കൈതപ്രം ചേട്ടൻ ഒരു ഇതിഹാസമാണ്. അതിൽ യാതൊരു സംശയവുമില്ല. അദ്ദേഹത്തിന്റെ എത്രയോ കച്ചേരികൾ ഞാൻ കേട്ടിരിക്കുന്നു. മൂകാംബികാ ദേവിയുടെ വലിയ ഭക്തൻ കൂടിയാണ് അദ്ദേഹം. ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്. അവിടെ നിന്നും കഴിച്ച ഭക്ഷണത്തിന്റെ രുചി ഇപ്പോഴും ഓർമയിലുണ്ട്. കൈതപ്രം ചേട്ടനെ എന്റെ സ്വന്തം ജ്യേഷ്ഠനെപ്പോലെയാണ് മനസിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. അദ്ദേഹത്തോടൊപ്പം ചേർന്ന് എത്രയോ പാട്ടുകൾ ഞാൻ ചെയ്തിട്ടുണ്ട്. പലരും പറയുന്നത് കേട്ട് വിവാദങ്ങൾക്കൊന്നും ഞാനില്ല. എം.ജി. ശ്രീകുമാർ പറഞ്ഞു.
Read MoreDay: October 6, 2024
രാത്രി ടോയ്ലറ്റിൽ പോയ കുട്ടിയെകൊണ്ട് ക്ഷമാപണക്കത്ത് എഴുതിച്ചു! സ്കൂൾ അധികൃതർക്ക് രൂക്ഷ വിമർശനം
ഷാങ്സി(ചൈന): പ്രകൃതിയുടെ വിളി കേട്ട് ടോയ്ലറ്റിൽ പോകണമെന്നു തോന്നിയാൽ പിന്നെ അധികസമയമൊന്നും ആർക്കും പിടിച്ചുനിൽക്കാനാവില്ല. ഏതുസമയത്താണെങ്കിലും എവിടെയാണെങ്കിലും കാര്യം സാധിക്കേണ്ടി വരും. പൊതുസ്ഥലത്തുപോലും ഇതിനുള്ള സൗകര്യങ്ങൾ അധികൃതർ ഒരുക്കാറുമുണ്ട്. എന്നാൽ, രാത്രി വൈകി ബോർഡിംഗ് സ്കൂളിലെ ടോയ്ലെറ്റ് ഉപയോഗിച്ചതിന് ഒരു വിദ്യാർഥിയെകൊണ്ട് ക്ഷമാപണക്കത്ത് എഴുതിച്ച സംഭവമാണു വടക്കൻ ചൈനയിൽനിന്നു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഷാങ്സി പ്രവിശ്യയിലെ യുൻഡോംഗ് സെക്കൻഡറി സ്കൂളിലെ ഫോം ത്രീ വിദ്യാർഥിക്കാണു വിചിത്രശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. രാത്രി 11നു ബാത്റൂമിൽ പോയതിനു കുട്ടിയെകൊണ്ടു ക്ഷമാപണക്കത്ത് എഴുതിപ്പിക്കുകയും അതിന്റെ ആയിരം ഫോട്ടോ കോപ്പികൾ മറ്റു വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു. കൂടാതെ വിദ്യാർഥിയുടെ ക്ലാസിലെ പ്രതിമാസ അച്ചടക്ക സ്കോറിൽനിന്ന് അഞ്ച് പോയിന്റുകൾ കുറയ്ക്കുകയും ചെയ്തു. ക്ഷമാപണക്കത്തിലെ വരികൾ ഇങ്ങനെ: “ഞാൻ സ്കൂൾ നിയമങ്ങൾ ഗുരുതരമായി ലംഘിച്ചു, രാത്രി ടോയ്ലറ്റിൽ പോയത് മറ്റ് വിദ്യാർഥികളുടെ ഉറക്കം കെടുത്തി, എന്റെ…
Read Moreമരിച്ചശേഷവും കുട്ടികൾ ഉണ്ടാവാം: കോടതി മരിച്ച മകന്റെ ബീജം മാതാപിതാക്കൾക്കു നൽകാൻ ഉത്തരവ്
ന്യൂഡൽഹി: മരണത്തിനുശേഷവും കുട്ടികൾക്ക് ജന്മം നൽകുന്ന കാര്യത്തിൽ ഇന്ത്യൻ നിയമത്തിൽ വിലക്കൊന്നുമില്ലെന്നു കോടതി. മരിച്ചയാളുടെ ബീജം മാതാപിതാക്കൾക്ക് കൈമാറാൻ ഉത്തരവ് നൽകി ഡൽഹി ഹൈക്കോടതിയാണ് ഈ നിരീക്ഷണം നടത്തിയത്. കാൻസർ ബാധിച്ച് മരിച്ച തന്റെ മകന്റെ ബീജം ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും അത് വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് അച്ഛനാണ് കോടതിയെ സമീപിച്ചത്. മകന്റെ കുട്ടിയെ വളർത്താൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം അറിയിച്ചു. കേസ് പരിഗണിച്ച കോടതി, ബീജം കൈമാറാൻ ഡൽഹിയിലെ ഗംഗാറാം ആശുപത്രിക്ക് നിർദേശം നൽകുകയായിരുന്നു. കുട്ടികളെ അവരുടെ മാതാപിതാക്കളുടെ അച്ഛനും അമ്മയും വളർത്തുന്നത് സാധാരണ കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പ്രതിഭ എം സിംഗാണ് കേസിൽ വിധി പറഞ്ഞത്. ബീജം വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് കോടതി നിബന്ധന വച്ചിട്ടുണ്ട്.
Read More