മുനമ്പം: കടലോരത്തെ പള്ളിമുറ്റത്തു പഴയൊരു ഷീറ്റു വലിച്ചുകെട്ടി രണ്ടു പേര് നിരാഹാരമിരുന്നു തുടക്കമിട്ട മുനമ്പത്തെ സമരം, വലിയ ബഹുജനപിന്തുണയോടെ നാളെ ഒരു മാസം പൂര്‍ത്തിയാക്കുന്നു. തീരജനതയുടെ ജനകീയസമരചരിത്രത്തില് പുതിയ അധ്യായമെഴുതി, മുനമ്പം മുന്നേറ്റം ദേശീയശ്രദ്ധയിലേക്കുവരെയെത്തിക്കഴിഞ്ഞു. അപ്പോഴും വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെയും വഖഫ് ബോര്‍ഡിന്റെയും ഭാഗത്തുനിന്ന് കാര്യമായ അനക്കമില്ല. ഇതുവരെയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു പ്രതീക്ഷ നല്കുന്ന നീക്കങ്ങളൊന്നും ഉണ്ടാകാത്തതില്‍ പ്രദേശവാസികള്‍ അമര്‍ഷത്തിലാണ്. മുഖ്യമന്ത്രി ഇനിയും മുനമ്പത്തെക്കുറിച്ചു മിണ്ടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. വഖഫ് അവകാശവാദത്തിന്റെ പേരില്‍ പ്രതിസന്ധിയിലായ മുനമ്പം, ചെറായി നിവാസികളുടെ ഭൂമിയ്ക്കു റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു ഒക്ടോബര്‍ 13നാണ് മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല നിരാഹാരം ആരംഭിച്ചത്. സമിതി കണ്‍വീനര്‍ ജോസഫ് ബെന്നി കുറുപ്പശേരി, ബെന്നി ജോസഫ് കല്ലുങ്കല്‍ എന്നിവരാണ് ആദ്യദിനത്തിലെ സമരക്കാര്‍. തുടര്‍ന്നിങ്ങോട്ട് ഓരോ ദിവസവും സമരത്തില്‍ പങ്കാളികളാകുന്നവരുടെയും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍…
Read MoreDay: November 11, 2024
അയ്യോ അച്ഛാ പോകല്ലേ… അച്ഛൻ മരിച്ചുകിടക്കുമ്പോൾ എനിക്ക് ആ ഡയലോഗ് ഓർമ്മവന്നെന്ന് സംഗീത
അയ്യോ ചിന്താവിഷ്ടയായ ശ്യാമളയില്‍ അഭിനയിച്ചതും അതിലെ ഡയലോഗുകളും എന്റെ ഒരു വിഷമഘട്ടത്തില്‍ പോലും ഓര്‍ക്കേണ്ടി വന്നിട്ടുണ്ട്. ചിത്രത്തിലെ ഹിറ്റ് ഡയലോഗാണ് അയ്യോ അച്ഛാ പോകല്ലേ… എന്നു തുടങ്ങുന്നത്. യഥാര്‍ഥത്തില്‍ എന്റെ അച്ഛന് മരിച്ചു കിടക്കുമ്പോള്‍ എനിക്ക് ആ ഡയലോഗ് ഓര്മ വന്നു. അന്ന് ഞങ്ങളെല്ലാവരും ചുറ്റുമിരുന്ന് കരയുകയാണ്. അച്ഛാ എന്നാണ് ഞാന്‍ വിളിച്ചു കൊണ്ടിരുന്നത്. അവസാനം അച്ഛനെ അവിടുന്ന് എടുത്തു കൊണ്ടു പോകുമ്പോള്‍ ഞാന്‍ കരയുന്നത് ആ സിനിമയിലെ ഡയലോഗ് പോലെയായിരുന്നു. ആ സമയത്ത് തമാശയായിട്ടല്ല, എങ്കിലും എന്റെ മനസില്‍ വന്നത് ആ ഡയലോഗ് തന്നെയായിരുന്നു. വേറെ ആര്‍ക്കും അതു മനസിലായിട്ടുണ്ടാവില്ല. -സംഗീത
Read Moreലാലു എനിക്ക് അനുജനെപോലെ; നല്ല ക്ഷമയുളള വ്യക്തിയാണ് മോഹൻലാലെന്ന് മല്ലിക സുകുമാരൻ
മോഹൻലാൽ എനിക്കെപ്പോഴും ഒരു കുട്ടിയെ പോലെയാണ്. ഞങ്ങളുടെ വീട്ടിൽ കളിച്ചുവളർന്ന കുട്ടിയാണ് ലാലു (മോഹൻലാൽ). അവന്റെ കുസൃതി കാണുമ്പോൾ എല്ലാവർക്കും പേടിയാകുമായിരുന്നു.അതുകൊണ്ട് അവൻ വീട്ടിലെത്തിയാൽ അവനെ നോക്കാനുളള ഉത്തരവാദിത്തം എനിക്കായി. അതുകൊണ്ടുതന്നെ ലാലു എനിക്കൊരു അനുജനെ പോലെയാണ്. വലിയ വേദികളിൽ നിൽക്കുമ്പോഴും ഞാൻ മോഹൻലാലിനെ ലാലു എന്നാണ് വിളിക്കുന്നത്. അവന്റെ സിനിമയിലെ വളർച്ച കണ്ട വ്യക്തിയാണ് ഞാൻ. അവന്റെ അച്ഛൻ ലോ സെക്രട്ടറിയായിരുന്നു. ലാലുവും നിയമത്തിന്റെ വഴിയിൽ പഠനം തിരഞ്ഞെടുക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്. അപ്പോഴാണ് തിരനോട്ടം എന്ന ചിത്രത്തിൽ അവൻ അഭിനയിക്കുന്നുവെന്നറിഞ്ഞത്. അവനെല്ലാം വഴങ്ങും. അവന്റെ മഞ്ഞിൽ വിരിഞ്ഞപ്പൂവ് എന്ന ചിത്രം കണ്ടപ്പോൾ ഞാനൊരുപാട് സന്തോഷിച്ചു. ആ സിനിമയുടെ ആദ്യ ഷോ തന്നെ കാണാൻ എനിക്ക് അവസരം ലഭിച്ചു. നല്ല ക്ഷമയുളള വ്യക്തിയാണ് ലാലു. ഇന്ദ്രനും രാജുവിനും അതില്ല. എത്ര തിരക്കിലും പ്രേക്ഷകരോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ക്ഷമയോടെ ചിരിച്ച്…
Read Moreഞെട്ടിക്കാൻ പുതിയ ലുക്കിൽ അനുഷ്ക
നടി അനുഷ്ക ഷെട്ടിയുടെ അടുത്ത ചിത്രമായ ഘാട്ടിയിലെ ഫസ്റ്റ് ലുക്ക് അനുഷ്കയുടെ ജന്മദിനമായ നവംബർ ഏഴിന് പുറത്തിറങ്ങി. 2010 ല്‍ വന്‍ വിജയമായ വേദത്തിന് ശേഷം സംവിധായകൻ കൃഷ് ജഗർലമുടിയും അനുഷ്കയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഗംഭീരമെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണം. വലിയ ഇടവേളയ്ക്ക് ശേഷമാണ് അനുഷ്ക ചിത്രത്തിന്റെ പ്രഖ്യാപനം വരുന്നത്. തെലുങ്കിലെ പ്രമുഖ ബാനറായ യുവി ക്രിയേഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ഇര, ക്രിമിനല്‍, ഇതിഹാസം, ഘാട്ടി ഇനി രാജ്ഞി ഭരിക്കും എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ ഇറങ്ങിയിരിക്കുന്നത്. ഫസ്റ്റ് ലുക്കിൽ ഞെട്ടിപ്പിക്കുന്ന വേഷത്തിലാണ് അനുഷ്ക എത്തുന്നത്. തലയിൽ നിന്നും കൈകളിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്ന അനുഷ്ക പുക വലിക്കുന്നതായി കാണാം. ഒരു ആദിവാസി യുവതിയുടെ ലുക്കിലാണ് അനുഷ്ക എത്തുന്നത്. ഒരു ലേഡി ഗ്യാംഗ് സ്റ്റര്‍ കഥയാണ് ഘാട്ടിയെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. അതേ സമയം കഴിഞ്ഞ…
Read Moreസ്കൂള്‍ കായികമേള: അത്ലറ്റിക്സ് കിരീടം മലപ്പുറത്തിന്; തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാര്
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ അത്ലറ്റിക്സ് കിരീടം മലപ്പുറത്തിന്. 22 സ്വര്‍ണവും 28 വെള്ളിയും 24 വെങ്കലവും നേടിയാണ് മലപ്പുറത്തിന്റെ നേട്ടം. മൂന്ന് ഫൈനല്‍ ബാക്കി നില്‍ക്കെ 233 പോയിന്റുമായാണ് മലപ്പുറം ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 191 പോയിന്റാണുള്ളത്. ഇനിയുള്ള എല്ലാ മത്സരത്തിലും സ്വര്‍ണം നേടിയാലും പാലക്കാടിന് ഒന്നാമതെത്താന്‍ കഴിയില്ല. അതേസമയം 1935 പോയിന്റുമായി തിരുവനന്തപുരമാണ് ഓവറോള്‍ ചാമ്പ്യന്മാര്. ഒളിംമ്പിക് മാതൃകയില്‍ നടത്തിയ ആദ്യ സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്കാണ് ഇന്ന് കൊടിയിറങ്ങുന്നത്. വൈകിട്ട് നാലിന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇതാദ്യമായി ഏര്‍പ്പെടുത്തിയ ചീഫ് മിനിസ്റ്റേഴ്സ് എവര്‍റോളിംഗ് ട്രോഫി മുഖ്യമന്ത്രി ജേതാക്കള്‍ക്ക് സമ്മാനിക്കും. മന്ത്രി വി.ശിവന്‍കുട്ടി യോഗത്തിന് അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ.എം.വിജയന്, നടന് വിനായകന് എന്നിവര്‍ വിശിഷ്ടാതിഥികളാവും. സവിശേഷ…
Read Moreസ്ത്രീകളോടു അപമര്യാദ കാട്ടിയതിന് പുറത്താക്കപ്പെട്ടയാള്‍ സിപിഎം ഏരിയ കമ്മിറ്റിയംഗം; വിവാദം പുകയുന്നു
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ പിന്തുണയ്ക്കുംവിധമുള്ള സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ പ്രസംഗം വിവാദമായതിന് പിന്നാലെ വീണ്ടും വിവാദങ്ങള്‍ തലപൊക്കുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ കുറ്റത്തിന് നടപടിക്ക് വിധേയമായ ആളെ പെരിങ്ങോം ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചതും വിവാദമാകുന്നു. പെരിങ്ങോം ഏരിയ കമ്മിറ്റിയംഗമായിരുന്ന എം.വി. സുനില്‍കുമാറിനെ മുമ്പ് കമ്മിറ്റിയില്‍നിന്നും നീക്കം ചെയ്തിരുന്നു. സ്ത്രീകളോടുള്ള പെരുമാറ്റ ദൂഷ്യത്തിന്റെ പേരിലുയര്‍ന്ന വനിതാ സഖാവിന്റെ പരാതിയാണ് നടപടിക്ക് കാരണമായത്. ആരോപണ വിധേയനെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതും ശക്തമായ വിമര്‍ശനത്തിനിടയാക്കിയിരുന്നു. അതിനിടയാണ് കഴിഞ്ഞ ദിവസം നടന്ന പെരിങ്ങോം ഏരിയ സമ്മേളനത്തില്‍ ഇയാളുള്‍പ്പെട്ട പാനല്‍ നേതൃത്വം അവതരിപ്പിച്ച് ഏരിയ കമ്മിറ്റിയിലേക്ക് എടുത്ത നടപടിയുണ്ടായത്. ബാലസംഘംമുതല് സജീവ പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യമുള്ളവരെ തഴഞ്ഞ് പാര്‍ട്ടിക്ക് പേരുദോഷമുണ്ടാക്കിയയാളെ അവരോധിച്ച നേതൃത്വത്തിന്റെ…
Read Moreരാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണദൃശ്യം സിപിഎം ഫേസ് ബുക്ക് പേജിൽ; “ഹാക്കിംഗ്’ വിശദീകരണം പാളി; അഡ്മിന്മാര്ക്കു ശാസന
പത്തനംതിട്ട: “പാലക്കാട് എന്ന സ്നേഹ വിസ്മയം’ അടിക്കുറിപ്പോടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ പ്രചാരണദൃശ്യം സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലെത്തിയത് അഡ്മിന്മാരുടെ കൈ അബദ്ധമെന്നു നിഗമനം. പേജിന്റെ അഡ്മിന്മാര്ക്കു ശാസന നല്കി പ്രശ്നം പറഞ്ഞുതീര്‍ക്കാനുള്ള ശ്രമവും തുടങ്ങി. രാഹുല്‍ മാങ്കൂട്ടത്തിലും യൂത്ത് കോണ്‍ഗ്രസുകാരും ചേര്‍ന്ന് പേജ് ഹാക്ക് ചെയ്തുവെന്ന് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ആരോപിച്ചിരുന്നെങ്കിലും അന്വേഷണത്തില്‍ അതിനുള്ള സാധ്യത ഒഴിവായതോടെയാണ് അഡ്മിന്മാരിലേക്ക് അന്വേഷണം എത്തിയത്.ശനിയാഴ്ച രാത്രിയില്‍ ഫേസ് ബുക്ക് പേജില്‍ വന്ന വീഡിയോ ഒഴിവാക്കിയെങ്കിലും സ്ക്രീന്‍ഷോട്ടുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി രംഗത്തെത്താന്‍ ജില്ലാ സെക്രട്ടറി അടക്കം നിര്‍ബന്ധിതനാകുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട് വീടുകളിലെത്തി വോട്ടു തേടുന്ന വീഡിയോയാണ് പ്രചരിച്ചത്. ഇതിന് അടിക്കുറിപ്പായാണ് “പാലക്കാട് എന്ന സ്നേഹവിസ്മയം” ചേര്‍ത്തത്. ഇത് വ്യാജ അക്കൗണ്ടാണെന്ന് ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ആദ്യം…
Read Moreകോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ വിദേശ വനിതയ്ക്ക് തെരുവുനായയുടെ കടിയേറ്റു; നായശല്യം രൂക്ഷമെന്ന് യാത്രക്കാർ
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽവച്ച് വിദേശ വനിതയ്ക്കു തെരുവുനായയുടെ കടിയേറ്റു. കോഴിക്കോടുനിന്ന് വന്ദേഭാരത് ട്രെയിനിൽ കൊച്ചിയിലേക്കു പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്ന 14 അംഗ ജര്‍മന്‍ വിനോദയാത്രാ സംഘത്തിലെ ആസ്ട്രിച്ച് എന്ന വനിതയ്ക്കാണു തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ വൈകിട്ട് 4.20ന് ആണു സംഭവം. റെയില്‍വേ പോലീസ് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് യാത്രക്കാർ പറഞ്ഞു. പ്ലാറ്റ്ഫോമിലൂടെ തലങ്ങും വിലങ്ങും പായുന്ന നായ്ക്കളെ തട്ടി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും യാത്രക്കാര്‍.
Read Moreബിജെപി നിയന്ത്രണത്തിലുള്ള പഴയങ്ങാടി ലേബർ വെൽഫെയർ സഹകരണ സംഘത്തിൽ 1.32 കോടിയുടെ ക്രമക്കേട്
കണ്ണൂർ: ബിജെപി നിയന്ത്രണത്തിലുള്ള പഴയങ്ങാടി ലേബർ വെൽഫെയർ സഹകരണ സംഘത്തിൽ ഓഡിറ്റ് പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. 2023-24 വർഷത്തെ ഓഡിറ്റ് പരിശോധനയിലാണ് ന്യൂനതകൾ കണ്ടെത്തിയത്. സംഘത്തിൽ 1.32 കോടി രൂപയുടെ ഫണ്ട് ശോഷണം നടന്നതായാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. സംഘത്തിന് നിലവിലെ ആസ്തിയേക്കാൾ കൂടുതൽ ബാധ്യതയാണെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. സംഘത്തിന്റെ ചെലവിനുള്ള വരുമാനം പോലുമില്ലെന്നും ദൈനംദിന ചെലവുകൾക്ക് അംഗങ്ങളുടെ നിക്ഷേപത്തെയാണ് ആശ്രയിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ പ്രവർത്തിക്കരുതെന്ന് സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണസമിതി അംഗങ്ങളോ സെക്രട്ടറിയോ ജീവനക്കാരോ പരിശോധിച്ച് വ്യക്തമായി ശിപാർശ ചെയ്യാതെയാണ് അപേക്ഷകളിൽ വായ്പ അനുവദിച്ചതെന്നതാണ് മറ്റൊരു ക്രമക്കേട്. ഭൂരിഭാഗം സ്വത്ത് പരിശോധന റിപ്പോർട്ടിലും അധികാരപ്പെടുത്തിയ ആരും ഒപ്പുവച്ചിട്ടില്ല. സ്ഥലത്തിന്റെ മതിപ്പുവിലയുടെ 35 ശതമാനത്തിൽ താഴെയുള്ള തുക മാത്രമേ നൽകാവൂ എന്ന് നിയമമുണ്ടെങ്കിലും ചിലർക്ക് 60 ശതമാനത്തിലധികം വരെ നൽകിയിട്ടുണ്ട്.
Read Moreവിളവൂർക്കലിൽ വീടുകളിൽ പതിച്ച നിലയിൽ കണ്ടെത്തിയ വെടിയുണ്ടകളുടെ എണ്ണം നാലായി; വെടിയുണ്ടകളെ പേടിച്ച് ഒരു ഗ്രാമം
കാട്ടാക്കട : കഴിഞ്ഞ ദിവസവും രണ്ടു വെടിയുണ്ടകൾ കൂടി കണ്ടെത്തിയതോടെ ആശങ്കയിലായിലായിരിക്കുകയാണ് വിളവൂർക്കൽ മലയം പൊറ്റയിൽ ഗ്രാമം. മുക്കൂന്നിമലയിൽ കരസേനയുടെ ഫയറിങ് പിറ്റിൽ പോലീസിന്റെ വെടിവയ്പ് പരിശീലനം നടന്നതിന് പിന്നാലെ വിളവൂർക്കലിൽ വീടുകളിൽ പതിച്ച നിലയിൽ കണ്ടെത്തിയ വെടിയുണ്ടകളുടെ എണ്ണം നാലായി. ഇന്നലെയും രണ്ട് വീടുകളിൽ വെടിയുണ്ട കണ്ടെത്തി. നേരത്തെ വെടിയുണ്ട മേൽക്കൂരയുടെ ഷീറ്റ് തുളച്ച് കയറിയ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഇന്നലെ വെടിയുണ്ട കണ്ടെത്തിയ വീടുകൾ. വിളവൂർക്കൽ കൊച്ചു പൊറ്റയിൽ എസ്.ഷിബുവിന്റെ വീടിന്റെ വരാന്തയിലെ പടിയിൽ നിന്നാണ് ഒരു വെടിയുണ്ട കിട്ടിയത്. സമീപത്തെ മണികണ്ഠന്റെ വീട്ടുപരിസരത്തു നിന്നാണ് മറ്റൊന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വിളവൂർക്കൽ പൊറ്റയിൽ കാവടിവിള ഭാഗത്തു നിന്നു ലഭിച്ചതിനു സമാനമായി എകെ 47 തോക്കുകളിൽ ഉപയോഗിക്കുന്ന 7.62 എംഎം വലുപ്പമുള്ള വെടിയുണ്ടകളാണു ഇവയെന്നു പോലീസ് സ്ഥിരീകരിച്ചു. സംഭവം വിവാദമായതോടെ രണ്ടാം…
Read More