തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച കോടതി വിധിയുടെ വിശദാംശങ്ങൾ പുറത്ത്. ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി നിരീക്ഷിച്ചു. ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള 586 പേജ് ഉത്തരവിൽ സംസ്ഥാന പൊലീസിനെ കോടതി അഭിനന്ദിച്ചു. ഈ കേസിൽ പൊലീസ് സമർഥമായ അന്വേഷണമാണ് നടത്തിയതെന്ന് കോടതി വിധിയിൽ തന്നെ പ്രസ്താവിച്ചു. കുറ്റകൃത്യം നടത്തിയ അന്നു മുതൽ തനിക്കെതിരായ തെളിവുകൾ താൻ തന്നെ സ്വയം ചുമന്നു നടക്കുകയായിരുന്നു എന്ന് പ്രതിക്ക് അറിയാമായിരുന്നു. സാഹചര്യ തെളിവുകൾ പോലീസ് നല്ല രീതിയിൽ കേസിൽ ഉപയോഗിച്ചുവെന്നും കോടതി പറഞ്ഞു. ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതി…
Read MoreDay: January 20, 2025
ഹരിവരാസനം പാടി അയ്യപ്പ ഭക്തൻമാർ മലയിറങ്ങി… തീര്‍ഥാടനകാലത്തിനു പരിസമാപ്തി; ശബരിമല നട അടച്ചു
ശബരിമല: ശബരിമല ക്ഷേത്രത്തിലെ മണ്ഡല, മകരവിളക്ക് മഹോത്സവത്തിനു പരിസമാപ്തി കുറിച്ച് നട അടച്ചു. പന്തളം രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വര്‍മയുടെ ദര്‍ശനത്തോടെ ഇന്നു രാവിലെ 6.30 നാണ് നട അടച്ചത്. പുലര്‍ച്ചെ അഞ്ചിനു നട തുറന്നശേഷം കിഴക്കേമണ്ഡപത്തില്‍ ഗണപതിഹോമം നടന്നു. തിരുവാഭരണ സംഘം തിരുവാഭരണ പേടകങ്ങളുമായി ശ്രീകോവിലിനു മുന്നിലെത്തി വണങ്ങിയശേഷം പന്തളം കൊട്ടാരത്തിലേക്ക് മടക്കഘോഷയാത്ര തിരിച്ചു. തുടര്‍ന്ന് രാജപ്രതിനിധി സോപാനത്തെത്തി അയ്യപ്പ ദര്‍ശനം നടത്തി. ശേഷം മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി കഴുത്തില്‍ രുദ്രാക്ഷമാലയും കൈയില്‍ യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കുകളണച്ച് മേല്‍ശാന്തി ശ്രീകോവിലിന് പുറത്തിറങ്ങി നടയടച്ചു താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറി. പതിനെട്ടാം പടിയിറങ്ങി ആചാരപരമായ ചടങ്ങുകള്‍ നടത്തി ദേവസ്വം പ്രതിനിധികളുടെയും മേല്‍ശാന്തിയുടെയും സാന്നിധ്യത്തില്‍ രാജപ്രതിനിധി താക്കോല്‍ക്കൂട്ടം ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബിജു വി. നാഥിന് കൈമാറി. മാസപൂജകള്‍ക്കുള്ള ചെലവിനായി പണക്കിഴിയും…
Read Moreരക്ഷാകർത്താക്കളുടെ അമിതസംരക്ഷണത്തിന്റെ അപകടങ്ങൾ
അമിത സംരക്ഷണത്തിന്റെ അനന്തരഫലങ്ങള്‍ അമിതമായി നിയന്ത്രിക്കുന്ന ചുറ്റുപാടുകളില്‍ വളര്‍ന്ന കുട്ടികള്‍ പലപ്പോഴും നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നു. അതില്‍ പ്രധാനപ്പെട്ടവ: · ഉത്കണ്ഠയും പരാജയത്തെക്കുറിച്ചുള്ള നിരന്തരമായ ഭയവും.· പുതിയതോ വെല്ലുവിളി നിറഞ്ഞതോ ആയ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ വിട്ടുമാറി നില്ക്കുന്ന പെരുമാറ്റ രീതികള്‍.· തീരുമാനമെടുക്കു ന്നതിനു മറ്റുള്ളവരെ അമിതമായി ആശ്രയിക്കുക.· സ്വന്തം ആഗ്രഹങ്ങള്‍ തുറന്നു പറയാനുള്ള ബുദ്ധിമുട്ട്.· സമപ്രായക്കാരുമായുള്ള സാമൂഹിക ഇടപെടലുകളില്‍ ആത്മവിശ്വാസക്കുറവ്.· മറ്റുള്ളവര്‍ കളിയാക്കുമോ എന്ന പേടിയില്‍ നിലകൊള്ളുക.ഇത്തരം സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികളില്‍ പലപ്പോഴും സ്വയം നിയന്ത്രണ ത്തിന്റെ അഭാവം മൂലം പരിധിവിട്ട രീതിയിലേക്ക് ജീവിതരീതി മാറാനും സാധ്യതയുണ്ട്.അമിത സംരക്ഷണം ലഭിക്കുന്ന സാഹചര്യത്തില്‍ ചെയ്യേണ്ടതെന്ത്?· നിങ്ങളുടെ ജീവിതത്തെ സംബന്ധിച്ച തീരുമാനങ്ങളും അതിന്റെ ഫലവും സ്വയം ഏറ്റെടുക്കുക.· സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ പരിധി നിശ്ചയിക്കുക.· സ്വന്തം കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഒരു വ്യക്തിഗത ദിനചര്യ പാലിക്കുക.· മറ്റുള്ളവരോടുള്ള ഇടപെടല്‍ ഒരു പരിധിവരെ…
Read Moreപ്രസവിക്കുന്നതിനും കുഞ്ഞുങ്ങളെ വളർത്തുന്നതിനും കൂലി വേണം; ഭർത്താവിന്റെ കയ്യിൽ നിന്നും പണം എണ്ണി വാങ്ങുമെന്ന് ഇൻഫ്ലുവൻസർ; വൈറലായി യുവതിയുടെ പോസ്റ്റ്
പണ്ടു കാലത്ത് സ്ത്രീകൾ അടുക്കളയിൽ മാത്രം ഒതുങ്ങിക്കൂടാൻ വേണ്ടിയുള്ളവരാണെന്ന് ധരിച്ചിരുന്ന ആളുകളായിരുന്നു നമുക്ക് ചുറ്റുമുണ്ടായിരുന്നത്. കാലം മാറിയതോടെ അടുക്കളയിൽ നിന്നും അരങ്ങത്തേക്കും സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടായി. മക്കളെ നോക്കാനായാലും വീട്ട്ജോലി ചെയ്യാനായാലും പുരുഷൻമാർക്കും സാധിക്കും എന്ന ചിന്തയാണ് ഇപ്പോഴത്തെ തലമുറയിലുളള ആളുകൾക്ക്. ഇന്നത്തെ കാലത്ത് മക്കളെ നോക്കുന്നതിന് പേരന്റിംഗ് എഗ്രിമെന്റ് പോലും വച്ചിരിക്കുകയാണ് ആളുകൾ. അതിനേറ്റവും ഉദാഹരണമാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കാമില ഡോ റൊസാരിയോ. ഇപ്പോഴിതാ അവരുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ആണ് വൈറലാകുന്നത്. കുട്ടികളെ ഗർഭം ധരിച്ചിരിക്കുമ്പോഴും അവരെ വളർത്തുമ്പോഴും താൻ നേരിടുന്ന വെല്ലുവിളികൾക്ക് ഭർത്താവ് നഷ്ടപരിഹാരം തരണം എന്നാണ് കാമിലയുടെ ആവശ്യം. ‘വിമെൻ ടാക്സ്’ എന്നാണ് അവൾ ഇതിനെ പറയുന്നത്. രണ്ടാഴ്ച കൂടുമ്പോഴും വീട്ടു ജോലി നൽകുന്നതിനും കുട്ടികളെ നോക്കുന്നതിനുമായി ഭർത്താവ് അവൾക്ക് 9000 രൂപയാണ് നൽകുന്നത്. ഒരു വർഷം ഏകദേശം…
Read Moreദേശീയ സീനിയർ ബാസ്കറ്റ്ബോൾ; കേരളം ചാന്പ്യൻ
ബംഗളൂരു: ദേശീയ സീനിയർ 3-3 ബാസ്കറ്റ്ബോൾ വനിതാ വിഭാഗത്തിൽ കേരളം ചാന്പ്യൻപട്ടം നിലനിർത്തി. നിലവിലെ ചാന്പ്യന്മാരായ കേരളം ഫൈനലിൽ 16-12നു തമിഴ്നാടിനെ തകർത്താണ് ട്രോഫി സ്വന്തമാക്കിയത്. കഴിഞ്ഞയാഴ്ച ഗുജറാത്തിൽ നടന്ന ദേശീയ സീനിയർ ചാന്പ്യൻഷിപ്പിൽ കേരളം വെള്ളി നേടിയതിനു പിന്നാലെയാണ് 3-3 പോരാട്ടത്തിലെ ചാന്പ്യൻപട്ടം. സെമിയിൽ തെലുങ്കാനയെ (19-17) കീഴടക്കിയായിരുന്നു കേരളം ഫൈനലിൽ പ്രവേശിച്ചത്.മലയാളി താരം പ്രണവ് പ്രിൻസിന്റെ നേതൃത്വത്തിൽ ഇറങ്ങിയ തമിഴ്നാടിനാണ് പുരുഷ വിഭാഗത്തിൽ കിരീടം. ഉത്തർപ്രദേശിനെയാണ് തമിഴ്നാട് ഫൈനലിൽ കീഴടക്കിയത്. സ്കോർ: 21-16. ആർ. ശ്രീകലയുടെ ക്യാപ്റ്റൻസിയിൽ സൂസൻ ഫ്ളോററ്റിന, കവിത ജോസ്, വി.ജെ. ജയലക്ഷ്മി എന്നിവരാണ് കേരള ടീമിലുണ്ടായിരുന്നത്.
Read Moreപ്രസവിക്കുന്നതിനും കുഞ്ഞുങ്ങളെ വളർത്തുന്നതിനും കൂലി വേണം; ഭർത്താവിന്റെ കയ്യിൽ നിന്നും പണം എണ്ണി വാങ്ങുമെന്ന് ഇൻഫ്ലുവൻസർ; വൈറലായി യുവതിയുടെ പോസ്റ്റ്
പണ്ടു കാലത്ത് സ്ത്രീകൾ അടുക്കളയിൽ മാത്രം ഒതുങ്ങിക്കൂടാൻ വേണ്ടിയുള്ളവരാണെന്ന് ധരിച്ചിരുന്ന ആളുകളായിരുന്നു നമുക്ക് ചുറ്റുമുണ്ടായിരുന്നത്. കാലം മാറിയതോടെ അടുക്കളയിൽ നിന്നും അരങ്ങത്തേക്കും സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടായി. മക്കളെ നോക്കാനായാലും വീട്ട്ജോലി ചെയ്യാനായാലും പുരുഷൻമാർക്കും സാധിക്കും എന്ന ചിന്തയാണ് ഇപ്പോഴത്തെ തലമുറയിലുളള ആളുകൾക്ക്. ഇന്നത്തെ കാലത്ത് മക്കളെ നോക്കുന്നതിന് പേരന്റിംഗ് എഗ്രിമെന്റ് പോലും വച്ചിരിക്കുകയാണ് ആളുകൾ. അതിനേറ്റവും ഉദാഹരണമാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കാമില ഡോ റൊസാരിയോ. ഇപ്പോഴിതാ അവരുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ആണ് വൈറലാകുന്നത്. കുട്ടികളെ ഗർഭം ധരിച്ചിരിക്കുമ്പോഴും അവരെ വളർത്തുമ്പോഴും താൻ നേരിടുന്ന വെല്ലുവിളികൾക്ക് ഭർത്താവ് നഷ്ടപരിഹാരം തരണം എന്നാണ് കാമിലയുടെ ആവശ്യം. ‘വിമെൻ ടാക്സ്’ എന്നാണ് അവൾ ഇതിനെ പറയുന്നത്. രണ്ടാഴ്ച കൂടുമ്പോഴും വീട്ടു ജോലി നൽകുന്നതിനും കുട്ടികളെ നോക്കുന്നതിനുമായി ഭർത്താവ് അവൾക്ക് 9000 രൂപയാണ് നൽകുന്നത്. ഒരു വർഷം ഏകദേശം…
Read Moreജോക്കോ Vs അൽകരാസ് ക്വാർട്ടർ
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ മൂന്നാം നന്പർ താരമായ സ്പെയിനിന്റെ കാർലോസ് അൽകരാസും ഏഴാം നന്പറായ സെർബിയയുടെ നൊവാക് ജോക്കോവിച്ചും ക്വാർട്ടറിൽ ഏറ്റുമുട്ടും. ബ്രിട്ടീഷ് താരം ജാക് ഡ്രാപ്പർ 5-7, 1-6നു പിന്നിട്ടുനിൽക്കേ പരിക്കേറ്റു പുറത്തായതോടെ കാർലോസ് അൽകരാസ് ക്വാർട്ടറിലേക്കു പ്രവേശിച്ചു. ചെക് റിപ്പബ്ലിക്കിന്റെ ജിരി ലെഹെക്കയെ പ്രീക്വാർട്ടറിൽ 6-3, 6-4, 7-6 (7-4)നു കീഴടക്കി ജോക്കോവിച്ചും ക്വാർട്ടറിലെത്തി. പുരുഷ സിംഗിൾസിൽ രണ്ടാം സീഡായ ജർമനിയുടെ അലക്സാണ്ടർ സ്വരേവും അവസാന എട്ടിൽ ഇടം പിടിച്ചു. വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പറായ ബെലാറൂസിന്റെ അരീന സബലെങ്ക റഷ്യൻ താരം മിറ ആൻഡ്രീവയെ (6-1, 6-2) കീഴടക്കി ക്വാർട്ടറിൽ പ്രവേശിച്ചു. അമേരിക്കയുടെ കൊക്കൊ ഗൗഫ്, സ്പെയിനിന്റെ പൗല ബഡോസ എന്നിവരും ക്വാർട്ടറിൽ ഇടംനേടി.
Read Moreചാന്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: കാത്തിരിപ്പിനു വിരാമം, 2025 ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മുഖ്യസെലക്ടർ അജിത് അഗാർക്കറും ക്യാപ്റ്റൻ രോഹിത് ശർമയുമാണ് ടീം പ്രഖ്യാപനത്തിനു മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. ഐസിസി 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ടീമിനെ എത്തിക്കുകയും 2024 ട്വന്റി-20 ലോകകപ്പ് ഇന്ത്യക്കു സമ്മാനിക്കുകയും ചെയ്ത രോഹിത് ശർമയാണ് ടീം ഇന്ത്യയെ ചാന്പ്യൻസ് ട്രോഫിയിൽ നയിക്കുക. ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റു വിശ്രമത്തിലുള്ള പേസർ ജസ്പ്രീത് ബുംറയെ ഉൾപ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചത്. 2023 ഏകദിന ലോകകപ്പിനുശേഷം ഇന്ത്യക്കുവേണ്ടി ഇതുവരെ കളിക്കാതിരുന്ന പേസർ മുഹമ്മദ് ഷമി, മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ, പേസർ അർഷദീപ് സിംഗ് എന്നിവർ ടീമിൽ ഇടം നേടി. അതേസമയം, പേസർ മുഹമ്മദ് സിറാജിന് ഇടം ലഭിച്ചില്ല. ഫെബ്രുവരി 19നാണ് പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന 2025 ഐസിസി ചാന്പ്യൻസ് ട്രോഫി ആരംഭിക്കുന്നത്. ഗിൽ…
Read Moreകുഞ്ഞിനെ കടലില്‍ എറിഞ്ഞുകൊന്ന കേസില്‍ പ്രതിയായ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു; യുവതി കോഴിക്കോട് മെഡിക്കൽ കോളജിൽ
കോഴിക്കോട്: കണ്ണൂരില്‍ കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസില്‍ വിചാരണനടപടികൾ ആരംഭിക്കാനിരിക്കെ പ്രതിയായ യുവതിയുടെ ആത്മഹത്യാശ്രമം. കുഞ്ഞിന്റെ അമ്മ തയ്യിൽ ശ്രീകൂറുമ്പ അമ്പലത്തിന് സമീപത്തെ ശരണ്യ വത്സരാജാണ് (22) കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് മുറിയെടുത്തതിനുശേഷം ആത്മഹത്യാ ശ്രമം നടത്തിയത്. കൂടെയാരും ഉണ്ടായിരുന്നില്ല. ശരണ്യയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ഥിതി ഗുരുതരമല്ല. ഇന്ന് തലശേരി അഡീഷണൽ സെഷൻസ് കോടതി(ഒന്ന്)യിൽ വിചാരണ തുടങ്ങാനിരുന്ന കേസ് തളിപ്പറമ്പ് അഡീഷണൽ ജില്ലാ കോടതിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, കേസിന്റെ വിചാരണനടപടികൾ മാറ്റി വച്ചതായാണ് സൂചന. വലിയന്നൂർ തുണ്ടിക്കോത്ത് കാവിനു സമീപം സി.കെ. പുന്നക്കൽ ഹൗസിൽ പി. നിധിനും (27) കേസിലെ പ്രതിയാണ്. കാമുകനൊപ്പം ജീവിക്കാൻ മകൻ വിയാനെ അമ്മ ശരണ്യ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ഡിസംബർ 19നാണ് സംഭവം. ശരണ്യയുടെ ഫോണിൽ നിന്നാണ് കാമുകൻ നിധിനുമായുള്ള ബന്ധം കണ്ടെത്തിയത്. കൊലപാതകത്തിന്റെ…
Read Moreമച്ചാനേ, ബ്ലോക്ക് സീനാണ്… ഗതാഗതക്കുരുക്കില്‍ വലയുന്ന നഗരങ്ങളുടെ ആഗോള പട്ടികയില്‍ സ്ഥാനം നേടി എറണാകുളവും
അസഹനീയമായ ബ്ലോക്കാണ് നിരത്തുകളിലെല്ലാം. വലിയ വാഹനങ്ങൾ മുതൽ ചെറിയ സൈക്കിൾ വരെ നിരത്തിൽ ബ്ലോക്കിന് കാരണമാകുന്നുണ്ട്. രാവിലെ ഓഫീസിലും സ്കൂളിലും കോളജിലും പോകുന്നവരെല്ലാം തന്നെ ബ്ലോക്ക് ഉണ്ടാക്കാൻ മുൻ പന്തിയിലാണ്. വൈകുന്നേരമായാലോ ഈ പോയവരെല്ലാം തിരിച്ച് വീട്ടിലെത്തുന്നതിന്റെ വേറെയും. ചുരുക്കി പറഞ്ഞാൽ ആകെ മൊത്തം ബഹളമയം തന്നെയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ ആഗോള സൂചിക പുറത്ത് വന്നിരിക്കുകയാണ്. പട്ടികയിൽ എറണാകുളവും സ്ഥാനം പിടിച്ചു. ഡച്ച് ടെക്നോളജി കമ്പനിയായ ടോംടോമിന്റെ ട്രാഫിക് ഇന്‍ഡെക്സില്‍ 50-ാം സ്ഥാനത്താണ് എറണാകുളം. 500 നഗരങ്ങളാണ് പട്ടികയില്‍ ആകെയുള്ളത്. കൊളംബിയയിലെ ബാരന്‍ക്വില്ല നഗരമാണ് ടോംടോം ട്രാഫിക് ഇന്‍ഡക്സില്‍ ഒന്നാമത്. രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ കൊല്‍ക്കത്തയും ബംഗളൂരുവും പൂനൈയും ആണ്.
Read More