അബുദാബിയിൽ കഴിഞ്ഞ ദിവസം നടന്ന ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് ചടങ്ങിനെത്തിയ ഐശ്വര്യയുടെ ലുക്കാണ് ഇപ്പോൾ ചർച്ചാവിഷയം. ഐശ്വര്യയ്ക്കൊപ്പം മകൾ ആരാധ്യ ബച്ചനും ഉണ്ടായിരുന്നു. എന്തായാലും ഇപ്പോൾ ഐശ്വര്യയും ആരാധ്യയുമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. കറുപ്പും സ്വർണ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് ഐശ്വര്യയും ആരാധ്യയും ഈ ചടങ്ങിന് ഒരുമിച്ച് എത്തിയത്. ഈ പരിപാടിയിൽ മാത്രമല്ല, ഐശ്വര്യ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും ഐശ്വര്യയ്ക്കൊപ്പം ആരാധ്യയും ഉണ്ടാവാറുണ്ട്. ഇപ്പോൾ എന്തുകൊണ്ടാണ് എപ്പോഴും മകളെ ഒപ്പം കൂട്ടുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഐശ്വര്യ. അവൾ എന്റെ മകളാണ്. അവൾ എന്നോടൊപ്പം എല്ലായിടത്തും ഉണ്ടാവും എന്നാണ് ഐശ്വര്യ പ്രതികരിച്ചത്. അമ്മയും മകളും തമ്മിലുള്ള അടുത്ത ബന്ധം ആണ് ഐശ്വര്യയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത് എന്നാണ് ആരാധകർ പറയുന്നത്. അവാർഡ് ചടങ്ങുകൾക്കു മാത്രമല്ല, ഇന്റർനാഷണൽ ട്രിപ്പുകളിലും ഐശ്വര്യ ആരാധ്യയെ കൂടെക്കൂട്ടാറുണ്ട്. ഐഐഎഫ്…
Read MoreDay: October 1, 2024
കോടിയേരിയുടെ ‘കരങ്ങളും കാൽപ്പാദങ്ങളും’; ഇനി വീട്ടിലെ മൂസിയത്തിൽ; എന്റെ ശില്പകലാ ജീവിതത്തിലെ ആദ്യത്തെ അനുഭവമെന്ന് ഉണ്ണി കാനായി
പയ്യന്നൂർ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കരങ്ങളും കാൽപ്പാദങ്ങളും ഇനി വീട്ടിലെ മ്യൂസിയത്തിൽ. അളവുകളിലോ രൂപങ്ങളിലോ മാറ്റമില്ലാതെ ശില്പി ഉണ്ണി കാനായിയാണ് ഇവ നിർമിച്ച് കൈമാറിയത്. കൈയുടെയും കാലിന്റെയും അളവിലും രൂപത്തിലും ഒരു ശതമാനം പോലും മാറ്റം വരാത്ത വിധം മോൾഡ് എടുത്ത് വെങ്കലത്തിലാക്കി രണ്ടാം ചരമ വാർഷിക ദിനത്തിൽ നൽകണമെന്ന കോടിയേരിയുടെ കുടുംബത്തിന്റെ ആഗ്രഹം ശില്പി ഉണ്ണി കാനായിയെ അറിയിച്ചത് കോടിയേരിയുടെ സന്തത സഹചാരി റിജുവാണ്. കോടിയേരിയുടെ കൈകളും കാലുകളും എന്നും കാണാനും തൊടാനും അത പോലെ നിർമിച്ച് തരണമെന്നും അത് മാത്രമേ ഇനി ഇവിടെ ബാക്കിയുണ്ടാകു എന്നുമുള്ള സഖാവിന്റെ കുടുംബത്തിന്റെ ആഗ്രഹം നിറവേറ്റിയതിനെപ്പറ്റി ശില്പി പറയുന്നതിങ്ങനെ. “കുടുംബത്തിന്റെ ആഗ്രഹപ്രകാരം സഖാവിന്റെ കൈയും കാൽപ്പാദവും മോൾഡ് എടുക്കാൻ തീരുമാനിച്ചു. മൃതദേഹം വീട്ടിൽ എത്തിയ ദിവസം പുലർച്ചെ മൂന്നിന് പ്ലാസ്റ്റർ ഓഫ് പാരീസിൽ പി.…
Read Moreമുഖ്യമന്ത്രി ഇന്ന് കോഴിക്കോട്ട് ; അന്‍വറിനു മറുപടികിട്ടുമോ? പിണറായി എന്തുപറയുമെന്ന് കേൾക്കാൻ കാതോർത്ത് രാഷ്ട്രീയ കേരളം
കോഴിക്കോട്: പി.വി. അന്‍വര്‍ ഉയര്‍ത്തിയ രാഷ്ട്രീയ കൊടുങ്കാറ്റിനിടയില് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കോഴിക്കോട്ട് പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. വൈകിട്ട് അഞ്ചിന് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലാണ് പരിപാടി. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച എകെജി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി എത്തുന്നത്. അവിടെ സൗകര്യം കുറവായതിനാല്‍ പൊതുസമ്മേളനം ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലേക്ക് മാറ്റുകയായിരുന്നു. പി.വി. അന്‍വറിന്റെ ആരോപണങ്ങള്‍ക്കു മുഖ്യമന്ത്രി മറുപടി പറയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയനും ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്. അജിത്കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരേയാണ് കഴിഞ്ഞ ഒരാഴ്ചയായി അന്‍വറിന്റെ കൂരമ്പുകള്‍. കള്ളക്കടത്തു സംഘവുമായി ബന്ധമുള്ള കുപ്രസിദ്ധ ക്രിമിനലാണ് എഡിജിപി അജിത്കുമാറെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു. ഇയാള്‍ക്ക് എല്ലാ പിന്തണുയും നല്‍കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയാണെന്നും ആരോപിച്ചിരുന്നു.കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമിയെ കാണാതായ സംഭവത്തിലും സര്‍ക്കാരിനു വീഴ്ച…
Read Moreഇത് ഡിജിറ്റൽ യുഗം; സംസ്ഥാനത്ത് ലൈസൻസ് പ്രിന്റിംഗ് നിർത്തലാക്കാൻ ഗതാഗത വകുപ്പ്; രേഖകൾ ഡൗൺ ലോഡ് ചെയ്യാം
തിരുവനന്തപുരം: ലൈസൻസ് പ്രിന്റിംഗ് നിർത്തുന്ന നാലാമത്തെ സംസ്ഥാനമായി മാറാൻ കേരളം. ആധുനിക കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ലൈസൻസ് പ്രിന്റ് ചെയ്യുന്നത് നിർത്തലാക്കാൻ ഗതാഗത വകുപ്പ്. ലൈസൻസ് ബന്ധപ്പെട്ട വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കുന്ന രീതിയിലേക്ക് മാറ്റാനാണ് നീക്കമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. ആദ്യ ഘട്ടമായാണ് ലൈസൻസ് പ്രിന്റിംഗ് നിർത്തലാക്കുന്നത്. പിന്നാലെ ആർസി ബുക്ക് പ്രിന്റിംഗും നിർത്തും. ഡിജി ലോക്കറിൽ സൂക്ഷിക്കുന്ന രേഖകൾ പരിശോധനാ സമയത്ത് ഹാജരാക്കിയാൽ മതി. അതേസമയം വാഹന പരിശോധനയ്ക്കിടെ ഡ്രൈവിംഗ് ലൈസന്‍സ് ഫോണില്‍ കാണിച്ചാല്‍ മതിയെന്ന് ഗതാഗത കമ്മീഷണര്‍ സി.എച്ച്. നാഗരാജു നിര്‍ദേശിച്ചു. ലൈസന്‍സിന്റെ ഫോട്ടോ ഫോണില്‍ സൂക്ഷിക്കാം. പരിവാഹന്‍ വെബ്സൈറ്റില്‍ ലഭിക്കുന്ന ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്ത് ഫോണിലോ ഡിജി ലോക്കറിലോ സൂക്ഷിക്കുന്നതും കാണിക്കാം.ആര്‍സിയും ഭാവിയില്‍ ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. അതിനായി ചില നടപടികള്‍കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Moreലൈംഗികാതിക്രമം നടത്തിയെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതി; ബാലചന്ദ്രമേനോനെതിരേ കേസെടുത്തു
തിരുവനന്തപുരം : ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നടനും ചലച്ചിത്ര സംവിധായകനുമായ ബാലചന്ദ്രമേനോനെതിരേ കന്റോൺമെന്റ് പോലീസ് കേസെടുത്തു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഐപിസി 354, 509, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 2007 ജനുവരിയിൽ ഷൂട്ടിംഗ് വേളയിൽ സെക്രട്ടേറിയറ്റിനു സമീപത്തെ ഹോട്ടൽ മുറിയിൽവച്ചു തന്നെ കടന്നുപിടിച്ചെന്നും ലൈംഗികാതിക്രമത്തിനു ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തുകയും ലൈംഗിക ചേഷ്ട കാണിച്ചെന്നുമാണ് നടി പരാതിയിൽ ആരോപിച്ചിരിക്കുന്നത്. അതേസമയം നടി ആരോപണം ഉന്നയിക്കുന്നതിനു മുമ്പായി അഭിഭാഷകൻ ഫോണിൽ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നു കാട്ടി ബാലചന്ദ്ര മേനോൻ ഡിജിപിക്ക് നേരത്തേ പരാതി നൽകിയിരുന്നു. ഫോൺ വിവരങ്ങളടക്കം സമർപ്പിച്ചാണു ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്.
Read Moreകാമുകനെതിരേ പരാതി നല്കിയ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; യുവാവിന് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷണം
കൊച്ചി: കാമുകനെതിരേ പരാതി നല്കിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവിന് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം സെന്‍ട്രല്‍ മാളിലെ ഹെല്‍ത്ത് ആന്‍ഡ് ഗ്ലോ എന്ന സ്ഥാപനത്തിലെ ജീവനക്കാരി തിരുവനന്തപുരം വലിയവേളി സഞ്ജയ്ഭവനില്‍ അനീഷ ജോര്‍ജി(22) നെയാണ് ഇന്നലെ കലൂര്‍ ബാങ്ക് റോഡിലുള്ള വാടകവീടിന്റെ ടെറസിലെ റൂഫില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി യുവതി വയനാട് സ്വദേശിയായ കാമുകനെതിരേ പരാതിയുമായി വനിത പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ ഇരുവരോടും സ്റ്റേഷനില്‍ എത്താന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കാമുകനായ വയനാട് സ്വദേശിക്കായി എറണാകുളം നോര്‍ത്ത് പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Read Moreനടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ “ലക്ഷ്വറി യാത്ര’ പിന്നിലാര്? വീട് പോലീസ് നിരീക്ഷണത്തിൽ; സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സുപ്രീംകോടതിയില്‍നിന്നു ജാമ്യത്തിലിറങ്ങിയ ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ “ലക്ഷ്വറി യാത്ര’യ്ക്ക് പിന്നിലാരെന്ന് സ്പെഷല്‍ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഇടത്തരം സാമ്പത്തിക പശ്ചാത്തലത്തിലുള്ള സുനില്‍ വിചാരണയ്ക്കായി അടക്കം കോടതിയിലെത്തുന്നത് കാല്‍കോടി രൂപയോളം വിലവരുന്ന ആഡംബര വാഹനങ്ങളിലാണ്. ജാമ്യത്തിലിറങ്ങിയ പ്രതിയുടെ സാമ്പത്തിക ഉറവിടത്തെപ്പറ്റിയും സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. വിചാരണയിലെ കാലതാമസം പരിഗണിച്ചാണ് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി സുപ്രീംകോടതിയില്‍നിന്ന് ജാമ്യത്തിലിറങ്ങിയത്. എറണാകുളം സബ് ജയിലില്‍നിന്ന് ഏഴരവര്‍ഷത്തിനുശേഷം ഇക്കഴിഞ്ഞ 20ന് രണ്ടു ലക്ഷം രൂപയുടെ ആള് ജാമ്യത്തിലാണ് സുനി പുറത്തിറങ്ങിയത്. അതിനു ശേഷം സെപ്റ്റംബര്‍ 26 ന് എറണാകുളം ജില്ല മജിസ്ട്രേറ്റ് കോടതിയില്‍ രണ്ടാം ഘട്ട വിചാരണയ്ക്കായി പള്‍സര്‍ സുനിയെത്തിയത് 30 ലക്ഷം രൂപ വില വരുന്ന കിയ കാര്‍ണവല്‍ എന്ന ആഢംബര കാറിലായിരുന്നു. തൊട്ടടുത്ത ദിവസം 16 മുതല്‍ 20 ലക്ഷം രൂപ…
Read Moreപി.വി. അൻവർ സാമാന്യമര്യാദ പാലിച്ചില്ല; പാർട്ടിയെയും സർക്കാരിനെയും തകർക്കാൻ ആവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: പി.വി അൻവറിനെതിരേ വിമർശനവുമായി വീണ്ടും സിപിഎം. പി.വി. അൻവർ സാമാന്യമര്യാദ പാലിക്കാതെയാണ് പരസ്യ പ്രസ്താവനകൾ നടത്തിയതെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണദിനമായ ഇന്ന് കോടിയേരിയെ അനുസ്മരിച്ച് പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിന്റെ അവസാനഭാഗത്താണ് എം.വി.ഗോവിന്ദൻ പി.വി.അൻവറിനെതിരെ വിമർശനമുന്നയിക്കുന്നത്. പി.വി.അൻവർ പാർട്ടിക്കും സർക്കാരിനുമെതിരായി അടിസ്ഥാനരഹിതങ്ങളായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഇടതുപക്ഷ സ്വതന്ത്ര എംഎൽഎ എന്ന നിലയിൽ സാമാന്യ മര്യാദ പാലിക്കാതെ പരസ്യമായി പ്രസ്താവന നടത്തുകയും പാർട്ടിക്കും മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനുമെതിരായി നീങ്ങുകയാണ് അൻവർ ചെയ്യുന്നത്. സിപിഎമ്മിനെയും എൽഡിഎഫിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിനു പിന്നിൽ സ്ഥാപിത താൽപര്യമാണെന്ന് വ്യക്തമാണെന്നും എം.വി.ഗോവിന്ദൻ ലേഖനത്തിൽ ആരോപിക്കുന്നു. ഇതിലൂടെയൊന്നും പാർട്ടിയെയും സർക്കാരിനെയും തകർക്കാൻ ആവില്ലെന്നും എം.വി. ഗോവിന്ദൻ പറയുന്നു.
Read Moreഡിജിപി അന്വേഷിച്ചു, എഡിജിപി എം.ആർ. അജിത്കുമാറിനെതിരായ പരാതി; അന്വേഷണ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്കു കൈമാറും
തിരുവനന്തപുരം : നിലമ്പൂർ എംഎൽഎ പി.വി. അൻവർ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം. ആർ. അജിത് കുമാറിനെതിരേ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് ഡിജിപി കൈമാറിയേക്കും. കണ്ണൂരിൽനിന്നു മുഖ്യമന്ത്രി തിരുവനന്തപുര ത്തെത്തിയ ശേഷമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക.സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബ്, സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ, തൃശൂർ റേഞ്ച് ഡി ഐ ജി തോംസൺ ജോസ്, എസ് പി മധുസൂദനൻ എന്നിവരുടെ നേതൃത്യത്തിലുള്ള സംഘമാണ് അനേഷിച്ചത്. കഴിഞ്ഞ മാസമാണ് അൻവർ എഡിജിപിക്കെതിരേ സ്വർണക്കടത്ത്, കൊലപാതകം, അനധികൃത സ്വത്തു സമ്പാദനം ഉൾപ്പെടെയുള്ള ആരോപങ്ങൾ ഉന്നയിച്ചത്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യ മന്ത്രി നിർദേശിച്ചിരുന്നു. എഡിജിപിയെ തത്സ്ഥാനത്തുനിന്നു മാറ്റണമെന്ന് ഡിജിപിയും സർക്കാരിലെ ഘടകകക്ഷി നേതാക്കളും പ്രതിപക്ഷവും ആവശ്യപ്പെട്ടെങ്കിലും മുഖ്യ മന്ത്രി ഇക്കാര്യങ്ങൾ…
Read Moreകോടിയേരിയുടെ അന്ത്യയാത്ര സംബന്ധിച്ച് തെറ്റായ പ്രചാരണം നടന്നു; പാർട്ടി നീതി കാണിച്ചില്ലെന്നത് നുണ പ്രചാരണമാണെന്ന് എ.കെ. ബാലൻ
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ അന്ത്യയാത്രയുമായി ബന്ധപ്പെട്ട് ശത്രുക്കൾ തെറ്റായ പ്രചരണം നടത്തിയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. ഇപ്പോൾ അത് ഏറ്റുപിടിക്കാൻ ചിലർ രംഗത്തുവന്നിരിക്കുന്നു. എന്ത് വൃത്തികേടും പറയാം എന്നാണ് അവർ കരുതുന്നത്. അദ്ദേഹത്തോടു പാർട്ടി നീതി കാണിച്ചില്ലെന്നത് നുണ പ്രചാരണമാണ്. മാതൃകാ കമ്യൂണിസ്റ്റായിരുന്നു കോടിയേരി ബാലകൃഷ്ണൻ എന്നും എ.കെ.ബാലൻ ഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം ഒരു ദേശീയ മാധ്യമത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ നല്കിയ അഭിമുഖത്തിലെ മലപ്പുറം സംബന്ധിച്ച പരാമർശത്തെ വക്രീകരിച്ചുള്ള പ്രചാരണമാണ് നടക്കുന്നതെന്നും എ.കെ.ബാലൻ പറഞ്ഞു. അഭിമുഖം ഒന്നുകൂടി വായിക്കണമെന്നും സംഘപരിവാറിനെതിരേ രൂക്ഷമായ നിലപാട് അതിൽ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിനോട് ഒത്തുതീർപ്പില്ലെന്നു മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. കരിപ്പൂരിൽനിന്ന് സ്വർണം പിടിച്ചാൽപിന്നെ മലപ്പുറം എന്നല്ലേ പറയേണ്ടത്? തിരുവനന്തപുരത്തുനിന്ന് സ്വർണം പിടിച്ചെന്നു പറഞ്ഞാൽ തിരുവനന്തപുരത്തെ അപമാനിക്കലാണോയെന്നും എ.കെ. ബാലൻ ചോദിച്ചു.
Read More