കൊല്ലം: കാലത്തിന് അനുസരിച്ച് കോലം മാറാൻ ഇന്ത്യൻ റെയിൽവേയും. ഇതിന്റെ ഭാഗമായി പരീക്ഷണാർഥം ഡ്രോൺ അധിഷ്ഠിത ശുചീകരണ പ്രവർത്തനത്തിന് തുടക്കമിട്ട് വടക്കു കിഴക്കൻ അതിർത്തി റെയിൽവേ. ഇവിടത്തെ കാമാഖ്യ സ്റ്റേഷനിലാണ് ട്രെയിൻ കോച്ചുകളിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും ഡ്രോൺ അധിഷ്ഠിത ശുചീകരണ പ്രവർത്തനം നടത്തിയത്. സ്റ്റേഷൻ പരിസരത്തെ ഉയർന്ന കെട്ടിടങ്ങളും എത്തിപ്പെടാൻ പറ്റാത്ത സ്ഥലങ്ങളിലും കോച്ചുകളുടെ മേൽക്കൂരകളിലുമടക്കം ഡ്രോൺ കൺട്രോൾഡ് ക്ലീനിംഗ് വിജയകരമായി പൂർത്തിയാക്കി. സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് ഡിപ്പോയിലെ സിക്ക് ലൈൻ, അണ്ടർ ഫ്ലോർ വീൽ ലാത്ത് ഷെഡ് തുടങ്ങിയവയും ഡ്രോൺ നിയന്ത്രണത്തോടെ കാര്യക്ഷമമായി ശുചീകരിച്ചു. ഡ്രോൺ അധിഷ്ഠിത ശുചീകരണം പ്രവേശനക്ഷമതയും കൃത്യതയും മെച്ചപ്പെടുത്തി എന്ന് മാത്രമല്ല അപകടകരമായതോ ഉയർന്നതോ ആയ പ്രദേശങ്ങളിൽ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുവാനും സാധിച്ചു എന്നാണ് അധികൃതരുടെ വിലയിരുത്തൽ. പൈലറ്റ് പ്രോജക്ട് എന്ന നിലയിലാണ് രാജ്യത്ത് ആദ്യമായി ഇത് നടപ്പിലാക്കിയത്. വിജയകരമായതിനാൽ…
Read MoreDay: April 25, 2025
നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് തിരിച്ചടി; രാഹുലിനും സോണിയയ്ക്കും നോട്ടീസയക്കാൻ കോടതി വിസമ്മതിച്ചു
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ നോട്ടീസ് അയക്കാൻ കോടതി വിസമ്മതിച്ചു. ഡൽഹി റോസ് അവന്യൂ കോടതിയിലാണ് ഇഡിക്ക് തിരിച്ചടി നേരിട്ടത്. കേസിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രം അപൂർണമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടുതൽ രേഖകൾ ഹാജരാക്കാൻ ഇഡിയോട് കോടതി നിർദേശിച്ചു. കേസിൽ രാഹുലിനും സോണിയയ്ക്കും നോട്ടീസ് നൽകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടണമെന്ന് വ്യക്തമാക്കിയ കോടതി കേസ് മെയ് രണ്ടിന് പരിഗണിക്കാൻ മാറ്റി.
Read Moreഗ്രാന്‍ഡ് മാസ്റ്റര്‍ ഓപ്പണ്‍ ചെസ് കോട്ടയത്ത്
കോട്ടയം: കേരളത്തിലെ ആദ്യത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് കോട്ടയത്ത്.ചെസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 14 രാജ്യങ്ങളിലെ ലോകോത്തര ചെസ് താരങ്ങളെ അണിനിരത്തിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. 30 മുതല്‍ മേയ് ഏഴ് വരെയാണു മത്സരം. ഗ്രാന്‍ഡ് മാസ്റ്റര്‍, ഇന്റർനാഷണല്‍ മാസ്റ്റര്‍, ഫിഡേ മാസ്റ്റര്‍, കാന്‍ഡിഡേറ്റ് മാസ്റ്റര്‍ എന്നി ടൈറ്റിലുകള്‍ നേടിയ 53 പേർ പങ്കെടുക്കും.
Read Moreചേസിംഗിലെ സൂര്യകിരീടം…
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണില്‍ ചേസിംഗ് കിംഗ് ആരെന്ന ചോദ്യത്തിന് ഒരുത്തരം മാത്രം; മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ്. 18-ാം സീസണിലെ 41 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സൂര്യകുമാര്‍ യാദവ് നേടിയത് 373 റണ്‍സ്. അതില്‍ 304ഉം ചേസിംഗ് ഇന്നിംഗ്സില്‍നിന്ന്. മറ്റൊരു ബാറ്റര്‍ക്കും ചേസിംഗില്‍ 250 റണ്‍സ് കടക്കാന്‍പോലും സാധിച്ചില്ല എന്നതും ശ്രദ്ധേയം, ചേസിംഗ് കിംഗിന്റെ കിരീടം സൂര്യക്കു സ്വന്തം… 7 ഇന്നിംഗ്സ്, 304 റണ്‍സ് മുംബൈ ഇന്ത്യന്‍സ് ഒമ്പതു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ സൂര്യകുമാര്‍ യാദവ് നേടിയത് 373 റണ്‍സ്. ഒമ്പത് ഇന്നിംഗ്സിലും സൂര്യകുമാര്‍ ക്രീസില്‍ എത്തി. ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരായ രണ്ടാം മത്സരത്തില്‍ നേടിയ 68 നോട്ടൗട്ടാണ് ഉയര്‍ന്ന സ്കോര്‍. ആകെ നേരിട്ടത് 224 പന്ത്. സ്ട്രൈക്ക് റേറ്റ് 166.51. അര്‍ധസെഞ്ചുറി രണ്ട്. അടിച്ച ഫോര്‍ 38, സിക്സ് 19. മൂന്നു…
Read Moreറോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം
ബംഗളൂരു: ജോഷ് ഹെയ്സൽവുഡിന്റെ രാജകീയ ബൗളിംഗിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. രാജസ്ഥാൻ റോയൽസിനെ 11 റണ്‍സിന് റോയൽ ചലഞ്ചേഴ്സ് കീഴടക്കി. 19-ാം ഓവറിൽ തുടരെ രണ്ടു വിക്കറ്റ് വീഴ്ത്തിയ ഹെയ്സൽവുഡാണ് ആർസിബിയെ ജയത്തിലേക്ക് അടുപ്പിച്ചത്. 34 പന്തിൽ 47 റണ്‍സുമായ രാജസ്ഥാന്റെ വിജയ റണ്ണിനായി ദാഹിച്ച ധ്രുവ് ജുറെലിനെ, ഹെയ്സൽവുഡ് എറി ഞ്ഞ19-ാം ഒാവറിൽ വിക്കറ്റിനു പിന്നിലെ ക്യാച്ചിനായി ഡിആർഎസ് എടുപ്പിച്ച് പുറത്താക്കിയ കീപ്പർ ജിതേഷ് ശർമയുടെ തീരുമാനം നിർണായമായി. ഹെയ്സൽവുഡ് 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. യശസ്വി ജയ്സ്വാൾ (19 പന്തിൽ 49), നിതീഷ് റാണ (22 പന്തിൽ 28), റിയാൻ പരാഗ് (10 പന്തിൽ 22) എന്നിവരും രാജസ്ഥാനു വേണ്ടി തിളങ്ങി. സിക്സ് ഇല്ല, റണ്ണുണ്ട് ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ശ്രദ്ധയോടെയാണ് ബാറ്റു വീശിയത്.…
Read More‘ടെലി മനസി’ലേക്ക് പ്രതിദിനം എത്തുന്നത് 50ലേറെ ഫോണ്‍ കോളുകള്‍: ഇതുവരെ ടെലി കൗണ്‍സലിംഗ് നല്‍കിയത് 27,462 കോളുകള്‍ക്ക്
കൊച്ചി: സംസ്ഥാന ആരോഗ്യവകുപ്പിന്റെ ടെലി മെന്റല്‍ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായ “ടെലി മനസി’ലേക്ക് പ്രതിദിനം എത്തുന്നത് 50- ലധികം ഫോണ്‍ കോളുകള്‍. മാനസിക ബുദ്ധിമുട്ടുകള്‍ക്കും ബന്ധപ്പെട്ട സംശയ നിവാരണത്തിനും അതിജീവനത്തിനുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ഓണ്‍ലൈന്‍ സംവിധാനമാണ് ടെലി മനസ്. 14416 എന്ന ടോള്‍ഫ്രീ നമ്പറില്‍ 24 മണിക്കൂറും സേവനം ലഭ്യമാകും. 2022- 23 വര്‍ഷത്തില്‍ ദിവസേന ആറു മുതല്‍ പത്തുവരെ ഫോണ്‍ കോളുകളാണ് ഇതിലേക്ക് ലഭിച്ചിരുന്നത്. വൈകാരിക പ്രശ്നങ്ങള്‍, പെരുമാറ്റ പ്രശ്നങ്ങള്‍, ആത്മഹത്യാ പ്രവണത, ലഹരി വിമോചന ചികിത്സയുമായി ബന്ധപ്പെട്ട സംശയങ്ങള്‍, മാനസിക വിഷമതകള്‍ എന്നിവയുള്‍പ്പടെ 27,462 കോളുകള്‍ക്ക് ഇതുവരെ ‘ടെലി മനസ് ‘ സേവനം നല്കി. ഓരോ ജില്ലയിലും 20 കൗണ്‍സിലര്‍മാരും സൈക്യാട്രിസ്റ്റ് ഉള്‍പ്പടെയുള്ള മാനസികാരോഗ്യ പ്രവര്‍ത്തകരുമാണ് ഈ ടെലി കൗണ്‍സലിംഗിന്റെ ഭാഗമാകുന്നത്. ലഹരിയുടെ ഉപയോഗവും അതുമൂലമുണ്ടാകുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ , സാമൂഹിക…
Read Moreബിഎസ്എഫ് ജവാൻ പാക്കിസ്ഥാന് കസ്റ്റഡിയിൽ; മോചനത്തിനായി ചർച്ചകൾ പുരോഗമിക്കുന്നു
ന്യൂഡൽഹി: ബിഎസ്എഫ് ജവാനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. പഞ്ചാബ് അതിർത്തിയിലാണ് സംഭവം. ബിഎസ്എഫ് കോൺസ്റ്റബിൾ പി.കെ. സിംഗിനെയാണ് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തത്. ജവാന്റെ മോചനത്തിനായി ഇരു സേനകളും തമ്മിൽ ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുണ്ട്. അന്താരാഷ്ട്ര അതിർത്തി കടന്നെന്ന് ആരോപിച്ച് ജവാനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. കസ്റ്റഡിയിലെടുക്കുന്ന സമയം ജവാൻ യൂണീഫോമിലായിരുന്നു. ഇദ്ദേഹത്തിന്റെ കൈയിൽ സർവീസ് റൈഫിളും ഉണ്ടായിരുന്നു. അബദ്ധത്തിൽ അതിർത്തിക്കപ്പുറം എത്തിയപ്പോഴാണ് ജവാനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വച്ചാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്.
Read Moreഭീകരരെ സഹായിക്കാറുണ്ടെന്ന് സമ്മതിച്ച് പാക് പ്രതിരോധ മന്ത്രി
ഇസ്ലാമാബാദ്: ഭീകരരെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായവും പരിശീലനവും നല്‍കുന്നുണ്ട് എന്ന് മന്ത്രി പ്രതികരിച്ചു. ഇസ്ലാമബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യുഎസും ബ്രിട്ടനും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങൾ ഭീകരർക്ക് സഹായം ചെയ്തതെന്ന് ആസിഫ് ന്യായീകരിച്ചു. എന്നാല്‍ അതൊരു വലിയ തെറ്റായിരുന്നു. പാക്കിസ്ഥാൻ ഇപ്പോള്‍ അതിന്റെ പരിണിതഫലങ്ങള്‍ നേരിടുകയാണ്. സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിലും പിന്നീട് 2001 സെപ്റ്റംബര്‍ 11ല്‍ യുഎസില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷമുണ്ടായ യുദ്ധത്തിലും യുഎസിനൊപ്പം പങ്കുചേര്‍ന്നിരുന്നില്ലായിരുന്നുവെങ്കില്‍ പാക്കിസ്ഥാന് മികച്ച പ്രതിച്ഛായ ഉണ്ടാകുമായിരുന്നെന്നും ആസിഫ് കൂട്ടിച്ചേർത്തു. പാക് പിന്തുണയോടെയാണ് ഭീകരർ ആക്രമണം നടത്തുന്നതെന്ന് ഇന്ത്യ നിരന്തരം ആരോപിക്കുന്നതിനിടെയാണ് പാക് മന്ത്രിയുടെ വെളിപ്പെടുത്തല്‍.
Read Moreപാക് വ്യോമമേഖല അടയ്ക്കൽ; അന്താരാഷ്ട്ര വിമാന സർവീസുകൾ വൈകും, ചിലത് റദ്ദാക്കും
ന്യൂഡൽഹി: കാഷ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ കൈക്കൊണ്ട നടപടികളിൽ പ്രതിഷേധിച്ച് ഇന്ത്യൻ വിമാനങ്ങൾ പാക്കിസ്ഥാൻ വ്യോമമേഖലയിലൂടെ പറക്കുന്നത് തടഞ്ഞ നടപടി ഇന്ത്യയിൽനിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകളെ ബാധിക്കും. വിമാനങ്ങൾ റൂട്ട് മാറി സഞ്ചരിക്കേണ്ടി വരുമെന്നതിനാൽ യാത്രാ ദൈർഘ്യം കൂടുമെന്നും സമയത്തിൽ മാറ്റം വരുമെന്നും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ വിമാന സർവീസുകളുടെ നിലവിലെ സാഹചര്യം എയർ ലൈനുമായി ബന്ധപ്പെട്ടു പരിശോധിക്കണമെന്നും ഇൻഡിഗോയും എയർ ഇന്ത്യയും അഭ്യർഥിച്ചു. ചില സർവീസുകൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്നും ഇൻഡിഗോയുടെ അറിയിപ്പിൽ പറയുന്നു. പാക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് പാക്കിസ്ഥാൻ വ്യോമമേഖലയിലൂടെ ഇന്ത്യൻ വിമാനങ്ങൾ പറക്കുന്നത് തടയുന്ന തീരുമാനമുണ്ടായത്. ഷിംല കരാറിൽനിന്ന് തൽകാലം പിൻമാറുമെന്നും പാക്കിസ്ഥാൻ പ്രഖ്യാപിച്ചിട്ടുണ്ട്. സിന്ധുനദീജല കരാർ നിറുത്തിവയ്ക്കാനും പാക് സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കാനും അട്ടാരി അതിർത്തി അടയ്ക്കാനും ഇന്ത്യയിലുള്ള പാക് പൗരൻമാരോട് 29നകം മടങ്ങാനും ഇന്ത്യ കൈക്കൊണ്ട…
Read Moreകുട്ടികളിലെ പൊണ്ണത്തടിയും ഫാറ്റി ലിവറും തമ്മിൽ
ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും ഏറ്റവും വലിയ ആന്തരികാവയവവും അയ്യായിരത്തിൽ കൂടുതൽ ധർമങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു സംവിധാനവുമാണ് കരൾ. നമ്മുടെ ശരീരഭാരത്തിന്റെ രണ്ട് ശതമാനത്തോളം ആയിരിക്കും കരളിന്റെ ഭാരം. വയറിനു മുകളിൽ വലത് വശത്താണ് കരൾ സ്ഥിതി ചെയ്യുന്നത്. സ്വയം നിർമിക്കുന്ന കരൾ! ഏതെങ്കിലും കാരണമായി നാശം സംഭവിക്കുകയാണ് എങ്കിൽ നാശം സംഭവിച്ച ഭാഗം വീണ്ടും സ്വയം നിർമിച്ചെടുക്കാൻ കഴിവുള്ള അവയവമാണ് കരൾ. കരളിന് രോഗങ്ങൾ ബാധിക്കുന്നതിന്റെ ഭാഗമായി പലപ്പോഴും അസ്വസ്ഥതകൾ ഒന്നും തോന്നുകയില്ല. അതുകൊണ്ടാണ് കൂടുതൽ കരൾ രോഗികളിലും വ്യക്തമായ രോഗനിർണയം നേരത്തെ നടത്താൻ കഴിയാതെ പോകുന്നത്. കുറേ കൊല്ലങ്ങൾക്കു മുന്‍പുവരെ പ്രായം കൂടിയവരിൽ, അതും പ്രത്യേകിച്ച് മദ്യപാന ശീലം ഉള്ളവരിൽ മാത്രം ആയിരുന്നു കരൾരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായി കണ്ടിരുന്നത്. എന്നാൽ, കുറച്ച് കൊല്ലങ്ങളായി കാര്യങ്ങൾ അങ്ങനെയല്ല. കുട്ടികളിലും… ഇപ്പോൾ മുതിർന്നവരിൽ…
Read More