ഗുരു എന്നാൽ മാതാപിതാക്കൾക്കും ദൈവത്തിനും തുല്യമാണെന്നാണ് കുഞ്ഞ് ക്ലാസിൽ മുതൽ നമ്മളെ പഠിപ്പിക്കുന്നത്. ഗുരു നിന്ദ ചെയ്യുന്നത് പോലും പാപമാണെന്നാണ് പറയുന്നത്.
എന്നാൽ ഗുരു തന്നെ തെറ്റുകൾ ആവർത്തിച്ചാലോ? എന്താകും അവസ്ഥ? അത്തരത്തിൽ ഒരു സംഭവമാണ് ബ്രാഡെന്റണിലെ ബിഡി ഗുല്ലറ്റ് എലിമെന്ററിയിൽ നടന്നത്.
അവിടുത്തെ അധ്യാപകനായ ജാരറ്റ് താൻ പഠിപ്പിക്കുന്ന 11 വയസുള്ള കുട്ടിക്ക് നൽകിയ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കുട്ടിയോട് തനിക്ക് സ്നേഹമാണെന്നും അത് രഹസ്യമായി സൂക്ഷിക്കണമെന്നുമാണ് കത്തിലൂടെ അധ്യാപകൻ ആവശ്യപ്പെട്ടത്.
‘ഞാൻ നിന്നെ ശരിക്കും സ്നേഹിക്കുന്നു, അതൊരിക്കലും മാറില്ല, നിന്റെ അധ്യാപകനായിരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു’ എന്നാണ് ജാരറ്റ് കുറിച്ചത്. എന്നാൽ ഈ കത്ത് കുട്ടിയുടെ അമ്മ കൈയോടെ പിടികൂടുകയും വലിയ പ്രശ്നമാക്കുകയും ചെയ്തു.
രക്ഷിതാവിന്റെ പരാതിയിൽ സ്കൂൾ അതികൃധർ അദ്ദേഹത്തിനെതിരേ മടപടി എടുക്കുകയും ചെയ്തു. കഴിഞ്ഞ മാസം 23ന് ജാരറ്റ് ജോലി രാജിവച്ചു.