ജാഗ്രത കുറയുന്നോ? വീട് ആക്രമണക്കേസിൽ അ​റ​സ്റ്റു ചെ​യ്ത പ്ര​തി​ക്ക് കോവി​ഡ്; സി​ഐ ​ഉ​ൾ​പ്പെ​ടെ 12 പോ​ലീ​സു​കാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ


കൊ​ട്ടാ​ര​ക്ക​ര: ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത പ്ര​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സി​ഐ.​ഉ​ൾ​പ്പെ​ടെ 12 പോ​ലീ​സു​കാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ ആ​രോ​ഗ്യ വ​കു​പ്പു നി​ർ​ദേ​ശി​ച്ചു.

തൃ​ക്ക​ണ്ണാ മം​ഗ​ലി​ൽ വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലു​ൾ​പ്പെ​ട്ട പ്ര​തി​ക​ളി​ലൊ​രാ​ൾ​ക്കാ​ണ് സ്ര​വ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രി​ക​രി​ക്ക​പ്പെ​ട്ട​ത്. പ്ര​തി​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്കാ​യി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

സ്റ്റേ​ഷ​നി​ലും പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളി​ലും അ​ണു ന​ശീ​ക​ര​ണം ന​ട​ത്തി. സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ത്തി​ന് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൊ​ട്ടാ​ര​ക്ക​ര മു​സ്ലീം സ്ട്രീ​റ്റി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു.

മ​ൽ​സ്യ വ്യാ​പാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യി​ട്ടു​ള്ള​ത്. മു​സ്ലീം സ്ട്രീ​റ്റ്, പ​ള്ളി​ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പ് അ​തീ​വ ജാ​ഗ്ര​ത ഏ​ർ​പ്പെ​ടു​ത്തി. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചു. പ​രാ​തി​ക​ൾ സ്റ്റേ​ഷ​നു പു​റ​ത്ത് സ്വീ​ക​രി​ക്കും.

Related posts

Leave a Comment