദ്ധിക്കാതെ അവഗണിച്ചു പോന്നിരുന്ന ഒരു ചെറിയ വിഭാഗം മനുഷ്യർ പെട്ടെന്നു നമ്മുടെ സമൂഹത്തിൽ സെലബ്രിറ്റികളും താരങ്ങളുമായി മാറുകയായിരുന്നു എന്ന് ഗിന്നസ് പക്രു പറഞ്ഞു.
Read Moreശ്രീലങ്കയെ നയിക്കാന്‍ അനുര കുമാര
കൊളംബോ: ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായി ഇടതുസഖ്യമായ നാഷണല്‍ പീപ്പിള്‍സ് പവർ നേതാവ് അനുര കുമാര ദിസനായകയെ തെരഞ്ഞെടുത്തു. ശ്രീലങ്കയിലെ മാർക്സിസ്റ്റ് ജനത വിമുക്തി പെരമുന പാർട്ടി നേതാവായ ഈ 56 കാരൻ സാമൂഹ്യസംഘടനകളും പ്രൊഫഷണലുകളും ബുദ്ധഭിക്ഷുക്കളും വിദ്യാര്‍ഥികളുമടങ്ങുന്ന നാഷണൽ പീപ്പിൾസ് പവർ (എൻപിപി) എന്ന വിശാലസഖ്യത്തിലൂടെയാണ് അധികാരത്തിലെത്തിയത്. പുതിയ പ്രസിഡന്റ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് എൻപിപി നേതൃത്വം അറിയിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി വോട്ടെണ്ണൽ രണ്ടാംറൗണ്ടിലേക്കു നീണ്ട തെരഞ്ഞെടുപ്പിൽ മുഖ്യ എതിരാളി സമാഗി ജന ബാലവിഗെയ (എസ്ജെബി) നേതാവ് സജിത് പ്രമേദാസയെ ഉയർത്തിയ കനത്ത വെല്ലുവിളിയെ എൻപിപി സഖ്യം മറികടക്കുകയായിരുന്നു. നിലവിലുള്ള പ്രസിഡന്റ് റനിൽ വിക്രമസിംഗെ വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടിൽത്തന്നെ പരാജയപ്പെട്ടു. സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2022 ൽ പ്രസിഡന്റ് ഗോട്ടഭയ രാജപക്സെയെ അധികാരഭൃഷ്്ടനാക്കിയ കലാപത്തിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ജനത ഇടതുപക്ഷത്തിനൊപ്പം നിന്നത്. 1987 ലെ ഇന്ത്യാ-ലങ്ക…
Read Moreനാല്പത്തിയഞ്ചാമത് ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യക്ക് സ്വർണം
ബുഡാപെസ്റ്റ്: നാല്പത്തിയഞ്ചാമത് ചെസ് ഒളിന്പ്യാഡിൽ ഇന്ത്യക്കു ചരിത്ര സ്വർണം. ചെസ് ഒളിന്പ്യാഡിൽ ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലുമാണ് ഇന്ത്യ സ്വർണം നേടിയത്. ഓപ്പണ്‍, വനിതാ വിഭാഗങ്ങളിൽ ഇന്ത്യ ആദ്യമായാണ് സ്വർണം നേടുന്നത്. ന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ അവസാന റൗണ്ടിൽ സ്ലോവേനിയയെ തോൽപ്പിച്ചാണ് ഓപ്പണ്‍ വിഭാഗത്തിൽ ഇന്ത്യയുടെ സ്വർണനേട്ടം. ഇതോടെ ഇന്ത്യ 21 പോയിന്റുമായി ഒന്നാമതെത്തി. വനിതാ വിഭാഗത്തിൽ അവസാന റൗണ്ടിൽ അസർബൈജാനെ തോൽപ്പിച്ച് 19 പോയിന്റുമായാണ് ഇന്ത്യ സ്വർണത്തിലെത്തിത്. ഓപ്പണ്‍ വിഭാഗത്തില്‍ അമേരിക്ക വെള്ളിയും ഉസ്ബക്കിസ്ഥാന് ബ്രോണ്‍സും കരസ്ഥമാക്കി വനിതാ വിഭാഗത്തില്‍ കസാക്കിസ്ഥാന്‍ വെള്ളിയും അമേരിക്ക വെങ്കലവും കരസ്ഥമാക്കി. ഓപ്പൺ വിഭാഗത്തിൽ അവസാന റൗണ്ടിൽ ഇന്ത്യ 3.5-05ന് സ്ലോവേനിയയെ പരാജയപ്പെടുത്തി. അർജുൻ എറിഗാസി, ജാൻ സുബെൽജിനെ പരാജയപ്പെടുത്തിക്കൊണ്ട് ആദ്യ ജയം സ്വന്തമാക്കി. രണ്ടാം മത്സരത്തിൽ ഡി. ഗുകേഷ് വ്ളാഡിമിർ ഫെഡോസീവിനെ തോൽപ്പിച്ചുകൊണ്ട് രണ്ടാം ജയവും ഇന്ത്യക്കു നൽകി.…
Read Moreഐഎസ്എൽ ഫുട്ബോൾ; ബ്ലാസ്റ്റേഴ്സ് ഓൺ
കൊച്ചി: ഐഎസ്എൽ ഫുട്ബോൾ സീസണിലെ ആദ്യജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഇന്നലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാൾ എഫ്സിയെ പരാജയപ്പെടുത്തിയാണ് സീസണിലെ കന്നിജയം സ്വന്തമാക്കിയത്. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. സീസണിലെ ആദ്യമത്സരത്തിൽ സ്വന്തം തട്ടകത്തിൽ പഞ്ചാബ് എഫ്സിക്ക് മുന്പിൽ കീഴടങ്ങിയ ബ്ലാസ്റ്റേഴ്സ് മികച്ച ജയത്തോടെ പോയിന്റ് ടേബിൾ തുറന്നു. മൂന്ന് പോയിന്റോടെ ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ബംഗാളിനായി പി.വി.വിഷ്ണു (59) ആദ്യ ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സിനായി നോവ സദോയിയും (63’) പകരക്കാരനായി ഇറങ്ങിയ ക്വാമി പെപ്രയും (88’) ഗോളുകൾ നേടി. ആക്രമണ പ്രത്യാക്രമണങ്ങൾ നിറഞ്ഞതായിരുന്നു ആദ്യ പകുതി. ബ്ലാസ്റ്റേഴ്സ് മികച്ചൊരു അവസരം നഷ്ടമാക്കി യിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബംഗാളിന്റെ ആക്രമണങ്ങളാണ് മൈതാനത്ത് കണ്ടത്. 59ാം മിനിട്ടിൽ ബംഗാൾ ലീഡ് എടുത്തു. പകരക്കാരനായി ഇറങ്ങിയ മലയാളിതാരം പി.വി. വിഷ്ണുവാണ് ബംഗാളിനെ മുന്നിലെത്തിച്ചത്.…
Read Moreചരിത്രനേട്ടത്തിലേക്ക് സൈക്കിളോടിച്ച് ജേക്കബും ഫെലിക്സും
കൊച്ചി: ലോകത്തിലെ ഏറ്റവും കഠിനമായ സൈക്ലിംഗ് ഇവന്റുകളിൽ ഒന്നായ നോർത്ത്കേപ്പ് 4000 അൾട്രാ എൻഡ്യൂറൻസ് സൈക്കിൾ സാഹസികത വിജയകരമായി പൂർത്തിയാക്കി കേരളത്തിൽനിന്നുള്ള സൈക്ലിസ്റ്റുകൾ. ജേക്കബ് ജോയിയും ഫെലിക്സ് അഗസ്റ്റിനുമാണ് ശ്രദ്ധേയനേട്ടം കൈവരിച്ചത്. ഏഴു യൂറോപ്യൻ രാജ്യങ്ങളിലായി 4,168 കിലോമീറ്റർ പിന്നിട്ട് 20 ദിവസങ്ങൾകൊണ്ടു നോർത്ത് കേപ്പ് 4000 കീഴടക്കുന്ന ആദ്യ കേരളീയർ എന്ന നേട്ടവുമായാണ് ഇരുവരും മടങ്ങിയെത്തിയത്. ഇറ്റലിയിൽനിന്ന് ആരംഭിച്ച് ഓസ്ട്രിയ, ജർമനി, ഡെന്മാർക്ക്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിലൂടെയാണ് ഇവർ യൂറോപ്പിന്റെ പ്രധാന ഭൂപ്രദേശത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ആർട്ടിക് സർക്കിളിന് 300 മൈൽ അപ്പുറമുള്ള നോർത്ത് കേപ്പിലേക്ക് എത്തിയത്. കഠിനമായ വഴികൾ പിന്നിട്ടാണു സ്വപ്നനേട്ടം കൈവരിച്ചതെന്ന് ഇരുവരും പറഞ്ഞു. കുത്തനേയുള്ള കയറ്റങ്ങളിലൂടെയും കഠിനമായ കാലാവസ്ഥയിലൂടെയും ചരൽ റോഡുകളും ഉരുളൻകല്ലുകൾ ഉള്ള ഭൂപ്രദേശങ്ങളിലൂടെയും സൈക്ലിംഗ് നടത്തിയതു മറക്കാനാകാത്ത അനുഭവമായിരുന്നുവെന്ന് ജേക്കബ് പറഞ്ഞു. 45ലധികം രാജ്യങ്ങളിൽനിന്നുള്ള സൈക്ലിസ്റ്റുകൾക്കൊപ്പമാണ്…
Read Moreലോറൻസിന്റെ മൃതദേഹം മാറ്റുന്നതിനിടെ നാടകീയ രംഗങ്ങൾ: അമ്മയെ സംസ്കരിച്ച സ്ഥലത്ത് പിതാവിനേയും അടക്കണമെന്ന് മകൾ ആശ; രാഷ്ട്രീയ ഗൂഡാലോചനയെന്ന് മകൻ
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം. എം. ലോറന്‍സിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ നാടകീയ സംഭവ വികാസങ്ങൾ. പിതാവിന്റ മൃതദേഹം മെഡിക്കൽ കോളജിനു മെഡിക്കല്‍ കോളജിന് വിട്ടുനല്‍കരുതെന്നും അദ്ദേഹത്തിന്റെ ഭൗതിക ശരീരം പള്ളിയില്‍ അടക്കം ചെയ്യണമെന്നും പറഞ്ഞ് മകൾ ആശ പ്രതിഷേധവുമായി എത്തി. മൃതശരീരം കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും സിപിഎം മൂർദാബാദ് എന്നും വിളിച്ച് ആശ മൃതശരീരത്തിൽ കെട്ടിപ്പിടച്ച് കിടന്നു. ലോറൻസിനെ തന്റെ അമ്മ ബേബിയെ സംസ്കരിച്ചിരിക്കുന്ന കലൂർ കത്രിക്കടവ് സെന്റ് ഫ്രാൻസിസ് പള്ളിയിൽ തന്നെ സംസ്കരിക്കണമെന്നാണ് ആശയുടെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ ലോറന്‍സിന്റെ മറ്റൊരു മകൾ സുജാത അടക്കമുള്ള ബന്ധുക്കളടക്കൾ ഇവർക്കരികിലെത്തുകയും ചെയ്തു. സിപിഎം തന്റെ പിതാവിനെ പാർട്ടിയുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും ആശ ആരോപിച്ചു. അതേസമയം സംഭവത്തിൽ പ്രതികരണവുമായി മകൻ സജീവൻ രംഗത്തെത്തി. പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ ഗൂഡാലോചന ഉണ്ടെന്ന് സജീവന് ആരോപിച്ചു.
Read More