തിരുവനന്തപുരം: പാർട്ടി പരിപാടികൾക്ക് പുതിയ മാർഗ നിർദേശവുമായി കെപിസിസി. പരിപാടികൾക്കുള്ള വേദിയിൽ കസേരകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും ഉത്തരവാദിത്തപ്പെട്ടവരും ക്ഷണിക്കപ്പെട്ട ഭാരവാഹികളും മാത്രമേ വേദിയിൽ പാടുള്ളുവെന്നുമാണു നിർദേശം. കാര്യപരിപാടികൾ മുൻകൂട്ടി പ്രസിദ്ധീകരിക്കുകയും പ്രധാന ഭാരവാഹികൾ പങ്കെടുക്കുന്ന പരിപാടികളിൽ അവരുടെ പേരുകൾ സീറ്റുകളിൽ രേഖപ്പെടുത്തുകയും വേണം. വേദികളിൽ തിക്കുംതിരക്കും ഉണ്ടാകാതെ നോക്കേണ്ടത് പരിപാടി സംഘടിപ്പിക്കുന്ന ഘടകത്തിന്റെ പ്രസിഡന്റിന്റെ ചുമതലയാണ്. കൂടാതെ നേതാക്കൾ ദൃശ്യമാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മറ്റുള്ളവർ പുറകിൽ തിക്കും തിരക്കും ഉണ്ടാക്കരുത് എന്നിങ്ങനെയാണ് പുതിയ നിർദേശങ്ങൾ. പാർട്ടിയിലെ അച്ചടക്കമില്ലായ്മ പരിഹരിക്കുക ലക്ഷ്യമിട്ടാണ് മാർഗ നിർദേശം. നേരത്തെ കോഴിക്കോട് ഡിസിസി ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉണ്ടായ ഉന്തും തള്ളും സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് കാരണമായിരുന്നു.
Read MoreDay: May 3, 2025
നാൻ ഓട്ടോക്കാരൻ, ഓട്ടോക്കാരൻ നാലും തെരിഞ്ച റൂട്ടുക്കാരൻ… പുരുഷവേഷത്തിൽ ഓട്ടോ ഓടിച്ച് മോഷണം: പോലീസിനെ വട്ടംചുറ്റിച്ച രണ്ടു യുവതികൾ പിടിയിൽ
ബംഗളൂരു: പുരുഷവേഷത്തിൽ ഓട്ടോ ഓടിച്ച് വീടുകളിൽ മോഷണം നടത്തുന്ന രണ്ടു സ്ത്രീകളെ പോലീസ് പിടികൂടി. കർണാടക ബൊമ്മനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. നിലോഫർ, ഷബ്രിൻ താജ് എന്നിവരാണു പിടിയിലായത്. ഇവരിൽനിന്ന് 130 ഗ്രാം സ്വർണാഭരണങ്ങളും ഓട്ടോറിക്ഷയും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. പുരുഷവേഷം ധരിച്ച് ഓട്ടോറിക്ഷ ഓടിക്കുകയും മോഷണം നടത്തുകയുമാണ് ഇവരുടെ രീതി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മോഷണക്കേസിൽ നിലോഫറിനെ ബാഗൽഗുണ്ടെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ജയിൽ മോചിതയായ ശേഷം ഷബ്രിൻ താജിനൊപ്പം ചേർന്ന നിലോഫർ തന്റെ മോഷണപരമ്പര തുടർന്നു. മാർച്ച് 17 ന് ബൊമ്മനഹള്ളിയിലെ വീടിന്റെ മുൻവാതിലിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന പ്രതികൾ 130 ഗ്രാം സ്വർണാഭരണങ്ങളും മൂന്നു ലക്ഷം രൂപയും മോഷ്ടിക്കുകയായിരുന്നു. ചെറുതും വലിതുമായ നിരവധി മോഷണങ്ങൾ ഇവർ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വേഷം മാറി നടക്കുന്നതുകൊണ്ട് പ്രതികളെ തിരിച്ചറിയാൻ വൈകിയെന്നും പോലീസ്…
Read Moreവിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ്; ഉമ്മൻചാണ്ടിയുടെ പേര് പരാമർശിക്കാത്തതിൽ ലജ്ജ തോന്നുന്നെന്ന് ശശി തരൂർ
തിരുവനന്തപുരം: ഇന്നലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിംഗ് ചടങ്ങിൽ ആരും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിക്കാത്തതിൽ ലജ്ജ തോന്നുന്നുവെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. ഫേസ്ബുക്ക് പേജിലാണ് ശശി തരൂർ വിമർശനം ഉന്നയിച്ചത്. ഇന്ന് നമ്മൾ ആഘോഷിക്കുന്ന തുറമുഖത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച, ഈ പദ്ധതിക്ക് നേതൃത്വം നൽകിയ, യഥാർഥ കമ്മീഷനിംഗ് കരാറിൽ ഒപ്പുവച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുന്നുവെന്നും ശശി തരൂർ കുറിച്ചു. ഔദ്യോഗിക പ്രഭാഷകരിൽ ആരും ഉമ്മൻ ചാണ്ടിയുടെ പേര് പോലും പരാമർശിക്കാത്തതിൽ ലജ്ജിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട തരൂർ ഉമ്മൻ ചാണ്ടിയുടെ സംഭാവനകളെക്കുറിച്ച് സംസാരിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും വേദിയിൽ തനിക്ക് സംസാരിക്കാൻ അവസരം ലഭിച്ചില്ലെന്നും ഫേസ്ബുക്കിൽ കുറിച്ചു.
Read More‘മിസ് വേൾഡ് 2025’ ഹൈദരാബാദിൽ
ഹൈദരാബാദ്: മിസ് വേൾഡ് 2025 സൗന്ദര്യമത്സരത്തിന് ഇത്തവണ ഹൈദരാബാദ് വേദിയാകും. അടുത്ത ശനിയാഴ്ച മുതൽ ഈ മാസം 31 വരെയാണു വിവിധഘട്ടങ്ങളിലായുള്ള മത്സരം. 120 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുക്കുന്ന മത്സരങ്ങളുടെ മേൽനോട്ടത്തിനായി മിസ് വേൾഡ് ലിമിറ്റഡ് ചെയർപേഴ്സണും സിഇഒയുമായ ജൂലിയ ഇവ്ലിൻ മോർളിയും മിസ് വേൾഡ് ഓഫീസർ കെറിയും ഹൈദരാബാദിലെത്തി. മത്സരാർഥികൾ സംസ്ഥാനത്തെ പ്രമുഖ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നതുൾപ്പെടെ വിപുലമായ പരിപാടികളാണ് തെലുങ്കാന സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്.
Read Moreപതിമൂന്ന് വർഷത്തെ അനിതയുടെ നിയമപോരാട്ടം; അങ്കണവാടിക്ക് സ്വന്തം കെട്ടിടം യാഥാർഥ്യമായി; സ്ഥലം അനുവദിച്ച് നൽകിയത് ഉമ്മൻചാണ്ടി സർക്കാർ
ചാരുംമൂട്: പതിമൂന്നു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ അനിതകുമാരി അങ്കണവാടി കെട്ടിടം യാഥാർഥ്യമാക്കി. ഐസിഡിസി ഭരണിക്കാവ് ബ്ലോക്കിലെ താമരക്കുളം നാലാം വാർഡ് പേരൂർ കാരാഴ്മ ആലുവിള നഗറിലെ 118-ാം നമ്പർ അങ്കണവാടിക്കാണ് സ്വന്തമായി കെട്ടിടം യാഥാർഥ്യമാകുന്നത്. വർഷങ്ങളായി വാർഡിന്റെ വിവിധ ഭാഗങ്ങളിൽ വാടകക്കെട്ടിടങ്ങളിലാണ് അങ്കണവാടി പ്രവർത്തിച്ചത്. 2013ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അങ്കണവാടി അധ്യാപികയായ അനിത സ്വന്തമായി സ്ഥലം കണ്ടെത്തുന്നതിന് ഇറങ്ങിത്തിരിക്കുന്നത്.കല്ലട ഇറിഗേഷന്റെ കനാൽ കടന്നുപോകുന്ന ഭാഗത്ത് വെറുതെ കിടക്കുന്ന സ്ഥലം അങ്കണ വാടിക്ക് കെട്ടിടം നിർമിക്കാൻ വേണ്ടി പതിച്ചുനൽകണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ നേരിൽ കണ്ടു. ഭൂമി നൽകുന്നതിനാവശ്യമായ അനുമതി മുഖ്യമന്ത്രി നൽകി. അഞ്ചു സെന്റ് ഭൂമി അനുദിക്കുകയായിരുന്നു. എന്നാൽ, ഭൂമി അളക്കാൻ സ്ഥലത്ത് എത്തിയ റവന്യു ഉദ്യോഗസ്ഥരെ ഒരു സംഘം ചെറുപ്പക്കാർ തടഞ്ഞു.തുടർന്ന് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം നൂറനാട് പോലീസ് എത്തി ഭൂമി അളന്ന്…
Read Moreജില്ലയിലെ ആദ്യ വനിതാ ദഫേദാര്‍ ചുമതലയേറ്റു; സമയക്രമമില്ലാത്ത ജോലിക്ക് എല്ലാ പിൻതുണയുമായി കുടുംബവും
പത്തനംതിട്ട: വെള്ള ചുരിദാറിനു കുറുകെ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നമുള്ള ബെല്‍റ്റും തലപ്പാവും ധരിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്റെ ദഫേദാറായി റ്റി. അനുജ ചുമതലയേറ്റു. മുന്‍ ദഫേദാര്‍ ജി. ഷിബുവിനു സ്ഥാനക്കയറ്റം ലഭിച്ചതിനേ തുടര്‍ന്നാണ് ജില്ലയിലെ ആദ്യ വനിതാ ദഫേദാറായി അനുജ എത്തിയത്. സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ദഫേദാറാണ്. ആലപ്പുഴ കളക്ടറേറ്റിലെ കെ. സിജിയാണ് സംസ്ഥാനത്തെ ആദ്യ വനിതാ ദഫേദാർ. മാഞ്ഞാലി തുവയൂര്‍ തെക്ക് സ്വദേശിനിയാണ് അനുജ. ജില്ലയിലെ സീനിയര്‍ ഓഫീസ് അറ്റന്‍ഡറാണ് കളക്ടറുടെ ദഫേദാർ. 20 വര്‍ഷമായി സര്‍വീസിലുള്ള അനുജ അടൂര്‍ റീസര്‍വേ ഓഫീസില്‍ ഓഫീസ് അറ്റന്‍ഡര്‍ ആയിരുന്നു. ചേംബറില്‍ കളക്ടര്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുക, സന്ദര്‍ശകരെ ചേംബറിലേക്ക് കടത്തിവിടുക, അവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയാണു ദഫേദാറിന്റെ പ്രധാന ജോലി. ജോലിക്കു സമയക്രമമില്ല. കളക്ടര്‍ ഓഫീസിലെത്തിയാല്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദഫേദാറും ഹാജരാകണം.…
Read More‘മലയാളത്തിലെ ഒരു പ്രമുഖ നടന് വലിയ തെറ്റിന് തിരികൊളുത്തുന്നു’; ലിസ്റ്റിന് സ്റ്റീഫന്റെ ആരോപണം ചര്‍ച്ചയാകുന്നു
മലയാള സിനിമയിലെ ഒരു പ്രമുഖ നടന് വലിയ തെറ്റിന് തിരികൊളുത്തുന്നുവെന്ന നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്റെ പരാമര്‍ശം ചര്‍ച്ചയാകുന്നു. നടന്റെ പേര് പറയാതെ ലിസ്റ്റിന് ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ ലിസ്റ്റിനെ പിന്തുണച്ചും എതിര്‍ത്തുമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ കൊഴുക്കുന്നത്. ‘‘മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടുണ്ട്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന് ഇത് കാണും. പക്ഷേ ആ നടന് ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്. അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്കും കാരണമാകും’ എന്നാണ് ലിസ്റ്റിൻ പറഞ്ഞത്. സമ്മിശ്ര പ്രതികരണങ്ങളാണ് ലിസ്റ്റിന്റെ പ്രസ്താവനയ്ക്കെതിരേ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. കൃത്യമായി കാരണം പറയാതെയുള്ള ഇത്തരം ഒളിയമ്പുകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് ചിലര്‍ കുറിച്ചപ്പോള്‍ സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്നും ചര്‍ച്ചകള്‍…
Read Moreപ്രണയം നടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.മാന്നാർ കുരട്ടിക്കാട് മൂന്നുപുരയ്ക്കൽ താഴ്ചയിൽ ഇ.എം. വിജീഷ് (26) ആണ് അറസ്റ്റിലായത്. വിജീഷുമായി പരിചയത്തിലായിരുന്ന പെൺകുട്ടിയെ സ്നേഹം നടിച്ച് വീട്ടിലെത്തിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് മാതാപിതാക്കൾ മാന്നാർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ യുവാവിന്റെ വീട്ടിൽനിന്ന് കണ്ടെത്തുകയുമായിരു ന്നു. പ്രതിയെ കാലടിയിൽനിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreവൈദ്യുതി മുടങ്ങിയപ്പോൾ അമ്മയും മകനെയും കാണാതായി; തിരഞ്ഞുനടന്ന വീട്ടുകാർ കണ്ടത് കിണറ്റിൽ ജീവന് വേണ്ടി പിടയുന്ന ഇരുവരേയും; ചികിത്സയിലിരിക്കെ രണ്ടരവയസുകാരൻ മരിച്ചു
പാലക്കാട്: മകനെയുമെടുത്ത് കിണറ്റിൽ ചാടിയ അമ്മ ചികിത്സയിൽ തുടരവെ, രണ്ടര വയസുകാരനായ മകൻ മരിച്ചു.പാലക്കാട് തച്ചനാട്ടുകര സ്വദേശി കാഞ്ചനയാണ് വെള്ളിയാഴ്ച രാത്രി മകൻ രണ്ടര വയസുകാരനായ വേദികിനെയും എടുത്ത് വീട്ടിലെ കിണറ്റിൽ ചാടിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് മകനെയുമെടുത്ത് യുവതി ജീവനൊടുക്കാൻ ശ്രമിച്ചതായാണ് വിവരം. ഉടൻ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിൽ തുടരവെ ഇന്ന് രാവിലെയാണ് കാശി മരണത്തിന് കീഴടങ്ങിയത്. കാഞ്ചന ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. രാത്രിയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായ സമയത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട സമയത്താണ് യുവതി മകനെയുമെടുത്ത് കിണറ്റിൽ ചാടിയത്. വീട്ടുകാർ കാഞ്ചനയെ സമീപത്തെ വീട്ടിലും ഒക്കെ അന്വേഷിച്ചെങ്കിലും കണ്ടില്ല. തിരിച്ചിലിനിടെ കിണറിന്റെ പൈപ്പ് ഇളകുന്നത് ശ്രദ്ധിച്ച് നോക്കിയപ്പോഴാണ് ഇരുവരെയും കണ്ടത്. ഉടനെ ഫയർഫോഴ്സിനെയും നാട്ടുകാർ പോലീസിനെയും വിവരം അറിയിച്ചു. ഇവരെത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. അത്യാസന്ന നിലയിലായിരുന്ന കുഞ്ഞ് രാവിലെയോടെ…
Read Moreനെല്ലുസംഭരണം, കര്‍ഷകര്‍ക്ക് ആശങ്ക വേണ്ട: സപ്ലൈകോ
കൊച്ചി: പാലക്കാട്, ആലപ്പുഴ ജില്ലകളിലെ ചില കേന്ദ്രങ്ങളില്‍ നെല്ല് സംഭരണം വൈകുന്നതില്‍ കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടന്നും സമയബന്ധിതമായി സംഭരണം പൂര്‍ത്തിയാക്കുമെന്നും സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ്. പാലക്കാട് ജില്ലയില്‍ രണ്ടു ദിവസത്തിനകം നെല്ല് സംഭരിക്കും. വലിയ ലോറികള്‍ എത്താന്‍ കഴിയാത്ത ചെറിയ വഴികള്‍ മാത്രമുള്ള സ്ഥലങ്ങളിലാണ് സംഭരണം വൈകുന്നത്. ഈ സ്ഥലങ്ങളില്‍ ചെറിയ വാഹനങ്ങളും കയറ്റിറക്ക് തൊഴിലാളികളുടെ സേവനവും കിട്ടാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പാലക്കാട് ജില്ലാ ലേബര്‍ ഓഫീസറുമായും മില്ലുടമകളുമായും സപ്ലൈകോ ഇന്നലെ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വാഹനങ്ങളുടെ കുറവ് പരിഹരിക്കാന്‍ മില്ലുടമകളോട് ആവശ്യപ്പെടുകയും കയറ്റിറക്ക് തൊഴിലാളികളുടെ സേവനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ചില സ്ഥലങ്ങളില്‍ നെല്ലുസംഭരണം വൈകുന്നത് പരിഹരിക്കുന്നതിനും മില്ലുടമകളുമായി ചര്‍ച്ച നടത്തി. ഒരാഴ്ചയ്ക്കകം സംഭരണം പൂര്‍ത്തിയാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സപ്ലൈകോ എംഡി പറഞ്ഞു.
Read More