ചങ്ങനാശേരി: വാഴൂര്‍ റോഡില്‍ തെങ്ങണ ജംഗ്ഷനില്‍ മിനി ടിപ്പര്‍ നിയന്ത്രണംവിട്ട് ട്രാവലറിലും കാറിലും ഇടിച്ചശേഷം കടയിലേക്ക് ഇടിച്ചുകയറി. ജോലിക്കു പോകുന്നതിനായി കാത്തുനിന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു പരിക്കേറ്റു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കൽ കൗോളജിലേക്കു മാറ്റി. ഇന്നു രാവിലെ 7.30നാണ് അപകടം. ചങ്ങനാശേരി ഭാഗത്തുനിന്നു വന്ന ടിപ്പറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ സ്ഥലങ്ങളിലേക്കു ജോലിക്കു പോകുന്നതിനായി നൂറിലേറെ തൊഴിലാളികള്‍ കൂടിനിന്ന സ്ഥലത്താണ് അപകടമുണ്ടായത്. ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മാന്നില സ്വദേശി ജയിംസിന്റെ മൊബൈല്‍ ഹട്ട് എന്ന കടയിലേക്കാണ് ടിപ്പര്‍ ഇടിച്ചുകയറിയത്. തൃക്കൊടിത്താനം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Read MoreDay: November 18, 2024
ഇരുട്ടിൽ പതിയിരുന്ന് വീടുകളില്‍ കയറി സ്വര്‍ണവും പണവും മോഷ്ടിക്കും; എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെ ആക്രമിക്കും;’കുറുവ’പ്പേടിയിൽ കോട്ടയം; ജാഗ്രതാനിര്‍ദേശം നല്കി പോലീസ്
കോട്ടയം: ആലപ്പുഴയില്‍ കുറുവ സംഘമെത്തി നിരവധി മോഷണങ്ങള്‍ നടത്തിയതോടെ കോട്ടയം ജില്ല അതീവജാഗ്രതയില്‍. ആലപ്പുഴയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലെ പോലീസ് സ്റ്റേഷനുകള്‍ക്കു ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ് ജാഗ്രതാനിര്‍ദേശം നൽകി. ഇതിനു പുറമെ രാത്രികാല പെട്രോളിംഗ്, വാഹന പരിശോധന എന്നിവ ശക്തിപ്പെടുത്തണമെന്ന് എല്ലാ എസ്എച്ച്ഒമാര്‍ക്കും ജില്ലാ പോലീസ് ചീഫ് നൽകിയ ഉത്തരവില്‍ പറയുന്നു. ചങ്ങനാശേരി, തൃക്കൊടിത്താനം, ചിങ്ങവനം, കുമരകം, വൈക്കം, എന്നീ സ്റ്റേഷന് പരിധികളിലാണ് പ്രത്യേക പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്താന്‍ ജില്ലാ പോലീസ് ചീഫ് നിര്‍ദേശിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ വിഹരിക്കുന്ന മോഷ്ടാക്കള്‍ കോട്ടയം ജില്ലയിലേക്കു കടക്കാനുള്ള സാധ്യത കൂടുതലാണ്. ഇതു മുന്നില്‍കണ്ടാണ് പോലീസ് കരുതല്‍നടപടികൾ സ്വീകരിച്ചിരിക്കുന്നത്. കുറുവ സംഘത്തില്‍പ്പെട്ടവര്‍ക്ക് ആലപ്പുഴ ജില്ലയിലെ ഒളിത്താവളത്തില്‍നിന്നു പോലും അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലെത്തി മോഷണം നടത്തി മടങ്ങാന്‍ സാധിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ഏത് ഇരുട്ടിലും ഒളിച്ചിരിക്കും. വീടുകളില്‍ കയറി…
Read Moreകുട്ടികളിലെ മൈഗ്രേൻ പലതരം
ഇന്റർനാഷണൽ ഹെഡെയ്ക് സൊസൈറ്റിയുടെ അഞ്ചു തരത്തിലുള്ള തരംതിരിവ്: 1. കണ്‍ഫ്യൂഷണൽ മൈഗ്രേൻ! ഈ പ്രതിഭാസമുള്ള കുട്ടികൾക്ക് പെട്ടെന്ന് മറ്റുള്ളവരുമായി സന്പർക്കം പുലർത്താൻ സാധിക്കാതെ വരുന്നു. താറുമാറായ മാനസികാവസ്ഥമൂലം കൊടിഞ്ഞിയുമുണ്ടാകുന്നു. ഇതും ആണ്‍കുട്ടികളിൽ കൂടുതലായി കണ്ടുവരുന്നു. 2. ആലീസ് ഇൻ വണ്ടർലാന്റ് സിൻഡ്രോം – കൊടിഞ്ഞിയുണ്ടാകുന്നതിനു മുന്നോടിയായി കാഴ്ചസംബന്ധമായ വ്യതിരിക്തതകളുണ്ടാകുന്ന ഓറ അനുഭവപ്പെടുന്നത് ഇതിന്റെ പ്രത്യേകതയാണ്. ആലീസ് ഇൻ വണ്ടർലാന്റ് സിൻഡ്രോം എന്ന് ഇതിനെ വിളിക്കുന്നു. 3. ഹെമിപ്ലേജിക് മൈഗ്രേൻഇതിൽ കുട്ടികൾക്കു പൊടുന്നനെ ഓറ അനുഭവപ്പെടുകയും ഒരുവശം തളരുകയും ചെയ്യുന്നു. ഈ പ്രതിഭാസം പാരന്പര്യം, ജനിതക പ്രവണതകൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്. 4. ബാസിലാർ മൈഗ്രേൻഇവിടെ ഓറ അനുഭവപ്പെടുന്നതോടൊപ്പം മദ്യപന്റെ രീതിയിലുള്ള വിചിത്രമായ പെരുമാറ്റ ശൈലി കാണുന്നു. തളർച്ച, തെന്നിത്തെന്നിയുള്ള നടപ്പ്, ഇരട്ടയായി കാണുക ഇവയൊക്കെ ഈ വിഭാഗത്തിലുള്ളവയുടെ പ്രത്യേകതയാണ്. 5. അബ്ഡൊമിനൽ മൈഗ്രേൻ!തുടരെ തുടരെയുള്ള ഛർദിയും വയറ്റിൽ വേദനയുമുണ്ടാകുന്ന…
Read Moreശബരിമല ദര്‍ശനം: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക പരിഗണനയ്ക്ക് നിര്‍ദേശം
ശബരിമല: സന്നിധാനത്തെത്തുന്ന മുതിര്‍ന്ന അയ്യപ്പന്മാര്ക്കും മാളികപ്പുറങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേക പരിഗണന നല്കാന് നിര്‍ദേശം. വലിയ നടപ്പന്തലില്‍ ഒരു വരി അവര്‍ക്കായി ഒഴിച്ചിട്ടിട്ടുണ്ട്. കൂടാതെ പതിനെട്ടാംപടി കയറിയെത്തുമ്പോള്‍ ഇവരെ ഫ്ളൈഓവര്‍ വഴിയല്ലാതെ നേരിട്ട് ദര്‍ശനത്തിന് അനുവദിക്കുന്നുണ്ട്. കൊച്ചുകുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന ഒരാളെയും നേരിട്ട് ദര്‍ശനത്തിനായി കടത്തിവിടുന്നുമുണ്ട്.സംഘമായി എത്തുന്ന ഭക്തര്‍ കൂട്ടം തെറ്റിപ്പോകുമോ എന്ന ഭയത്താല്‍ പലപ്പോഴും ഇങ്ങനെയുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ മടിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ചോറൂണിനുള്‍പ്പെടെ കൊച്ചുകുട്ടികളുമായി ഒട്ടേറെ ഭക്തരാണ് സന്നിധാനത്തിലെത്തുന്നത്. പതിനെട്ടാംപടി കയറുന്ന അവസരത്തിലും കുഞ്ഞുങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും പോലീസ് ഇവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്കുന്നു.പതിനെട്ടാംപടിയില്‍ പരിചയ സമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. ഒരു മിനിട്ടില്‍ 80 പേരെയെങ്കിലും പടി കയറ്റിവിടുകയെന്നതാണ് ഇവരുടെ ചുമതല. തിരക്കും അപകടങ്ങളും ഒഴിവാക്കി പടി കയറാന്‍ സഹായിക്കുന്ന ജോലിയില്‍ ഓരോ 15 മിനിട്ടിലും പോലീസ് ഡ്യൂട്ടി മാറിക്കൊണ്ടേയിരിക്കും. വെര്‍ച്വല്‍ ക്യൂവിലൂടെ…
Read Moreഡബ്ല്യുസിസിയിലെ ആൾക്കാർ സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നുണ്ട്: അടിസ്ഥാന സൗകര്യങ്ങൾ അവർക്കും ജൂണിയർ ആർട്ടിസ്റ്റിന് ചെയ്ത് കൊടുക്കാം; സ്വാസിക വിജയ്
ഡബ്ല്യുസിസിയിലെ ആൾക്കാരൊക്കെ സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ അവർക്കും ജൂണിയർ ആർട്ടിസ്റ്റിന് ചെയ്ത് കൊടുക്കാമെന്ന് സ്വാസിക വിജയ്. പ്രൊഡ്യൂസർ തന്നെ ചെയ്യണം എന്ന് നിർബന്ധം ഇല്ല. ഞാൻ നായികയാണെങ്കിൽ ഡബിൾ ഡോർ കാരവാനായിരിക്കും എനിക്ക് കിട്ടുക. എനിക്ക് വേണമെങ്കിൽ ജൂണിയർ ആർട്ടിസ്റ്റുകൾക്ക് ഡ്രസ് മാറാനും ബാത്ത്റൂമിൽ പോകാനും സൗകര്യം ചെയ്ത് കൊടുക്കാം. അത് തെറ്റല്ല. പക്ഷെ ഈ പറയുന്ന ആർട്ടിസ്റ്റുകൾ അത് ചെയ്യുന്നത് ഞാനിത് വരെ കണ്ടിട്ടില്ല. ഞാൻ ക്യാരക്ടർ ആർട്ടിസ്റ്റായാണല്ലോ മിക്ക ലൊക്കേഷനിലും പോയത്. അവിടെ എവിടെയും നായിക നടിമാർ വേറൊരു നടിയോട് ഇവിടെ നിന്ന് ഡ്രസ് മാറിക്കോ, ബാത്ത് റൂം ഉപയോഗിച്ചോളൂ എന്ന് പറയുന്നത് ഞാനിതുവരെയും കണ്ടിട്ടില്ല. അതുകൊണ്ടാണ് ഇവരുടെ സൗകര്യങ്ങൾക്ക് വേണ്ടി മാത്രം സംസാരിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. നമുക്ക് ചെയ്യാൻ പറ്റുന്നത് ചെയ്ത് കൊടുക്കുക. നമ്മുടെ കാരവാനിലേക്ക് ജൂണിയർ ആർട്ടിസ്റ്റുകൾക്ക്…
Read Moreതമിഴിലും മലയാളത്തിലുമായി സുധീഷ് സുബ്രഹ്മണ്യത്തിന്റെ സംവിധാനത്തിൽ രാമുവിന്റെ മനൈവികൾ 22ന് തിയറ്ററുകളിൽ
സുധീഷ് സുബ്രഹ്മണ്യം തമിഴിലും, മലയാളത്തിലുമായി സംവിധാനം ചെയ്ത രാമുവിന്റെ മനൈവികൾ എന്ന ചിത്രം 22 ന് തിയറ്ററുകളിലെത്തും. തമിഴ്നാട്, കേരള അതിർത്തി ഗ്രാമത്തിൽ നടക്കുന്ന വ്യത്യസ്തമായൊരു പ്രണയകഥയാണിത്. ബാലു ശ്രീധർ നായകനാകുന്ന ചിത്രത്തിൽ ആതിരയും ശ്രുതി പൊന്നുവുമാണ് നായികമാർ. എംവികെ ഫിലിംസിന്റെ ബാനറിൽ വാസു അരീക്കോട്, ജൈമിനി, രാജേന്ദ്രബാബു എന്നിവർ നിർമിക്കുന്ന സിനിമ സുധീഷ് സുബ്രഹ്മണ്യം രചന, സംവിധാനം നിർവഹിക്കുന്നു. സംഭാഷണം – വാസു അരീക്കോട്, ഛായാഗ്രഹണം – വിപിന്ദ് വി രാജ്, ഗാനങ്ങൾ – വാസു അരീക്കോട്, പ്രഭാകരൻ നറുകര, ജയചന്ദ്രൻ ,വൈരഭാരതി (തമിഴ്), സംഗീതം – എസ്.പി. വെങ്കിടേഷ് ,ആലാപനം – പി. ജയചന്ദ്രൻ ,രഞ്ജിത്ത് ഉണ്ണി, വി.വി. പ്രസന്ന, നിമിഷ കുറുപ്പത്ത്, എഡിറ്റിംഗ് -പി.സി.മോഹനൻ, ഓഡിയോഗ്രാഫി – രാജാ കൃഷ്ണൻ, കല – പ്രഭ മണ്ണാർക്കാട്, മേക്കപ്പ് -ജയമോഹൻ, പ്രൊഡക്ഷൻ കൺട്രോളർ- ചെന്താമരാക്ഷൻ,…
Read Moreറെഡ് റൊമാന്‍സ്: ചുവപ്പിൽ വിസ്മയം തീർത്ത് അഹാന; ദേവതയെന്ന് ആരാധകവൃന്ദം
സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് നടൻ കൃഷ്ണകുമാറിന്റെ മകളും അഭിനേത്രിയുമായ അഹാന. തന്റെ യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാം പേജിലൂടെയും അഹാന ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. അഹാനയെ പോലെ തന്നെ സഹോദരിമാരും അമ്മയുമെല്ലാം ഇന്ന് സോഷ്യല്‍ മീഡിയ താരങ്ങളാണ്. സോഷ്യല്‍ മീഡിയയില്‍ നിരന്തരം തന്റെ ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാറുണ്ട് അഹാന. താരത്തിന്റെ ചിത്രങ്ങള്‍ വൈറലാകുന്നതും പതിവാണ്. ഇപ്പോഴിതാ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അഹാന. ചുവന്ന നിറത്തിലുള്ള വസ്ത്രം അണിഞ്ഞാണ് അഹാന എത്തിയിരിക്കുന്നത്. ഓഫ് ഷോള്‍ഡര്‍ വസ്ത്രത്തിലുള്ള ഫോട്ടോഷൂട്ട് തീര്‍ത്തും വ്യത്യസ്തമാണ്. റെഡ് റൊമാന്‍സ് എന്ന ക്യാപ്ഷനോടെയാണ് അഹാന ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreസ്ലീവ് ലസ്സ് ഗൗണില്‍ ബോൾഡ് ലുക്കുമായി നവ്യ നായർ: അഴകിനെ വര്‍ണിച്ച് ആരാധകര്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കലോത്സവ വേദികളിലൂടെ സിനിമയിലെത്തിയ നവ്യ മികച്ച നര്‍ത്തകിയുമാണ്. മലയാളത്തില്‍ തുടരെത്തുടരെ ഹിറ്റുകള്‍ സമ്മാനിച്ച് തന്റെ കരിയറിന്റെ ഉയരത്തിൽ നിൽക്കുന്പോഴായിരുന്നു നവ്യ ഇടവേളയെടുക്കുന്നത്. വിവാഹത്തോടെയാണ് താരം സിനിമ വിടുന്നത്. പിന്നീട് നീണ്ട പത്ത് വര്‍ഷത്തിന് ശേഷമാണ് നവ്യ തിരിച്ചുവരുന്നത്. സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നാണ് നവ്യയുടേത്. ഒരുത്തീ എന്ന വി. കെ പ്രകാശ് ചിത്രത്തിലൂടെയാണ് നവ്യ തിരികെ വരുന്നത്. സിനിമ വലിയ വിജയമായി മാറുകയും നവ്യ തന്റെ മടങ്ങി വരവില്‍ കയ്യടി നേടുകയും ചെയ്തു. തുടര്‍ന്ന് ഡാന്‍സ് റിയാലിറ്റി ഷോ വിധി കര്‍ത്താവായി ടെലിവിഷനിലേക്കും നവ്യ എത്തി. നൃത്ത വേദികളിലും സജീവമാണ് നവ്യ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് നവ്യ നായര്‍. താരത്തിന്റെ ഫോട്ടോഷൂട്ടുകളും മറ്റും വൈറലായി…
Read Moreസന്ദീപിന്റെ കൂടിക്കാഴ്ചയെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി അവമതിക്കാന്‍ ശ്രമിക്കുന്നതിലൂടെ പിണറായി വിജയന് സ്വയം ചെറുതാവുകയാണ്: പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ട; ആഞ്ഞടിച്ച് മുസ്ലിം ലീഗ് മുഖപത്രം
കോഴിക്കോട്: സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ് ലാമിയുടെ അനുയായിയെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരേ ആഞ്ഞടിച്ച് മുസ്ലിം ലീഗ്. പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ടെന്നും സാമുദായിക സൗഹാര്‍ദത്തിന്റെ അംബാസിഡറെന്ന് മലയാളിക്കര നീട്ടിവിളിച്ച പാണക്കാട് തങ്ങന്മാരുടെ യോഗ്യത അളക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അദ്ദേഹവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും എത്തിച്ചേര്‍ന്നിട്ടുള്ള വര്‍ഗീയബാന്ധവത്തിന്റെ ബഹിസ്ഫുരണമായി മാത്രമേ കാണാന്‍ കഴിയൂവെന്നും ലീഗ് മുഖപത്രം വിമര്‍ശിച്ചു. ത്യശൂര്‍പൂരം കലങ്ങിയതിലും ആര്‍എസ്എസ് ബാന്ധവത്തിന്റെ പേരില്‍ സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന ഉന്നത ഉദ്യോഗസ്ഥരോടുള്ള അനുഭാവ പൂര്‍ണമായ സമീപനത്തിലും മുനമ്പം വിഷയം അപരിഹാര്യമായി അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിലുമെല്ലാം ഈ സഹായ ഹസ്തത്തിന്റെ ലാഞ്ചനകളാണ് നിറഞ്ഞുനില്ക്കുന്നത്. ബിജെപിയുടെ ഉന്നതാധികാര സമിതി അംഗമായിരുന്നൊരാള്‍ ഒരു നിബന്ധനകളുടെയും പുറത്തല്ലാതെ കൊടപ്പനക്കല്‍ തറവാട്ടിലെത്തി ആശിര്വാദങ്ങളേറ്റുവാങ്ങുമ്പോള് കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അസ്വസ്ഥതയും അസഹിഷ്ണുതയുമുണ്ടാകുന്നുവെങ്കില്‍ അത് സംഘപരിവാര്‍ ബാന്ധവത്തിന്റെ അനുരണനമല്ലാതെ മറ്റെന്താണ്. മുഖ്യമന്ത്രിയും കൂട്ടരും നാഴികക്കു നാല്‍പ്പതുവട്ടം വിളിച്ചു പറയുന്ന…
Read Moreഒരിടത്ത് അണ്‍ഫോളോ ചെയ്യാന്‍ സോഷ്യല്‍ മീഡിയ കാമ്പയിൻ: മറ്റൊരിടത്ത് ഫോളോ ചെയ്യാന്‍ കാമ്പയിൻ; സന്ദീപ് വാര്യരെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ അടിയോടടി!
കോഴിക്കോട്: സന്ദീപ് വാര്യരെ ഫേസ്ബുക്കില്‍ അണ്‍ഫോളോ ചെയ്യാന്‍ ബിജെപി സോഷ്യല്‍ മീഡിയ കാമ്പയിൻ. അതേസമയം ഫോളോ ചെയ്യാന്‍ പറഞ്ഞുകൊണ്ട് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ കാമ്പയിൻ മറുവശത്ത്. സന്ദീപിനെതിരേ സിപിഎമ്മും ബിജെപിയും സോഷ്യല്‍ മീഡിയയില്‍ ഒരുമിക്കുന്ന അപൂര്‍വ കാഴ്ചയുമുണ്ട്. നരേന്ദ്രമോദിയെയും തള്ളിപ്പറഞ്ഞതോടെ സന്ദീപിനെതിരായ സോഷ്യല്‍ മീഡിയ അക്രമം ബിജെപി അതിരൂക്ഷമാക്കി. സന്ദീപ് വാര്യരുടെ പഴയകാല പോസ്റ്റുകളും പ്രസംഗങ്ങളും സോഷ്യല്‍ മീഡിയവഴി ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ ഒരുപോലെ കുത്തിപ്പൊക്കുന്നു. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് പ്രവേശനം നടത്തുമ്പോള്‍ ഉണ്ടായിരുന്നത് 3,18,000 ഫോളോവേഴ്സാണ്. ബിജെപി കാമ്പയിന് പിന്നാലെ ഇത് 2,95,000 ആയി കുറഞ്ഞു. കോണ്‍ഗ്രസ് കാമ്പയിന് പിന്നാലെ ഇത് വീണ്ടും 2,99,000 ആയി ഉയര്‍ന്നു. കോണ്‍ഗ്രസില്‍ എത്തി തൊട്ടടുത്ത ദിവസം പാണക്കാട് എത്തിയ സന്ദീപിന്റെ നടപടി ബിജെപിയെയും സിപിഎമ്മിനെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. നേരത്തെ പി. സരിന് കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മാറിയപ്പോള്‍…
Read More