ഇടുക്കി: കഞ്ചാവ് പുലിപ്പല്ല് കേസുകളില്‍ പ്രതിയായതിന് പിന്നാലെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും ഒഴിവാക്കിയ റാപ്പര്‍ വേടന് ഇടുക്കിയില്‍ വീണ്ടും വേദി. സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് ഇടുക്കി ചെറുതോണിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലാണ് വേടന്റെ പരിപാടി നടക്കുന്നത്. കഞ്ചാവ് കേസിൽ വേടനെ ജാമ്യത്തില്‍ വിട്ടെങ്കിലും പുലിപ്പല്ല് കൈവശം വച്ചതിനു അദ്ദേഹത്തെ വനംവകുപ്പിന് കൈമാറുകയായിരുന്നു. പിന്നീട് ആ കേസിലും വേടന് ജാമ്യം ലഭിച്ചു. ഇതിനു പിന്നാലെയാണ് സർക്കാർ നേരത്തേ റദ്ദാക്കിയ പരിപാടി മേയ് അഞ്ചിന് നടത്താൻ തീരുമാനിച്ചതും വേടനെ ക്ഷണിച്ചതും. പ്രദർശനവിപണനമേള തിങ്കളാഴ്ചയാണ് സമാപിക്കുന്നത്. വാഴത്തോപ്പ് സർക്കാർ സ്കൂളിൽ നടക്കുന്ന വിപണനമേളയുടെ സമാപനത്തോടനുബന്ധിച്ച് വേടന്റെ ഷോ നടത്താനാണ് തീരുമാനം. തിങ്കളാഴ്ച രാത്രി ഏഴിനാണ് പരിപാടി നടക്കുക.
Read MoreDay: May 4, 2025
മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ 2 വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
കോട്ടയം: ഭരണങ്ങാനം വിലങ്ങുപാറ മീനച്ചിലാറ്റില്‍ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം സ്വദേശിയായ ആബിന്‍ ജോസഫിന്റെ മൃതദേഹമാണ് ലഭിച്ചത്. കടവിന് 200 മീറ്റര്‍ ദൂരെ അമ്പലക്കടവിന് സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്. ശനിയും ഞായറുമായി പലതവണ ഈ ഭാഗത്ത് യുവാക്കൾക്കായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇരുവരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. കാഴ്ചാ പരിമിതി മൂലമാണ് ശനിയാഴ്ച രാത്രിയോടെ തിരച്ചില്‍ നിര്‍ത്തിയത്. അടിമാലി പൊളിഞ്ഞപാലം കൈപ്പൻപ്ലാക്കൽ ജോമോൻ ജോസഫിന്റെ മകൻ അമൽ കെ.ജോമോനെയാണ് ഇനി കണ്ടെത്താനുള്ളത്. ഭരണങ്ങാനം ഭാഗത്തുള്ള അസിസി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ലാംഗ്വേജസിൽ ജർമൻ ഭാഷാ പഠനത്തിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
Read Moreകൗതുകം ലേശം കൂടുതലാ, മാപ്പാക്കണം… പ്രതിമയാണന്ന് കരുതി മുതലയെ കെട്ടിപ്പിടിച്ച് സെൽഫി എടുത്തു; പിന്നാലെ 50 കുത്തിക്കെട്ട്
ജക്കാർത്തയിൽ നിന്നുള്ളയുവാവിന് സെൽഫി എടുക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ച അബദ്ധമാണ് സോഷ്യൽ മീഡിയിയൽ ഇപ്പോൾ വൈറലാകുന്നത്. ഇന്തോനേഷ്യയിലാണ് സംഭവം. അവിടെയുള്ള വന്യജീവി സങ്കേതത്തിലെത്തിയതായിരുന്നു ഇദ്ദേഹം. പെട്ടെന്നാണ് അവിടെ ഒരു മുതലക്കൂട് കണ്ടത്. എന്തായാലും വന്നതല്ലേ ഒരു സെൽഫി എടുത്തിട്ട് പോകാമെന്ന് കരുതി കൂട്ടിനുള്ളിലേക്ക് യുവാവ് കടന്നു. പ്രതിമയെ പോലെ തന്നെ തോന്നിക്കുന്ന വിധത്തിൽ അവിടെ കണ്ട കൂട്ടിലെ മുതലയെ കെട്ടിപ്പിടിച്ച് ഫോട്ടോ എടുക്കാനായി അദ്ദേഹം നിന്നു. കെട്ടിപ്പിടിച്ച് കുറച്ച് കഴിഞ്ഞപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം യുവാവിനു മനസിലായത്. അത് യഥാർഥ മുതലയാണെന്ന് കാലിൽ കടി കിട്ടിയപ്പോഴാണ് അറിഞ്ഞത്. ഏകദേശം 50-ഓളം കുത്തിക്കെട്ടുകളാണ് യുവാവിന്റെ കാലിൽ ഉള്ളത്. നിലവിളി ശബ്ദം കേട്ടെത്തിയ മൃഗശാല ജീവനക്കാരാണ് അതി സാഹസികമായി മുതലയിൽ നിന്നും ഇയാളെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ തിരിച്ചു കിട്ടിയെന്നാണ് റിപ്പോർട്ട്.
Read Moreഇതൊക്കെ ഇന്നത്തെ കാലത്ത് ഇല്ലാത്തത് എന്ത് നന്നായി… 60 വർഷം മുമ്പത്തെ വിചിത്രമായ പ്രസവ നിർദ്ദേശങ്ങൾ
ഇന്നത്തെ കാലത്ത് ഗർഭിണികൾ ആകുന്ന സ്ത്രീകൾ ചെയ്യാത്തതായി ഒന്നും തന്നെയില്ലന്ന് പറയാം. മുറ്റമടിക്കാനും ഡാൻസ് ചെയ്യാനും ജിമ്മിൽ പോകാനുമൊക്കെ അവർ റെഡിയാണ്. ഗർഭിണിയാണെന്നും പറഞ്ഞ് ഒരു മൂലയിൽ ഒതുങ്ങി ഇരിക്കാനൊന്നും ഇന്നത്തെ പെൺകുട്ടികളെ കിട്ടില്ല. ഡോക്ടർമാർ റെസ്റ്റ് പറഞ്ഞില്ല എങ്കിൽ ഇതൊക്കെ ചെയ്യാൻ ഇവർക്ക് ഒരു ക്ഷീണവുമില്ല. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് അതായത് 1965 -ലെ ആശുപത്രി ഡിസ്ചാർജ് ബുക്ക്ലെറ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ ബുക്ക്ലെറ്റിൽ ഗർഭിണികൾ പാലിക്കേണ്ട ചിട്ടകളും അതുപോലെ തന്നെ പ്രസവാനന്തരം യുവതികൾ നിർവഹിക്കേണ്ട കർത്തവ്യങ്ങളും എഴുതിവച്ചിട്ടുണ്ട്. ബുക്ക്ലെറ്റിൽ ഉൾപ്പെടുത്തിയിരുന്ന മാർഗ്ഗനിർദ്ദേശങ്ങളിൽ ചിലത് ഇപ്പോൾ കേൾക്കുമ്പോൾ അത്ഭുതം ജനിപ്പിക്കുന്നതാണ്. കുഞ്ഞുണ്ടായി 21 ദിവസത്തിന് ശേഷം മാത്രമേ അമ്മ നടക്കാനും പടികൾ കയറാനും പാടുള്ളൂ. കുഞ്ഞിന് 21 ദിവസം പ്രായമായി കഴിഞ്ഞാൽ മാത്രമേ അമ്മ കാറിൽ യാത്ര ചെയ്യാൻ പാടുള്ളൂവെന്നും ഇതിൽ പറയുന്നു.…
Read More‘ഞാൻ നിന്നെ ശരിക്കും സ്നേഹിക്കുന്നു, അതൊരിക്കലും മാറില്ല, ഈ കത്ത് രഹസ്യമാക്കി വയ്ക്കണം’: 11 വയസുള്ള കുട്ടിക്ക് അധ്യാപകന്റെ കത്ത്; പിന്നീട് സംഭവിച്ചത്
ഗുരു എന്നാൽ മാതാപിതാക്കൾക്കും ദൈവത്തിനും തുല്യമാണെന്നാണ് കുഞ്ഞ് ക്ലാസിൽ മുതൽ നമ്മളെ പഠിപ്പിക്കുന്നത്. ഗുരു നിന്ദ ചെയ്യുന്നത് പോലും പാപമാണെന്നാണ് പറയുന്നത്. എന്നാൽ ഗുരു തന്നെ തെറ്റുകൾ ആവർത്തിച്ചാലോ? എന്താകും അവസ്ഥ? അത്തരത്തിൽ ഒരു സംഭവമാണ് ബ്രാഡെന്റണിലെ ബിഡി ഗുല്ലറ്റ് എലിമെന്ററിയിൽ നടന്നത്. അവിടുത്തെ അധ്യാപകനായ ജാരറ്റ് താൻ പഠിപ്പിക്കുന്ന 11 വയസുള്ള കുട്ടിക്ക് നൽകിയ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കുട്ടിയോട് തനിക്ക് സ്നേഹമാണെന്നും അത് രഹസ്യമായി സൂക്ഷിക്കണമെന്നുമാണ് കത്തിലൂടെ അധ്യാപകൻ ആവശ്യപ്പെട്ടത്. ‘ഞാൻ നിന്നെ ശരിക്കും സ്നേഹിക്കുന്നു, അതൊരിക്കലും മാറില്ല, നിന്റെ അധ്യാപകനായിരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു’ എന്നാണ് ജാരറ്റ് കുറിച്ചത്. എന്നാൽ ഈ കത്ത് കുട്ടിയുടെ അമ്മ കൈയോടെ പിടികൂടുകയും വലിയ പ്രശ്നമാക്കുകയും ചെയ്തു. രക്ഷിതാവിന്റെ പരാതിയിൽ സ്കൂൾ അതികൃധർ അദ്ദേഹത്തിനെതിരേ മടപടി എടുക്കുകയും ചെയ്തു. കഴിഞ്ഞ മാസം 23ന് ജാരറ്റ് ജോലി…
Read Moreചേച്ചിമാർ കലിപ്പിലാണ്… യാത്രയ്ക്കായി വണ്ടി ബുക്ക് ചെയ്തു, പണം ചോദിച്ചപ്പോൾ ഡ്രൈവറോട് കയർത്തു; നടുറോഡിൽ ഡ്രൈവറും സ്ത്രീകളും തമ്മിൽ മുട്ടനടി; വൈറലായി വീഡിയോ
എവിടെയെങ്കിലും പോകുന്നതിനായി വാഹനം വിളിച്ചാൽ പലപ്പോഴും ഡ്രൈവറും യാത്രക്കാരും തമ്മിൽ കലഹിക്കാൻ സാധ്യതയുണ്ട്. പലപ്പോഴും ഡ്രൈവറുടെ ഭാഗത്താകും തെറ്റ്. എന്നാൽ യാത്രക്കാരുടെ കുഴപ്പം മൂലം പ്രശ്നം ഉണ്ടായതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഡൽഹിയിലാണ് സംഭവം. പട്പർഗഞ്ചിൽ നിന്ന് മാരുതി വിഹാറിലേക്ക് പോകാൻ വേണ്ടി മൂന്ന് സ്ത്രീകൾ ക്യാബ് ബുക്ക് ചെയ്തിരുന്നു. അതിൻപ്രകാരം വണ്ടി എത്തുകയും ചെയ്തു. എന്നാൽ, അവർക്ക് ഇറങ്ങേണ്ട സ്ഥലത്തിന് മുമ്പ് തന്നെ തങ്ങളെ ഇറക്കാൻ അവർ ഡ്രൈവറോട് ആവശ്യപ്പെട്ടു. മാത്രമല്ല, അവിടെവരെ വന്നതിനുള്ള കൂലി നൽകാൻ വിസമ്മതിക്കുകയും ചെയ്തു. ഡ്രൈവർ പണം ആവശ്യപ്പെട്ടതോടെ സ്ത്രീകൾ അയാളോട് കയർത്തു. മാത്രമല്ല ഡ്രൈവർ അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞ് അവിടെ നിന്നും പോകാതെ പ്രശ്നം ഉണ്ടാക്കാൻ ആരംഭിച്ചു. ഡ്രൈവറോട് റൈഡ് കാൻസൽ ചെയ്യാനും അവർ ആവശ്യപ്പെട്ടു. നിങ്ങൾക്ക് പോകേണ്ട സ്ഥലത്ത് ഇറക്കാമെന്ന് ഡ്രൈവർ പറഞ്ഞെങ്കിലും സ്ത്രീകൾ സമ്മദിച്ചില്ല. അവർ വഴക്ക്…
Read Moreഇംഗ്ലീഷ് മീഡിയത്തിൽ ഒക്കെ പഠിച്ചിരുന്നെങ്കിൽ വലിയ ശാസ്ത്രജ്ഞനായി മാറിയേനെ: രമേഷ് പിഷാരടി
തന്റെ സ്കൂൾ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് രമേഷ് പിഷാരടി. ഇംഗ്ലീഷ് മീഡിയത്തിൽ ആയിരുന്നു ഞാൻ ആദ്യം പഠിച്ചിരുന്നത്, പിന്നെ ശനിയും ഞായറും അവധി കിട്ടാൻ വേണ്ടിയാണ് മലയാളം മീഡിയത്തിലേക്ക് മാറിയത്. എന്റെയൊരു സുഹൃത്തുണ്ടായിരുന്നു ഷൈൻ. ഞാൻ ഏഴരയ്ക്ക് ഒക്കെ സ്കൂളിൽ പോവുമ്പോൾ അവൻ നിന്ന് പല്ല് തേക്കുന്നുണ്ടാവും. അവന് പത്ത് മണിക്കൊക്കെ പോയാൽ മതി. എനിക്ക് അങ്ങനെ അവനോടൊരു അസൂയ. പിന്നെ ശനിയും ഞായറും ഒക്കെ അവധി. അതാണ് മലയാളം മീഡിയത്തിലേക്ക് മാറാൻ കാരണം. മറ്റൊരു പ്രധാന കാര്യം എന്താണെന്ന് വച്ചാൽ അന്ന് ഇംഗ്ലീഷ് മീഡിയത്തിനൊക്കെ വലിയ ഡിമാൻഡ് ഉള്ള കാലമായിരുന്നു. ആ സമയത്താണ് ഞാൻ മലയാളത്തിലേക്ക് മാറാൻ നിന്നത്. അച്ഛനും അമ്മയും ഒക്കെ സമ്മതിച്ചു എന്നുള്ളതാണ് കാര്യം. അന്ന് അങ്ങനെ ഇംഗ്ലീഷ് മീഡിയത്തിൽ ഒക്കെ പഠിച്ചിരുന്നെങ്കിൽ വലിയ ശാസ്ത്രജ്ഞനോ ഒക്കെ ആയി മാറുമായിരുന്നു എന്ന്…
Read Moreസംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും തിങ്കളാഴ്ചയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ഈ…
Read Moreപാക്കിസ്ഥാനെതിരേ വീണ്ടും കടുപ്പിച്ച് ഇന്ത്യ; ബഗ്ലിഹാർ അണക്കെട്ടിലൂടെയുള്ള ജലമൊഴുക്ക് കുറച്ചു
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് 10 ദിവസങ്ങൾക്ക് ശേഷം, പാക്കിസ്ഥാനെതിരേ കടുത്ത നടപടികളുമായി നയതന്ത്ര ആക്രമണം ശക്തമാക്കി ഇന്ത്യ. ബാഗ്ലിഹാർ അണക്കെട്ടിലൂടെയുള്ള ജലമൊഴുക്ക് തടയുക, ഉത്പന്നങ്ങളുടെ ഇറക്കുമതി നിർത്തുക, പാക് കപ്പലുകൾ ഡോക്ക് ചെയ്യുന്നത് നിരോധിക്കുക, എല്ലാ മെയിലുകളുടെയും പാഴ്സലുകളുടെയും കൈമാറ്റം താത്കാലികമായി നിർത്തിവയ്ക്കുക തുടങ്ങിയ നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്. “ഹ്രസ്വകാല ശിക്ഷാ നടപടി’ എന്ന നിലയിൽ പാക് പഞ്ചാബിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കുന്നതിനായി ബാഗ്ലിഹാർ അണക്കെട്ടിലെ സ്ലൂയിസ് സ്പിൽവേകളുടെ ഗേറ്റുകൾ താഴ്ത്തിയതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ “ദ് ഇന്ത്യൻ എക്സ്പ്രസി’നോട് പറഞ്ഞു. ചെനാബ് നദിക്ക് കുറുകെയുള്ള ബാഗ്ലിഹാർ അണക്കെട്ട്, ജലവൈദ്യുത ഉത്പാദനത്തിനായാണ് നിർമിക്കപ്പെട്ടത്. ചെനാബ് നദിയിലെ വെള്ളം പാക് പഞ്ചാബിലെ കൃഷിയിടങ്ങൾക്ക് ജലസേചനം നൽകുന്നതാണ്. ഹ്രസ്വ കാലത്തേക്കാണ് നടപടിയെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. നേരത്തെ സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനം ഇന്ത്യ നേരത്തെ എടുത്തിരുന്നു. അതേസമയം,…
Read More‘ഇനി അവൻ ഇവിടെ പാടുമ്പോൾ പാലക്കാട്ടെ ഒരു സ്പീക്കറും തികയാതെ പുറത്തുനിന്ന് എടുക്കേണ്ടി വരട്ടെ’; വേടൻ ഷോ റദ്ദാക്കപ്പെട്ട വേദിയിൽ ഷറഫുദ്ദീൻ
പാലക്കാട്: റാപ്പർ വേടന് പിന്തുണയുമായി സിനിമാതാരം ഷറഫുദ്ദീൻ. എലപ്പുള്ളി ഫെസ്റ്റിൽ പങ്കെടുത്തപ്പോഴാണ് വേടനെ കുറിച്ച് താരം സംസാരിച്ചത്. ‘വേടൻ വരാനിരുന്ന വേദിയാണ് ഇതെന്ന് എനിക്കറിയാം. ഇനിയൊരിക്കൽ അവൻ ഇവിടെ വന്ന് പാടുമ്പോൾ പാലക്കാട് ജില്ലയിലെ ഒരു സ്പീക്കറും തികയാതെ വരട്ടെ. പുറത്തുനിന്ന് എടുക്കേണ്ടി വരട്ടെ. അത്ര ഗംഭീരമായി അങ്ങനെയൊരു പരിപാടി എനിക്കിവിടെ ഇടയിലിരുന്ന് കാണാൻ ഭാഗ്യമുണ്ടാവട്ടെ’ എന്ന് ഷറഫുദ്ദീൻ പറഞ്ഞു. അതേസമയം, അറസ്റ്റിന് പിന്നാലെ എലപ്പുള്ളി ഫെസ്റ്റിൽ നിന്നും വേടന്റെ ഷോ താൽക്കാലികമായി സംഘാടക സമിതി വേണ്ടെന്ന് വച്ചിരുന്നു. പകരം സിനിമാ താരങ്ങളെ പങ്കെടുപ്പിച്ച് പരിപാടി നടത്തുകയും ചെയ്തു.
Read More