കോട്ടയം: പക്ഷിപ്പനി പടരുമ്പോള്‍ കോഴി, താറാവ്, കാട എന്നിവയെ കൂട്ടത്തോടെ കൊന്നു കത്തിക്കാനുള്ള ആവേശം നഷ്ടപരിഹാരം നല്കുന്നതില് സര്‍ക്കാരിനില്ല. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ മൂവായിരം കര്‍ഷകരാണ് ഒന്‍പതു മാസമായി നഷ്ടപരിഹാരം കാത്തുകഴിയുന്നത്. വളര്‍ത്തുപക്ഷികളെ കൊന്നതിനും ചത്തതിനുമുള്ള നഷ്ടപരിഹാരം നല്കുന്നതില് കേന്ദ്രവിഹിതമായ മൂന്നു കോടി രൂപ (60 ശതമാനം) മൂന്നര മാസം മുന്‍പ് സംസ്ഥാനത്തിന് ലഭിച്ചിരുന്നു. ശേഷിക്കുന്ന 40 ശതമാനം (2.64 കോടി രൂപ)യാണ് സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിക്കേണ്ടത്. മൃഗസംരക്ഷണ വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ധനകാര്യ വകുപ്പ് പണം അനുവദിക്കാത്തതാണ് പ്രശ്നമെന്ന് കര്‍ഷകര്‍ പറയുന്നു. പക്ഷിപ്പനിയെത്തുടര്‍ന്ന് കഴിഞ്ഞ മാസം 31 വരെ താറാവുകളെ വളര്‍ത്താനോ വിരിയിക്കാനോ മുട്ടവില്ക്കാനോ അനുവദിച്ചിരുന്നില്ല. കഴിഞ്ഞ ഈസ്റ്റര്‍, ക്രിസ്മസ്, പുതുവര്‍ഷ വേളകളില്‍ പക്ഷി ഇറച്ചി വില്പനയെും ഇത് സാരമായി ബാധിച്ചു. നിലവിലെ സാഹചര്യത്തില്‍ അടുത്ത ഈസ്റ്റര്‍ വരെ താറാവ്, കോഴി വളര്‍ത്തലില്‍നിന്ന് ആദായം…
Read MoreDay: January 30, 2025
മോഷണം പലവിതമുലകിൽ… കവണ ഉപയോഗിച്ച് കാറിന്റെ ചില്ല് തകര്‍ത്ത് ഡൽഹിയിൽ ഒരു കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്നു
കവണ ഉപയോഗിച്ച് വാഹനത്തിന്റെ ചില്ലു തകര്‍ത്ത് ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ കവര്‍ന്നു. തെക്കുകിഴക്കൻ ഡൽഹിയിലെ ഭാരത് നഗറിലാണു സംഭവം. സെൻട്രൽ ഡൽഹിയിലെ സരായ് റോഹില്ലയിൽനിന്ന് ആഭരണങ്ങൾ കൊണ്ടുപോകുകയായിരുന്ന കാറാണ് ആക്രമിക്കപ്പെട്ടത്. ലക്ഷ്മിഭായി കോളജിന് സമീപത്തെ റെഡ് സിഗ്നലിൽ വാഹനം നിർത്തിയപ്പോൾ കവർച്ചാസംഘം കവണ ഉപയോഗിച്ച് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്ത് ആഭരണങ്ങള്‍ നിറച്ച ബാഗ് കൊള്ളയടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കവർച്ച നടത്തിയശേഷം രക്ഷപ്പെട്ട പ്രതികൾക്കായി പോലീസ് തെരച്ചിൽ നടത്തിവരികയാണ്.
Read Moreപാടശേഖരങ്ങളിലെ കീടനാശിനികളുടെ അമിതോപയോഗം; കോട്ടയത്തെ പടിഞ്ഞാറന്‍പ്രദേശങ്ങളിൽ കാന്‍സര്‍, കിഡ്നി രോഗങ്ങള്‍ വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്
കോട്ടയം: പടിഞ്ഞാറന്‍പ്രദേശത്തെ പാടശേഖരവാസികളിലും നെല്കര്ഷകരിലും കാന്‍സര്‍, കിഡ്നി രോഗങ്ങള്‍ വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ഉദയനാപുരം പഞ്ചായത്ത് നടത്തിയ പഠനത്തിലാണു താഴ്ന്നപ്രദേശങ്ങളില്‍ താമസിക്കുന്നവരിലും കൃഷിക്കാരിലും രോഗം പടരുന്നതായി കണ്ടെത്തിത്. ഉദയനാപുരം പഞ്ചായത്തിലെ അഞ്ച് മുതല്‍ 10 വരെയുള്ള വാര്‍ഡുകളില്‍ നടത്തിയ പരിശോധനയിലാണു രോഗികളെ കണ്ടെത്താനായത്. വൈക്കപ്രയാര്‍, പടിഞ്ഞാറേനട, മാനാപ്പള്ളി, വാഴമന, കണുത്താലി എന്നിവിടങ്ങൾ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ്. കുടുംബാരോഗ്യകേന്ദ്രം മുഖേന പാടശേഖരങ്ങളുടെ സമീപവാസികളായ സ്ത്രീകളില്‍ നടത്തിയ മാമോഗ്രാം സ്ക്രീനിംഗ് പരിശോധനയിലാണു ബ്രെസ്റ്റ് കാന്‍സര്‍ തിരിച്ചറിയാനായത്. 197 സ്ത്രീകളില്‍ നടത്തിയ പരിശോധനയില്‍ 17 പേര്‍ക്ക് രോഗം ബാധിച്ചതായി തെളിഞ്ഞു. ഇവര്‍ക്ക് ഉടന്‍ തന്നെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനായതായും എല്‍സിഡി ക്ലിനിക്കുകള്‍ മുഖേന നടത്തുന്ന പരിശോധന കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചതായും ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി പറഞ്ഞു.കായലിനെക്കാള്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകളിലാണ് രോഗം സ്ഥിരീകരിച്ചത്. നെല്പാടങ്ങളില് തൊഴിലെടുക്കുന്നവരും ശുദ്ധമായ…
Read More‘അമ്മ എങ്ങും പോയിട്ടില്ല, എപ്പോഴും എനിക്കൊപ്പമുണ്ടായിരിക്കും’; അമ്മയുടെ വിയോഗ വാർത്ത അറിയിച്ച് ഗോപി സുന്ദർ
സംഗീത സംവിധായകന് ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു(65) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍ നടക്കും. അമ്മയുടെ മരണവാർത്ത ഫേസ്ബുക്കിലൂടെ ഗോപി സുന്ദർ അറിയിച്ചു. ”അമ്മ നിങ്ങൾ എനിക്ക് ജീവിതവും സ്നേഹവും എന്റെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ശക്തിയും നൽകി. ഞാൻ സൃഷ്ടിക്കുന്ന എല്ലാ മ്യൂസിക് നോട്ടുകളിലും നിങ്ങൾ എനിക്ക് പകർന്നുതന്ന സ്നേഹമുണ്ട്. നിങ്ങൾ പോയിട്ടില്ല. എന്റെ ഹൃദയത്തിലും സംഗീതത്തിലും എന്റെ ഓരോ ചുവടുകളിലും നിങ്ങൾ ജീവിക്കുന്നു. നിങ്ങളുടെ ആത്മാവിന്റെ ശാന്തിക്കായി ഞാൻ ദൈവത്തോട് പ്രാർഥിക്കുകയാണ്. പക്ഷേ, നിങ്ങൾ എന്നോടൊപ്പം ഉണ്ടെന്നും എന്നെ നോക്കുന്നുണ്ടെന്നും എനിക്കറിയാം. നിങ്ങൾ എല്ലായ്പ്പോഴും എന്റെ ശക്തിയും വഴികാട്ടിയുമാകും,” ഗോപി സുന്ദർ ഫേസ്ബുക്കിൽ കുറിച്ചു.
Read Moreഇന്ത്യൻ മത്സ്യത്തൊഴികൾക്ക് വെടിയേറ്റത് അബദ്ധത്തിലെന്ന് ലങ്കൻ നാവികസേനാ തലവൻ
കൊളംബോ: ഉദ്യോഗസ്ഥരുടെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടിയാണ് അഞ്ചു മത്സ്യത്തൊഴിലാളികൾക്കു പരിക്കേറ്റതെന്നു ലങ്കൻ നാവികസേനാ തലവൻ വൈസ് അഡ്മിറൽ കാഞ്ചന ബനഗോഡ. അതിർത്തികടന്ന് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 13 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടിച്ചുകൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. വടക്കൻ ജാഫ്നയിലെ വെൽവെട്ടിത്തുറൈയിൽനിന്നു ജനുവരി 27നാണ് മത്സ്യത്തൊഴിലാളികളെ നാവികസേനാംഗങ്ങൾ ബോട്ടിൽ കയറി പിടിച്ചുകൊണ്ടുപോയത്. ബോട്ടിൽ കയറിയ നാവികസേനാ ഉദ്യോഗസ്ഥരോടു മത്സ്യത്തൊഴിലാളികൾ തട്ടിക്കയറിയെന്നും ഇതിനിടെ വെടിപൊട്ടിയെന്നുമാണ് കാഞ്ചന ബനഗോഡ പറഞ്ഞത്. പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ ജാഫ്നയിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഫീസിൽനിന്നുള്ള ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.
Read Moreഗർഭസ്ഥ ശിശുവിന്റെയുള്ളിലും ഭ്രൂണം! അപൂർവങ്ങളിൽ അപൂർവമെന്ന് ഡോക്ടർമാർ
മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിൽ ഗർഭിണിയായ യുവതിയുടെ ഭ്രൂണത്തിനുള്ളിൽ മറ്റൊരു ഭ്രൂണം. അപൂർവങ്ങളിൽ അപൂർവമായ ഈ അവസ്ഥ 35 ആഴ്ച ഗർഭിണിയായ മുപ്പത്തിരണ്ടുകാരിയിലാണു കണ്ടെത്തിയത്. ഭ്രൂണത്തിനുള്ളിൽ വികലമായ മറ്റൊരു ഭ്രൂണം കണ്ടെത്തുന്ന അവസ്ഥയാണിതെന്നു പറയുന്നു. പതിവ് പരിശോധനയ്ക്കായി ബുൽദാന ജില്ലാ വനിതാ ആശുപത്രിയിൽ എത്തിയപ്പോഴാണു വൈകല്യം കണ്ടെത്തിയത്. സോണോഗ്രാഫി പരിശോധനയിൽ വൈകല്യം ഡോക്ടർമാർ തിരിച്ചറിയുകയായിരുന്നു. അഞ്ച് ലക്ഷത്തിൽ ഒരാൾക്ക് മാത്രമാണ് ഇത്തരം അവസ്ഥയുണ്ടാകൂവെന്ന് ഗൈനക്കോളജിസ്റ്റ് ഡോ. പ്രസാദ് അഗർവാൾ പറഞ്ഞു. ഇന്ത്യയിൽ 10-15 കേസുകൾ ഉൾപ്പെടെ 200 ഓളം കേസുകൾ മാത്രമേ ലോകത്താകെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. അതും പ്രസവശേഷം- അദ്ദേഹം കൂട്ടിച്ചേർത്തു. യുവതിയുടെ വയറ്റിൽ വളരുന്ന കുഞ്ഞിൽ അസാധാരണമായ എന്തെങ്കിലും സംഭവിക്കുന്നുണ്ടോയെന്നു ജാഗ്രതയോടെ ശ്രദ്ധിച്ചുവരികയാണ്. ഏകദേശം 35 ആഴ്ചകൾ പ്രായമായ സാധാരണ വളർച്ചയുള്ള പിണ്ഡത്തിന്റെ വയറ്റിൽ കുറച്ച് എല്ലുകളും ഗർഭപിണ്ഡം പോലെയുള്ളയൊന്നുമുണ്ട്- ഡോക്ടർ പറഞ്ഞു. മികച്ച പരിചരണം…
Read Moreയുഎസ് സഹായം നിലച്ചു; പാക്കിസ്ഥാനിൽ പ്രതിസന്ധി
ഇസ്ലാമാബാദ്: വിദേശസഹായങ്ങൾ മരവിപ്പിക്കാനുള്ള അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം പാക്കിസ്ഥാനെ ഗുരുതരമായി ബാധിച്ചുവെന്നു റിപ്പോർട്ട്. സാന്പത്തികം, ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഒട്ടേറെ പദ്ധതികൾ നിലച്ചുവെന്നാണു റിപ്പോർട്ട്. ഊർജമേഖലയിൽ അമേരിക്കൻ സാന്പത്തികസഹായത്തിൽ പ്രവർത്തിക്കുന്ന അഞ്ചു പദ്ധതികൾ നിർത്തിവയ്ക്കേണ്ടിവന്നു. സാന്പത്തികമേഖലയിലെ നാലു പദ്ധതികളെയും ബാധിച്ചിട്ടുണ്ട്. കൃഷി, ഭക്ഷ്യസുരക്ഷ, കാലാവസ്ഥ, വിദ്യാഭ്യാസം, ജനാധിപത്യം, മനുഷ്യാവകാശം തുടങ്ങിയ മേഖലകളിലും പ്രതിസന്ധിയുണ്ടെന്നാണു റിപ്പോർട്ടിൽ പറയുന്നത്. യുഎസ് നല്കുന്ന വിദേശ സാന്പത്തികസഹായങ്ങൾ 90 ദിവസത്തേക്കു നിർത്തിവയ്ക്കാനാണു ട്രംപ് നൽകിയിരിക്കുന്ന നിർദേശം. ട്രംപിന്റെ വിദേശനയവുമായി ഒത്തുപോകുന്ന സഹായപദ്ധതികൾ മാത്രമേ പുനരാരംഭിക്കൂ. റഷ്യൻ അധിനിവേശത്തിനെതിരേ പോരാടുന്ന യുക്രെയ്ൻ അടക്കം ഈ തീരുമാനത്തിന്റെ പ്രത്യാഘാതം നേരിടുന്നുണ്ട്.പല പദ്ധതികളും പുനരാരംഭിക്കില്ലെന്ന ഭീതി പാക് അധികൃതർക്കുള്ളതായി റിപ്പോർട്ടിൽ പറയുന്നു.
Read Moreസ്ത്രീയും പുരുഷനും തുല്യരാണെന്നു പറയുന്നവര്‍ ആദ്യം സ്വന്തം വീട്ടില്‍ നടപ്പാക്കട്ടെ; ആണും പെണ്ണും തുല്യരല്ല, വേണ്ടത് സാമൂഹികനീതിയെന്ന് പി.എം.എ. സലാം
എടക്കര: ലിംഗസമത്വമല്ല മറിച്ച്, ആണിനും പെണ്ണിനും തുല്യ സാമൂഹിക നീതിയാണ് വേണ്ടതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. എടക്കരയില്‍ മെക് സെവന് വ്യായാമ കൂട്ടായ്മയിലെ സ്ത്രീ പങ്കാളിത്തം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആണിനും പെണ്ണിനും വിവേചനമില്ലാതെ നീതി നടപ്പാക്കാന്‍ കഴിയണമെന്നാണ് അഭിപ്രായം. സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യരാണെന്നു പറയാനാകുമോ? ലോകം അംഗീകരിച്ചിട്ടുണ്ടോ? എന്തിനാണ് ഒളിമ്പിക്സിലാക്കെ വെവ്വേറെ മത്സരം. രണ്ടും വ്യത്യസ്തരായതുകൊണ്ടല്ലേ? രണ്ടും തുല്യമാണെന്നു പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലല്ലേ? സ്ത്രീകള്‍ക്കു ബസില്‍ വേറെ സീറ്റ് എന്നു എഴുതിവയ്ക്കുന്നുണ്ടല്ലോ? അവിടെ, എന്തിനാണു എഴുതിവയ്ക്കുന്നത്? മൂത്രപ്പുര വേറെയല്ലേ? സ്കൂളില്‍പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ, വേറേയല്ലേ? രണ്ടും തുല്യരാണെന്നു പറയുന്നവര്‍തന്നെ തുല്യത ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും പി.എം.എ. സലാം പറഞ്ഞു. പ്രയോഗികമല്ലാത്ത, മനുഷ്യന്റെ യുക്തിക്ക് എതിരായ വാദങ്ങള്‍ സമൂഹത്തില്‍ കൈയടി കിട്ടാന്‍ എന്തിനാണ് കൊണ്ടുവരുന്നത്?…
Read Moreയുഎസില്‍ യാത്രാ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം
വാഷിംഗ്ടണ്‍ ഡിസി: യുഎസ് തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയില്‍ യാത്രാ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് നദിയില്‍ വീണു. പട്ടോമക് നദിയിലേക്കാണ് വിമാനം പതിച്ചത്. നദിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റീഗന് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുവച്ചാണ് അപകടം. കന്‍സാസില്‍നിന്ന് വാഷിംഗ്ടണിലേക്ക് വന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 65 യാത്രക്കാരുണ്ടായിരുന്നെന്നാണ് വിവരം.
Read Moreദേവേന്ദുവിനെ കൊന്നതോ? ബാലരാമപുരത്ത് രണ്ടര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് പോലീസ്; പരസ്പര വിരുദ്ധമായി സംസാരിച്ച് വീട്ടുകാർ
തിരുവനന്തപുരം: ബാലരാമപുരത്ത് വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടര വയസുകാരി ദേവേന്ദുവിന്റേത് കൊലപാതകമെന്ന് പോലീസ്. വീട്ടുകാരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകളാണ് ദേവേന്ദു. വീട്ടുകാരുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് വിവരം. കുഞ്ഞ് തന്റെ സഹോദരന്റെ മുറിയിലാണ് ഉറങ്ങാന്‍ കിടന്നതെന്നാണ് അമ്മയുടെ മൊഴി. ഇയാളുടെ മുറിയില്‍ പുലര്‍ച്ചെ തീപിടിത്തമുണ്ടായെന്നും വീട്ടുകാര്‍ പറഞ്ഞു. രണ്ട് ദിവസം മുൻപ് ഇതേ വീട്ടുകാർ 30 ലക്ഷം നഷ്ടപ്പെട്ടെന്ന പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ അന്നും സമാനമായ നിലയിൽ പരസ്പര ബന്ധമില്ലാത്ത മൊഴിയായതിനാൽ പോലീസ് കേസെടുത്തിരുന്നില്ല.
Read More