ന്യൂഡല്‍ഹി: അമേരിക്ക ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിയമവിരുദ്ധമായി കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രാജ്യം സജ്ജമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിനുശേഷം ഇന്ത്യന്‍ പ്രതിനിധിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയില്‍ നിയമവിരുദ്ധ കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയം ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് എസ്. ജയശങ്കറിന്റെ പ്രതികരണം. മതിയായ രേഖകളില്ലാതെ 18,000 ഇന്ത്യക്കാർ യുഎസില്‍ ഉണ്ടെന്നും അവരെ ഉടൻ തിരിച്ചയക്കേണ്ടി വരുമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഇവരിൽ ഭൂരിഭാഗവും പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. അമേരിക്കയുടെ ഈ ആവശ്യം വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചിരിക്കുകയാണ്. 2023ല്‍ പുറത്തുവന്ന യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ 2.2 ലക്ഷം അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ അമേരിക്കയിലുണ്ടെന്നാണ് കണക്ക്.
Read MoreDay: January 23, 2025
യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കണം: റഷ്യയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടൺ ഡിസി: യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയെ ഉപരോധിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അധികനികുതി, തീരുവ തുടങ്ങി കർശന സാമ്പത്തിക നടപടികൾ ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്തു മൂന്നാം ദിവസമാണു സമൂഹമാധ്യമ പോസ്റ്റിലൂടെ ട്രംപ് റഷ്യയ്ക്കു മുന്നറിയിപ്പു നൽകിയത്. ഉടനടി കരാറിൽ ഏർപ്പെടണം, അല്ലെങ്കിൽ യുഎസിനും മറ്റു രാജ്യങ്ങൾക്കും റഷ്യ വിൽക്കുന്ന എല്ലാത്തിനും ഉയർന്ന നികുതിയും തീരുവയും ഏർപ്പെടുത്തേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി. “ഈ യുദ്ധം അവസാനിക്കട്ടെ. നമുക്കിത് എളുപ്പത്തിൽ ചെയ്യാം, അല്ലെങ്കിൽ ബുദ്ധിമുട്ടേറിയ വഴിയിലൂടെ ചെയ്യാം. എളുപ്പവഴിയാണ് എപ്പഴും നല്ലത്. ഒരു കരാറിലെത്തേണ്ട സമയമാണിത്. ഇനി ഒരു ജീവനും നഷ്ടപ്പെടരുത്’-ട്രംപ് കുറിച്ചു.
Read Moreചേന്ദമംഗലം കൂട്ടക്കൊല ; ജിതിന് ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശയെന്നു പ്രതി ഋതു ജയന്
കൊച്ചി/പറവൂർ: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പശ്ചാത്താപമില്ലെന്ന് പ്രതി ഋതു ജയന്. ജിതിന് ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശയുണ്ടെന്നാണ് പ്രതി ഋതു തെളിവെടുപ്പിനിടെ പോലീസിനോട് പറഞ്ഞത്. പ്രതിയെ ഇന്നു രാവിലെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അക്രമണം നടത്തിയത് ഏതുവിധത്തിലായിരുന്നെന്ന് പ്രതി പോലീസിന് കാണിച്ചു കൊടുത്തു. ഇതിനായി പ്രതി കൊലക്ക് ഉപയോഗിച്ച തരത്തിലുള്ള കമ്പിവടി കരുതിയിരുന്നു. ഇതുമായി ഇയാളുടെ വീട്ടിൽ നിന്ന് ഇറങ്ങുന്നതും വീടിന് എതിർവശത്തുള്ള മരിച്ച കാട്ടിപറമ്പിൽ വേണുവിന്റെ വീട്ടിലേക്ക് പോകുന്നതും വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരെയും, ഗുരുതരാവസ്ഥയിലുള്ള ജിതിനെയും തലയ്ക്ക് അടിച്ചത് എങ്ങനെയെന്ന് പ്രതി കാണിച്ചുകൊടുത്തു. പോലീസ് നേരത്തേ കമ്പിവടി കണ്ടെടുത്ത സ്ഥലത്ത് തുടന്ന് പ്രതി വടി എറിഞ്ഞുകളഞ്ഞു. ഫിംഗർപ്രിന്റ് വിദഗ്ധരും പോലീസിനൊപ്പം ഉണ്ടായിരുന്നു.ജനരോഷം ഭയന്ന് ദ്രുതഗതിയിലാണ് അന്വേഷണ സംഘം കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയത്. പ്രതിയുടെ തിരിച്ചറിയല്‍ പരേഡും വൈദ്യ…
Read Moreജില്ലാ പഞ്ചായത്തംഗങ്ങള്‍ രാജസ്ഥാനില്‍ പഠനയാത്രയില്; ഒരാള്‍ക്ക് യാത്ര ചെലവ് ഇനത്തില്‍ 38,000 രൂപയുടെ ചിലവ്
കോട്ടയം: ജില്ലാ പഞ്ചായത്തംഗങ്ങളും ജില്ലാ ആസൂത്രണ സമിതി ഉദ്യോഗസ്ഥരും രാജസ്ഥാനില്‍ പഠനയാത്രയില്. 18 ജില്ലാ പഞ്ചായത്തംഗങ്ങളും ജില്ലാ ആസുത്രണസമിതിയംഗവും ഉദ്യോഗസ്ഥരുമടങ്ങുന്ന 27 അംഗ സംഘം കഴിഞ്ഞ തിങ്കളാഴ്ചയാണ് ആറു ദിവസത്തെ പഠന യാത്രയ്ക്കായി രാജസ്ഥാനിലേക്ക് തിരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും വൈസ് പ്രസിഡന്റ് ജോസ് പുത്തന്കാലയും നേതൃത്വം നല്കുന്ന പഠന സംഘത്തില്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ ഭൂരിഭാഗം അംഗങ്ങളുമുണ്ട്. ചില അംഗങ്ങള്‍ ശാരീരിക അസ്വസ്ഥകള്‍ മൂലം യാത്രയില്‍നിന്ന് ഒഴിവാകുകയായിരുന്നു. കൃഷി, മാലിന്യ സംസ്കരണം, വികേന്ദ്രീകൃത ആസൂത്രണം, ചെറുകിട സൂക്ഷ്മ വ്യവസായ സംരഭങ്ങള്‍, രാജസ്ഥാന്റെ ചരിത്രവും സംസ്കാരവും എന്നിവയേക്കുറിച്ച് പഠിക്കുന്നതിനായിട്ടാണ് പഠന യാത്ര. ഒരാള്‍ക്ക് യാത്ര ചെലവ് ഇനത്തില്‍ മാത്രം 38,000 രൂപ ചെലവുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ കൃഷി, മൃഗസംരക്ഷണം, മാലിന്യ സംസ്കരണം ഇവ പഠിക്കുന്നതിനായി സിക്കിം, ഹിമച്ചല്പ്രദേശ്, പഞ്ചാബ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലേക്ക് പഠന യാത്രകള്‍ നടത്തിയിരുന്നു. …
Read Moreകോട്ടയം-മല്ലപ്പള്ളി റോഡ്; ഇരുപ്പയ്ക്കലിലെ അപകടക്കുഴികൾ ലോക്കുകട്ട പാകി സഞ്ചാരയോഗ്യമാക്കി
കറുകച്ചാല്‍: കോട്ടയം-മല്ലപ്പള്ളി റോഡിൽ ഇരുപ്പയ്ക്കല്‍ പള്ളിക്കു സമീപമുള്ള വളവിലെ അപകടക്കെണിക്ക് പരിഹാരമാകുന്നു. യാത്രക്കാരുടെയും നാട്ടുകാരുടെയും നിരന്തരമായ പരാതികള്‍ക്കൊടുവിലാണ് റോഡില്‍ ലോക്കുകട്ട നിരത്തി റോഡ് സഞ്ചാരയോഗ്യമാക്കിയത്. മികച്ച നിലവാരത്തില്‍ ടാര്‍ ചെയ്ത സ്റ്റേറ്റ് ഹൈവേ കൂടിയായ കോട്ടയം-മല്ലപ്പള്ളി റോഡിലെ യാത്രക്കാര്‍ക്ക് എന്നും ദുരിതമായിരുന്നു ഇരുപ്പക്കലിലെ കുഴി.മഴവെള്ളം ശക്തമായി ഒലിച്ച് റോഡിലെ ടാറിളകിയാണ് ഇവിടെ കുഴി രൂപപ്പെട്ടത്. ഇരുചക്രയാത്രക്കാരും ഓട്ടോറിക്ഷകളും ഇവിടെ അപകടത്തില്‍പ്പെടുന്നത് പതിവായിരുന്നു. കാറപകടത്തില്‍ നേരത്തെ ഒരു ജീവന് പൊലിഞ്ഞിരുന്നു. വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് കുഴിയില്‍ ചാടുന്നതുമൂലമായിരുന്നു ഇവിടെ അപടകമുണ്ടാകുന്നത്. പതലവണ ടാറും മെറ്റിലുമിട്ട് കുഴിയടച്ചിരുന്നുവെങ്കിലും പരിഹാരമായിരുന്നില്ല. താത്കാലിക കുഴിയടപ്പുകൊണ്ടു പരിഹാരമാകാത്തതിനാല്‍ നാട്ടുകാര്‍ പൊതുമരാമത്ത് മന്ത്രിക്കടക്കം പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് റോഡില്‍ ലോക്കുകട്ട നിരത്താന്‍ തീരുമാനമായത്. ഇന്നലെ റോഡ് അടച്ച് ഗതാഗതം വഴിതിരിച്ചുവിട്ടാണ് നിര്‍മാണം നടത്തിയത്. ലോക്കുകട്ട നിരത്തുന്നതിനായി ഇളക്കിയ മണ്ണ് റോഡരികില്‍ ഇട്ടതിനെച്ചൊല്ലി ചിലര്‍ പിഡബ്ല്യുഡി അധികൃതരുമായി…
Read Moreമലപ്പുറത്ത് കാട്ടാന കിണറ്റിൽ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു; ആനയെ ഉൾക്കാട്ടിൽ വിടണമെന്ന് നാട്ടുകാർ
മലപ്പുറം: മലപ്പുറം ഓടക്കയം കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണു. കൂരങ്കല്ല് സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വനം വകുപ്പും പോലീസും രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കിണറിന്റെ ഒരുഭാഗം ഇടിച്ച് ആനയെ പുറത്തെത്തിക്കാനാണ് ശ്രമം. ഇന്നു പുലർച്ചെ ഒരു മണിയോടെ ഊർങ്ങാട്ടിരി പഞ്ചായത്തിലാണു സംഭവം. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരുത്തിയോടിക്കാൻ പ്രദേശവാസികൾ ശ്രമം തുടങ്ങി. ഇതേത്തുടർന്ന് കാട്ടാനക്കൂട്ടം തിരികെ പോകുന്നതിനിടെ കിണറ്റിൽ ആന വീഴുകയായിരുന്നു. ആന ഇറങ്ങിയ വിവരം പഞ്ചായത്ത് വാർഡ് അംഗം പി.എസ്. ജിനേഷ് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് നിലമ്പൂരിൽനിന്ന് ആർആർടിയും കൊടുമ്പുഴയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തുമ്പോഴേക്കും ആന കിണറ്റിൽ വീണിരുന്നു. ജനവാസമേഖലയിലും കൃഷിയിടങ്ങളിലും കാട്ടാന എത്താൻ തുടങ്ങിയിട്ട് മാസങ്ങളായി. സംഭവത്തിൽ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ആനയെ പ്രദേശത്തേക്ക് തുറന്നുവിടരുതെന്നും മയക്കുവെടിവച്ച്…
Read Moreഗവർണർ വിഎസിനെ സന്ദർശിച്ചു; “കോളജ് കാലം മുതൽ വിഎസിനെ കാണാൻ ആഗ്രഹിച്ചു’
തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചു. ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച നടന്നത്. വി.എസ്. മാതൃകാ ജീവിതത്തിന് ഉടമയാണെന്നും അദ്ദേഹത്തെ കാണാൻ നേരത്തെ ആഗ്രഹിച്ചിരുന്നുവെന്നും ഗവർണർ പറഞ്ഞു. കോളജ് കാലം മുതൽ അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചിരുന്നു.ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി നടത്തിയ കൂടിക്കാഴ്ച സൗഹാർദപരമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുജിസി കരട് നയമാണ് ഇപ്പോൾ പുറത്തുവന്നത്. എല്ലാവർക്കും ജനാധിപത്യപരമായി അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും ചർച്ചകൾ നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Read Moreപയ്യന്നൂരിലെ ഹോട്ടല്‍ മുറിയില്‍നിന്ന് വനിതാ ഡോക്ടറുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു; നഷ്ടപ്പെട്ടത് മൂന്നരലക്ഷം രൂപയുടെ സ്വർണം
പയ്യന്നൂര്‍: വിവാഹത്തില്‍ പങ്കെടുക്കാനായി തമിഴ്നാട്ടില്നിന്നുമെത്തി പയ്യന്നൂരിലെ ഹോട്ടലില്‍ മുറിയെടുത്ത വനിതാ ഡോക്ടറുടെ ആറുപവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. ചെന്നൈ കാഞ്ചീപുരം ഗര്ഗംപക്കത്തെ ഡോ. സത്യശ്രീയുടെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 11നും ഇന്നലെ രാവിലെ 11നും ഇടയിലായിരുന്നു മോഷണം. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പരാതിക്കാരിയും ബന്ധുക്കളുമുള്പ്പെടുന്ന മുപ്പതോളം പേരടങ്ങുന്ന സംഘം പയ്യന്നൂര്‍ ജുജു ഇന്റര്‍ നാഷണല്‍ ഹോട്ടലിലാണ് മുറിയെടുത്ത് താമസിച്ചിരുന്നത്. പരാതിക്കാരി താമസിച്ചിരുന്ന 230-ാം നമ്പര്‍ മുറിയില്‍ നമ്പര്‍ ലോക്കുള്ള സ്യൂട്ട്കേസില്‍ പൂട്ടി സൂക്ഷിച്ചിരുന്ന ആറുപവനോളം തൂക്കം വരുന്ന രണ്ടു സ്വര്‍ണമാലകളാണ് മോഷ്ടിക്കപ്പെട്ടത്. പരാതിക്കാരിയുടെ ലോക്കറ്റ് ഉള്‍പ്പെടെയുള്ള മാലയും ഇവരുടെ മരുമകളുടെ മാലയുമാണ് സ്യൂട്ട് കേസിലെ ബോക്സില്‍ സൂക്ഷിച്ചിരുന്നത്. മാലകള്‍ സൂക്ഷിച്ചിരുന്ന ജ്വല്ലറി ബോക്സ് സ്യൂട്ട്കേസില്ത്തന്നെ ഉപേക്ഷിച്ച നിലയിലായിരുന്നു. മൂന്നര ലക്ഷത്തോളം വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതിനെതിരേ നല്കിയ പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു. നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ ശേഖരിച്ചുള്ള…
Read Moreബംഗളൂരുവിൽ മോഷണപരന്പര: 15 ദിവസത്തിനിടെ 20 വീടുകളിൽ കവർച്ച; അന്വേഷണം ആരംഭിച്ച് പോലീസ്
ബംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരമായ ബംഗളൂരുവിൽ ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തുന്ന സംഘത്തിനായി തിരച്ചിൽ ഊർജിതമാക്കി. കഴിഞ്ഞ പതിനഞ്ചു ദിവസത്തിനിടെ ഇരുപതു വീടുകളിലാണു മോഷണം നടന്നത്. ലക്ഷക്കണക്കിനു രൂപയും ആഭരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും മോഷണം പോയവയിൽ ഉൾപ്പെടുന്നു. നാലംഗസംഘമാണു മിക്ക വീടുകളിലും എത്തിയത്. പകൽസമയം ബൈക്കിലെത്തി കൊള്ളയടിക്കേണ്ട വീടുകൾ കണ്ടെത്തും. പൂട്ടിക്കിടക്കുന്ന വീടുകളാണ് സംഘം ശ്രദ്ധിക്കുന്നത്. വീടിന്റെ പരിസരവും ആളുകളുടെ പ്രവർത്തനങ്ങളും സസൂക്ഷ്മം നിരീക്ഷിക്കും. തുടർന്ന് മടങ്ങിപ്പോയി പുലർച്ചെ ഒന്നിനുശേഷം സംഘം മുഖംമൂടിയണിഞ്ഞ് കാറിലെത്തിയാണ് മോഷണം നടത്തുന്നത്. ഇവരുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ആവലഹള്ളി പോലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
Read Moreകൂറുമാറിയവർ രാജിവയ്ക്കണമെന്ന് മുഖ്യമന്ത്രി; പ്രസ്താവന പത്തനംതിട്ടയിലെ സിപിഎം നിലപാടിനു വിരുദ്ധം
പത്തനംതിട്ട: കൂത്താട്ടുകുളം നഗരസഭയിൽ കൂറുമാറിയ സിപിഎം അംഗത്തെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ടു നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന പത്തനംതിട്ടയിലെ സിപിഎം നിലപാടിനു വിരുദ്ധം. പത്തനംതിട്ട ജില്ലയിലെ ഒട്ടനവധി തദ്ദേശസ്ഥാപനങ്ങളിൽ ഭരണം പിടിക്കാൻ കൂറുമാറ്റത്തെ പ്രോത്സാഹിപ്പിച്ച ചരിത്രമാണ് സിപിഎമ്മിനുള്ളത്. കൂറുമാറിയവരിൽ പലരും കൂറുമാറ്റ നിരോധന നിയമത്തിൽ പെട്ട് അയോഗ്യരാകുകയും ചെയ്തു. കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുശേഷം കോയിപ്രം, കോന്നി ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫിനുണ്ടായിരുന്ന ഭരണം അട്ടിമറിച്ചത് മറുചേരിയിൽ നിന്നുള്ളവരെ സ്വീകരിച്ച് എൽഡിഎഫ് പിന്തുണ നൽകിയതിലൂടെയാണ്. കോയിപ്രത്ത് കോൺഗ്രസ് നേതാവായിരുന്ന ഉണ്ണി പ്ലാച്ചേരിയെ മറുകണ്ടം ചാടിച്ച് എൽഡിഎഫ് പിന്തുണയിൽ വൈസ് പ്രസിഡന്റാക്കി. ഇതേ ബ്ലോക്ക് പഞ്ചായത്തിൽ ഒരു കേരള കോൺഗ്രസ് അംഗത്തെയും മറുചേരിയിൽ എത്തിച്ചു.കോന്നി ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ് ഭരണം അട്ടിമറിക്കാൻ കോൺഗ്രസ് വനിതാ അംഗത്തെ മറുകണ്ടം ചാടിച്ചു. അവിശ്വാസത്തിലൂടെ യുഡിഎഫിനെ അട്ടിമറിച്ച് കൂറുമാറിയെത്തിയ അംഗത്തെ പ്രസിഡന്റാക്കിയെങ്കിലും…
Read More