കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹർജി തള്ളി. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ബോബി ചെമ്മണൂരിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് വയനാട് മേപ്പാടിയിലെ റിസോർട്ട് വളപ്പിൽ വെച്ച് ബോബി ചെമ്മണ്ണൂരിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. തനിക്കെതിരെ ഉയർന്നുവന്നത് വ്യാജ ആരോപണങ്ങളെന്ന വാദമാണു ബോബി ഉയർത്തിയത്. നടിയുടെ ശരീരത്തിൽ സ്പർശിച്ചു എന്നുപറയുന്നത് തെറ്റാണ്. സമൂഹമാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞു നിൽക്കുന്നയാളാണ് പരാതിക്കാരി. അതുകൊണ്ടു തന്നെ ജ്വല്ലറിയുടെ പബ്ലിസിറ്റിക്കു വേണ്ടിയാണു നടിയെ കൊണ്ടുവന്നതെന്നും ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ വാദിച്ചു. പ്രതി നടിയെ നിരന്തരമായി അവഹേളിക്കുന്ന സമീപനമാണു തുടരുന്നത്. ബോബിയുടെ ഫോൺ പരിശോധിക്കണം. പരാതിക്കാരിയെ നിരന്തരമായി ലൈംഗികാധിക്ഷേപം നടത്തുന്നതിന്റെ തെളിവുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
Read MoreDay: January 9, 2025
വിദേശജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ യുവാവ് അറസ്റ്റില്‍
രാമപുരം: വിദേശജോലി വാഗ്ദാനം ചെയ്ത് സഹോദരങ്ങളില്‍നിന്നും 81,300 രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി തെന്നല പുതുപ്പറമ്പുകാട്ടില് ഷറഫുദീനെ (34) യാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. 2024 നവംബര്‍ മാസം മുതല്‍ പല തവണയായി വെളിയന്നൂര്‍ സ്വദേശിയായ യുവാവിന് ദുബായിലെ കമ്പനിയില്‍ ജോലിയും ഇയാളുടെ സഹോദരിക്കു നഴ്സിംഗ് ജോലിയും വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരുടെ അക്കൗണ്ടില്‍നിന്നും ഗൂഗിള്‍ പേ വഴി ഷറഫുദീന്റെ അക്കൗണ്ടിലേക്ക് 81,300 രൂപ വാങ്ങുകയായിരുന്നു. തുടര്‍ന്ന് സഹോദരങ്ങള്‍ക്ക് ജോലി നല്‍കാതെയും പണം തിരികെ നല്‍കാതെയും ഇവരെ കബളിപ്പിക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട്, പള്ളിക്കത്തോട്, കൂത്താട്ടുകുളം എന്നീ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ സമാനമായ നിരവധി പരാതികള്‍ ഉള്ളതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreനവീൻ ബാബുവിന്റെ മരണം: സർക്കാരും സിപിഎമ്മും വേട്ടക്കാർക്കൊപ്പമെന്ന് എം.എം. നസീർ
പത്തനംതിട്ട: പിണറായി സര്‍ക്കാരും അതിന് നേതൃത്വം നല്കുന്ന സിപിഎം പാര്‍ട്ടിയും എക്കാലവും വേട്ടക്കാര്‍ക്കൊപ്പമാണെന്ന് നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണ ആവശ്യത്തെ തുരങ്കംവച്ചതിലൂടെ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം.എം. നസീര്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരുടെ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നീതി ലഭ്യമാക്കുവാന്‍ നവീൻ ബാബുവിന്റെ കുടുംബം കോടതി മുഖേന നടത്തിയ ശ്രമത്തെ എതിര്‍ത്ത സര്‍ക്കാര്‍ സിപിഎം നേതാക്കള്‍ക്ക് വഴങ്ങി പ്രതികളെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും തങ്ങള്‍ കുടുംബത്തോടൊപ്പം ആണെന്ന് പറഞ്ഞ സിപിഎം സംസ്ഥാന നേതാക്കളുടെ പൊയ്മുഖം അഴിഞ്ഞു വീണിരിക്കുകയാണെന്നും നസീര്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി നിര്‍വാഹക സമിതി അംഗം ഇബ്രാഹിംകുട്ടി കല്ലാര്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദീന്‍, ഡിസിസി…
Read Moreസഞ്ചാരികളുടെ മനം കവർന്ന് ഐക്യത്തിന്റെ പ്രതിമ; പിന്നിലാക്കിയത് അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെ
ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപമുള്ള കെവാഡിയ ഗ്രാമത്തില്‍ പണിതുയര്‍ത്തിയിട്ടുള്ള ഏകത പ്രതിമ (സ്റ്റാച്യു ഓഫ് യൂണിറ്റി) സഞ്ചാരികളുടെ മനം കവരുന്നു. ഇന്ത്യയുടെ “ഉരുക്കു മനുഷ്യന്’ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്മരണാര്‍ഥമുള്ള ഈ പ്രതിമയ്ക്ക് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ എന്ന ഖ്യാതിയുമുണ്ട്. പിന്നിലാക്കിയത് അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്ട്ടിയെഗുജറാത്ത് കെവാഡിയയിലെ സത്പുര, വിന്ധ്യാചല്‍ കുന്നുകളുടെ പശ്ചാത്തലത്തിലായാണ് സ്വതന്ത്ര ഇന്ത്യയുടെ ശില്പിയായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്മരണാര്‍ഥമുള്ള ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. സര്‍ദാര്‍ പട്ടേലിന്റെ 143-ാം ജന്മദിനമായ 2018 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിമ ഉദ്ഘാടനം ചെയ്തത്. വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും വിദേശികളും സ്വദേശികളുമായി നിരവധിപ്പേരാണ് സ്റ്റാച്യു ഓഫ് യൂണിറ്റി കാണാനെത്തുന്നത്. 182 മീറ്റര്‍ (ഏകദേശം 600 അടി)ആണ് പ്രതിമയുടെ ഉയരം. 2013ല്‍ തറക്കല്ലിടുകയും 46 മാസം എന്ന…
Read Moreസമരം അവസാനിച്ചില്ലെങ്കില്‍ റേഷന്‍ കടകള്‍ അടച്ചിടേണ്ടിവരും: 60 ശതമാനം മാത്രം തുകയാണു കരാറുകാര്‍ക്കു സെപ്റ്റംബറില്‍ നല്‍കിയത്
കോട്ടയം: റേഷന്‍ വിതരണക്കാരുടെ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ അടുത്തയാഴ്ചയോടെ റേഷന്‍ കടകള്‍ അടച്ചിടേണ്ടിവരും. വില്‍ക്കുന്ന സാധനങ്ങള്‍ക്ക് അനുസരിച്ചുള്ള കമ്മീഷനാണ് റേഷന്‍ കടക്കാരനു ലഭിക്കുന്നത്. യഥാസമയം ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാത്തത് മൂലം റേഷന്‍ വ്യാപാരികള്‍ക്ക് വരുമാനം നഷ്ടമുണ്ടാകുകയും ചെയ്യും. വിതരണക്കാര്‍ക്ക് പലപ്പോഴും അര്‍ഹമായ തുകയുടെ പകുതി മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. എഫ്സിഐ ഗോഡൗണുകളില്‍നിന്നും എന്‍എഫ്എസ്എ ഗോഡൗണുകളിലേക്കും മാവേലി സ്റ്റോറുകളിലേക്കും റേഷന്‍ കടകളിലേക്കും കരാറുകരാണു സാധനങ്ങള്‍ എത്തിക്കുന്നത്. കയറ്റിറക്കുകൂലി, ലോറിവാടക തുടങ്ങിയെ ചെലവുകള്‍ വഹിക്കണം. ഇക്കാരണത്താല്‍ സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയും അവതാളത്തിലാകുമെന്നാണ് സൂചന. സെപ്റ്റംബറില്‍ 60 ശതമാനം മാത്രം തുകയാണു കരാറുകാര്‍ക്കു നല്‍കിയത്. നവംബര്‍ വരെയുള്ള മുഴുവന്‍ തുകയും ലഭിക്കുകയും 2024 സെപ്റ്റംബര്‍ വരെ ഓഡിറ്റിംഗ് പൂര്‍ത്തീകരിക്കുകയും ചെയ്താല്‍ മാത്രമെ ഈ മാസം വിതരണം നടത്തുവെന്നാണ് കരാറുകാരുടെ നിലപാട്. ഇക്കാര്യങ്ങള്‍ വിശദമാക്കി മാസങ്ങള്‍ക്കു മുന്‍പ് വകുപ്പുമന്ത്രിക്ക് കത്തു നല്‍കിയശേഷവും സര്‍ക്കാര്‍ നിസംഗത പുലര്ത്തിയതോടെയാണു കരാറുകാര്‍…
Read Moreഇറാൻ തടവിലാക്കിയ ഇറ്റാലിയൻ മാധ്യമപ്രവർത്തക മോചിതയായി
റോം: ഇറാൻ ഡിസംബറിൽ തടവിലാക്കിയ ഇറ്റാലിയൻ മാധ്യമപ്രവർത്തക സെസീലിയ സലാ മോചിതയായി.ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ആണ് ഇക്കാര്യം അറിയിച്ചത്. ഊർജിത നയതന്ത്ര ശ്രമങ്ങൾക്കൊടുവിലാണു മോചനമെന്നും സെസീലിയ ഇറ്റലിയിലേക്കു തിരിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ജേർണലിസ്റ്റ് വീസയിൽ ഡിസംബർ16നു ടെഹ്റാനിലെത്തിയ സെസീലിയയെ ഇറേനിയൻ നിയമങ്ങൾ ലംഘിച്ചു എന്നാരോപിച്ച് മൂന്നു ദിവസങ്ങൾക്കകം കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുഹമ്മദ് അബെദിനി എന്ന ഇറേനിയൻ എൻജിനിയറെ ഡിസംബർ 16ന് അമേരിക്കയുടെ നിർദേശപ്രകാരം മിലാൻ വിമാനത്താവളത്തിൽ ഇറ്റാലിയൻ അധികൃതർ അറസ്റ്റ് ചെയ്തതിനുള്ള പ്രതികാരമാണിതെന്ന് അനുമാനിക്കപ്പെട്ടു. അമേരിക്കൻ പൗരന്മാരുടെ മരണത്തിനു കാരണമായ ഡ്രോൺ സാങ്കേതികവിദ്യ കൈമാറി എന്ന ആരോപണത്തിലാണ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്.
Read Moreമെനുവിൽ ‘ബീഫ്, ഇംഗ്ലണ്ടിലെ റെസ്റ്റോറന്റ് ആക്രമിച്ച് യുവാക്കൾ; വൈറലായി വീഡിയോ
വീട്ടിലെ ഭക്ഷണം കഴിച്ച് മടുക്കുന്പോൾ അതിൽ നിന്നൊരു ചേഞ്ച് വേണെന്ന് ആഗ്രഹിക്കാറുള്ളവരാണ് നമ്മളിൽ പലരും. അത്തരമൊരു മാറ്റം ഇഷ്ടപ്പെടുന്നവർ കൂട്ടുകാർക്കൊപ്പമോ വീട്ടുകാർക്കൊപ്പമോ ഒക്കെ ഹോട്ടലുകളിൽ പോകാറുണ്ട്. അവിടെ എത്തി ഇഷ്ടമുള്ളതെല്ലാം വാങ്ങി കഴിക്കുന്പോഴേക്കും നമുക്ക് തൃപ്തിയുമാകും. കഴിഞ്ഞദിവസം ഇംഗ്ലണ്ടിലെ അബ്ബാസിൻ ഡൈനർ റെസ്റ്റോറന്റിൽ നടന്ന സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. ഇവിടുത്തെ മെനുവിൽ ബീഫ് വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഒരു കൂട്ടം ചെറുപ്പക്കാർ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ വന്നപ്പോൾ ഇതവരുടെ ശ്രദ്ധയിൽപ്പെട്ടു. അതേ ചൊല്ലി ഹോട്ടൽ ജീവനക്കാരുമായി ചെറുപ്പക്കാർ കൊന്പ് കോർത്തു. അത് വലിയ തർക്കത്തിന് കാരണമായി. നാല് യുവാക്കൾ ചേര്‍ന്ന് റെസ്റ്റോറന്റ് ജീവിക്കാര്‍ക്ക് നേരെ കൈയില്‍ കിട്ടിയ സാധനങ്ങള്‍ എടുത്തെറിയുകയും അസഭ്യം വിളിച്ചു പറയുകയും ചെയ്തു. റെസ്റ്റോറന്റിന് പുറത്ത് നിന്ന് ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇന്ത്യക്കാരായ ഒരു കൂട്ടം ഹിന്ദുക്കളാണ് ബീഫ് വിഭവങ്ങളെ ചൊല്ലി…
Read Moreഅലക്സാണ്ടർ ഷാലെൻബെർഗ് ഓസ്ട്രിയൻ ചാൻസലർ
വിയന്ന: ഓസ്ട്രിയയിൽ വിദേശകാര്യമന്ത്രി അലക്സാണ്ടർ ഷാലെൻബെർഗ് വെള്ളിയാഴ്ച ഇടക്കാല ചാൻസലറായി അധികാരമേൽക്കും. നിലവിലെ ചാൻസലർ കാൾ നെഹാമർ ഏതാനും ദിവസം മുന്‍പ് രാജിപ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബറിലെ പാർലമെന്റ് തെരഞ്ഞെടുപ്പിനുശേഷം പുതിയ സർക്കാർ രൂപവത്കരിക്കാൻ പറ്റാത്ത സാഹചര്യത്തിലാണു നെഹാമറുടെ തീരുമാനം. തിങ്കളാഴ്ച പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലൻ തീവ്ര വലതു നിലപാടുകൾ പുലർത്തുന്ന ഫ്രീഡം പാർട്ടിയോടു സർക്കാർ രൂപവത്കരിക്കാൻ നിർദേശിച്ചിരുന്നു.
Read Moreഗ്രീൻലാൻഡ്, പാനമ കനാൽ: സൈനിക നടപടി ഒഴിവാക്കുമെന്ന ഉറപ്പു നല്‍കാതെ ട്രംപ്
മയാമി: പാനമ കനാലും ഗ്രീൻലാൻഡും അമേരിക്കയോടു കൂട്ടിച്ചേർക്കാൻ സൈനിക നടപടിയോ സാന്പത്തിക സമ്മർദമോ പ്രയോഗിച്ചേക്കുമെന്ന സൂചന നല്കി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൈനിക, സാന്പത്തിക നടപടികൾ ഉപയോഗിക്കില്ല എന്ന ഉറപ്പു നല്‍കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു ട്രംപ്. അത്തരം ഉറപ്പു നല്‍കാനാവില്ലെന്നും അമേരിക്കയുടെ ദേശീയ, സാന്പത്തിക സുരക്ഷയ്ക്ക് ഗ്രീൻലാൻഡും പാനമ കനാലും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രീൻലാൻഡിന്റെ കാര്യത്തിൽ തന്റെ വാഗ്ദാനം നിരസിക്കപ്പെട്ടാൽ ഡെന്മാർക്കിനുമേൽ ചുങ്കം ചുമത്തും. കാനഡയെ സഹായിക്കുന്നതുകൊണ്ട് അമേരിക്കയ്ക്കു പ്രയോജനമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ജനുവരി 20ന് അധികാരത്തിലേറുന്ന ട്രംപ്, ഡെന്മാർക്കിന്റെ ഭാഗവും ഉത്തരധ്രുവത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്വീപുമായ ഗ്രീൻലാൻഡ് പണം കൊടുത്തു വാങ്ങാൻ അമേരിക്ക തയാറാണെന്നു നേരത്തേ പറഞ്ഞിരുന്നു. പാനമ കനാലിന്റെ നിയന്ത്രണം അമേരിക്ക വീണ്ടും ഏറ്റെടുക്കണമെന്നും കാനഡയെ അമേരിക്കൻ സംസ്ഥാനമാക്കാൻ തയാറാണെന്നും ട്രംപ്…
Read Moreഉണ്ണിയുടെ വിഷൻ എന്ത് എന്ന് തുടക്കം തൊട്ട് അറിയാവുന്ന ആൾ ആയിരുന്നു ഞാൻ: ഇന്ന് കിട്ടുന്ന ഓരോ കൈയടികളും പല പ്രതിസന്ധികളെയും അതിജീവിച്ചു നേടിയെടുത്തതാണ്’; മാര്‍ക്കോ വിജയം ആഘോഷിച്ച് സ്വാസിക
ഉണ്ണി മുകുന്ദൻ നേടിയെടുത്തത് ഒന്നും അവിചാരിതമായോ ഭാഗ്യം കൊണ്ടോ വന്നതല്ല. ഇന്ന് ഉണ്ണിക്ക് കിട്ടുന്ന ഓരോ കൈയടികളും ഉണ്ണി പല പ്രതിസന്ധികളെയും അതിജീവിച്ചു നേടിയെടുത്തതാണെന്ന് സ്വാസിക വിജയ്. വേറൊരു വ്യക്തിക്കും അദ്ദേഹം അതിജീവിച്ചത് പോലെ പ്രശ്നങ്ങളെ അതിജീവിക്കാന്‍ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഉണ്ണിയുടെ വിഷന്‍ എന്തായിരുന്നു എന്ന് തുടക്കം തൊട്ട് അറിയാവുന്ന ആള് ആയിരുന്നു ഞാന്‍. ഇന്ന് ഇന്ത്യ ഒട്ടാകെ അറിയുന്ന സൂപ്പര്‍സ്റ്റാര്‍ ആയി ഉണ്ണി മാറിയതില്‍ എന്തെന്നില്ലാത്ത സന്തോഷം. സൂപ്പര്‍സ്റ്റാര്‍ ഉണ്ണി മുകുന്ദന് എന്ന് സ്വാസിക പറഞ്ഞു.
Read More