മിലാൻ: ഇറ്റലിയുടെ ഡെർബി എന്നറിയപ്പെടുന്ന ഇന്റർ മിലാൻ-യുവന്റസ് പോരാട്ടം ആവേശകരമായ സമനിലയിൽ അവസാനിച്ചു. അവസാന മിനിറ്റിൽ വരെ ആവേശം നിലനിർത്തിയ ഇന്റർ മിലാൻ-യുവന്റസ് പോരാട്ടത്തിൽ എട്ടു ഗോളുകളാണ് പിറന്നത്. തോൽവി ഉറപ്പിച്ചുനിന്ന യുവന്റസിനെ കെനാൻ യിൽഡിസ് നേടിയ രണ്ടു ഗോളുകളാണ് 4-4ന്റെ സമനില നല്‍കിയത്. ആദ്യ പകുതിയിൽ അഞ്ചു ഗോളുകളാണ് പിറന്നത്. സീരി എയുടെ ചരിത്രത്തിൽ ആദ്യ പകുതിയിൽ തന്നെ അഞ്ചു ഗോളുകൾ പിറക്കുന്നത് ആദ്യമായാണ്. ഇതിൽ മൂന്നെണ്ണം ഇന്റർ മിലാന്റെ വകയായിരുന്നു. പീറ്റർ സിലിൻസ്കി 15-ാം മിനിറ്റിൽ പെനാൽറ്റി വലയിലാക്കി ഇന്ററിനെ മുന്നിലെത്തിച്ചു. ഇതിനുള്ള മറുപടി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഡുസാൻ വ്ളാഹോവിച്ച് നൽകി. 26-ാം മിനിറ്റിൽ തിമോത്തി വിയ യുവന്റസിനെ ലീഡിലെത്തിച്ചു. ലീഡ് അധികനേരം നിലനിർത്താൻ യുവന്റസിനായില്ല. ഹെൻറിക് മിഖിതരാൻ (35’) സമനിലയിലെത്തിച്ചു. 37-ാം മിനിറ്റിൽ സിലിൻസ്കി പെനാൽറ്റി വലയിലെത്തിച്ച് ഇന്ററിനെ ഒരിക്കൽക്കൂടി മുന്നിലെത്തിച്ചു.…
Read MoreDay: October 29, 2024
പി.ആര്. ശ്രീജേഷ് ബ്രാന്‍ഡ് അംബാസഡര്‍
കൊച്ചി: മുൻ ഇന്ത്യൻ ഹോക്കി താരം പി.ആര്. ശ്രീജേഷ് സംസ്ഥാന കായിക മേളയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. കായികമേളയ്ക്കു മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ വീഡിയോയിലെ ഭിന്നശേഷിക്കാരനായ താരം പ്രണവ് ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. സമാപന സമ്മേളനം നവംബര്‍ 11ന് വൈകുന്നേരം മഹാരാജാസ് കോളജ് മൈതാനിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് ട്രോഫി സമ്മാനിക്കും.
Read Moreനറുക്കെടുപ്പിനു മുൻപ് ‘ജാക്പോട്ട്’ കിട്ടുമെന്നു പ്രവചനം! പിന്നാലെ എട്ടു കോടിയുടെ ഒന്നാം സമ്മാനം
വിർജീനിയ(യുഎസ്): ജാക്പോട്ട് നറുക്കെടുപ്പ് നടക്കാൻ മിനിറ്റുകൾ ശേഷിക്കേ വിർജീനിയക്കാരനായ ജോർജ് ഹർട്ട് സുഹൃത്തുക്കളുടെ മുന്നിൽ ഒരു പ്രവചനം നടത്തി. ലോട്ടറിയുടെ ഒന്നാം സമ്മാനം തനിക്കായിരിക്കുമെന്നായിരുന്നു ആ പ്രവചനം. കൂട്ടുകാർ അതൊരു തമാശയായി കരുതി തള്ളി. എന്നാൽ, നറുക്കെടുപ്പ് ഫലം വന്നപ്പോൾ ജോര്‍ജ് ഹർട്ട് എടുത്ത ടിക്കറ്റിന് എട്ടു കോടിയുടെ ഒന്നാം സമ്മാനം. നികുതിയെല്ലാം കുറച്ചാലും 4.80 കോടി രൂപ കൈയിൽ കിട്ടും. പ്രവചനം ഫലിച്ചപ്പോൾ കൂട്ടുകാർ മാത്രമല്ല, ജോര്‍ജ് ഹർട്ടും അന്പരന്നു പോയെന്നാണു റിപ്പോർട്ട്. രണ്ടു സഹപ്രവർത്തകരോടൊപ്പം മാർക്കറ്റ് സന്ദർശിച്ചപ്പോഴാണു വിർജീനിയ മില്യൺസ് ഗെയിമിൽനിന്നു നാല് സ്ക്രാച്ച് ഓഫ് ടിക്കറ്റുകൾ ജോർജ് വാങ്ങിയത്. അതിലൊന്നിനായിരുന്നു ജാക്പോട്ട്. ന്യൂജേഴ്സിയിലെ എക്കാലത്തെയും മികച്ച അഞ്ച് ജാക്പോട്ടുകളിലൊന്നാണിത്. ഒന്നാം സമ്മാനം തനിക്കാണെന്ന് അറിഞ്ഞപ്പോള്‍ ജോർജ് പറഞ്ഞത് “പ്രാർഥനകൾക്ക് ഉത്തരം ലഭിക്കുന്നു എന്നതിന് ഞാൻ തെളിവാണ്’എന്നായിരുന്നു. പണം ഏങ്ങനെ ചെലവഴിക്കുമെന്ന കാര്യത്തില്‍ തീരുമാനമെടുത്തില്ലെന്നും…
Read Moreഏതെടുത്താലും ഒപ്പത്തിനൊപ്പം; മത്സരം കടുകട്ടി
ഏതെടുത്താലും ഒപ്പത്തിനൊപ്പം. ദേശീയതലത്തിലും ചാഞ്ചാടുന്ന സംസ്ഥാനങ്ങളിലും പോരാട്ടം തുല്യം. സുപ്രധാന വിഷയങ്ങളിലും നെടുകെ പിളര്‍പ്പ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിന് ദേശീയതലത്തിലുണ്ടായിരുന്ന മെച്ചപ്പെട്ട ലീഡില്‍ ഇടിവ്. എന്നാല്‍, ചാഞ്ചാടുന്ന സംസ്ഥാനങ്ങളില്‍ വീണ്ടും നേരിയ മുന്‍തൂക്കം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരാഴ്ചമാത്രം അവശേഷിക്കേയുള്ള ചിത്രമാണിത്. ഇനിയുള്ള ഒരാഴ്ച ഇരു സ്ഥാനാര്‍ഥികള്‍ക്കും അതീവ നിര്‍ണായകം. അതേസമയം മിക്ക സംസ്ഥാനങ്ങളിലും മുൻകൂർ വോട്ടെടുപ്പ് പുരോഗമിക്കുന്നു. അമേരിക്കയെ ബാധിക്കുന്ന എട്ടു സുപ്രധാന വിഷയങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമല ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും നാലുവീതം വിഷയങ്ങളില്‍ മുന്നിലാണ്. സമ്പദ്ഘടന, കുടിയേറ്റം, കുറ്റകൃത്യനിയന്ത്രണം, വിദേശനയം എന്നിവയില്‍ ട്രംപ് മുന്‍തൂക്കം നേടി. അതേസമയം, ആരോഗ്യരംഗം, ഗര്‍ഭച്ഛിദ്രം ഉള്‍പ്പെടുന്ന സാമൂഹ്യവിഷയങ്ങള്‍, പരിസ്ഥിതി, വിദ്യാഭ്യാസരംഗം എന്നിവയില്‍ ഹാരിസിനാണ് കൂടുതല്‍ സ്വീകാര്യത. സാമ്പത്തികരംഗമാണ് അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം. നാണ്യപ്പെരുപ്പം, ഭവനവായ്പ, തൊഴിലില്ലായ്മ തുടങ്ങിയവ എല്ലാവരെയും ബാധിക്കുന്ന…
Read Moreദീപാവലിക്ക് അയോധ്യയിൽ 28 ലക്ഷം ദീപം: ലക്ഷ്യം ലോകറിക്കാർഡ്
അയോധ്യ(യുപി): ദീപാവലിയുടെ ഭാഗമായി അയോധ്യയിൽ 28 ലക്ഷം ദീപം തെളിയും! രാമക്ഷേത്ര ഉദ്ഘാടനത്തിനുശേഷമുള്ള ആദ്യ ദീപാവലി ആഘോഷമാക്കുന്നതിലൂടെ ലോക റിക്കാർഡും ഇതുവഴി ലക്ഷ്യമിടുന്നു. നാളെ വൈകുന്നേരമാണ് വിളക്കു തെളിക്കുക. സരയൂ നദിക്കരയിൽ 28 ലക്ഷം മൺചിരാതുകൾ കത്തിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. ഓരോ ചിരാതിലും മുപ്പതു മില്ലി കടുകെണ്ണയാണ് നിറയ്ക്കുക. പരിസ്ഥിതി സംരക്ഷണവും ദീപാവലി ആഘോഷത്തിൽ ഉയർത്തിപ്പിടിക്കും. കഴിഞ്ഞ വർഷം സരയൂ നദിക്കരയിൽ 25 ലക്ഷം വിളക്കുകൾ കൊളുത്തി ലോക റിക്കാർഡ് സൃഷ്ടിച്ചിരുന്നു. ഇതു തിരുത്താനാണു ശ്രമം. മൺചിരാതുകളിൽ വെളിച്ചം പകരുന്നതിനായി 30,000 വോളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സ് അധികൃതരും ചടങ്ങിൽ പങ്കെടുക്കും. ഇന്നു മുതൽ നവംബർ ഒന്നുവരെ രാത്രിയിലും രാമക്ഷേത്രത്തിൽ ദർശനത്തിനു സൗകര്യമുണ്ടാകും. പ്രത്യേക പുഷ്പാലങ്കാരം ക്ഷേത്രത്തിൽ നടത്തും.
Read Moreജനനനിരക്ക് കുത്തനെ ഇടിഞ്ഞു; ചൈനയിൽ കിന്റർഗാർട്ടനുകൾ കൂട്ടത്തോടെ പൂട്ടി
ബെയ്ജിംഗ്: ജനനനിരക്ക് കുത്തനെ കുറഞ്ഞതോടെ ചൈനയിൽ കിന്റർഗാർട്ടനുകൾ കൂട്ടത്തോടെ പൂട്ടുന്നതായി റിപ്പോർട്ട്. രാജ്യത്ത് 2,74,400 കിന്റർഗാർട്ടണുകൾ ഉണ്ടായിരുന്നത് 2023ൽ 14,808 ആയി കുറഞ്ഞെന്നു ചൈനയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഡാറ്റ ഉദ്ധരിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 2023ൽ ചൈനയുടെ ജനസംഖ്യ തുടർച്ചയായി രണ്ടാം വർഷവും രണ്ട് ദശലക്ഷത്തിലധികം കുറഞ്ഞ് 1.4 ബില്യണായിരുന്നു. ഒമ്പത് ദശലക്ഷം ജനനങ്ങൾ മാത്രമാണ് 2023ൽ രേഖപ്പെടുത്തിയത്. ജനസംഖ്യ കുത്തനെ കുറഞ്ഞതോടെ പ്രസവസൗഹൃദ സമൂഹം സൃഷ്ടിക്കുന്നതിനു ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ പുതിയ നടപടികൾ അവതരിപ്പിച്ചു. വിവാഹത്തിനും കുട്ടികളെ പ്രസവിക്കുന്നതിനും ഒരു പുതിയ സംസ്കാരം വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ശിശുപരിപാലന സേവനങ്ങൾ ശക്തിപ്പെടുത്തുക, വിദ്യാഭ്യാസം, പാർപ്പിടം, തൊഴിൽ എന്നിവയിൽ പിന്തുണ വിപുലീകരിക്കുക എന്നിവ കേന്ദ്രീകരിച്ചാണ് ഈ നടപടികൾ.
Read Moreസത്യൻ ഒരുക്കുന്നു, വരകളുടെയും വർണങ്ങളുടെയും ദൃശ്യവിരുന്ന്
തോട്ടയ്ക്കാട്: ജീവനോപാധിയായ കച്ചവടത്തിനൊപ്പം കലയെ നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന കലാകാരന്. തിരക്കുപിടിച്ച ജീവിതത്തിനിടയിലും ചിത്രരചനയ്ക്കായി സമയം കണ്ടെത്തുന്ന തനി നാട്ടിന്പുറത്തുക്കാരന്. തോട്ടയ്ക്കാട് അമ്പലക്കവലയില്‍ കട നടത്തുന്ന പി.വി. സത്യനെക്കുറിച്ച് ആരോടും ചോദിച്ചാലും ഇതായിരിക്കും പറയുക. അതെ, വരകളും വർണങ്ങളും സത്യനു ജീവിതത്തിന്റെ മേൽവിലാസമാണ്. പരിമിതമായ സാഹചര്യത്തില്‍ സത്യന് വരച്ചു തീര്‍ത്തത് ജീവന് തുടിക്കുന്ന അനേകം ചിത്രങ്ങളാണ്. ചെറുപ്പംതൊട്ടെ നന്നായി വരച്ചിരുന്ന സത്യന്റെ ആഗ്രഹവും ചിത്രകാരനാവുക എന്നതായിരുന്നു. തന്നെ ഏറെ സ്നേഹിക്കുകയും വരയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത പിതാവിന്റെ ആകസ്മിക വേര്‍പാട് ആ മോഹത്തിനു തിരശീലയിട്ടു. പിന്നീട് കുടുംബം പുലര്‍ത്താനുള്ള നെട്ടോട്ടത്തില്‍ കാര്‍പെന്ററായി ജോലിയില്‍. ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ എവിടെയോ ആ ഇഷ്ടവും താത്പര്യവും നഷ്ടമായി. നീണ്ട 38 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സത്യന് ചിത്രങ്ങള്‍ വീണ്ടും വരച്ചു തുടങ്ങിയത്. ഒന്നര വര്‍ഷം മുന്‍പു വീടിനു സമീപം ആരംഭിച്ച കടയാണ് അതിനിടയാക്കിയത്. അതുകൊണ്ടു തന്നെ…
Read Moreഇറാഖിന്റെ വ്യോമാതിർത്തി ഇസ്രയേൽ ലംഘിച്ചു; യുഎന്നിൽ പരാതി
ബാഗ്ദാദ്: ഇറാനിൽ വ്യോമാക്രമണം നടത്താൻ ഇസ്രയേൽ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായി ആരോപിച്ച് ഇറാഖ്. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് പരാതി നൽകിയെന്ന് ഇറാഖ് അറിയിച്ചു. ഒക്ടോബർ 26ന് ഇറാനിൽ ആക്രമണം നടത്താൻ ഇറാഖിന്റെ വ്യോമാതിർത്തി ലംഘിച്ചതിനെ അപലപിക്കുന്നതായി ഇറാഖ് സർക്കാർ വക്താവ് ബാസിം അലവാദി പറഞ്ഞു. ഇറാൻ നടത്തിയ വൻ മിസൈൽ ആക്രമണത്തിന് പ്രതികാരമായാണ് ഇസ്രയേൽ ഇറാനിൽ വ്യോമാക്രമണം നടത്തിയത്. വ്യോമാക്രമണത്തിൽ നാല് ഇറാൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Moreപാറോച്ചാലില്‍ ലഹരി മാഫിയ സജീവം; യുവാവിനെതിരേ ആക്രമണം
കോട്ടയം: വഴിയാത്രക്കാരനായ യുവാവിനെ കഞ്ചാവ് മാഫിയാസംഘം ആക്രമിച്ചു. ഇന്നലെ രാത്രി 9.30ന് വേളൂര്‍ പാറോച്ചാല്‍ ബോട്ട് ജെട്ടിയ്ക്കു സമീപമാണു സംഭവം. കുടുംബ വീട്ടിലേക്കു പോകുകയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തിയാണ് ആക്രമിച്ചത്. ‘മുന്ന’ എന്ന പേരിൽ കുപ്രസിദ്ധനായ യുവാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നു സൂചനകളുണ്ട്. അടിയേറ്റു നിലത്തുവീണ യുവാവിനെ സമീപവാസികളെത്തിയാണ് എഴുന്നേല്‍പ്പിച്ചത്. ബൈക്കിലെത്തിയ അക്രമികള്‍ കഞ്ചാവ് വില്പനക്കാരും ഗുണ്ടാസംഘത്തില്പ്പെട്ടവരുമാണെന്നു നാട്ടുകാർ പറയുന്നു. കഞ്ചാവ് വില്പനനയ്ക്കുശേഷം മടങ്ങുന്പോൾ വഴിയാത്രാക്കാര്ക്കുനേരേ അസഭ്യവര്‍ഷം നടത്തിയശേഷമാണു യാത്രക്കാരനെ ആക്രമിച്ചത്. പാറോച്ചാല്‍ ബൈപ്പാസിലും സമീപത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളിലും അനധികൃത മദ്യം, കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ വില്പന സജീവമാണെന്ന് നാട്ടുകാര്‍ പറയുന്നു. പാടശേഖരത്തിന്റെ വിവിധ സ്ഥലങ്ങളാണ് അക്രമികളുടെ താവളം. പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Read More‘പ്രസവസൗഹൃദ സമൂഹം’ സൃഷ്ടിക്കാൻ പദ്ധതികൾ: ജനനനിരക്ക് കുത്തനെ ഇടിഞ്ഞപ്പോൾ ചൈനക്കാർ ചെയ്തത് കാണൂ…
ബെയ്ജിംഗ്: ജനനനിരക്ക് കുത്തനെ കുറഞ്ഞതോടെ ചൈനയിൽ കിന്റർഗാർട്ടനുകൾ കൂട്ടത്തോടെ പൂട്ടുന്നതായി റിപ്പോർട്ട്. രാജ്യത്ത് 2,74,400 കിന്റർഗാർട്ടണുകൾ ഉണ്ടായിരുന്നത് 2023ൽ 14,808 ആയി കുറഞ്ഞെന്നു ചൈനയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഡാറ്റ ഉദ്ധരിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 2023ൽ ചൈനയുടെ ജനസംഖ്യ തുടർച്ചയായി രണ്ടാം വർഷവും രണ്ട് ദശലക്ഷത്തിലധികം കുറഞ്ഞ് 1.4 ബില്യണായിരുന്നു. ഒമ്പത് ദശലക്ഷം ജനനങ്ങൾ മാത്രമാണ് 2023ൽ രേഖപ്പെടുത്തിയത്. ജനസംഖ്യ കുത്തനെ കുറഞ്ഞതോടെ പ്രസവസൗഹൃദ സമൂഹം സൃഷ്ടിക്കുന്നതിനു ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ പുതിയ നടപടികൾ അവതരിപ്പിച്ചു. വിവാഹത്തിനും കുട്ടികളെ പ്രസവിക്കുന്നതിനും ഒരു പുതിയ സംസ്കാരം വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ശിശുപരിപാലന സേവനങ്ങൾ ശക്തിപ്പെടുത്തുക, വിദ്യാഭ്യാസം, പാർപ്പിടം, തൊഴിൽ എന്നിവയിൽ പിന്തുണ വിപുലീകരിക്കുക എന്നിവ കേന്ദ്രീകരിച്ചാണ് ഈ നടപടികൾ.
Read More