തിരുവനന്തപുരം: സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി നാലാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം മടവൂരിലാണ് സംഭവം. മടവൂർ ഗവ. എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്. ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിടെ കാലുവഴുതി വീണ കുട്ടിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃഷ്ണേന്ദുവിനെ ഇറക്കി സ്കൂൾ ബസ് മുന്നോട്ട് എടുത്തപ്പോഴായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Read MoreDay: January 10, 2025
ഒരു സുപ്രഭാതത്തിൽ നോക്കുന്പോഴതാ കഷണ്ടി; ഒരുഗ്രാമത്തെയാകെ ബാധിച്ച അപൂർവ രോഗം തിരഞ്ഞ് ആരോഗ്യ വിദഗ്ധർ
ടെൻഷൻ കാരണമോ മാനസിക പിരിമുറുക്കം കാരണമോ ഒക്കെ സ്ത്രൂകളുടേയും പുരഷൻമാരുടേയുമൊക്കെ മുടി കൊഴിഞ്ഞ് പോകാറുണ്ട്. എന്നാൽ പെട്ടന്നൊരു ദിവസം നിങ്ങൾ തലയിൽ നോക്കുന്പോൾ മുടി ഒന്നും കണ്ടില്ലങ്കിൽ എന്താകും അവസ്ഥ? അത്തരത്തിലൊരു വാർത്തയാണ് മഹാരാഷ്ട്രയിലെ ബുൽധാനയിൽ നിന്ന് പുറത്ത് വരുന്നത്. അവിടെ മുടികൊഴിച്ചിൽ കേസുകൾ വർധിക്കുകയാണ്. ഇവിടെയുള്ള പല ഗ്രാമങ്ങളിലെയും ആളുകൾ അമിതമായി മുടികൊഴിച്ചിൽ പ്രശ്നം നേരിടുന്നു. ഇതുമൂലം പെട്ടന്നുതന്നെ അവർ കഷണ്ടിയുള്ളവരായി മാറുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ആരോഗ്യ വകുപ്പ് ഇതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലായി. ആരോഗ്യവകുപ്പിലെ ഒരു സംഘം ഗ്രാമങ്ങളിൽ സർവേ ആരംഭിച്ചു. രോഗം ബാധിച്ചവരുടെ ചികിത്സ ആരംഭിച്ചതായി ഷെഗാവ് ഹെൽത്ത് ഓഫീസർ ഡോ. ദീപാലി ബഹേക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജില്ലാ പരിഷത്ത് ആരോഗ്യ വിഭാഗം നടത്തിയ സർവേയിൽ ഷെഗാവ് താലൂക്കിലെ കൽവാഡ്, ബോണ്ട്ഗാവ്, ഹിൻഗ്ന വില്ലേജുകളിൽ നിന്നുള്ള 30 പേർക്ക് മുടികൊഴിച്ചിൽ പ്രശ്നവും കഷണ്ടിയും…
Read Moreദ്വയാര്‍ഥ പ്രയോഗം നടത്തി; റിപ്പോര്‍ട്ടര്‍ ചാനലിനെതിരേ കേസെടുത്ത് ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം: കലോത്സവ റിപ്പോര്‍ട്ടിംഗിനിടെ ദ്വയാര്‍ഥ പ്രയോഗം നടത്തി. റിപ്പോര്‍ട്ടര്‍ ചാനലിനെതിരേ കേസെടുത്ത് ബാലാവകാശ കമ്മീഷന്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിനിടെയാണ് സംഭവം. ഒപ്പനയില്‍ മണവാട്ടിയായ ഒരു കുട്ടിയോട് ഷാബാസ് എന്ന റിപ്പോര്‍ട്ടര്‍ ദ്വയാര്‍ഥ പ്രയോഗത്തോടെ സംസാരിച്ചെന്നാണ് കേസ്. ഇതേ തുടര്‍ന്ന് നടത്തിയ വാര്‍ത്താ അവതരണത്തില്‍ അരുണ്‍ കുമാര്‍ സഭ്യമല്ലാത്ത ഭാഷയില്‍ ദ്വയാര്‍ഥ പ്രയോഗത്തോടെ സംസാരിച്ചെന്നും ബാലാവകാശ കമ്മീഷന് വ്യക്തമാക്കി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് കെ.വി. മനോജ് കുമാറാണ് സ്വമേധയാ കേസെടുത്തത്. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയോടും റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിയോടും കമ്മീഷന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Read Moreജോസഫ് ഔൺ ലബനീസ് പ്രസിഡന്റ്
ബെയ്റൂട്ട്: ലബനനിൽ സായുധേസനാ മേധാവി ജോസഫ് ഔൺ രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഹിസ്ബുള്ള-ഇസ്രയേൽ വെടിനിർത്തലുണ്ടായി ആഴ്കൾക്കകമാണ് പുതിയ പ്രസിഡന്റിനെ പാർലമെന്റ് തെരഞ്ഞെടുത്തത്. മുൻ പ്രസിഡന്റ് മൈക്കിൾ ഔണിന്റെ കാലാവധി 2022 ഒക്ടോബറിൽ അവസാനിച്ചതാണ്. ലബനീസ് രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന ഹിസ്ബുള്ളയുടെ നിലപാടുകൾ മൂലമാണ് പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ വൈകിയത്. സിറിയയിലെ പുറത്താക്കപ്പെട്ട പ്രസിഡന്റ് അസാദുമായി ബന്ധമുള്ള ചെറു ക്രിസ്ത്യൻ പാർട്ടിയുടെ നേതാവ് സുലൈമാൻ ഫ്രാഗിയേയാണ് പ്രസിഡന്റ് പദവിയിലേക്കു ഹിസ്ബുള്ള പിന്തുണച്ചിരുന്നത്. ഇസ്രയേലുമായുള്ള യുദ്ധത്തിൽ ഹിസ്ബുള്ള ദുർബലമായ പശ്ചാത്തലത്തിൽ ഫ്രാഗിയേ കഴിഞ്ഞ ദിവസം മത്സരത്തിൽനിന്നു പിന്മാറി. പാർലമെന്റിൽ രണ്ടാം റൗണ്ട് വോട്ടെടുപ്പിലാണ് ജോസഫ് ഔണിന് ജയിക്കാൻ വേണ്ട മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചത്. ലബനനിലെ രാഷ്ട്രീയധാരണ അനുസരിച്ച് പ്രസിഡന്റ് പദവി മാറോനീത്ത ക്രൈസ്തവ സമുദായത്തിനും പ്രധാനമന്ത്രിപദവി സുന്നി മുസ്ലിംകൾക്കും സ്പീക്കർ സ്ഥാനം ഷിയാകൾക്കുമായി വീതംവച്ചിരിക്കുകയാണ്. ഇസ്രേലി ആക്രമണത്തിൽ…
Read Moreബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതിരേ വിമർശനവുമായി എലോൺ മസ്ക്
ലണ്ടൻ: ബ്രിട്ടീഷ് പെൺകുട്ടികളെ 1990കൾ മുതൽ പീഡിപ്പിച്ചുപോരുന്ന വിവിധ കുടിയേറ്റസംഘങ്ങൾക്കെതിരേ അന്നു പ്രൊസിക്യൂട്ടർ ജനറലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി നടപടിയെടുത്തില്ല എന്നാരോപിച്ച് സമൂഹമാധ്യമമായ എക്സിന്റെ ഉടമയും ശതകോടീശ്വരനുമായ എലോൺ മസ്ക് രംഗത്ത്. പീഡകരായ പാക്കിസ്ഥാനി കുടിയേറ്റ കുടുംബങ്ങളിലെ യുവാക്കളെ തൊടാതിരുന്ന ഭരണകൂടത്തിനും പോലീസിനുമെതിരേ കഴിഞ്ഞ കുറേ ദിവസങ്ങളായി മസ്ക് എക്സിലൂടെ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. ബ്രിട്ടീഷ് മാധ്യമങ്ങളിൽ കത്തിപ്പടരുന്ന ഈ തർക്കം പ്രധാനമന്ത്രി കെയിർ സ്റ്റാർമറിന്റെ കസേര തെറിപ്പിക്കുമെന്ന ആശങ്കയും നിലവിലുണ്ട്. മസ്കിന്റെ ആരോപണങ്ങളെ സ്റ്റാർമർ തള്ളിക്കളഞ്ഞെങ്കിലും പോലീസിന്റെ ദീർഘകാലത്തെ നിഷ്ക്രിയത്വം രണ്ടുലക്ഷത്തോളം ബ്രിട്ടീഷ് പെൺകുട്ടികളെ ലൈംഗികാതിക്രത്തിന്റെ ഇരകളാക്കിത്തീർത്തു എന്നാണ് ആരോപണം. കുറ്റവാളികളായ പാക്കിസ്ഥാനികളെ പിടികൂടുന്നത് വംശീയവിദ്വേഷമായി വ്യാഖ്യാനിക്കപ്പെടുമോ എന്ന ഭയമാണു നടപടികൾ എടുക്കുന്നതിൽനിന്നു പോലീസിനെ പിന്തിരിപ്പിച്ചതത്രെ! 1997 മുതൽ നടന്നുവന്ന പീഡനപരന്പരയെക്കുറിച്ച് ടൈംസ് ഓഫ് ലണ്ടൻ 2011ൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതോടെയാണ് പുറംലോകം ഇക്കാര്യമറിയുന്നത്. 1997 മുതൽ 2013…
Read Moreമാഞ്ഞുപോയി മധുര സ്വരം
വിശാലമായൊരു വേദിയിൽ ഒരേകാന്തപഥികനെപ്പോലെ പി. ജയചന്ദ്രൻ പാടുന്നു. ഇടത്തേ കൈ പാന്റ്സിന്റെ പോക്കറ്റിലിട്ട്, ഇതൊക്കെയെന്തനായാസം എന്ന മട്ടിൽ അലസം. ചിലയിടങ്ങളിൽ ചില വാക്കുകൾക്ക് അല്പമൊരു ഘനംകൊടുത്തിട്ടുണ്ട് എന്നതൊഴിച്ചാൽ പഴയ അതേ സ്വരം, അതേ ഭാവം- മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രിക വന്നു… അതാ, അവിടമാകമാനം ചന്ദ്രികയുദിക്കുന്നു… പതിറ്റാണ്ടുകൾ പിന്നിലേക്കു നടന്നാൽ മദ്രാസിൽ ദേവരാജൻ മാസ്റ്ററുടെ താമസസ്ഥലത്തെത്തും. സംഗീതം ശാസ്ത്രീയമായി പഠിക്കാത്തവരെക്കൊണ്ട് ഞാൻ പാടിക്കാറില്ല എന്നു കട്ടായം പറഞ്ഞെങ്കിലും ഒന്നു പരീക്ഷിച്ചുനോക്കാം എന്ന മാസ്റ്ററുടെ അലിവിനു പാത്രമായി അദ്ദേഹത്തിനുമുന്നിൽ ഭവ്യതയോടെ നിൽക്കുകയാണ് ജയചന്ദ്രൻ എന്ന യുവാവ്. ആർ.കെ. ശേഖറിന്റെ ഹാർമോണിയ നാദത്തിനൊപ്പം മാസ്റ്റർ ജയചന്ദ്രനെ പാട്ടുപഠിപ്പിക്കുന്നു- താരുണ്യം തന്നുടെ താമരപ്പൂവനത്തിൽ… എഴുതിയെടുക്കുക, പഠിക്കുക, പിറ്റേന്നുവന്ന് പാടിക്കേൾപ്പിക്കുക, തിരുത്തലുകൾ വീണ്ടും പഠിക്കുക, പിന്നെയും പാടുക… മാസ്റ്ററുടെ പതിവുശൈലി തുടർന്നു. കളിത്തോഴൻ (1966) എന്ന ചിത്രത്തിനുവേണ്ടിയാണ് പാട്ട്. രണ്ടാമതൊരു പാട്ടുകൂടി മാസ്റ്റർ…
Read Moreസിപിഎം മാലയിട്ട് സ്വീകരിച്ച ഉഷാദേവി മണിക്കൂറുകൾക്കകം തിരികെ കോൺഗ്രസിൽ
കായംകുളം: പത്തിയൂരിൽ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നെന്ന വാർത്ത പരന്ന് മണിക്കൂറുകൾക്കുള്ളിൽ മുൻ ഗ്രാമ പഞ്ചായത്തംഗം കോൺഗ്രസിൽ തിരികെ എത്തി. പത്തിയൂർ മുൻ ഗ്രാമപഞ്ചായത്ത് അംഗവും ആശാവർക്കറുമായിരുന്ന ഉഷാകുമാരിയെസിപിഎം മാലയിട്ട് സ്വീകരിച്ച ചിത്രം നവമാധ്യമങ്ങളിൽപ്രചരിച്ചതിന് തൊട്ടു പിന്നാലെ കോൺഗ്രസിൽ തിരികെ എത്തിയത്. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് സിപി എം നേതാക്കന്മാർ മാലയിട്ട് സ്വീകരിച്ചതെന്നാണ് ഉഷാകുമാരി പറയുന്നത്. ഇതോടെ സി പി എം വെട്ടിലായി. സ്വന്തം പാർട്ടിയിൽ നിന്നു നേതാക്കളും അണികളും ബിജെപിയിലേക്ക് ഒഴുകുമ്പോൾ പിടിച്ചുനിർത്താൻ ത്രാണിയില്ലാത്ത സിപിഎം നേതൃത്വം പത്തിയൂർ പഞ്ചായത്ത് മുൻ അംഗവും മുൻ ആശാവർക്കറുമായ ഉഷാകുമാരിയെ ആശാവർക്കർമാരുടെ യോഗമുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ക്ഷണിച്ച് മാലയിട്ട് തങ്ങളുടെ പാർട്ടിയിൽ ചേർന്നെന്ന് കൊട്ടിഘോഷിക്കുന്ന കണ്ണൂർ മോഡൽ ആളെ ചേർക്കൽ തന്ത്രം ലജ്ജാവഹമാണെന്ന് കെപിസിസി സെക്രട്ടറി അഡ്വ: ഇ. സമീർ അഭിപ്രായപ്പെട്ടു. യാഥാർഥ്യം മനസ്സിലാക്കിയ ഉഷാകുമാരി താൻ കോൺഗ്രസുകാരിയാണെന്ന് മാധ്യമങ്ങളോട്…
Read Moreഒരേയൊരു കാമുകനും രണ്ട് കാമുകിമാരും; ഒരാൾക്ക് വേണ്ടി റോഡിൽ അടിപിടി കൂടി പെൺകുട്ടികൾ
രണ്ട് കൂട്ടുകാരികളും ഒരാളെ പ്രേമിച്ചാൽ എന്തായിരിക്കും അവസ്ഥ. തമ്മിത്തല്ലിൽ കലാശിക്കുമെന്നല്ലേ മനസിൽ ഓർക്കുന്നത്. അത് സത്യം തന്നെയാണ് കാമുകനു വേണ്ടി രണ്ട് കൂട്ടുകാരികളും കൂടി റോഡിൽ പൊരിഞ്ഞ യുദ്ധം ഉണ്ടായ വാർത്തയാണ് വൈറലാകുന്നത്. ഉത്തര്‍പ്രദേശിലെ ബാഗ്പട്ടിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സ്കൂൾ യൂണിഫോം ധരിച്ച രണ്ട് പെൺ കുട്ടികളാണ് വീഡിയോയിലുള്ളത്. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നു. എന്നാൽ അൽപ സമയത്തിനു ശേഷം ഇവർ പരസ്പരം അടി ഉണ്ടാക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ഇവര്‍ തമ്മിലുള്ള അടിയും ഇടിയും രൂക്ഷമായതോടെ പരിസരത്തുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികള്‍ ഓടിയെത്തി ഇവരെ പിന്തിരിപ്പിക്കുന്നതും വീഡിയോയിലുണ്ട്. ആണ്‍കുട്ടിയോട് രണ്ട് പേരും സ്ഥിരമായി സംസാരിക്കുമായിരുന്നു. രണ്ടുപേരും ഒരാളെ തന്നെയാണ് ഇഷ്ടപ്പെടുന്നത് എന്ന് മനസിലാക്കിയതോടെയാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreഓസ്ട്രേലിയൻ ഓപ്പണിൽ സുമിത്തിന്റെ എതിരാളി മച്ചാക്ക്
മെൽബണ്‍: സീസണിലെ ആദ്യ ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റായ ഓസ്ട്രേലിയൻ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ ഇന്ത്യൻ താരം സുമിത് നാഗലിന്റെ എതിരാളി ചെക് താരം തോമസ് മച്ചാക്ക്. സിംഗിൾസിൽ 2025 ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കുന്ന ഏക ഇന്ത്യൻ താരമാണ് ഇരുപത്തേഴുകാരനായ സുമിത്. ലോക 96-ാം നന്പറാണ് സുമിത്. ഓസ്ട്രേലിയൻ ഓപ്പണിലെ 26-ാം സീഡുകാരനാണ് ചെക് താരം. ആദ്യമായാണ് ഇരുവരും നേർക്കുനേർ ഇറങ്ങുന്നത്. ഞായറാഴ്ചയാണ് 2025 ഓസ്ട്രേലിയൻ ഓപ്പണ്‍ ആരംഭിക്കുക.
Read Moreഐസിസി ചാന്പ്യൻസ് ട്രോഫി ; ഒരുക്കം തീരാതെ പാക് ക്രിക്കറ്റ് ബോർഡ്
കറാച്ചി: ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദികളുടെ പരിഷ്കരണം പൂർത്തിയാക്കാതെ പാക് ക്രിക്കറ്റ് ബോർഡ് (പിസിബി). 70 മില്യണ്‍ ഡോളർ (600 കോടി രൂപ) ഐസിസി അനുവദിച്ചിട്ടും കൃത്യസമയത്ത് ഒരുക്കങ്ങൾ പൂർത്തിയാകുമോ എന്ന ആശങ്ക ഉയർന്നു കഴിഞ്ഞു. ഫെബ്രുവരി 12ന് വേദികൾ പൂർണമായി ഐസിസിക്കു വിട്ടുകൊടുക്കേണ്ടതുണ്ട്. നിശ്ചിത സമയത്തു വേദികൾ ഐസിസിക്കു കൈമാറാൻ സാധിച്ചില്ലെങ്കിൽ ആതിഥേയത്വം പാക്കിസ്ഥാനു നഷ്ടപ്പെടും. അതോടെ ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്ന ദുബായിലേക്ക് ടൂർണമെന്റ് എത്തിയേക്കും. ദുബായിൽ ഇന്ത്യയുടെ മത്സരങ്ങൾ നടത്തുന്നതിന്റെ അധികച്ചെലവായി 4.5 മില്യണ്‍ ഡോളർ (38.62 കോടി രൂപ) ഐസിസി പാക്കിസ്ഥാന് അനുവദിച്ചിരുന്നു.
Read More