കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ ഫ്ലാറ്റിന്റെ ഏഴാം നിലയില്‍നിന്നുവീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. നല്ലളം കീഴ്വനപാടം എംപി ഹൗസില്‍ മുഹമ്മദ് ഹാജിഷ്-ആയിഷ ദമ്പതികളുടെ മകന് ഇവാന് ഹൈബല്‍ (7) ആണ് മരിച്ചത്. ഇരിങ്ങല്ലൂര്‍ ലാന്‍ഡ് മാര്‍ക്ക് ‘അബാക്കസ്’ ബില്‍ഡിംഗില്‍ ഇന്നലെ രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ കയറിയ കുട്ടി ഏഴാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് ഇവാനെ ഉടനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Read MoreDay: March 12, 2025
വിദ്യാർഥികളേ ഇതിലേ… ഇതിലേ… 199 രൂപയ്ക്ക് എസ്എസ്എൽസി സയൻസ് വിഷയങ്ങളിൽ എ പ്ലസ്! തെളിവെടുപ്പ് നടക്കുമ്പോഴും ഓഫറുകളുമായി എംഎസ് സൊലൂഷന്‍സ്
കോഴിക്കോട്: ചോദ്യക്കടലാസ് ചോർച്ചയിൽ തെളിവെടുപ്പ് നടക്കുമ്പോഴും വിദ്യാർഥികൾക്കു കൂടുതൽ ഓഫറുകളുമായി മുഹമ്മദ് ഷുഹൈബിന്റെ എംഎസ് സൊലൂഷൻസ് ട്യൂഷൻ സെന്റർ. 199 രൂപയ്ക്ക് സയൻസ് വിഷയങ്ങളിൽ എ പ്ലസ് ഉറപ്പിക്കാം എന്ന ഓഫറാണ് നൽകുന്നത്. എസ്എസ്എൽസി പരീക്ഷയ്ക്ക് ഉറപ്പായും വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ നൽകുമെന്നാണ് വാഗ്ദാനം. എംഎസ് സൊലൂഷൻസിന്റെ പേരിൽ മുഹമ്മദ് ഷുഹൈബിന്റെ ചിത്രം ഉൾപ്പെടെ വച്ചാണ് വാട്സാപ് ഗ്രൂപ്പുകളിൽ പരസ്യം ഷെയർ ചെയ്യുന്നത്. ഇനിയും നടക്കാനിരിക്കുന്ന ഫിസിക്സ്, ഗണിതം, ബയോളജി, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളുടെ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് പിഡിഎഫ് രൂപത്തിൽ നൽകുന്നത്. ഇതിനായി ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് പണം അയയ്ക്കണം. മെയിൽ ഐഡി, ബന്ധപ്പെടാനുള്ള നമ്പർ എന്നിവയും നൽകണം. മൂവായിരത്തോളം പേരുള്ള എംഎസ് സൊലൂഷൻസിന്റെ വാട്സാപ് ഗ്രൂപ്പിലാണ് പുതിയ പരസ്യം വന്നത്. റിമാൻഡിലായിരുന്ന എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിനെ കൊടുവള്ളിയിലെ എംഎസ് സൊലൂഷൻസ്…
Read Moreമുംബൈ ലീലാവതി ആശുപത്രിയില്‍1,200 കോടിയുടെ ക്രമക്കേട്: ദുർമന്ത്രവാദം നടന്നതായും ആരോപണം; ട്രസ്റ്റിയുടെ ഓഫീസിന്റെ തറയുടെ താഴെ അസ്ഥികളും മുടിയും
മുംബൈ: ലീലാവതി ആശുപത്രിയിൽ കോടികളുടെ ക്രമക്കേട്. ആശുപത്രിയുടെ മുൻ ട്രസ്റ്റികൾ 1,200 കോടി രൂപ വകമാറ്റി ചെലവഴിച്ചതായാണു പരാതി. വ്യാജ ഉത്തരവുകളിലൂടെയും രേഖകളിലൂടെയും കോടികൾ വകമാറ്റി ചെലവഴിച്ചെന്നാരോപിച്ച് മുൻ ട്രസ്റ്റിമാർക്കെതിരേ ലീലാവതി കീർത്തിലാൽ മെഹ്ത മെഡിക്കൽ ട്രസ്റ്റ് പരാതി നൽകി. ഇരുപതു വർഷമായി പണം ദുർവിനിയോഗം ചെയ്യുന്നതായി പരാതിയിൽ പറയുന്നു. സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ നിലവിലെ ട്രസ്റ്റിമാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ സമീപിച്ചിട്ടുണ്ട്. പ്രതികൾ യുഎഇയിലേക്കും ബെൽജിയത്തിലേക്കും കടന്നതായാണ് റിപ്പോർട്ട്. ലീലാവതി ആശുപത്രിയുടെ സ്ഥാപകൻ കിഷോർ മേത്തയുടെ സഹോദരൻ വിജയ് മേത്തയും ബന്ധുക്കളും കൂട്ടാളികളും ഉൾപ്പെടെ മുൻ ട്രസ്റ്റിമാർ നടത്തിയ സാമ്പത്തിക ദുരുപയോഗത്തിന് മൂന്ന് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. ആരോഗ്യ മേഖലയുമായി ബന്ധമില്ലാത്ത കമ്പനികളായ മേഫെയർ റിയൽറ്റേഴ്സിലും വെസ്റ്റ ഇന്ത്യയിലും നിക്ഷേപിച്ച 11.52 കോടി രൂപയുടെ ദുരുപയോഗം സംബന്ധിച്ചാണ് ആദ്യത്തെ എഫ്ഐആർ. നിയമവിരുദ്ധ സാമ്പത്തിക നടപടികളിൽ സ്വീകരിച്ചതിനും 44…
Read Moreബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ്: എല്ലാ സീറ്റിലും മത്സരിക്കാൻ ഒവൈസിയുടെ പാർട്ടി
കോൽക്കത്ത: അടുത്ത വർഷം നടക്കുന്ന ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും മത്സരിക്കാൻ അസദുദീൻ ഒവൈസിയുടെ എഐഎംഐഎം (ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ). ബംഗാളിൽ പാർട്ടിക്ക് ഏകദേശം മൂന്നു ലക്ഷത്തോളം അംഗങ്ങളുണ്ട്. 2023 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മാൾഡ, മുർഷിദാബാദ് എന്നിവിടങ്ങളിൽനിന്നു മാത്രം ഏകദേശം ഒന്നര ലക്ഷം വോട്ടുകൾ നേടിയെന്ന് എഐഎംഐഎം നേതാവ് ഇമ്രാൻ സോളങ്കി പറഞ്ഞു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് എഐഎംഐഎം ബംഗാളിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും കാര്യമായ സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെട്ടിരുന്നു. സംസ്ഥാനത്തെ 294 നിയമസഭാ സീറ്റുകളിൽ ന്യൂനപക്ഷങ്ങൾക്ക് ആധിപത്യമുള്ള മാൾഡ, മുർഷിദാബാദ്, നോർത്ത് ദിനാജ്പുർ ജില്ലകളിൽ ഏഴു സ്ഥാനാർഥികളെ മത്സരിപ്പിച്ചിരുന്നു. ഈദിനു ശേഷം തെരഞ്ഞെടുപ്പിനു മുന്നോടിയായി റാലികൾ നടത്താൻ ഒവൈസി ബംഗാൾ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. 2011 ലെ സെൻസസ് പ്രകാരം പശ്ചിമ ബംഗാൾ ജനസംഖ്യയുടെ 27 ശതമാനം മുസ്ലിംകളാണ്.
Read Moreനവജാതശിശുവിന് 6 കിലോ തൂക്കം! അന്പരന്ന് നഴ്സുമാരും അമ്മയും
അലബാമ(യുഎസ്): ആറു കിലോഗ്രാമോളം (13 പൗണ്ട്) തൂക്കംവരുന്ന കുഞ്ഞിന് ഇംഗ്ലണ്ടുകാരി ജന്മം നൽകി. ബർമിംഗ്ഹാമിൽനിന്നുള്ള ഡെലിവറി ഡ്രൈവറായ പമേല മെയിനാണു കുഞ്ഞിന്റെ അമ്മ. ജനനസമയത്ത് കുഞ്ഞിനെ കണ്ട നഴ്സുമാരെല്ലാം എന്റെ ദൈവമേ എന്നു പറഞ്ഞെന്നും താനും അന്തംവിട്ടുപോയെന്നും പമേല പറയുന്നു. ആരോഗ്യമുള്ള ഒരു കുഞ്ഞ് ജനിക്കുമ്പോൾ സാധാരണ മൂന്നു മൂന്നരക്കിലോയാണു തൂക്കമുണ്ടാവുക. യുഎസിൽ അലബാമയിലെ ഒരു ആശുപത്രിയിൽ സിസേറിയൻ വഴിയായിരുന്നു അസാധാരണ തൂക്കമുള്ള കുഞ്ഞിന്റെ പിറവി. കുഞ്ഞിന്റെ ജനനത്തിന് നാലാഴ്ച മുമ്പ് നടത്തിയ സ്കാനിംഗിൽ ഭാരം എട്ട് പൗണ്ട് ആയിരിക്കുമെന്നാണു കണക്കാക്കിയിരുന്നത്. പിന്നീട് 10 പൗണ്ടെന്നു തിരുത്തിയെങ്കിലും ജനനസമയത്ത് കുഞ്ഞിന്റെ ഭാരം 13 പൗണ്ടായി വർധിക്കുകയായിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ 16 ദിവസം മുമ്പായിരുന്നു പിറവി. കുഞ്ഞിന്റെ ഭാരക്കൂടുതലിന്റെ കാരണമെന്തെന്നു ഡോക്ടർമാർ വ്യക്തമാക്കിയില്ലെന്നു കുഞ്ഞിന്റെ അമ്മ പറയുന്നു. എന്തായാലും തന്റെ കുഞ്ഞ് പ്രശസ്തയായതിൽ സന്തോഷവതിയാണ് അവർ.
Read Moreവാഹനങ്ങൾ പതിവഴിയില്‍ നിശ്ചലം: പന്പിൽനിന്നടിച്ച പെട്രോളിൽ 80 ശതമാനം വെള്ളം!
പൂനെ: പൂനെയിലെ ഒരു പെട്രോൾ പമ്പില്‍നിന്ന് അടിച്ച പെട്രോളിൽ 80 ശതമാനത്തോളം വെള്ളം. പെട്രോളടിച്ച് പുറത്തിറങ്ങിയ വാഹനങ്ങൾ അധികദൂരം ഓടുംമുന്പേ വഴിയില്‍ കിടന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് പമ്പില്നിന്നടിച്ച പെട്രോളില്‍ ഭൂരിഭാഗവും വെള്ളമാണെന്നു കണ്ടെത്തിയത്. പൂനെയിലെ ഒരു പ്രാദേശിക ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പിംപ്രി-ചിഞ്ച്വാഡിലെ ഷാഹുനഗറിലെ ഒരു പെട്രോൾ പമ്പിലാണ് സംഭവം. ഇവിടെനിന്ന് ഇന്ധനം നിറച്ച് പമ്പില്‍നിന്നു പുറത്തേക്കിറങ്ങിയ വാഹനങ്ങൾ നിശ്ചലമാകുകയായിരുന്നു. ഒന്നോ രണ്ടോ ലിറ്റർ മാത്രം ഇന്ധനം നിറച്ചവർക്കും എഞ്ചിൻ തകരാർ അനുഭവപ്പെട്ടു. സംശയം തോന്നിയ ചില ഉപഭോക്താക്കൾ അവരുടെ ഇന്ധന ടാങ്കുകൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ ആളുകൾ പെട്രോൾ പമ്പിന് മുന്നിലേക്ക് ഇരുചക്രവാഹനങ്ങൾ കൊണ്ട് വന്ന് വാഹനങ്ങളിലെ പെട്രോൾ പമ്പിന് മുമ്പില്‍ മറിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. അതേസമയം ബോധപൂര്‍വമുള്ള പ്രവര്‍ത്തിയല്ലെന്നും ഭൂഗർഭ ഇന്ധന ടാങ്ക് തുരുമ്പെടുത്തതിനാൽ ടാങ്കിലേക്ക് വെള്ളം…
Read Moreട്രംപിന്റെ അവകാശവാദം നിഷേധിച്ച് കേന്ദ്രസർക്കാർ: പരസ്പര താരിഫുകൾ ചുമത്തിയിട്ടില്ല
ന്യൂഡൽഹി: ഇന്ത്യക്കുമേൽ അമേരിക്ക ഇതുവരെയും പരസ്പര താരിഫുകൾ (റെസിപ്രോക്കൽ താരിഫ്) ചുമത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദയാണ് പാർലമെന്റിൽ ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതൽ വിപണിപ്രവേശനം നടത്തുന്നതിനും ഇറക്കുമതി തീരുവയും നികുതിയിതര തടസങ്ങളും കുറയ്ക്കുന്നതിലും ഇരുരാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി. വ്യാപാര നിയന്ത്രണം, ആഭ്യന്തര വ്യാപാരങ്ങളുടെ സംരക്ഷണം, ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്ന വസ്തുക്കളുടെ നികുതിയുടെ വരുമാനം നേടുക തുടങ്ങിയവയാണ് ഇന്ത്യയുടെ നികുതിനയത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവേളയിൽ 2030 ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യം ഇരട്ടിയിലധികം വർധിപ്പിക്കുമെന്നും ഈ വർഷം അവസാനത്തോടെ ഇരുകൂട്ടർക്കും പരസ്പരം പ്രയോജനകരമായ ഉഭയകക്ഷി വ്യാപാര കരാറിന്റെ (ബിടിഎ) ആദ്യഘട്ട ചർച്ച ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതായും കേന്ദ്ര സഹമന്ത്രി പാർലമെന്റിൽ പറഞ്ഞു. ഇന്ത്യ ഈടാക്കുന്ന ഉയർന്ന താരിഫ് അന്യായമാണെന്നു വിമർശിച്ച ട്രംപ്, ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന…
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കാണാതായാല്‍ നടപടി ഉടനുണ്ടാകണം: വീട്ടുകാര്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷം ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നതാണ്; ഹൈക്കോടതി
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കാണാതായാല്‍ അന്വേഷണമടക്കമുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകണമെന്നു ഹൈക്കോടതി. പോക്സോ കുറ്റകൃത്യമെന്ന സാധ്യത മുന്നില്‍ക്കണ്ടുള്ള അന്വേഷണമാണു നടക്കേണ്ടത്. പോക്സോ കേസ് ചുമത്തുന്ന കാര്യം അന്വേഷണഘട്ടത്തില്‍ ആലോചിച്ചാല്‍ മതിയാകും. കാസര്‍ഗോഡ് പൈവെളിഗെയിൽ 42കാരനോടൊപ്പം 15കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ട സംഭവം പരിഗണിക്കവേയാണു ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം. കാസര്‍ഗോഡ് സംഭവത്തില്‍ ആത്മഹത്യയാണു നടന്നതെന്ന മുന്‍ധാരണ വേണ്ടെന്നും കൊലപാതകമാണോ നടന്നതെന്നാണു കണ്ടെത്തേണ്ടതെന്നും കോടതി വ്യക്തമാക്കി. കുട്ടിയെ കാണാതാകുന്നതിനും മരണത്തിനുമിടയില്‍ എന്തു സംഭവിച്ചുവെന്ന് വ്യക്തമാകാനുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതി നിര്‍ദേശപ്രകാരം കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥന് ഇന്നലെ നേരിട്ടു ഹാജരായിരുന്നു. റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ ചില കാര്യങ്ങളില്‍ അവ്യക്തതയുണ്ടെങ്കിലും അന്വേഷണം മോശമായ രീതിയിലാണെന്നു പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണത്തെ കോടതി വിമര്‍ശിച്ചെന്നു വാര്‍ത്തകള്‍ വന്നതായി സര്‍ക്കാര്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടിയപ്പോള്‍ വിമര്‍ശനമെന്ന നിലയില്‍ കോടതി…
Read Moreഞരമ്പുവേദനയ്ക്കുള്ള ഗുളിക കുട്ടികള്‍ക്ക് ലഹരിമരുന്നായി വിറ്റു: ജന്‍ ഔഷധി ഔട്ട്ലറ്റിനെതിരേ നടപടിക്കു ശിപാര്‍ശ
കാഞ്ഞങ്ങാട്: ഞരമ്പുവേദനയ്ക്കുള്ള ഗുളിക കുട്ടികള്‍ക്കു ലഹരിമരുന്നായി വിറ്റതായി പരാതി. സംഭവത്തില്‍ പടന്നക്കാട്ടെ പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ഔഷധി ഔട്ട്ലറ്റിനെതിരേ നടപടിക്കു ശിപാര്‍ശ. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച് കാഞ്ഞങ്ങാട് എക്സൈസ് ഓഫീസിനു പരാതി ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് എക്സൈസ് സിഐ വി.വി.പ്രസന്നകുമാര്‍, ഡ്രഗ് ഇന്‍സ്പെക്ടര്‍ ഇ.എന്‍. ബിജിന് എന്നിവരുടെ നേതൃത്വത്തില്‍ പടന്നക്കാട് ജന്‍ ഔഷധിയില്‍ സംയുക്ത പരിശോധന നടത്തി. പ്രസ്തുത ഗുളിക സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്നായി വിറ്റെന്നാണു പരാതി. ന്യൂറോ, ഓര്‍ത്തോ ഡോക്ടര്‍മാര്‍ അസഹ്യമായ ഞരമ്പുവേദനയുള്ളവര്ക്കായി നല്കുന്ന ഗുളികയാണിത്. അപസ്മാര രോഗികള്‍ക്കും ഇതു നല്‍കാറുണ്ട്. സാധാരണ ഒരു മെഡിക്കല്‍ സ്റ്റോറിൽ ഉള്ളതി നേ ക്കാൾ കൂടൽ ഇവര്‍ ഈ വാങ്ങുകയും വില്‍ക്കുകയും ചെയ്തതായും, നിയമം അനുശാസിക്കുന്ന വിധത്തില്‍ ഇതിന്റെ വില്പനരേഖകള് ഇവര്‍ സൂക്ഷിച്ചിട്ടില്ലെന്നും ഡ്രഗ് ഇന്‍സ്പെക്ടര്‍ ഇ.എന്‍. ബിജിന് പറഞ്ഞു. കൂടാതെ ഡ്രഗ് ആന്‍ഡ് കോസ്മെറ്റിക് ആക്ട് പ്രകാരം വില്പന നടത്തുന്ന…
Read Moreമോട്ടോർ വാഹന വകുപ്പ് ചെക്പോസ്റ്റുകൾ നിർത്തും: ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ചെക്പോസ്റ്റുകളുടെ പ്രവർത്തനം രണ്ടു മാസത്തിനകം അവസാനിപ്പിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജീവനക്കാരെ മുഴുവൻ പിൻവലിച്ച് ജിഎസ്ടി വകുപ്പിന്റെ കാമറ പ്രയോജനപ്പെടുത്തി വാഹനപരിശോധന നടത്തും. ഇതിലൂടെ ചെക്പോസ്റ്റിൽ അഴിമതിയെന്ന ആക്ഷേപത്തിന് പരിഹാരമാകുമെന്നും മന്ത്രി അറിയിച്ചു. പുതുതായി നിശ്ചയിച്ച 503 ഗ്രാമീണ റൂട്ടുകളിൽ സ്വകാര്യ ബസ് സർവീസ് ആരംഭിക്കാൻ ഈ മാസംതന്നെ വിജ്ഞാപനമിറക്കും. ഗ്രാമീണ മേഖലയിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകുന്ന പദ്ധതിയിൽ വാഹനങ്ങൾക്ക് പെർമിറ്റിന് പകരം ഈ റൂട്ടിൽ ഓടാൻ ലൈസൻസാകും അനുവദിക്കുക. ഗതാഗത വകുപ്പ് ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷ വികേന്ദ്രീകരിച്ച് നൽകുന്ന യൂനിഫൈഡ് കൗണ്ടർ സിസ്റ്റം 18ന് പ്രവർത്തനം തുടങ്ങും. അപേക്ഷ കേരളത്തിലെ എല്ലാ ഓഫീസിലേക്കും വികേന്ദ്രീകരിച്ച് നൽകുന്നതാണ് പദ്ധതി. അപേക്ഷ സ്വീകരിക്കുന്ന ഓഫീസിലായിരിക്കണമെന്നില്ല പരിശോധന. അഞ്ചുദിവസത്തിനകം ഫയൽ തീർപ്പാക്കാത്ത ഉദ്യോഗസ്ഥരെ…
Read More