ഫരീദാബാദ്(ഹരിയാന): റോഡരികിൽ ഭിക്ഷയെടുത്തു വരികയായിരുന്ന പതിനാറുകാരിയെ ഭക്ഷണവും ചായയും വാങ്ങി നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കുകയും ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്ത കേസിൽ ഓട്ടോ ഡ്രൈവറടക്കം മൂന്നുപേർ അറസ്റ്റിൽ. മൂന്നു മാസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപാനിയായ അച്ഛനെയും സ്വന്തം അനുജനെയും സംരക്ഷിക്കാനായി റോഡരികിൽ ഭിക്ഷയെടുത്തു വരികയായിരുന്നു പെൺകുട്ടി. പെൺകുട്ടിക്ക് പലപ്പോഴും ഭക്ഷണം വാങ്ങിക്കൊടുത്തിരുന്ന ഓട്ടോ ഡ്രൈവറാണ് കേസിലെ മുഖ്യപ്രതി. ഇയാൾ പെൺകുട്ടിയെ ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇയാളും കൂട്ടാളികളും ചേർന്ന് ഇവരുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്തെന്നും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
Read MoreDay: January 18, 2025
പമ്പാ മണൽ പുറമൊരുങ്ങിക്കഴിഞ്ഞു: ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി രണ്ടു മുതൽ
പത്തനംതിട്ട: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 113-ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി രണ്ടിന് പമ്പാ മണൽ പുറത്ത് ശ്രീ വിദ്യാധിരാജ നഗറിൽ ആരംഭിക്കും. പരിഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രണ്ടിനു രാവിലെ 11ന് ജ്യോതി, പതാക, ഛായാചിത്ര ഘോഷയാത്രകൾക്ക് സ്വീകരണം. 11.20 ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ പതാക ഉയർത്തും. വൈകുന്നേരം നാലിന് കേരള ഗവർണർ രാജേന്ദ്രവിശ്വനാഥ് അർലേക്കർ ഹിന്ദുമത പരിഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ആമുഖ പ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ പ്രത്യേക സമ്മേളനങ്ങൾ, വൈകുന്നേരം ആധ്യാത്മിക പ്രഭാഷണം എന്നിവ പരിഷത്തിനോടനുബന്ധിച്ചു നടക്കും. മൂന്നിന് ഉച്ചകഴിഞ്ഞ് 3.30ന് ധർമാചാര്യ സഭ ഗുജറാത്ത് വാനപ്രസ്ഥ സാദക്…
Read Moreകുട്ടികളോട് അമിതസംരക്ഷണം ആവശ്യമുണ്ടോ?
എല്ലാ വെല്ലുവിളികളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനു പകരം പ്രതികൂല സാഹചര്യങ്ങളെ സ്വതന്ത്രമായി കൈകാ ര്യം ചെയ്യാന്‍ അവരെ പഠിപ്പിക്കുക എന്ന താണ് യഥാര്‍ഥ സംരക്ഷണം.( “Let your children learn and unlearn on their own, let them fall and stand up on their own.”എന്നത് എല്ലാ മാതാപിതാക്കളും ഓര്‍ക്കുക.) മാതാപിതാക്കള്‍ അമിത സംരക്ഷണം നല്കി കുട്ടികളെ സുരക്ഷിതമായും സന്തോഷ ത്തോടെയും നിലനിര് ത്താനാണ് ഉദ്ദേശിക്കുന്നതെങ്കിലും അവരുടെ അമിതമായ ജാഗ്രത കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്ക് തിരിച്ചടിയാകുന്നു.അമിത സംരക്ഷണം നല്‍കാനുള്ള കാരണങ്ങള്‍ 1. ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം ജനിച്ച കുട്ടി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം ലഭിച്ച കുട്ടിയാണെങ്കില്‍ മാതാപിതാക്കള്‍ പലപ്പോഴും അമിത ജാഗ്രത പുലര്‍ത്തുന്നു. 2. ഒണ്‍ലി ചൈല്‍ഡ് സിന്‍ഡ്രോം: ഒരേയൊരു കുട്ടിയാണ് ഉള്ളതെങ്കില്‍ അമിതമായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മാതാപിതാക്കള്‍ക്ക് തോന്നിയേക്കാം.3. സിംഗിള്‍ പാരന്റിംഗ്: അമ്മയുടെയോ അച്ഛന്റെയോ…
Read Moreകുണ്ഡിതപ്പെടേണ്ട കാര്യമില്ല, അതിനൊക്കെ നിയമമുണ്ട്…ബോചെ പറഞ്ഞതിൽ കാര്യമില്ല; പണമില്ലാത്ത പ്രതികളുടെ ജയില്‍ മോചനത്തിന് കേന്ദ്രപദ്ധതിയുണ്ട്
കൊച്ചി: നിശ്ചിത തുകയുടെ ജാമ്യം നില്ക്കാന് ആളെ കിട്ടാതെയും പിഴയടക്കാന്‍ പണമില്ലാതെയും കാക്കാനാട് ജില്ലാ ജയിലില്‍ തുടരുന്ന 26 ഓളം പേര് തന്നെ കണ്ടെന്നും അവരുടെ പ്രശ്നം പരിഹരിക്കാനാണ് ഒരു ദിവസം കൂടി ജയിലില്‍ തങ്ങിയതെന്നും കഴിഞ്ഞ ദിവസം ജയില്‍ മോചിതനായ വ്യവസായി ബോബി ചെമ്മണൂർ പറഞ്ഞിരുന്നു. ബോബി പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും വാസ്തവമുണ്ടോ?. ഒരു വാസ്തവവുമില്ലെന്നതാണ് സത്യം. കാരണം ജയില്‍ മോചനത്തിനായി പണമില്ലാത്ത തടവുകാരെ മോചിപ്പിക്കാനായി കേന്ദ്ര പദ്ധതി നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷമാണ് നിലവില്‍ വന്നത്. പദ്ധതിയുടെ മാനദണ്ഡപ്രകാരം കേരളത്തിലെ എല്ലാ ജയിലുകളിലേയും കണക്കെടുത്താല്‍ പോലും ബോബി പറഞ്ഞത്ര പ്രതികള്‍ വരില്ല. മറ്റ് പല സംസ്ഥാനങ്ങളിലെയും ജയിലുകളില്‍ വര്‍ഷങ്ങളായി വിചാരണ തടവുകാരായി തുടരുന്ന നിരവധിപേരുണ്ടെന്നതും യാഥാര്‍ഥ്യമാണ്. ഒടുവിലത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് കാസര്‍ഗോഡുകാരനായ ഒരു പ്രതി മാത്രമാണ് പുറത്തിറങ്ങാന്‍ അര്ഹനായുള്ളത്. പദ്ധതി പ്രകാരം ലീഗല്‍ സര്‍വീസ്…
Read Moreപതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി അറസ്റ്റിൽ
വണ്ടിപ്പെരിയാർ: പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് സ്വദേശി രൂപൻ എന്ന് വിളിക്കുന്ന വിജയ് (25) ആണ് പിടിയിലായത്. പെൺകുട്ടിയെ പ്രണയം നടിച്ച് പല തവണ പീഡിപ്പിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പെൺകുട്ടിക്ക് വയറുവേദന ഉണ്ടായതിനെത്തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു പരിശോധിച്ചപ്പോഴാണു പീഡന വിവരം പുറത്തായത്. ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.
Read Moreബൈക്കിന്റെ താക്കോൽ നൽകിയില്ല; അമ്മയെ മകൻ കുത്തി; നാല് കുത്തേറ്റ അമ്മ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ
നെന്മാറ(പാലക്കാട്): ബൈക്കിന്റെ താക്കോൽ നൽകാത്തതിന്റെ ദേഷ്യത്തിൽ മകൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. ചേരാമംഗലം പള്ളിപ്പാടം വീട്ടിൽ രമയ്ക്കാണ് (45) മകൻ അശ്വിന്റെ (25) കുത്തേറ്റത്. പരിക്കേറ്റ രമയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനായി അശ്വിൻ അമ്മയോട് ബൈക്കിന്റെ താക്കോൽ ചോദിച്ചെങ്കിലും കൊടുക്കാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. വഴക്കിനിടെ അശ്വിൻ സഹോദരൻ അബിനെ കത്തികൊണ്ട് കുത്താൻ ശ്രമിച്ചു. ഇത് അമ്മ തടയാൻ ശ്രമിക്കുന്നതിനിടെയായിരുന്നു രമയ്ക്ക് കുത്തേറ്റത്. രമയുടെ വലത് കൈയിൽ നാല് തവണയാണ് കുത്തിയത്. കാലിന് പരിക്കേറ്റ് കിടപ്പിലായ അച്ഛൻ പരമേശ്വരനും വീട്ടിലുണ്ടായിരുന്നു. സംഭവത്തിൽ ആലത്തൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
Read Moreആവശ്യക്കാർക്ക് വിതരണം ചെയ്തു വരുന്ന വഴി അപ്രതീക്ഷിതമായി പോലീസ് എത്തി: എംഡിഎംഎയുമായി യുവാവ് പിടിയില്‍
ഇടുക്കി: 20 ഗ്രാം എംഡിഎംഎയുമായി യുവാവ് കട്ടപ്പന പോലീസിന്റെ പിടിയിലായി. എരുമേലി സ്വദേശി അമീര്‍ സുധീറാണ് ഇടുക്കി ഡാന്‍സാഫ് സ്പെഷല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ പിടി കൂടിയത്. ഇടുക്കി ഡാന്‍സാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇടുക്കി കവലയില്‍ വച്ച് ബൈക്കില്‍ വരികയായിരുന്ന യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു. ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു.
Read Moreഔദ്യോഗിക പരിപാടികളില്‍നിന്ന് മിഷേല്‍ വിട്ടുനില്‍ക്കുന്നു; ഒബാമയും മിഷേലും വേർപിരിയുന്നുവെന്ന് പ്രചാരണം
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേലും വിവാഹബന്ധം വേര്‍പിരിയുന്നുവെന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ ശക്തമാകുന്നു. നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് മിഷേല്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഒബാമ ദമ്പതികളുടെ വിവാഹമോചന വാര്‍ത്തകള്‍ വീണ്ടും ചര്‍ച്ചയായത്. ഈ മാസം ഇതു രണ്ടാം തവണയാണ് ഒബാമയുമൊത്തുള്ള ഔദ്യോഗിക പരിപാടികളില്‍നിന്ന് മിഷേല്‍ വിട്ടുനില്‍ക്കുന്നത്. കഴിഞ്ഞ ഒന്‍പതിന് നടന്ന മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ മൃതസംസ്കാര ചടങ്ങുകളിലും മിഷേല്‍ ഒബാമ പങ്കെടുത്തിരുന്നില്ല. ഇപ്പാള്‍ സ്ഥാനാരോഹണത്തിനും വരുന്നില്ലെന്നു പറഞ്ഞതോടെയാണ് വിവാഹമോചനവാര്‍ത്തകള്‍ വീണ്ടും സജീവമായത്. അതേസമയം, മിഷേല്‍ കൃത്യമായ നിലപാടുകളും വ്യക്തിത്വവുമുള്ള സ്ത്രീയാണെന്നും അതുകൊണ്ടാണ് ചില പരിപാടികളില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിക്കുന്നതെന്നുമാണ് ചിലരുടെ അഭിപ്രായം. മിഷേലിന്റെ അമ്മ അടുത്തിടെയാണു മരിച്ചതെന്നും അതിന്റെ ദുഃഖത്തിലാണ് അവരെന്നും പ്രചാരണമുണ്ട്.
Read Moreകോട്ടയം നഗരസഭയിലെ 211 കോടിയുടെ തട്ടിപ്പ്: വിജിലന്‍സ് അന്വേഷിക്കണമെന്ന് എല്‍ഡിഎഫ്: നഷ്ടം വന്നിട്ടില്ലെന്ന് ചെയര്‍പേഴ്സണ്‍
കോട്ടയം: കോട്ടയം നഗരസഭയ്ക്കെതിരേ ഉയര്‍ന്ന 211 കോടി രൂപയുടെ ക്രമക്കേടില്‍ വ്യാജരേഖ ചമയ്ക്കല്‍, പണാപഹരണം എന്നിവയുള്‍പ്പെടുത്തി വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ഇടതുമുന്നണി നേതാക്കള്‍. ഭരണത്തിലുള്ള യുഡിഎഫും ബിജെപിയുമായുള്ള കൂട്ടുകച്ചവടത്തില്‍ ജനങ്ങള്‍ ബന്ദികളായിരിക്കുന്നു. ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനും രാജിവയ്ക്കണം. എല്‍ഡിഎഫ് 20ന് നഗരസഭയ്ക്കു മുമ്പില്‍ ധര്‍ണ നടത്തും. 20 വര്‍ഷത്തിലേറെയായി ഭരിക്കുന്ന യുഡിഎഫ് അഴിമതിയെ സ്ഥിരം സംവിധാനമാക്കി മാറ്റിയെന്നതാണ് അക്കൗണ്ട്സ് വിഭാഗം പരിശോധനയില്‍ വെളിപ്പെട്ടിരിക്കുന്നത്. അഴിമതി ജീവനക്കാരുടെ തലയില്‍ കെട്ടിവച്ച് തലയൂരാനുള്ള ശ്രമമാണ് ചെയര്‍പേഴ്സണ്‍ നടത്തുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. 2023 ഡിസംബര്‍ 22ന് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ പ്രത്യേക പരിശോധന നടത്താന്‍ ഉത്തരവിട്ടതുതന്നെ ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതിനാലാണ്. ഈ വസ്തുത ഒരുവര്‍ഷമായിട്ടും കൗണ്‍സിലില്‍ അവതരിപ്പിക്കാതിരുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനമായിരുന്നു. ഇതില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയ്ക്ക് പങ്കുള്ളതായി നേതാക്കള്‍ ആരോപിച്ചു. നഗരസഭയുടെ ഫ്രണ്ട് ഓഫീസില്‍ സ്വീകരിച്ച് വരവുവച്ച ചെക്കുകളാണ് പണമായി ബാങ്കുകളിലെത്താതിരുന്നത്.…
Read Moreചാമ്പ്യൻസ് ട്രോഫി; സഞ്ജുവിന് ഇടമില്ല, രോഹിത് ശർമ നയിക്കും
ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ രോഹിത് ശർമ നയിക്കും. ശുഭ്മാൻ ഗിൽ ആണ് വൈസ് ക്യാപ്റ്റൻ. മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടമില്ല. ജസ്പ്രീത് ബുമ്ര പരിക്കിന്റെ ആശങ്ക ഉണ്ടായിരുന്നിട്ടും ടീമിൽ ഇടം നേടി. ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച കരുൺ നായർ ടീമിൽ ഇടം നേടിയില്ല. സിറാജും ടീമിൽ നിന്ന് പുറത്തായി. യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷദീപ് സിംഗ് എന്നിവരാണ് ടീമിൽ ഇടം നേടിയ മറ്റുള്ളവർ.
Read More