തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൃദ്ധന്റെ സമാധിയിലെ വിവാദത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനൊരുങ്ങി പോലീസ്. സന്യാസിയായ അച്ഛൻ സമാധിയായെന്നാണ് മക്കൾ പറയുന്നത്. കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര സ്വദേശി ഗോപന് സമാധിയായെന്ന് മക്കൾ ബോർഡ് സ്ഥാപിച്ചത്. തുടർന്ന് രണ്ട് ആൺ മക്കൾ ചേർന്ന് മൃതദേഹം കുഴിച്ചു മൂടി സ്മാരകം വയ്ക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താനുള്ള പോലീസ് നീക്കം. അതേസമയം അച്ഛൻ സമാധിയായശേഷം ചേട്ടനെ വിളിച്ച് പൂജാദ്രവ്യങ്ങളെല്ലാം വാങ്ങികൊണ്ടുവന്നുവെന്ന് ഗോപന്റെ മകൻ പറഞ്ഞു. പകൽ സമയത്താണ് ഇതെല്ലാം ചെയ്തത്. എല്ലാ സുഗന്ധ ദ്രവ്യങ്ങളും ഇട്ടാണ് അച്ഛനെ നിമജ്ഞനം ചെയ്തത്. ഈ ക്ഷേത്രത്തിന്റെ യോഗീശ്വരനാണ് അച്ഛൻ. ഇനി ഈ ക്ഷേത്രത്തിന് വളര്‍ച്ചയുണ്ടാകും. അതിനെ തകര്‍ക്കാനാണ് നാട്ടുകാരുടെ ശ്രമമെന്നും മകൻ ആരോപിച്ചു.
Read MoreDay: January 11, 2025
സൈബര്‍ കുരുക്കില്‍ നിന്ന് എന്നു രക്ഷ?
സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചു, വ്യക്തി ഹത്യ നടത്തി, ഫോട്ടോ പ്രചരിപ്പിച്ചു… പണം തട്ടി അനുദിനം നാം കേട്ടുകൊണ്ടിരിക്കുന്നതാണിത്… ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുമ്പോള്‍ പല പ്രമുഖരും വീഴുന്നതും കണ്ടുകഴിഞ്ഞു. മറ്റെല്ലാ വിഭാഗങ്ങളിലും കുറ്റകൃത്യങ്ങള്‍ കുറഞ്ഞപ്പോള്‍ വര്‍ധനവുണ്ടായത് സൈബര്‍ കേസുകളുടെ എണ്ണത്തില്‍ മാത്രമാണെന്നത് സോഷ്യല്‍ മീഡിയയെ പലരും ദുരുപയോഗം ചെയ്യുന്നു എന്നതിന് തെളിവാണ്. 2024-ൽ സംസ്ഥാനത്ത് 41,394 ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം വരും അത്. സോഷ്യല്‍ മീഡിയ വഴിയുള്ള സൈബര്‍ അക്രമണ കേസുകളിലും കുറവുണ്ടായില്ല. 2024 ലെ ലോക്സഭാതെരഞ്ഞെടുപ്പിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ അക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 42 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതുവര്‍ഷത്തില്‍ സൈബര്‍ അക്രമണം അതുപോലെ തുടരുന്നു. പുകയില കേസുകള്‍ കുറഞ്ഞു, ലഹരിക്ക് പിന്നാലെ പുകയില ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും…
Read Moreശബരിമല മകരവിളക്കിനു മുന്നോടിയായുള്ള തിരുവാഭരണഘോഷയാത്ര നാളെ: തൃക്കേട്ട നാള് രാജരാജവര്‍മ്മ ഘോഷയാത്രയെ അനുഗമിക്കും; സുരക്ഷാക്രമീകരണങ്ങളുമായി പോലീസ്
പത്തനംതിട്ട: ശബരിമല മകരവിളക്കിനു മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര നാളെ ഉച്ചയ്ക്ക് പന്തളത്തു നിന്ന് പുറപ്പെടും. ദര്‍ശനത്തിനും വിവിധ ചടങ്ങുകള്‍ക്കും ശേഷം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നിനാണ് ഘോഷയാത്ര സന്നിധാനത്തേക്ക് പുറപ്പെടുക. പന്തളം വലിയ തമ്പുരാന്റെ പ്രതിനിധിയായി ഊട്ടുപുര കൊട്ടാരത്തില്‍ തൃക്കേട്ട നാള് രാജരാജവര്‍മ്മ ഘോഷയാത്രയെ അനുഗമിക്കും. തിരുവാഭരണ പേടകങ്ങള്‍ വഹിക്കാനുള്ള സംഘാംഗങ്ങളെ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. സായുധ പോലീസും ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തരും യാത്രയില്‍ ഉണ്ടാകും. യാത്രയില്‍ വിവിധ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കിയിട്ടുണ്ട്. രാത്രി 9.30 ന് അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ വിശ്രമിക്കും. 13 ന് പുലര്‍ച്ചെ മൂന്നിന് പുറപ്പെടുന്ന ഘോഷയാത്രയുടെ വിശ്രമം രാത്രി ഒമ്പതിന് ളാഹയിലാണ്. മകരവിളക്ക് ദിവസമായ 14 ന് ളാഹയില്‍ നിന്നു പുറപ്പെട്ട് ഉച്ചയോടെ വലിയാനവട്ടത്ത് എത്തും. അവിടെ ദേവസ്വം അധികൃതര്‍ സ്വീകരിക്കും. പമ്പയില്‍ ഘോഷയാത്രയെത്തില്ല. പാണ്ടിത്താവളം, ചെറിയാനവട്ടം നീലിമല…
Read Moreസിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം നാളെ സമാപിക്കും: പിണറായിയെ പുകഴ്ത്തി, ഇപിയെ വിമർശിച്ച് സംഘടനാചർച്ച
ഹരിപ്പാട്: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ സംഘടനാ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും പുകഴ്ത്തിയ പ്രതിനിധികൾ മുൻ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരേ രൂക്ഷ വിമർശനം ഉയർത്തി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പുദിവസം ഇ.പി. ജയരാജൻ വാർത്താ സമ്മേളനം നടത്തിയത് പാർട്ടിയെ പ്രതിരോധത്തിലാക്കി. കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യക്കെതിരെ ഉചിതമായ നടപടി സ്വീകരിച്ച പാർട്ടി പക്ഷേ, ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ചായ സത്ക്കാരത്തിൽ പങ്കെടുത്ത ഇ.പി.ജയരാജനെതിരേ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്ന വിമർശനവും ഉയർത്തി. മുഖ്യമന്ത്രിയെയും കുടുംബത്തെയും വേട്ടയാടി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കങ്ങളെ പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ വോട്ട് ചോർച്ചയും ബിജെപിയിലേക്കുള്ള പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കും ഗൗരവമായി കാണണം. ചില പോലീസ് ഉദ്യോഗസ്ഥരുടെ നടപടികൾ സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കുകയാണെന്നും ഇത്തരക്കാർക്കെതിരേ കർശന നടപടി വേണമെന്നും പ്രതിനിധികൾ സംഘടനാ…
Read Moreവേനൽക്കാലരോഗങ്ങൾ: അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാം
വേനൽക്കാലമെത്തുന്നു. ചൂട് കൂടുന്നതിനനുസരിച്ച് രോഗങ്ങളും വന്നുതുടങ്ങും. തലവേദന, ചർമ്മത്തിൽ ഉണ്ടാകുന്ന ചുവപ്പ്, ചൂടുകുരു എന്നു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നു തുടങ്ങി തീവ്രത കൂടിയ അസുഖങ്ങളിലേക്ക് പട്ടിക നീളുന്നു. ചൊറിച്ചിൽ, ചർമത്തിൽ വരൾച്ചവെയിൽ കൊള്ളുമ്പോൾ ചർമത്തിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ കാരണം ചുവപ്പ്, ചൊറിച്ചിൽ, വരൾച്ച എന്നീ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നു. പനി, ഛർദിൽ എന്നീ ലക്ഷണങ്ങളും ചിലരിൽ കാണാറുണ്ട്. തൊലി കൂടുൽ പൊള്ളുന്നതിനനുസരിച്ച് കുമിളകൾ വരുക, തൊലി അടർന്നു മാറുക എന്നീ പ്രശ്നങ്ങൾ ഉണ്ടാകാം. കൂടുതൽ വിയർക്കുന്നവരിൽ ചൂടുകുരുവും കാണാറുണ്ട്. സൺ സ്ക്രീൻ ലോഷൻകഴിയുന്നതും ശക്തമായ വെയിൽ ഉള്ളപ്പോൾ പുറത്ത് ഇറങ്ങാതിരിക്കുക, സൺ സ്ക്രീൻ ലോഷൻ, പൗഡറുകൾ എന്നിവ ഉപയോഗിക്കുക, കുട ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, ദിവസേന രണ്ടുതവണ കുളിയ്ക്കുക എന്നീ പ്രതിരോധമാർഗങ്ങൾ അവലംബിക്കാവുന്നതാണ്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. സൂര്യാഘാതംകൂടുതൽ സമയം തീവ്രതയേറിയ വെയിൽ…
Read Moreഐസിസിക്ക് ഉപരോധം ചുമത്താൻ യുഎസ് കോൺഗ്രസ്
വാഷിംഗ്ടൺ ഡിസി: ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരേ (ഐസിസി) ഉപരോധം ചുമത്തുന്ന ബിൽ അമേരിക്കയിലെ ജനപ്രതിനിധി സഭ പാസാക്കി. ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണിത്. അമേരിക്കയിലെയോ മിത്രരാജ്യങ്ങളിലെയോ പൗരന്മാർക്കെതിരേ നിയമവിരുദ്ധ അന്വേഷണം, അറസ്റ്റ് എന്നിവയ്ക്കു മുതിരുന്ന ഐസിസി ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെടുന്ന നിയമമാണ് കോൺഗ്രസിന്റെ പരിഗണനയിലുള്ളത്. ജനപ്രതിനിധിസഭയിൽ 140നെതിരേ 230 വോട്ടുകൾക്കാണു ബിൽ പാസായത്. ബിൽ ഇനി സെനറ്റ് പരിഗണിക്കും. മുന്‍പ് ഡെമോക്രാറ്റിക് പാർട്ടിക്കു ഭൂരിപക്ഷമുണ്ടായിരുന്ന സമയത്ത് ബിൽ സെനറ്റിൽ പരാജയപ്പെട്ടിരുന്നു. ഇപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ളതിനാൽ ബിൽ പാസായേക്കും. ഗാസ യുദ്ധത്തിന്റെ പേരിൽ നെതന്യാഹുവിനും ഹമാസ് നേതാക്കൾക്കും എതിരേ നവംബറിലാണ് ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
Read Moreനീലച്ചിത്ര നടിക്കു പണം കൊടുത്ത കേസിൽ ട്രംപിനു ശിക്ഷ ‘ഉപാധിരഹിത മോചനം’
ന്യൂയോർക്ക്: സ്ഥാനമേറ്റെടുക്കാൻ പത്തുദിവസം മാത്രം ശേഷിക്കുന്ന നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ക്രിമിനൽ കേസിൽ ശിക്ഷ. നീലച്ചിത്രനടിക്കു പണംകൊടുത്തകാര്യം മറച്ചുവയ്ക്കാൻ കള്ളക്കണക്കെഴുതിയെന്ന കേസിൽ ‘ഉപാധിരഹിതമായി വിട്ടയയ്ക്കുന്നു’ എന്ന ശിക്ഷയാണ് ന്യൂയോർക്ക് കോടതി ജഡ്ജി ഹുവാൻ മെർഷാൻ പ്രഖ്യാപിച്ചത്. ട്രംപിനു ജയിൽശിക്ഷയോ പിഴയോ വിധിക്കില്ലെന്ന് ജഡ്ജി മുൻപേ വ്യക്തമാക്കിയിരുന്നു. അതേസമയം, ഭരണതടസം ഉണ്ടാകാതിരിക്കാൻ നാലു വർഷത്തേക്കു ശിക്ഷ പ്രഖ്യാപിക്കരുതെന്ന ട്രംപിന്റെ അഭ്യർഥനയും ജഡ്ജി നേരത്തേ തള്ളിയിരുന്നു. 2016ലെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ അവിഹിതബന്ധം പുറത്തു വരാതിരിക്കാൻ സ്റ്റോമി ഡാനിയൻസ് എന്ന വനിതയ്ക്ക് ട്രംപ് 1,30,000 ഡോളർ കൊടുത്തെന്നാണ് ആരോപണം. ന്യൂയോർക്ക് സംസ്ഥാനത്തെ നിയമം അനുസരിച്ച് പണം കൊടുത്തതിൽ തെറ്റില്ലെങ്കിലും ഇക്കാര്യം മറച്ചുവയ്ക്കാൻ ബിസിനസ് രേഖകളിൽ തിരിമറി നടത്തിയെന്നാണ് കേസ്. കഴിഞ്ഞവർഷം മേയിൽ ട്രംപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അമേരിക്കയിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഒരാൾ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമാണ്.…
Read Moreബോചെയുടെ ജാമ്യനീക്കം തടയാന്‍ പോലീസ്; ഹണിറോസിന്റെ മൊഴി വീണ്ടുമെടുക്കും
കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യനീക്കം തടയാന്‍ കടുത്ത നടപടികളുമായി പോലീസ്. നിലവില്‍ റിമാന്‍ഡിലുള്ള ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കേയാണ് പോലീസ് നടപടികള്‍ ശക്തമാക്കുന്നത്. ബോചെ നടത്തിയ മറ്റ് അശ്ലീല പരാമര്ശങ്ങള്കൂടി പരിശോധിക്കുകയാണ് പോലീസ് സംഘം. സമൂഹ മാധ്യമങ്ങള്‍ വഴി നടത്തിയ അശ്ലീല പരാമര്‍ശ വീഡിയോകള്‍ ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ ഹാജരാക്കും. ഇയാള്‍ പലരോടും ഇത്തരത്തില്‍ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തിയതിന് യുട്യൂബ് ചാനലുകളില്പ്പെടെ തെളിവുണ്ടെന്ന് പോലീസ് പറയുന്നത്. ഇക്കാര്യം മുന്‍നിര്‍ത്തി ബോബി ചെമ്മണൂരിന്റെ ജാമ്യത്തെ എതിര്‍ക്കാനാണ് പോലീസിന്റെ ശ്രമം. മറ്റാരെങ്കിലും ഹണി റോസിന്റേതിന് സമാനമായ പരാതിയുമായി വന്നാല്‍ എഫ്ഐആര്‍ ഇട്ട് വേഗത്തില്‍ നടപടിയുമായി മുന്നോട്ടു പോകാനാണ് പോലീസ് നീക്കം. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 75(1), 75(4), ഐ.ടി ആക്ട് 67 എന്നിവയനുസരിച്ചാണ് ഹണി റോസ് നല്കിയ കേസുമായി ബന്ധപ്പെട്ട്…
Read Moreകളമശേരിയിൽ കല്ലറയും അസ്ഥികൂടവും കണ്ടെത്തിയ സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: കളമശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ കമ്പനി സ്ഥാപിക്കുന്നതിനായി മണ്ണു മാറ്റുന്നതിനിടയില്‍ നൂറ്റാണ്ടോളം പഴക്കമുള്ള കല്ലറയും അതിനുള്ളില്‍ അസ്ഥികൂടവും കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കമ്പനി ഉടമ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മണ്ണു നീക്കുന്നതിനിടെ വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് കല്ലറയും അസ്ഥികൂടവും കണ്ടെത്തിയത്. ഫൊറന്‍സിക് വിദഗ്ധരെത്തി അസ്ഥികള്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. അസ്ഥികൂടം പോസ്റ്റ്മോര്‍ട്ടത്തിനായി എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെത്തിച്ചു. 1963ല്‍ എച്ച്എംടി സ്ഥാപിക്കുന്നതിന് താമസക്കാരെ ഒഴിപ്പിച്ചു സ്ഥലമുടമകളില്‍നിന്ന് ഏറ്റെടുത്ത ഭൂമിയാണിത്. എച്ച്എംടി 240 ഏക്കര്‍ ഭൂമി ഹൈടെക് പാര്‍ക്കിനായി 2002ല്‍ കിന്‍ഫ്രയ്ക്ക് കൈമാറിയിരുന്നു. അതിനു മുന്നേ മറവു ചെയ്ത ജഡമായിരിക്കാമെന്നാണു നിഗമനം. കുഴി താഴ്ത്തി മൃതദേഹം മറവു ചെയ്ത ശേഷം അതിനുമുകളില്‍ വെട്ടുകല്ലുകൊണ്ടുള്ള “കല്പ്പലകകള്’ മേല്‍ക്കൂര കണക്കെ പാകിയ നിലയിലാണു കല്ലറ കണ്ടെത്തിയത്.
Read Moreഏന്തയാർ ഈസ്റ്റ് പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ
ഏന്തയാർ: പ്രളയത്തിൽ തകർന്ന ഏന്തയാർ ഈസ്റ്റ് പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന, ആയിരക്കണക്കിന് ആളുകളുടെ ആശ്രയമായ പാലം തകർന്നതോടെ മുക്കുളം, വടക്കേമല, വെംബ്ലി അടക്കമുള്ള കൊക്കയാർ പഞ്ചായത്തിലെ മലയോര മേഖല കടുത്ത ദുരിതത്തിലായിരുന്നു. ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും ഇടപെടലിനെത്തുടർന്ന് തകർന്ന പാലം പുനർനിർമിക്കാൻ ഫണ്ട് അനുവദിച്ചു. നിർമാണം അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. പാലത്തിന്റെ ടോപ്പ് കോൺക്രീറ്റിംഗ് ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 4.7 കോടി രൂപ മുടക്കിയാണ് പുതിയ പാലം നിർമിക്കുന്നത്. പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ വിദ്യാർഥികൾ അടക്കമുള്ള മലയോര നിവാസികളുടെ യാത്രദുരിതത്തിന് ശാശ്വത പരിഹാരമാകും. നിലവിൽ പുല്ലകയാറിന് കുറുകെ നിർമിച്ചിരിക്കുന്ന താത്കാലിക നടപ്പാലം മാത്രമാണ് പ്രദേശവാസികളുടെ ആശ്രയം. അടുത്ത മഴക്കാലത്തിന് മുമ്പ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് അധികൃതർക്കുള്ളത്.
Read More