നാഗ്പുർ: രഞ്ജി ട്രോഫി ഫൈനലിൽ ആദ്യ ഇന്നിംഗ്സിൽ വിദർഭയുടെ 379 റൺസിനെതിരെ ബാറ്റ് ചെയ്ത കേരളം 342 റൺസിന് പുറത്ത്. ഇതോടെ വിദർഭ ആദ്യ ഇന്നിംഗ്സിൽ 37 റൺസ് ലീഡ് നേടി. 98 റൺസുമായി നായകൻ സച്ചിൻ ബേബിയും 79 റൺസുമായി ആദിത്യ സർവാതെയും പൊരുതിയെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ കേരളത്തിനായില്ല. മൂന്ന് വിക്കറ്റ് വീതം നേടിയ ദര്ശന് നാല്‍കണ്ഡെ, ഹര്‍ഷ് ദുബെ, പാര്‍ത്ഥ് രെഖാതെ എന്നിവരുടെ പ്രകടനമാണ് കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് നിഷേധിച്ചത്. ഇനി മത്സരം സമനിലയില്‍ അവസാനിച്ചാല്‍ പോലും ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ പിന്‍ബലത്തില്‍ വിദര്‍ഭ ചാംന്പ്യന്മാരാകും. കേരളത്തിന് കന്നി രഞ്ജി കിരീടം നേടണമെങ്കില്‍ മത്സരം ജയിക്കുക അല്ലാതെ വേറെ വഴിയില്ല. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് സ്കോര്‍ 170ല്‍ നില്‍ക്കെ…
Read MoreDay: February 28, 2025
ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി ഇനി വേണ്ട: പോലീസ് റിപ്പോർട്ടിൽ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരിൽ കോർഡിനേറ്റർ പണപ്പിരിവ് നടത്തിയെന്ന പോലീസ് റിപ്പോർട്ടിനു പിന്നാലെയാണ് കോടതി പദ്ധതി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എഡിജിപി എം.ആർ. അജിത് കുമാറാണ് പുണ്യം പൂങ്കാവനം പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ടിൽ കോടതി ഞെട്ടൽ രേഖപ്പെടുത്തി. 2011ൽ ഐജി പി. വിജയന്റെ നേതൃത്വത്തിലാണ് പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചത്. ശബരിമലയിലും പരിസരങ്ങളിലും മാലിന്യ നിക്ഷേപം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശബരിമലയിൽ പ്രവർത്തിക്കുന്ന കേരള പോലീസിനൊപ്പം മറ്റ് സർക്കാർ വകുപ്പുകളും കൈകോർത്താണ് പദ്ധതി നടപ്പിലാക്കിയിരുന്നത്.
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ പോലീസേ…വിരമിക്കുന്ന സബ് ഇൻസ്പെക്ടറെ വിളിക്കാതെ പോലീസ് സംഘടനയുടെ യാത്രയയപ്പ്: ചിലവ് നടത്താൻ പിരിച്ച പണം തിരിച്ചു കൊടുക്കണമെന്ന് ഒരു കൂട്ടർ
കണ്ണൂർ: കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ നിന്നു വിരമിക്കുന്ന സബ് ഇൻസ്പെക്ടറെ വിളിക്കാതെ പോലീസ് സംഘടനയുടെ യാത്രയയപ്പ് ചടങ്ങ് പോലീസിൽ തന്നെ ചർച്ചയാകുന്നു. 32 വർഷത്തെ സേവനത്തിനുശേഷം കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ നിന്ന് ഇന്ന് വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് പോലീസ് സംഘടനകളിൽ നിന്ന് അപമാനം നേരിടേണ്ടിവന്നത്. നേരത്തെ നിശ്ചയിച്ച യാത്രയപ്പ് ചടങ്ങ് ഒരു പോലീസുകാരൻ മരിച്ചതിനെ തുടർന്ന് മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചിരുന്നു. എന്നാൽ, മാറ്റിവച്ച തീയതിയൊന്നും യാത്രയയപ്പ് വാങ്ങേണ്ട ഉദ്യോഗസ്ഥനെ സംഘടനാഭാരവാഹികൾ അറിയിച്ചുമില്ല. ഇതിനിടയിൽ, ചടങ്ങ് ആരംഭിച്ചപ്പോഴാണ് ഉദ്യോഗസ്ഥനില്ലാത്ത കാര്യം ഭാരവാഹികൾ അറിഞ്ഞത്. വിളിച്ചു നോക്കുന്പോൾ ഉദ്യോഗസ്ഥനാകട്ടെ യൂത്ത് കോൺഗ്രസിന്റെ ഡിഎഫ്ഒ ഓഫീസ് മാർച്ചിന്റെ ഡ്യൂട്ടിയിലും. തത്കാലം പങ്കെടുക്കാൻ നിർവാഹമില്ലെന്ന് സബ് ഇൻസ്പെക്ടർ ഭാരവാഹികളെ അറിയിക്കുകയായിരുന്നു. റിട്ടയർമെന്റ് ചടങ്ങുകൾക്ക് ഈ പോലീസ് ഉദ്യോഗസ്ഥനിൽ നിന്നടക്കം 500 രൂപ പിരിവ് നടത്തുകയും ചെയ്തുവെന്നാണ് കൗതുകം. യാത്രയയപ്പ് ചടങ്ങ്…
Read Moreഹെപ്പറ്റൈറ്റിസ് തടയാൻ ശ്രദ്ധിക്കേണ്ടത്
ഹെപ്പറ്റൈറ്റിസ് എ, ഇ രോഗങ്ങളെ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ · തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.· നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.ശരിയായി കൈ കഴുകാം· ഭക്ഷണം പാകം ചെയ്യുന്ന അവസരങ്ങളിലും വിളമ്പുമ്പോഴും കഴിക്കുന്നതിനു മുമ്പും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകുകടോയ് ലറ്റ് ശുചിത്വം · മലമൂത്ര വിസര്‍ജനത്തിനു ശേഷം സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക · മലമൂത്ര വിസര്‍ജനം കക്കൂസില്‍ മാത്രം നിര്‍വഹിക്കുക.രക്തപരിശോധന· പാചകത്തൊഴിലാളികള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍, എന്നിവിടങ്ങളില്‍ പാചകം ചെയ്യുന്നവര്‍, വിതരണക്കാര്‍ തുടങ്ങിയവര്‍ രോഗബാധയില്ല എന്ന് രക്ത പരിശോധനയിലൂടെ ഉറപ്പുവരുത്തുക.കരുതലോടെ ആഘോഷങ്ങൾ· ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയില്‍ വിതരണം ചെയ്യുന്ന പാനീയങ്ങള്‍, ഐസ് എന്നിവ ശുദ്ധജലത്തില്‍ മാത്രം തയാറാക്കുക. ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങള്‍ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ · ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഹെപ്പറ്റൈറ്റിസ് പരിശോധന നിര്‍ബന്ധമായും നടത്തുക.· കുഞ്ഞുങ്ങള്‍ക്ക് ജനിച്ച ഉടന്‍ തന്നെ പ്രതിരോധ കുത്തിവയ്പ്…
Read Moreചേന്ദമംഗലം കൂട്ടക്കൊല;പ്രത്യേക കോടതിയും സ്പെഷല്‍ പ്രോസിക്യൂട്ടറും വേണം: ആഭ്യന്തരവകുപ്പിന് പ്രോസിക്യൂഷന് ഉടന്‍ കത്തു നല്‍കും
കൊച്ചി: എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസില്‍ അതിവേഗ വിചാരണയ്ക്ക് പ്രോസിക്യൂഷന് നടപടി തുടങ്ങി. പ്രത്യേക കോടതി സ്ഥാപിക്കണമെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വേണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പിന് ഉടന്‍ കത്ത് നല്‍കും. കൃത്യം നടന്ന 29-ാം ദിവസം പോലീസ് കുറ്റപത്രം നല്കി. മൂന്നുപേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. വിചാരണവേഗത്തിലാക്കാനാണ് പ്രത്യേക കോടതി വേണമെന്ന് ആവശ്യം പ്രോസിക്യൂഷന് മുന്നോട്ടു വച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 16 നാണ് ലഹരിക്ക് അടിമയായ ഋതു ജയന് വീട്ടിലേക്ക് പ്രകോപനമില്ലാതെ കടന്നുവന്ന് അയല്‍വാസികളായ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ, വിനീഷയുടെ ഭര്‍ത്താവ് ജിതിന് എന്നിവരെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതില്‍ വേണുവും ഉഷയും വിനീഷയും സംഭവസ്ഥലത്തു തന്നെ മരിച്ചു. മാരകമായി പരിക്കേറ്റ ജിതിന് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Moreനേപ്പാളിൽ ഭൂചലനം; ആളപായമില്ല
കാഠ്മണ്ഡു: നേപ്പാളിൽ ഭൂചലനം. ഇന്നു പുലർച്ചെയുണ്ടായ ഭൂചലനത്തിൽ ആളപായമില്ല. റിക്ടർ സ്കെയിലിൽ 6.1 തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സിന്ധുപാൽചൗക്ക് ജില്ലയിലെ ഭൈരവ്കുണ്ഡ് ആണെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം വെബ്സൈറ്റിൽ അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ, മധ്യ പ്രദേശങ്ങളിൽ ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിലും ടിബറ്റിലും ഭൂചലനം അനുഭവപ്പെട്ടു. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ അധികൃതർ ഭൂചലന ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
Read Moreവയനാട് ദുരന്തബാധിതരുടെ അവശേഷിക്കുന്ന പ്രശ്നങ്ങളിൽ ഫലപ്രദമായ തീരുമാനമെടുത്തെന്ന് മന്ത്രി കെ.രാജൻ
തൃശൂർ: വയനാട്ടിൽ ദുരന്തബാധിതരുടെ പ്രശ്നങ്ങളിൽ അവശേഷിക്കുന്ന കാര്യങ്ങളിലടക്കം ഫലപ്രദമായ തീരുമാനമെടുത്തതായി റവന്യൂ മന്ത്രി കെ.രാജൻ. 61 ദിവസത്തിനകം ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് എസ്റ്റേറ്റ് ഏറ്റെടുത്തു. ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവരുടെയും വീടുണ്ടായിരുന്ന സ്ഥലത്തേക്ക് പോകാനാവാത്തവരുടെയും ലിസ്റ്റാണ് തയാറാക്കിയത്. ഇവരെയാണ് ഒന്നും രണ്ടും ഘട്ടമായി തയാറാക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തിയത്. എൽസ്റ്റോണ്‍ എസ്റ്റേറ്റിൽ ഇവർക്ക് സ്ഥലം നൽകും. 1000 സ്ക്വയർ ഫീറ്റിൽ വീട് വെച്ച് നൽകും. 12 വർഷത്തേക്ക് വിൽക്കാൻ പാടില്ലെന്നത് ഭൂപതിവ് ചട്ട പ്രകാരം നേരത്തെയുള്ള നിബന്ധന മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു. ദുരന്തബാധിതരിൽ 2,188 പേർക്കുള്ള ദിനബത്തയും ദുരന്തബാധിതർക്കുള്ള ചികിത്സയും ഉറപ്പാക്കും. സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കുന്നവരുടെ ബില്ല് ഡിഎംഒക്ക് സമർപ്പിക്കണം. ഡിഎംഒ തുക അനുവദിക്കും. എട്ട് പ്രധാന റോഡുകൾ, നാല് പാലങ്ങൾ എന്നിവ കൊണ്ടുവരും. മൈക്രോപ്ലാൻ അനുസരിച്ച് ആയിരത്തിലേറെ കുടുംബങ്ങൾക്ക് ജീവനോപാധി ഒരുക്കും-മന്ത്രി പറഞ്ഞു. അനാവശ്യമായി വിവാദത്തിലേക്ക് ഈ ഘട്ടത്തിൽ…
Read Moreസംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ലോക്കല്‍ പോലീസ് തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രം ക്രൈംബ്രാഞ്ചിനു കൈമാറിയാല്‍ മതി: ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ്
കൊച്ചി: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന സുപ്രധാന കേസുകളില്‍ ലോക്കല്‍ പോലീസ് പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രം ക്രൈംബ്രാഞ്ചിനു കൈമാറിയാല്‍ മതിയെന്ന് ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ്. ലോക്കല്‍ പോലീസ് അടുത്തിടെ ക്രൈംബ്രാഞ്ചിനു കൈമാറിയ പാതിവില തട്ടിപ്പ് കേസുകള്‍, ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ് എന്നിവയില്‍ പ്രാഥമികാന്വേഷണം നടത്തുന്നതില്‍ ലോക്കല്‍ പോലീസിന് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഈ കേസുകള്‍ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്നതിനാല്‍ പ്രാഥമികാന്വേഷണം പോലും ശരിയായി നടത്തിയിരുന്നില്ലെന്ന് ആക്ഷേപവും ഉണ്ടായിരുന്നു. ഇത് ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണത്തിന് സാങ്കേതിക തടസങ്ങളും സൃഷ്ടിക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ഡിജിപി പ്രത്യേക മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചത്. തിരുവനന്തപുരത്ത് അഞ്ചുപേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ലോക്കല്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെ ആദ്യഘട്ടത്തിലെ തെളിവുകള്‍ ശേഖരിക്കേണ്ടതിനെക്കുറിച്ചുള്ള ഡിജിപിയുടെ ഉത്തരവിന് ഏറെ പ്രാധാന്യമുണ്ട്. സുപ്രധാന കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആദ്യ ദിവസങ്ങളില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട രേഖകള്‍,…
Read Moreതലശേരിയിൽ മോഷണം ആരോപിച്ച് വനിതാ ഡോക്ടറെ ഹൈപ്പർ മാർക്കറ്റ് ഗോഡൗണിൽ പൂട്ടിയിട്ടു; പരാതി നൽകി ഡോക്ടർ
തലശേരി: തലശേരി നഗരമധ്യത്തിലെ സ്വകാര്യമാളിലെ ഹൈപ്പർ മാർക്കറ്റിലെ ഗോഡൗണിൽ വനിതാ ഡോക്ടറെ ഒന്നരമണിക്കൂർ പൂട്ടിയിട്ട് പതിനായിരം രൂപ തട്ടിയെടുത്തു. കഴിഞ്ഞദിവസം രാവിലെ 11.30 തോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. അസിസ്റ്റന്റ് പ്രഫസർ പദവിയിലുള്ള വനിതാ ഡോക്ടർക്കാണ് ദുരനുഭവം ഉണ്ടായത്. വർഷങ്ങളായി ഇതേ സ്ഥാപനത്തിലെ കസ്റ്റമറായ ഡോക്ടറെ മോഷണക്കുറ്റം ആരോപിച്ചാണ് സ്വകാര്യമാൾ അധികൃതർ ഒന്നരമണിക്കൂർ കുടിവെള്ളം പോലും കൊടുക്കാതെ പൂട്ടിയിട്ടത്. തുടർന്ന് പിഴയായി പതിനായിരം രൂപ ഈടാക്കുകയും ചില രേഖകളിൽ ഒപ്പിടുവിക്കുകയും ചെയ്തു.ക്യൂട്ടെക്സ് ഉൾപ്പെടെയുള്ള സൗന്ദര്യ വർധക വസ്തുക്കൾ മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. സാധനങ്ങൾ വാങ്ങി പണം അടയ്ക്കാൻ കൗണ്ടറിലെത്തിയ ഡോക്ടറെ ഹൈപ്പർ മാർക്കറ്റിന്റെ താഴെയുള്ള ഗോഡൗണിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഗോഡൗണിൽ പൂട്ടിയിട്ടു. ഇതിനിടയിൽ ചില ജീവനക്കാർ എത്തി അസഭ്യം പറഞ്ഞു. പണം വാങ്ങിയെടുക്കുകയും രേഖകൾ ഒപ്പിടുവിക്കുകയും ചെയ്ത ശേഷമാണ് ഡോക്ടറെ പുറത്തേക്കു വിട്ടത്. കടുത്ത മാനസിക…
Read Moreനിര്‍ത്താതെ ഹോണ്‍ മുഴക്കി ഇവരെ ഭയപ്പെടുത്താന്‍ ശ്രമിച്ചു; രണ്ടു കുട്ടികളേയും മാറോട് ചേർത്ത് അമ്മ നിന്നു; ഏറ്റുമാനൂരിലെ അപകടത്തെക്കുറിച്ച് ലോക്കോപൈലറ്റ്
ഏറ്റുമാനൂര്‍: അമ്മയും രണ്ട് പെണ് മക്കളും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍. ഏറ്റുമാനൂര്‍- കോട്ടയം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാറോലിക്കല്‍ കാരിത്താസ് ഗേറ്റുകള്‍ക്കു മധ്യേയാണ് അപകടമുണ്ടായത്. തെള്ളകം 101 കവല വടകര വീട്ടില്‍ ഷൈനി (43), മക്കളായ അലീന (11), ഇവാന (10) എന്നിവരാണ് മരിച്ചത്. തൊടുപുഴ ചുങ്കം സ്വദേശി നോബിയാണ് ഷൈനിയുടെ ഭര്‍ത്താവ്. ഇന്നു പുലര്‍ച്ചെ പള്ളിയിലേക്കെന്നു പറഞ്ഞാണ് അമ്മയും മക്കളും വീട്ടില്‍നിന്ന് ഇറങ്ങിയത്.പുലര്‍ച്ചെ 5.30നു നിലമ്പൂര്‍ എക്സ്പ്രസ് ട്രെയിനാണ് ഇവരെ തട്ടിയത്. തുടര്‍ന്നു ട്രെയിന്‍ പാറോലിക്കല്‍ ഗേറ്റില്‍ നിര്‍ത്തി വിവരമറിയിക്കുകയായിരുന്നു. മൂന്നുപേരും ട്രാക്കില്‍ നില്ക്കുന്നതു കണ്ട് നിര്‍ത്താതെ ഹോണ്‍ മുഴക്കി ഇവരെ ഭയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അമ്മ രണ്ടു കുട്ടികളെയും മുറുകെ ചേര്‍ത്തുപിടിച്ച് ട്രാക്കില്‍ തന്നെ നില്‍ക്കുകയായിരുന്നെന്നാണ് ലോക്കോ പൈലറ്റ് മൊഴി നല്‍കിയിരിക്കുന്നത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം ചിതറിപ്പോയിരുന്നു. ഏറ്റുമാനൂര്‍ പോലീസും കോട്ടയം റെയില്‍വേ പോലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍…
Read More