എയര്‍ ഇന്ത്യയെ സംബന്ധിച്ച് നിരവധി വാർത്തകളാണ് വൈറലാകുന്നത്. ഇപ്പോഴിതാ വീണ്ടുമൊരു എയർ ഇന്ത്യ വാർത്തയാമ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇന്ത്യന്‍ വനിതാ ഹോക്കി താരവും പദ്മശ്രീ പുരസ്കാര ജേതാവുമായ റാണി രാംപാല്‍ എയര്‍ ഇന്ത്യയിൽ തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് പറഞ്ഞിരിക്കുന്നതാണ് ഇന്ന് വൈറലാകുന്നത്. എയര്‍ ഇന്ത്യയില്‍നിന്ന് കേടായ അവസ്ഥയില്‍ ലഗേജ് ലഭിച്ചതില്‍ നിരാശ അറിയിച്ചാണ് താരത്തിന്റെ പോസ്റ്റ്. ഈ അദ്ഭുതപ്പൈടുത്തുന്ന സര്‍പ്രൈസ് തന്നതിന് എയര്‍ ഇന്ത്യയ്ക്ക് നന്ദി എന്നു പറഞ്ഞുകൊണ്ട് തന്റെ പൊട്ടിയ ബാഗിന്റെ ചിത്രം പങ്കുവച്ചാണ് താരത്തിന്റെ പ്രതികരണം. ‘ഈ അത്ഭുതപ്പൈടുത്തുന്ന സര്‍പ്രൈസ് തന്നതിന് എയര്‍ ഇന്ത്യയ്ക്ക് നന്ദി. നിങ്ങളുടെ സ്റ്റാഫ് ഞങ്ങളുടെ ബാഗുകളോട് ഇങ്ങനെയാണ് പെരുമറുന്നത്. ഡല്‍ഹിയിലിറങ്ങിയപ്പോള്‍, എന്റെ ബാഗ് തകര്‍ന്ന നിലയില്‍ കണ്ടു’ -ബാഗിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് റാണി രാംപാല്‍ പറഞ്ഞു.
Read MoreDay: October 6, 2024
ആരാമം നിറഞ്ഞേ ആവേശം ഉണർന്നേ… വനിതാ ടി20; ഇന്ത്യയ്ക്ക് 106 റൺസ് വിജയലക്ഷ്യം
ദുബായ്: വനിതാ ടി20 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്തു. 34 പന്തിൽ ഒരു ഫോർ സഹിതം 28 റൺസെടുത്ത നിദ ദറാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. എട്ടാം വിക്കറ്റിൽ സയ്ദ അറൂബ് ഷായ്ക്കൊപ്പം 29 പന്തിൽ 28 റൺസ് കൂട്ടിച്ചേർത്താണ് നിദ പാക്കിസ്ഥാനെ 100 കടത്തിയ്. പാക്ക് നിരയിൽ നാലുതാരങ്ങൾക്കു മാത്രമാണ് രണ്ടക്കത്തിലെത്താൻ കഴിഞ്ഞത്. ഇന്ത്യയ്ക്കായി അരുദ്ധതി റെഡ്ഡി മൂന്നും ശ്രേയങ്ക പാട്ടീൽ രണ്ടും വിക്കറ്റ് വീഴ്ത്തി. മലയാളി താരം ആശ ശോഭന ഒരു വിക്കറ്റെടുത്തു.
Read Moreഞൊടിയിടയിൽ ഉണ്ടാക്കാം രുചികരമായ ന്യൂഡിൽസുകൾ: ഇന്ന് ദേശീയ ന്യൂഡിൽസ് ദിനം
ഇന്ന് ദേശീയ ന്യൂഡിൽസ് ദിനം.ഞൊടിയിടയിൽ തയാറാക്കാൻ സാധിക്കുന്ന ന്യൂഡിൽസിന് 4,000 വർഷത്തിലേറെയുള്ള കഥകൾ പറയാനുണ്ടെന്ന് കേട്ടാൽ വിശ്വസിക്കുമോ? ബിസി 2000 യിൽ ചൈനയിലാണ് ആദ്യമായി നൂഡിൽസ് കണ്ടുപിടിച്ചത്. പിന്നീട് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. തോമസ് ജെഫേഴ്സൺ ആണ് അമേരിക്കയിൽ ഈ വിഭവത്തെ കുറിച്ച് പരിജയപ്പെടുത്തിയതെന്നും പറയപ്പെടുന്നു. ഇന്ന് 1,200-ലധികം തരം നൂഡിൽസ് ചൈനയിൽ ഉപയോഗിക്കുന്നു എന്നാണ് പറയുന്നത്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യോക്കോഹാമ ചൈനാടൗണിൽ നിന്നും വിപണിയിലെത്തിയ റാമെൻ നൂഡിൽസ് ആയിരുന്നു അന്ന് പ്രചാരത്തിലേറെ. ഉഡോൺ നൂഡിൽസ്, റൈസ് നൂഡിൽസ്, ഗ്ലാസ് നൂഡിൽസ്, വെർമിസെല്ലി നൂഡിൽസ്, സോമെൻ നൂഡിൽസ് എന്നിങ്ങനെ പോകുന്നു ന്യൂഡിൽസിന്റെ വകഭേദങ്ങൾ.
Read Moreകാനഡയില്‍ വെയ്റ്റര്‍ ജോലി അഭിമുഖത്തിന് ക്യൂ നില്ക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികൾ: വൈറലായി വീഡിയോ
വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനായി ഇന്ത്യൻ വിദ്യാർഥികളുടെ കടന്നുകയറ്റം വളരെ ശക്തമാണ്. പ്രധാനമായും കാനഡ ലക്ഷ്യമിട്ടാകും മിക്കവരുടേയും യാത്രയും. വെയ്റ്റര്‍ ജോലി അഭിമുഖത്തിനായി കാനഡയിലെ ബ്രാംപ്റ്റണ്‍ തന്തൂരി ഫ്ലേം റസ്റ്റോറന്റിനു മുന്നിലായി നിൽക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. മൂവായിരത്തോളം വിദ്യാര്‍ഥികളാണ് അവിടെ ഇന്റർവ്യൂവിനായി എത്തിയത്. വെയ്റ്റര്‍, സെര്‍വര്‍ ജോലികളുടെ അഭിമുഖത്തിനായാണ് ഇത്രയും വിദ്യാർഥികൾ റെസ്റ്റോറന്റിനു മുൻപിലായി എത്തിയത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്. നാട്ടിൽ വൈറ്റ് കോളർ ജോബ് ചെയ്യുന്നതിനു മാത്രം തയാറാകുന്നവർ രാജ്യം വിട്ടാൽ എന്തും ചെയ്യാൻ സാധിക്കുന്നവരാണെന്ന് തെളിയിക്കുന്നതിനുള്ള തെളിവാണിത് എന്നാണ് പലരുടേയും കമന്റ്.
Read Moreതദ്ദേശ സ്ഥാപനങ്ങളിൽ അഴിമതി വച്ചുപൊറുപ്പിക്കില്ല: ശക്തമായ നടപടി സ്വീകരിക്കും; എം. ബി. രാജേഷ്
തിരുവന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി എം.ബി. രാജേഷ്. തിരുവനന്തപുരം നഗരസഭയിലെ എൻജിനീയറിംഗ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തതത് ഇത്തരം നടപടികളുടെ ഭാഗമായാണെന്നും ഫയലുകൾ തദ്ദേശ സ്ഥാപനങ്ങളിൽ വെച്ചു താമസിപ്പിക്കുന്നവരുടെ പട്ടിക തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ബോധപൂർവ്വം വൈകിപ്പിക്കുന്നതും അഴിമതി സംബന്ധിച്ചും ജനങ്ങൾക്ക് പരാതി നൽകാൻ സിംഗിൾ വാട്ട്സാപ്പ് നമ്പർ 15 ദിവസത്തിനുള്ളിൽ സജ്ജമാകും. ഈ വാട്ട്സാപ്പ് നമ്പർ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണം എന്ന് വ്യവസ്ഥ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…അഴിമതിക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും വൈകാതെ അത് നിങ്ങൾക്ക് ബോധ്യപ്പെടുമെന്നും നാലാം തീയതിയിലെ പത്രസമ്മേളനത്തിൽ ഞാൻ പറഞ്ഞിരുന്നു. ആ നടപടികളുടെ ഭാഗമായിട്ടാണ് തിരുവനന്തപുരം നഗരസഭയിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ സൂപ്രണ്ടായിരുന്ന ഉദ്യോഗസ്ഥനെ ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നത്. കെട്ടിടത്തിന്റെ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ്…
Read Moreനെഹ്റു-ഗാന്ധി കുടുംബാംഗങ്ങളുടെ ആദ്യത്തെ സമഗ്ര ആത്മകഥ: സോണിയ ഗാന്ധിയുടെ ആത്മകഥ പുറത്തിറങ്ങുന്നു
കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ആത്മകഥ പ്രസിദ്ധീകരണത്തിനു തയാറാകുന്നു. നെഹ്റു-ഗാന്ധി കുടുംബാംഗങ്ങളുടെ ആദ്യത്തെ സമഗ്ര ആത്മകഥയാകുമിത്. വിഖ്യാത പ്രസിദ്ധീകരണ സ്ഥാപനമായ ഇംഗ്ലണ്ടിലെ ഹാർപർ കോളിൻസുമായി ആത്മകഥ പ്രസിദ്ധീകരണത്തിന് സോണിയ കരാർ ഒപ്പുവച്ചിട്ടുണ്ട്. ഇറ്റലിയിലെ ചെറുപട്ടണമായ ഒർബസാനോയിൽനിന്നു ന്യൂഡൽഹിയിലെ 10 ജൻപഥിലേക്കുള്ള യാത്രയും ഭർത്താവും പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ മരണവും തുടർന്ന് കോണ്‍ഗ്രസ് അധ്യക്ഷയും പത്തു വർഷം കേന്ദ്രം ഭരിച്ച യുപിഎയുടെ അധ്യക്ഷയും ആയിരുന്നതും മുതൽ രാഹുലും പ്രിയങ്കയും വരെയുള്ള സംഭവബഹുലമായ ജീവിതാനുഭവങ്ങൾ ആത്മകഥയിൽ 77കാരിയായ സോണിയ വിവരിക്കും. രാഷ്ട്രീയത്തോടു താത്പര്യമില്ലാതിരുന്നിട്ടും ഭർത്താവിന്റെ വിയോഗശേഷം സജീവരാഷ്ട്രീയത്തിൽ പ്രവേശിക്കേണ്ടിവന്നതും കോണ്‍ഗ്രസിന്റെ ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായിരുന്ന നേതാവായതും പാർട്ടിയെ കേന്ദ്രഭരണത്തിലേക്കു നയിച്ചതും പ്രധാനമന്ത്രിപദം ത്യജിച്ചതും ലോകത്തിലെതന്നെ ഏറ്റവും കരുത്തുറ്റ സ്ത്രീകളിലൊരാളായി വളർന്നതുമടക്കം അത്ഭുതകരമാണു സോണിയയുടെ ജീവിതം. സമകാലിക ഇന്ത്യയുടെ ചരിത്രംകൂടിയാകും സോണിയയുടെ ആത്മകഥ. ഔദ്യോഗികമായി പുസ്തകം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും…
Read Moreതിരുമ്പി വന്തിട്ടേന്ന് സൊല്ല്… കാടുകയറിയ നാട്ടുകൊന്പനെ കണ്ടെത്തി; സിനിമാഷൂട്ടിംഗിനിടെ നാട്ടാനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റാണ് ‘പുതുപ്പള്ളി സാധു’ കാടുകയറിയത്
കോതമംഗലം: തുണ്ടത്ത് സിനിമാഷൂട്ടിംഗിനിടെ നാട്ടാനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റു ഭയന്നോടി കാടുകയറിയ ‘പുതുപ്പള്ളി സാധു’വെന്ന നാട്ടുകൊന്പനെ ആശങ്കകൾക്കൊടുവിൽ ഇന്നലെ രാവിലെ നടത്തിയ തെരച്ചിലിൽ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്തുനിന്നാണ് ആനയെ കണ്ടെത്തിയത്. വെറ്ററിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ ആന പൂർണ ആരോഗ്യവാനാണെന്ന് അറിയിച്ചു. കണ്ടെത്തുന്പോൾ ആന ശാന്തനായിരുന്നു. ആനയുടെ വഴിച്ചാലുകളും കാൽപ്പാടും പിണ്ടവും ശ്രദ്ധിച്ചു നടത്തിയ തെരച്ചിലിനൊടുവിൽ ഇന്നലെ രാവിലെ 9.30 ഓടെയാണ് ആനയെ കണ്ടെത്തിയത്. തൃശൂരിൽനിന്നെത്തിയ എട്ടംഗ എലഫന്റ് സ്ക്വാഡിന്റെ സഹായത്തോടെ മലയാറ്റൂർ ഡിഎഫ്ഒ കുറ ശ്രീനിവാസ്, തുണ്ടം റേഞ്ച് ഓഫീസർ കെ. അരുണ്‍കുമാർ എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും ആനപ്പാപ്പാന്മാരും അടങ്ങുന്ന 50 അംഗ സംഘമാണ് ഇന്നലെ പുലർച്ചെ മുതൽ വനത്തിൽ തെരച്ചിൽ നടത്തിയത്. ഒറ്റപ്പെട്ട് കാടുകയറിയ നാട്ടാന കാട്ടാനക്കൂട്ടത്തിനു മുന്നിൽ അകപ്പെടുമോയെന്നും ആക്രമിക്കപ്പെടുമോയെന്നും ആശങ്കപ്പെട്ടിരുന്നു. കാട് കൂടുതൽ പരിചയമില്ലാതിരുന്നതിനാലാണ് ആന ഉൾക്കാട്ടിലേക്കു നീങ്ങാതിരുന്നതെന്നാണ്…
Read Moreഎടിഎം കൗണ്ടറിന് മുന്പില് കാത്തുനിൽക്കും; ഗൂഗിള്‍പേ വഴി തിരിച്ചുനല്‍കാമെന്നു പറഞ്ഞ് ആളുകളിൽ നിന്നും പണം തട്ടും; യുവാവും പെൺകുട്ടിയും അറസ്റ്റില്‍
കോഴിക്കോട്: എടിഎം കൗണ്ടറിന് മുന്പില് കാത്തുനിന്ന് ഗൂഗിള്‍ പേവഴി പണം അയയ്ക്കാം എന്നു പറഞ്ഞ് ആളുകളില്‍നിന്നു പണം വാങ്ങി തട്ടിപ്പ് നടത്തിയ യുവാവും പെൺകുട്ടിയും അറസ്റ്റില്‍. നടക്കാവ് ഇംഗ്ലീഷ് പള്ളി, സെയ്ദ് ഹൗസില്‍ സെയ്ദ് ഷമീമും (25) പതിനേഴു വയസുള്ള പെൺകുട്ടിയുമാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയില്‍ സംശയകരമായ സാഹചര്യത്തില്‍ മാവൂര്‍ റോഡ് ഭാഗത്തു കണ്ട ഇവരെ കസബ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്. ഷമീം നടക്കാവ്, കസബ, വെള്ളയില്‍ എന്നീ സ്റ്റേഷനുകളിലും കൊല്ലം ചടയമംഗലത്ത് കവര്‍ച്ച, കളവ്, മയക്കുമരുന്ന് കേസിലും പ്രതിയാണ്. പോക്സോ കേസ് ഉള്‍പ്പെടെ പത്ത് കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ട്. വ്യാഴാഴ്ച രാത്രിയില്‍ ബീച്ച് ഫയര്‍ സ്റ്റേഷനിലെ ഫയര്‍ റെസ്ക്യൂ ഓഫീസര്‍ മുക്കം പുതിയേടത്ത് ഹൗസില്‍ ടി.എസ്. സിബിയുടെ കൈയില്‍നിന്ന് 2000 രൂപ ഇവര്‍ തട്ടിയെടുത്തിരുന്നു. സിബി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു…
Read Moreതെറ്റു ചെയ്യുന്നത് ഏത് മതസമുദായക്കാരായാലും അതിനെതിരെ ശക്തമായ എതിർപ്പുയരേണ്ടത് ബന്ധപ്പെട്ട മതവിഭാഗങ്ങളിൽ നിന്നാണ്: കെ. ടി.ജലീൽ
മലപ്പുറം: സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള കെ. ടി. ജലീലിന്റെ പരാമർശങ്ങളെ ലീഗും മറ്റ് സമുദായ സംഘടനകളും വിവാദമാക്കുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി ജലീൽ രംഗത്ത്. കള്ളക്കടത്തിനും ഹവാലക്കും വേണ്ടി മലപ്പുറം പ്രേമവും സമുദായ സ്നേഹവും ഒലിപ്പിക്കുന്നവർ എന്തുകൊണ്ടാണ് ഇവ മതവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. ക്രൈസ്തവ സമുദായത്തിലെ തെറ്റുകളെ എതിർക്കാൻ മുന്നോട്ടു വരേണ്ടത് ക്രൈസ്തവരാണ്. മുസ്ലിങ്ങളിലെ കുറ്റങ്ങൾ ചൂണ്ടിക്കാണിക്കേണ്ടത് മുസ്ലിങ്ങളാണ്. ഹൈന്ദവർക്കിടയിലെ അരുതായ്മകൾ പറയേണ്ടത് ഹൈന്ദവരാണ്. അല്ലാത്ത പക്ഷം, താന്താങ്ങളെ ഇകഴ്ത്താൻ ഇതര മതസ്ഥർ കാണിക്കുന്ന കുൽസിത നീക്കങ്ങളായി അത്തരം ഇടപെടലുകൾ ദുർവ്യാഖ്യാനിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കള്ളക്കടത്തിനും ഹവാലക്കും വേണ്ടി മലപ്പുറം പ്രേമവും സമുദായ സ്നേഹവും ഒലിപ്പിക്കുന്നവരോട്! തെറ്റു ചെയ്യുന്നത് ഏത് മതസമുദായക്കാരായാലും അതിനെതിരെ ശക്തമായ എതിർപ്പുയരേണ്ടത് ബന്ധപ്പെട്ട മതവിഭാഗങ്ങളിൽ നിന്നാണ്. ക്രൈസ്തവ സമുദായത്തിലെ തെറ്റുകളെ എതിർക്കാൻ…
Read Moreഎഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയാൽ മുൻവിധിയില്ലാതെ നടപടി ഉണ്ടാകും: ടി. പി. രാമകൃഷ്ണൻ
തിരുവനന്തപുരം: എഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയാൽ മുൻവിധിയില്ലാതെ നടപടി ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി. പി. രാമകൃഷ്ണൻ. ശരിയുടെ പക്ഷത്താണ് ഗവൺമെന്റ്. മത നിരപേക്ഷ നിലപാടാണ് മുന്നണിക്കുള്ളത്. തെറ്റ് ചെയ്താൽ നടപടി ഉണ്ടാകുമെന്നും വർഗീയ നിലപാടുകൾക്ക് വേണ്ടി നടക്കുന്ന ശ്രമങ്ങളെ നാളിതുവരെ ഇടതുമുന്നണി എതിർത്തിട്ടാണുള്ളതെന്നും രാമകൃഷ്ണൻ വ്യക്തമാക്കി. അൻവറിന്റെ നിലപാട് ഇടതുമുന്നണിയെ ബാധിക്കില്ല. വർഗീയ നിലപാടുകൾക്കായി ലീഗ് ഇപ്പോൾ ശ്രമിക്കുന്നുണ്ട്. ജി. സുധാകരന്റെ പ്രസ്താവനയിൽ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Read More