എക്സ്ട്രാ ഡീസന്റ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ നടന്ന രസകരമായ സംഭവമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചിരിപടർത്തുന്നത്. സ്റ്റേജിലേക്ക് തിരക്കിട്ട് വരികയാണ് ഗ്രേസ് ആന്റണി. അപ്പോഴാണ് സ്റ്റേജിനു മുൻപിലായി ഇരിക്കുന്ന തന്റെ സഹപ്രവർത്തകരെ കണ്ടത്. തിരക്കിനിടയിലും പലർക്കും ഹസ്തദാനം നൽകിക്കൊണ്ടാണ് താരം കടന്നുപോകുന്നത്. എന്നാൽ കൂട്ടത്തിലിരുന്ന സുരാജ് വെഞ്ഞാറമ്മൂടിനെ നടി കാണാഞ്ഞതാണോ അതോ കണ്ടിട്ടും തിരക്കായതിനാൽ ഓടിപ്പോയതാണോ, ഒന്നും അറിയില്ല, എന്തായാലും സുരാജ് കൈ കൊടുക്കാൻ വന്നത് ഗ്രേസ് കണ്ടില്ല. എന്നാൽ പെട്ടെന്ന്തന്നെ എന്തോ ഓർത്തപോലെ ഗ്രേസ് വേഗംതന്നെ പുറകിലേക്ക് വന്ന് സുരാജിന് കൈ കൊടുക്കുന്നു. എന്തായാലും ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പെട്ടന്ന് തന്നെ വൈറലായി. എന്നാൽ ഈ വീഡിയോയ്ക്ക് താഴെ താരങ്ങൾ നൽകിയ കമന്റാണ് രസകരമായത്. ഇത് അങ്ങനെ ഒന്നുമല്ലടാ’ എന്ന സുരാജിന്റെ ഡയലോഗ് തന്നെ ഗ്രേസ് വീഡിയോക്ക് കമന്റ് ചെയ്തു. ഞാന്‍ മാത്രമല്ല…
Read MoreDay: December 8, 2024
ഹോസ്റ്റൽ വാർഡൻ നിരന്തരം മാനസികമായി തളർത്തുമായിരുന്നു: കാസർഗോഡ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില അതീവ ഗുരുതരം; പ്രതിഷേധവുമായി സഹപാഠികൾ
കാഞ്ഞങ്ങാട്: മൻസൂർ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാം വർഷ വിദ്യാർഥിനി പാണത്തൂർ സ്വദേശി ചൈതന്യ (20) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നമാണ് സുഹൃത്ത് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പെൺകുട്ടിയുടെ സുഹൃത്തുക്കൾ പറഞ്ഞു. ചൈതന്യയുടെ നില അതീവ ഗുരുതരമാണ്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ് വിദ്യാർഥിനി. ശനിയാഴ്ച അർധരാത്രി 12 ഓടെയാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യയിലേക്ക് വിദ്യാർഥിയെ നയിക്കാൻ കാരണം മാനേജ്മെന്റ് ആണെന്ന് ആരോപിച്ച് സഹപാഠികൾ റോഡിലിറങ്ങി പ്രതിഷേധം നടത്തുന്നു. ഹോസ്റ്റൽ വാർഡനിൽ നിന്ന് ചൈതന്യ നിരനന്തരം മാനസിക പീഡനം ഏറ്റുവാങ്ങിയിരുന്നു. വാർഡൻ പെൺകുട്ടിയുടെ മാനസികാവസ്ഥയെ തകർക്കുന്ന വിധത്തിൽ ഓരോ കാര്യങ്ങൾ പറഞ്ഞിരുന്നതായും സഹപാഠികൾ വ്യക്തമാക്കി. വാർഡനുമായുള്ള ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാനേജ്മെന്റിനെ അറിയിച്ചിരുന്നുവെങ്കിലും അവർ ഇതിനെതിരേ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലന്നും വിദ്യാർഥിനികൾ ആരോപിച്ചു.
Read Moreനന്മ നിറഞ്ഞവൻ: പമ്പ്ഹൗസിന് ഭൂമി വിട്ടുനൽകി മാതൃകയായി പുതുമന ജോയിച്ചൻ
നെടുമുടി: പഞ്ചായത്തിലെ 8, 9 വാര്‍ഡുകളിലെ കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് പുതിയ പമ്പ് ഹൗസിനു വേണ്ട നടപടികള്‍ ആരംഭിച്ചു. എട്ടാം വാര്‍ഡിലെ താമസക്കാരനായ പുതുമന ജോയിച്ചനാണ് ചമ്പക്കുളം- ചെമ്പകശേരി റോഡിനു സമീപത്തായി പുതിയ പമ്പ്ഹൗസ് സ്ഥാപിക്കുന്നതിന് ആവശ്യമായ ഭൂമി നെടുമുടി പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ ആധാരം ചെയ്ത് നല്‍കിയത്. ലക്ഷങ്ങള്‍ വിലയുള്ള ഭൂമി വിട്ടുനല്‍കിയ പുതുമന ജോയിച്ചനെ ചമ്പക്കുളം പൗരാവലിയും വിവിധ സംഘടനകളും അഭിനന്ദിക്കുകയുണ്ടായി. കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസിന്റെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കുഴല്‍ക്കിണര്‍ നിര്‍മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ അലപ്പുഴ ജില്ലാ കാര്യാലയത്തില്‍ പുരോഗമിക്കുന്നു. പുതുമന പമ്പ്ഹൗസ് യാഥാര്‍ത്യമായാല്‍ എട്ടാം വാര്‍ഡിലേയും 9-ാം വാര്‍ഡിലേയും കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് പമ്പ്ഹൗസ് സമ്പാദകസമിതി പ്രതീക്ഷിക്കുന്നത്. പി.സി. ജോസ് പുല്‍പത്ര, ആന്റണി ആറില്‍ചിറ എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ച പമ്പ്ഹൗസ് സമ്പാദക സമിതിയില്‍ സണ്ണിച്ചന് തിരുനിലം,…
Read Moreധീരതയുടെ പര്യായം : കോന്നിക്ക് അഭിമാനമായി ക്യാപ്റ്റൻ റീനാ വർഗീസ്
കോന്നി: ഛത്തീസ്ഗഡിലെ കോപർഷി ഉൾവനത്തിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൈനികനെ ധീരമായി രക്ഷപ്പെടുത്തിയതിലൂടെ വാർത്താ പ്രാധാന്യം നേടിയ വനിതാ ക്യാപ്റ്റൻ റീനാ വർഗീസ് കോന്നിയുടെ അഭിമാനമായി. കോന്നി ആമക്കുന്ന് കൊണ്ടോടിക്കൽ പരേതനായ സി.വി. വർഗീസിന്റെയും ഏലിയാമ്മ വർഗീസിന്റെയും മകളാണ് റീന വർഗീസ്. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ ദിവസങ്ങൾക്കു മുന്പുനടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ പരിക്കേറ്റ ജവാനെയാണ് സ്വന്തം ജീവൻപോലും പണയപ്പെടുത്തി ആക്രമണഭൂമിയിൽനിന്ന് ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത്. പൊതുമേഖലാ കന്പനിയായ പവൻ ഹംസിന്റെ ഡൗപിൻ എൻ ഹെലികോപ്റ്ററിന്റെ പൈലറ്റാണ് റീന. കോപർഷി വനത്തിൽ ഒരാഴ്ച മുന്‍പ് പോലീസും സിആർപിഎഫും മാവോയിസ്റ്റുകളുമായി നടത്തിയ ഏറ്റുമുട്ടലിനിടെ വെടിയേറ്റ ഗഡ്ചിറോളി പോലീസിന്റെ സി 60 യൂണിറ്റ് കമാൻഡോ കുമോദ് അത്രത്തിനെയാറീനെയാണ് രക്ഷപ്പെടുത്തിയത്. ഏറ്റുമുട്ടലിൽ ഇരു കാലുകളിലും മൂന്നുതവണ വെടിയേറ്റ് രക്തം വാർന്നൊലിക്കുന്നു എന്ന സന്ദേശമാണ് മഹാരാഷ്ട്ര പോലീസിന് ലഭിച്ചത്. ഉടൻ തന്നെ മഹാരാഷ്ട്ര…
Read Moreഎന്തൊക്കെ കണ്ടാൽ പറ്റും… ‘ഇടിച്ചാലും എന്റെ അച്ഛൻ നോക്കിക്കൊള്ളും’; കാറിന് മുകളിൽ കൗമാരക്കാരന്റെ അപകടകരമായ യാത്ര; വിമർശിച്ച് സൈബറിടം
വണ്ടി ഓടിക്കുന്പോൾ നമ്മുടെ ഒരു നേരത്തെ അശ്രദ്ധ മതി മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിലാകാൻ. വണ്ടി കയ്യിൽ കിട്ടിയാൽ ചിലർക്ക ഭ്രാന്താണ്. സ്പീഡിൽ ഓടിച്ചില്ലങ്കിൽ എന്തോ ഒരു വിമ്മിഷ്ടമാണ് അത്തരക്കാർക്ക്. അങ്ങനെയൊകു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹരിയാനയിലാണ് സംഭവം. കാറിന്റെ റൂഫിലിരുന്ന് യാത്ര ചെയ്യുന്ന കൗമാരക്കാരനാണ് വീഡിയോയിൽ. മഹീന്ദ്ര താറിന്റെ മുകളിലിരുന്നാണ് ആശാന്റെ യാത്ര. ‘നീ ഇടിച്ചോളൂ, കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം എന്ന് പറയുന്ന ഒരു അച്ഛനെനിക്കുണ്ട്’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പോലീസുകാരനായ അച്ഛൻ നടന്നു വരുന്നതും, ആ വാഹനത്തിൽ കയറുന്നതുമായ രംഗങ്ങളും വീഡിയോയിൽ കാണാം. ക്യാപ്ഷനും വായിച്ച് വീഡിയോ മുഴുവൻ കണ്ടതോടെ ആളുകൾക്ക് നന്നായി ദേഷ്യം വന്നു. പലരും വീഡിയോയെ വിമർശിച്ച് രംഗത്തെത്തി. നിയമത്തോടോ സുരക്ഷാമാർഗങ്ങളോടോ യാതൊരു വിധത്തിലുള്ള ബഹുമാനവും ഈ കുട്ടിക്കില്ല. എന്നാണ് മിക്കവരും കമന്റ് ചെയ്തത്. കുട്ടിയെ പറഞ്ഞിട്ട്…
Read More89 വർഷം മുമ്പുള്ള ചിത്രത്തിൽ നായിക ധരിച്ച ‘റൂബി സ്ലിപ്പർ’ ലേലം ചെയ്തു: വില കേട്ടാൽ ഞെട്ടിത്തരിക്കും
നമുക്ക് പ്രിയപ്പെട്ടവരുടെ വസ്തുക്കൾ കാലമെത്ര കടന്നായാലും സൂക്ഷിച്ച് വയ്ക്കുക ഒരു കൗതുകമേറിയ കാര്യം തന്നെയാണ്. ചിലരാകട്ടെ ഇഷ്ടപ്പെട്ട ആളുകളുടെ വസ്തുക്കൾക്ക് കയ്യിൽ വയ്ക്കാൻ എന്ത് വില വരെക്കൊടുക്കാൻ തയാറാണ്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. 1939 -ൽ ഇറങ്ങിയ പ്രശസ്തമായ ചിത്രമാണ് ‘വിസെഡ് ഒവ് ഒസ്’. വിക്റ്റർ ഫ്ലെമിംഗ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ, ചിത്രത്തിലെ നായിക ജൂഡി ഗാർലൻഡ് ധരിച്ച ഒരു ജോടി ‘റൂബി സ്ലിപ്പറു’കൾ ലേലത്തിൽ പോയി എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. 28 മില്യൺ ഡോളർ അതായത് 237 കോടിക്കാണ് സ്ലിപ്പർ ലേലത്തിൽ വിറ്റിരിക്കുന്നത്. ദൊറോത്തി എന്ന കഥാപാത്രത്തെയാണ് ജൂഡി ഗാർലൻഡ് അവതരിപ്പിച്ചത്. നായിക ധരിച്ച ഈ സ്ലിപ്പർ 20 വർഷം മുമ്പ് മോഷണം പോയിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം വീണ്ടും അത് കണ്ടെടുക്കുകയായിരുന്നു. മോഷണ വാർത്തയും…
Read Moreപൂട്ട് വീണു… വിവാഹം ചിത്രങ്ങളുമായി കാളിദാസ് ജയറാം; തരുണീമയിയായി താരിണി
ദീർഘകാല പ്രണയ പാഫല്യത്തിനായിരുന്നു ഇന്ന് ഗുരുവായൂർ അന്പലനട സാക്ഷി ആയത്. നടൻ കാളിദാസ് ജയറാമും മോഡലുമായ താരിണിയും വിവാഹിതരായി. മൂന്നുവർഷത്തെ കാത്തിരിപ്പിനാണ് ഇന്ന് പ്രണയ സാഫല്യം. രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. വിവാഹചിത്രങ്ങൾ കാളിദാസ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ‘കൊളുത്ത് വീണു’ എന്ന അടിക്കുറിപ്പിനൊപ്പമായിരുന്നു ചിത്രങ്ങൾ. താരിണിയെ ചേർത്തു പിടിച്ച് ചുംബിക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. നിരവധി താരനിരതന്നെ ഇരുവർക്കും ആശംസകളേകാനായി എത്തിയിരുന്നു. വിവാഹത്തോട് അനുബന്ധിച്ചുള്ള പ്രീ വെഡിംഗ് ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടക്കം പ്രമുഖ നടന്മാരുള്പ്പെടെ ചലച്ചിത്ര രംഗത്തെയും രാഷ്ട്രീയരംഗത്തെയും പ്രശസ്തര്‍ കല്യാണത്തില്‍ പങ്കെടുത്തു. കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. ഇരുവരുടേതും പ്രണയ വിവാഹമാണ്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണർ അപ്പ്…
Read Moreസമൂഹം ഭയപ്പെടുത്തുന്നതിന് അനുസരിച്ച് ജീവിക്കണമോ അതോ സ്വന്തമായി ഒരു പാത ഒരുക്കണമോ എന്ന് നമ്മളാണ് സ്വയം തെരഞ്ഞെടുക്കേണ്ടത്: ആശിഷ് വിദ്യാർഥി
രൂപാലിയും ഞാനും കല്യാണം കഴിച്ചപ്പോള്‍ ഒത്തിരി ട്രോളുകള്‍ കേള്‍ക്കേണ്ടതായി വന്നു. അന്നത് വലിയ വേദന നല്കി യെന്നതില്‍ സംശയമില്ല. എന്നാല്‍ ആളുകളുടെ അഭിപ്രായം എന്റെ ജീവിതത്തെ നിയന്ത്രിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു. ആധികാരികമായി ജീവിക്കുക എന്നതാണ് പ്രധാനം. സമൂഹം ഭയപ്പെടുത്തുന്നതിന് അനുസരിച്ച് ജീവിക്കണമോ അതോ സ്വന്തമായി ഒരു പാത ഒരുക്കണമോ എന്ന് നമ്മളാണ് സ്വയം തെരഞ്ഞെടുക്കേണ്ടത്. ഞാനും രൂപാലിയും തമ്മിലുള്ള യാത്ര മനോഹരമായി തുടങ്ങി. അവള് എന്റെ ജീവിതത്തില്‍ വളരെയധികം സന്തോഷവും സ്ഥിരതയുമൊക്കെ കൊണ്ടുവന്നു. പരസ്പര ബഹുമാനവും പങ്കാളിത്തവും ഞങ്ങള്‍ ഒരുമിച്ച് കെട്ടിപ്പടുത്തു. ഒരു ക്യാന്‍വാസ് പോലെ എപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നതാണ് ജീവിതം. എനിക്ക് കഴിയുന്നത്ര നിറങ്ങള്‍ കൊണ്ട് ആ ക്യാന്‍വാസ് നിറയ്ക്കാന്‍ ഞാൻ ശ്രമിക്കാറുണ്ട്. അഭിനയത്തോടായിരുന്നു എന്റെ ആദ്യ പ്രണയം. പക്ഷേ മറ്റ് പലതിലൂടെയും ആളുകളെ സ്വാധീനിക്കാന്‍ എനിക്ക് കഴിയുമെന്ന് പിന്നീടാണ് തിരിച്ചറിയുന്നത്. വ്ളോഗിംഗ്, മോട്ടിവേഷണല്‍ സ്പീക്കിംഗ്, പാട്ടുപാടുക,…
Read Moreഏയ് ചേട്ടാ… രണ്ട് ലക്ഷം എടുക്കാനുണ്ടെങ്കിൽ ഒരു കിഡ്നി തരാം; വൈറലായി അവയവ ദാന തട്ടിപ്പ് പരസ്യം
പല തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളും അരങ്ങു വാഴുന്ന കാലമാണിത്. പൈസ തട്ടിപ്പിനായി പലരും പല വഴികളും ശ്രമിക്കാറുണ്ട്. ചിലർ ആ ചതിക്കെണിയിൽ അകപ്പെടും , മറ്റു ചിലർ രക്ഷപെടുകയും ചെയ്യും. ഇപ്പോഴിതാ അവയവ തട്ടിപ്പിനായി ഇറങ്ങിയ ഒരു പറ്റം ആളുകളുടെ കഥയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഡൽഹി എംയിസിൽ അവയമാറ്റ ശസ്ത്രക്രിയ നടത്താമെന്നാണ് തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം. രണ്ട് ലക്ഷം രൂപയ്ക്ക് കിഡ്നി ദാനം ചെയ്യുമെന്നാണ് സോഷ്യൽ മീഡിയയിൽ പരന്ന പരസ്യം. കൂടുതൽ വിവരങ്ങൾക്കായി ഇൻബോക്സിലേക്ക് വരൂ എന്നാണ് അടുത്ത അടവ്. തുടർന്ന് അവർ നേരിട്ട് സംസാരിക്കാൻ ഫോൺ നമ്പർ നൽകും. പകുതി പണം മുൻകൂറായി നൽകണമെന്നാണ് ആദ്യത്തെ നിബന്ധന. നടപടിക്രമങ്ങൾക്കായി 10000 രൂപ ടോക്കൺ പണമായി നൽകണം. വിളിക്കുന്നയാളെ വിശ്വസിപ്പിക്കാൻ തട്ടിപ്പ് സംഘം പലരീതിയിൽ ശ്രമിക്കും. മുൻകൂറായി പണം വാങ്ങിയെടുത്ത് കബളിപ്പിക്കുന്ന നല്ലൊന്നാന്തരം കള്ളൻമാരുടെ തന്ത്രം…
Read Moreനവീൻ ബാബുവിന്റെ മരണം: അൻവറിന്റെ പ്രസ്താവനകൾ തലക്കെട്ടുകൾക്ക് വേണ്ടി മാത്രം; അതിൽ യാതൊരു ആത്മാർഥതയും ഇല്ല; എ. വിജയരാഘവൻ
ന്യൂഡൽഹി: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട പി. വി അൻവറിന്റെ പ്രസ്താവനകളെ വിമർശിച്ച് സിപിഎം നേതാവ് എ. വിജയരാഘവൻ. അൻവർ ഇപ്പോൾ പ്രയാസത്തിലാണ്. അതുകൊണ്ട് തന്നെ ശ്രദ്ധ ആകർഷിക്കുന്നതിന് മാധ്യമങ്ങളിൽ തലക്കെട്ടുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എംഡിഎം നവീൻ ബാബു മരണപ്പെട്ടിട്ട് ഇപ്പോൾ മാസങ്ങൾ കഴിഞ്ഞു. അതിനുശേഷം വെളിപാട് പോലെ അൻവർ ഇപ്പോൾ എന്തൊക്കെയോ പറയുകയാണ്. അതിൽ യാതൊരു ആത്മാർഥതയും ഇല്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി. ശശിയാണ് ഇതിന് പിന്നിൽ എന്നല്ലേ പറഞ്ഞുള്ളൂ മുഖ്യമന്ത്രി ആണെന്ന് പറഞ്ഞില്ലാലോ എന്നായിരുന്നു അൻവറിന്റെ ആരോപണങ്ങളിൽ വിജയരാഘവന്റെ മറുപടി. പല വാതിലുകൾ മുട്ടിയിട്ടും തുറക്കാത്തത്തിൽ, താൻ ഇവിടെ ഉണ്ടെന്ന് അറിയിക്കാനുള്ള ശ്രമമാണ് അൻവർ ഇപ്പോൾ നടത്തുന്നത്. ഡിഎംകെ പ്രവേശനം മുഖ്യമന്ത്രി അട്ടിമറിച്ചുവെന്ന ആൻവറിന്റെ ആരോപണത്തിൽ അൻവറിന് അദ്ദേഹത്തിന്റെ നിലപാട് അറിയിക്കാം. ഞങ്ങൾക്ക് പറയാൻ ഉള്ളത് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും…
Read More