അച്ഛനെയാണെനിക്കിഷ്ടം! കാ​ര​ണം ദീ​പി​ക​യു​ടെ വി​ജ​യ​ത്തി​ന് പി​റ​കി​ൽ പ്ര​കാ​ശ് പ​ദു​ക്കോ​ണി​ന്‍റെ പ​ങ്ക് വ​ലു​താ​ണ്

DEEPIKA2802ത​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്ത് അ​ച്ഛ​നാ​ണെ​ന്ന് ദീ​പി​ക പ​ദു​ക്കോ​ണ്‍ പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ലും പ​റ​ഞ്ഞി​ട്ടു​ണ്ട്. കാ​ര​ണം ദീ​പി​ക​യു​ടെ വി​ജ​യ​ത്തി​ന് പി​റ​കി​ൽ പ്ര​കാ​ശ് പ​ദു​ക്കോ​ണി​ന്‍റെ പ​ങ്ക് വ​ലു​താ​ണ്. ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യക്കു വേ​ണ്ടി നി​ര​വ​ധി അ​ന്താ​രാ​ഷ്്ട്ര മെ​ഡ​ലു​ക​ൾ നേ​ടി​യ പ്ര​കാ​ശ് മ​ക​ളു​ടെ ഇ​ഷ്ടം സി​നി​മ​യാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ൾ ത​ട​സം നി​ന്നി​ല്ല. ഇ​ന്ന് ഇ​ന്ത്യ​യി​ലെ മു​ൻ​നി​ര ന​ടി​മാ​രി​ൽ ഒ​രാ​ളാ​യി ദീ​പി​ക നി​ൽ​ക്കു​ന്പോ​ൾ ജ​യി​ച്ച​ത് പ്ര​കാ​ശാ​ണ്.​ത​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ൾ നി​റ​വേ​റാ​ൻ ഒ​പ്പം നി​ൽ​ക്കു​ന്ന അ​ച്ഛ​ന് ജൂ​ണ്‍ പ​ത്തി​ന് 62-ാം വ​യ​സു തി​ക​ഞ്ഞ​പ്പോ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നി​രി​ക്കു​ക​യാ​ണ് ദീ​പി​ക.

കൂ​ട്ടി​ക്കാ​ല​ത്ത് അ​ച്ഛ​നോ​ടൊ​പ്പം നി​ൽ​ക്കു​ന്ന അ​തി​മ​നോ​ഹ​ര​മാ​യ ചി​ത്ര​മാ​ണ് ദീ​പി​ക ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്.​നേ​ര​ത്തേ ത​ന്നെ ദീ​പി​ക പൊ​തു​പ​രി​പാ​ടി​ക​ളി​ലും അ​ഭി​മു​ഖ​ങ്ങ​ളി​ലു​മെ​ല്ലാം അ​ച്ഛ​നു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് തു​റ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. പീ​കു​വി​ലെ അ​ഭി​ന​യ​ത്തി​ന് ഫി​ലിം ഫെ​യ​ർ പു​ര​സ്കാ​രം ല​ഭി​ച്ച​പ്പോ​ൾ അ​ച്ഛ​ൻ ത​നി​ക്ക് എ​ഴു​തി​യ ക​ത്ത് ദീ​പി​ക പു​റ​ത്തു​വി​ട്ടി​രു​ന്നു.

Related posts