ഇടുക്കി: കഞ്ചാവ് പുലിപ്പല്ല് കേസുകളില് പ്രതിയായതിന് പിന്നാലെ സര്ക്കാര് പരിപാടികളില് നിന്നും ഒഴിവാക്കിയ റാപ്പര് വേടന് ഇടുക്കിയില് വീണ്ടും വേദി. സര്ക്കാറിന്റെ നാലാം വാര്ഷിക ആഘോഷത്തോടനുബന്ധിച്ച് ഇടുക്കി ചെറുതോണിയില് നടക്കുന്ന എന്റെ കേരളം പ്രദര്ശന വിപണനമേളയിലാണ് വേടന്റെ പരിപാടി നടക്കുന്നത്.
കഞ്ചാവ് കേസിൽ വേടനെ ജാമ്യത്തില് വിട്ടെങ്കിലും പുലിപ്പല്ല് കൈവശം വച്ചതിനു അദ്ദേഹത്തെ വനംവകുപ്പിന് കൈമാറുകയായിരുന്നു. പിന്നീട് ആ കേസിലും വേടന് ജാമ്യം ലഭിച്ചു. ഇതിനു പിന്നാലെയാണ് സർക്കാർ നേരത്തേ റദ്ദാക്കിയ പരിപാടി മേയ് അഞ്ചിന് നടത്താൻ തീരുമാനിച്ചതും വേടനെ ക്ഷണിച്ചതും.
പ്രദർശനവിപണനമേള തിങ്കളാഴ്ചയാണ് സമാപിക്കുന്നത്. വാഴത്തോപ്പ് സർക്കാർ സ്കൂളിൽ നടക്കുന്ന വിപണനമേളയുടെ സമാപനത്തോടനുബന്ധിച്ച് വേടന്റെ ഷോ നടത്താനാണ് തീരുമാനം. തിങ്കളാഴ്ച രാത്രി ഏഴിനാണ് പരിപാടി നടക്കുക.