ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ ഭാഗത്ത് യാതൊരു നാശനഷ്ടവുമുണ്ടായില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയെ ആക്രമിക്കാനായി പാക്കിസ്ഥാൻ തുര്‍ക്കി നിര്‍മിത ഡ്രോണുകള്‍ ഉപയോഗിച്ചുവെന്നും ഭട്ടിന്‍ഡയില്‍ നിന്ന് ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. സംഘര്‍ഷം സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യയുടെ വിശദീകരണം. ഇന്ത്യയിലെ 26 കേന്ദ്രങ്ങളാണ് പാക്കിസ്ഥാൻ ലക്ഷ്യമിട്ടത്. ആക്രമിക്കാന്‍ ഉപയോഗിച്ചത് 500 ഡ്രോണുകളാണെന്നും അതില്‍ 400 എണ്ണവും ഇന്ത്യ വെടിവെച്ചിട്ടു. സിവിലിയൻ വിമാനങ്ങൾ മറയാക്കിയാണ് പാക്കിസ്ഥാൻ ഡ്രോണുകൾ ഇന്ത്യയിലേക്കു പറത്തിയതെന്ന് സൈന്യം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Read MoreDay: May 9, 2025
കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്ക്
തൃശൂർ: കാലടി പ്ലാന്റേഷൻ കല്ലാല എസ്റ്റേറ്റ് 14-ാം ബ്ലോക്കിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്ക്. ചുള്ളി എരപ്പ് ചീനംചിറ സ്വദേശികളായ കേക്കാടത്ത് വീട്ടിൽ കെ.എ. കുഞ്ഞുമോൻ, ഭാര്യ സുമ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു സംഭവം. ഭാര്യ സുമയെ എസ്റ്റേറ്റിൽ ജോലിക്ക് കൊണ്ടു പോകുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കൂട്ടമായി എത്തിയ കാട്ടുപന്നികൾ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ് കുഞ്ഞുമോനും ഭാര്യ സുമയ്ക്കും ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. കുഞ്ഞുമോന് തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കുണ്ട്. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോനെ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനാക്കി. ഈ മേഖലയിൽ കാട്ടാനകളുടെയും വന്യമൃഗങ്ങളുടെയും ആക്രമണം പതിവാണെന്നും ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Read Moreഇന്ത്യ-പാക് സംഘർഷം; ഐപിഎൽ മത്സരങ്ങൾ റദ്ദാക്കി
ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാന് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കി. കേന്ദ്രത്തിന്റേതാണ് തീരുമാനം. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. ഐപിഎല്ലില്‍ വ്യാഴാഴ്ച ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ നടന്ന പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപ്റ്റല്‍സ് മത്സരം അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചിരുന്നു. ഡൽഹിക്കെതിരെ പഞ്ചാബ് ബാറ്റിംഗ് തുടരവെയാണ് മാച്ച് ഒഫീഷ്യൽസിന് അതിർത്തി ജില്ലകളിലെ പാക് ആക്രമണത്തിന്റെ അറിയിപ്പ് ലഭിച്ചത്. പിന്നാലെ ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റുകൾ ഓഫായി. ഉടൻ മത്സരവും നിർത്തിവച്ചു. ഈ സമയം മത്സരം കാണാനായി പതിനായിരക്കണക്കിന് ക്രിക്കറ്റ് ആരാധകർ സ്റ്റേഡിയത്തിലുണ്ടായിരുന്നു. എന്നാല്‍ കാണികൾ ഉടൻ സ്റ്റേഡിയം വിടണമെന്ന് പിന്നാലെ ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് കാര്യങ്ങളുടെ ഗൗരവം എല്ലാവര്ക്കും ബോധ്യപ്പെട്ടത്. ഇതിന് പിന്നാലെ ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ തന്നെ നേരിട്ട് ഗ്രൗണ്ടിലിറങ്ങി ആരാധകരെ സാഹചര്യം ബോധ്യപ്പെടുത്തി.
Read Moreരാഷ്ട്രീയപ്രതിസന്ധിയിൽ പാക്കിസ്ഥാൻ
ന്യൂഡൽഹി: പഹൽഗ്രാം ഭീകരാക്രമണത്തിൽ ഇന്ത്യയുടെ തിരിച്ചടി തുടങ്ങിയതിനു പിന്നാലെ കനത്ത രാഷ്ട്രീയപ്രതിസന്ധിയിൽ അകപ്പെട്ട് പാക്കിസ്ഥാൻ. രാജ്യത്തെ അസ്ഥിര രാഷ്ട്രീയ കാലാവസ്ഥ മുതലെടുത്ത് ബലൂചിസ്ഥാൻ വിഘടനവാദികളായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎസ്) ആക്രമണം കടുപ്പിച്ചു. ക്വറ്റ നഗരം പിടിച്ചെടുത്തതായി ബിഎൽഎസ് അവകാശപ്പെട്ടു. തൊട്ടുപിന്നാലെ തെഹ്രികെ ഇൻസാഫ് പാർട്ടി നേതാവും പാകിസ്ഥാന്റെ മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് അനുയായികൾ തെരുവിലിറങ്ങി. ഇമ്രാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭം നടക്കുന്നതായാണ് റിപ്പോർട്ട്. രാജ്യത്തിനകത്ത് സായുധസംഘങ്ങൾ ശക്തി പ്രാപിക്കുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ബിഎൽഎസ് നടത്തിയ ആക്രമണങ്ങളിൽ 14 സൈനികരാണു മരിച്ചത്. ബോളൻ, കെച്ച് മേഖലകളിൽ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തു. സ്പെഷൽ ഓപറേഷൻസ് കമാൻഡർ താരിഖ് ഇമ്രാൻ, സുബേദാർ ഉമർ ഫാറൂഖ് എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ബലൂചിസ്ഥാനിലെ മാത്രമല്ല, അഫ്ഗാൻ അതിർത്തിയിലെ…
Read Moreപത്തനംതിട്ടയ്ക്ക് അഭിമാനമായി അടൂർ പ്രകാശിന്റെ കൺവീനർസ്ഥാനം
പത്തനംതിട്ട: അടൂർ പ്രകാശ് എംപിക്കു ലഭിച്ച യുഡിഎഫ് കൺവീനർ സ്ഥാനം പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനമായി. ജില്ലയിൽ നിന്നൊരാൾ യുഡിഎഫ് സംസ്ഥാന നേതൃരംഗത്ത് എത്തപ്പെടുന്നത് ഇതാദ്യമായാണ്. ആന്റോ ആന്റണി എംപിക്ക് കെപിസിസി അധ്യക്ഷ സ്ഥാനം അവസാന നിമിഷം ലഭ്യമാകാതെ പോയെങ്കിലും അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ സ്ഥാനത്തെത്തിയത് പത്തനംതിട്ടയ്ക്ക് നേട്ടമായി. വിദ്യാർഥി, യുവജന രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അടൂർ പ്രകാശ് യൂത്ത് കോൺഗ്രസിന്റെ പത്തനംതിട്ട ജില്ലയുടെ പ്രഥമ അധ്യക്ഷനാണ്. അടൂർ ബാറിൽ അഭിഭാഷകനായിരുന്ന പ്രകാശ് കോന്നി നിയമസഭ മണ്ഡലത്തിൽ 1996ൽ സീറ്റ് ലഭിച്ചതോടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ സംഘടനാ രംഗത്തും ഭരണമേഖലയിലും പടവുകൾ ചവിട്ടിക്കയറി. നിലവിൽ ആറ്റിങ്ങൽ എംപി കൂടിയായ അദ്ദേഹം 1996 മുതൽ 2019 വരെ കോന്നി എംഎൽഎ ആയിരുന്നു.ഇക്കാലയളവിൽ ഉമ്മൻ ചാണ്ടിയുടെ രണ്ട് മന്ത്രിസഭകളിലായി ഭക്ഷ്യ, സിവിൽ സപ്ലൈസ്, ആരോഗ്യം, റവന്യൂ വകുപ്പുകളുടെ മന്ത്രിയായി. പത്തനംതിട്ട ഡിസിസി വൈസ്…
Read Moreആലപ്പുഴ വഴിയുള്ള വന്ദേഭാരത് 16 കോച്ചുകളുമായി 22 മുതൽ ഓടിത്തുടങ്ങും
കൊല്ലം: ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം -മംഗളുരു വന്ദേഭാരത് എക്സ്പ്രസ് (20631/20632) 16 കോച്ചുകളുമായി 22 മുതൽ സർവീസ് ആരംഭിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. നിലവിൽ എട്ട് കോച്ചുകളുമായി ഓടിയിരുന്ന വണ്ടിയിൽ ഒരു എക്സിക്യൂട്ടീവ് ക്ലാസ് കോച്ചും ഏഴ് ചെയർ കാർ കോച്ചുകളുമാണ് പുതുതായി ഉൾപ്പെടുത്തുന്നത്. ചെയർകാർ – 14, എക്സിക്യൂട്ടീവ് ക്ലാസ് – രണ്ട് എന്നിങ്ങനെയായിരിക്കും 22 മുതലുള്ള കോച്ച് കോമ്പോസിഷൻ.
Read Moreപാർക്കിൻസൺസ് രോഗം- നേരത്തേ ചികിത്സ തുടങ്ങാം
പ്രധാനമായും ലക്ഷണങ്ങള്‍ അപഗ്രഥിച്ചും ന്യൂറോളജിസ്റ്റിന്റെ സഹായത്തോടെ ക്ലിനിക്കല്‍ പരിശോധനകള്‍ നടത്തിയുമാണ് പാര്ക്കിന്സണ് രോഗം സ്ഥിരീകരിക്കുന്നത്. കാലുകളുടെ ചലനത്തെ മാത്രമാണ് കൂടുതലായി ബാധിക്കുന്നതെങ്കില്‍ അത് ചിലപ്പോള്‍ തലച്ചോറിലെ ചെറു രക്തധമനികളുടെ അടവ് മൂലമോ (വാസ്കുലാർ പാര്‍ക്കിന്‍സോണിസം) അല്ലെങ്കില്‍ തലച്ചോറിനുള്ളിലെ ഫ്ളൂയിഡിന്റെ അളവു കൂടുന്നതു മൂലമോ (normal pressure hydrocephalus) ആകാം. ഇതിനായി തലച്ചോറിന്റെ സ്കാനിംഗ് ആവശ്യമായി വരാം. അതുപോലെ, പ്രവര്‍ത്തികളില്‍ മന്ദത ഉണ്ടാകുന്ന മറ്റു രോഗങ്ങള്‍ ഉണ്ടോ എന്ന് അറിയാന്‍ ചില രക്തപരിശോധനകളും നടത്തേണ്ടിവരും. ചികിത്സാരീതികള്‍ പാര്ക്കിന്സണ് രോഗം പൂര്‍ണമായും ഭേദമാക്കാനാവില്ല. എന്നാല്‍ നേരത്തേതന്നെ മരുന്നുകള്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ അസുഖത്തിന്റെ തീവ്രത കൂടുന്നത് വലിയൊരളവുവരെ നമുക്ക് നിയന്ത്രിക്കാനനാവും.അതോടൊപ്പം രോഗിക്ക് പരസഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ നോക്കാനും സാധിക്കും. കൃത്യമായ ചികിത്സയില്ലെങ്കില്‍ 7-10 വര്‍ഷം രോഗി കിടപ്പിലാകുകയും മരണത്തിലേക്ക് എത്തിപ്പെടുകയും ചെയ്യും. എന്നാല്‍ നല്ല ചികിത്സ ലഭിക്കുകയാണെങ്കില്‍ 25-30 വര്‍ഷം വരെ…
Read Moreഫണ്ട് വിദ്യാവാഹിനി പദ്ധതിക്ക് വകമാറ്റിയെന്ന് ആക്ഷേപം: സാമൂഹിക പഠനമുറിയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഘുഭക്ഷണമില്ല
കൊച്ചി: സംസ്ഥാനത്തെ പട്ടിക വര്‍ഗക്കാരായ വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഉന്നതികളില്‍ ആരംഭിച്ച സാമൂഹിക പഠനമുറിയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഘുഭക്ഷണത്തിനുള്ള ഫണ്ട് ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ചെറുകടി വാങ്ങുന്നതിനുള്ള ഫണ്ട് വിദ്യാവാഹിനി പദ്ധതിയിലേക്ക് വകമാറ്റിയതുമൂലം പല ജില്ലകളിലേയും ഫെസിലിറ്റേറ്റര്‍മാര്‍ പണം കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. അഞ്ചു മാസമായി കണ്ണൂര്‍ ജില്ലയിലും ആറു മാസമായി ഇടുക്കിയിലും ഫണ്ട് ലഭിച്ചിട്ടില്ല. മതിയായ യാത്ര സൗകര്യങ്ങളില്ലാത്തതിനാല്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലെത്താന്‍ സാധിക്കാത്തതും കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനുമായി വിദ്യാര്‍ഥികളെ ഉന്നതികളില്‍നിന്നും സ്കൂളുകളില്‍ എത്തിക്കാന്‍ പട്ടികവര്‍ഗ വകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് വിദ്യാവാഹിനി. ഉന്നതികളില്‍നിന്ന് ഒന്നര കിലോമീറ്റര്‍ പരിധിയിലുള്ള വിദ്യാലയങ്ങളിലേക്കാണ് പട്ടിക വിഭാഗത്തില്‍പെട്ടവരുടെ വാഹനങ്ങള്‍ ഉപയോഗിച്ചു വിദ്യാര്‍ഥികളെ എത്തിക്കുന്നത്. സാമൂഹിക പഠനമുറിയിലേക്ക് ലഭിക്കേണ്ട ഫണ്ട് ഇതിലേക്ക് വകമാറ്റിയിരിക്കുകയാണെന്നാണ് ഫെസിലിറ്റേറ്റര്‍മാര്‍ പറയുന്നത്. സാമൂഹിക പഠനമുറിയിലെ ഒരു വിദ്യാര്‍ഥിക്ക് വൈകുന്നേരങ്ങളില്‍ ചായയ്ക്കും ചെറുകടിക്കുമായി 20 രൂപ എന്ന നിരക്കിലാണ് ഫണ്ട്…
Read Moreപാക്കിസ്ഥാന് സാമ്പത്തിക പ്രഹരമേൽപ്പിക്കാൻ ഇന്ത്യ; വായ്പ നല്‍കുന്നത് ഐഎംഎഫിൽ എതിർക്കും
ന്യൂഡല്‍ഹി: പാക്കിസ്ഥാന് സാമ്പത്തികമായും പ്രഹരമേൽപ്പിക്കാനൊരുങ്ങി ഇന്ത്യ. ഐഎംഎഫിൽനിന്ന് അടക്കം പാക്കിസ്ഥാന് ലഭിക്കുന്ന സഹായങ്ങൾ തടയാനാണ് ശ്രമം. പാക്കിസ്ഥാന് ഏകദേശം 10,000 കോടി രൂപയിലധികം വായ്പ നല്‍കുന്നത് അവലോകനം ചെയ്യാന്‍ ഇന്ന് ഐഎംഎഫ് ബോര്‍ഡ് യോഗം ചേരും. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. യോഗത്തിൽ ഇന്ത്യ ഇക്കാര്യത്തിൽ എതിർപ്പ് അറിയിക്കും. പാക്കിസ്ഥാന് ലഭിക്കുന്ന വായ്പാതുക പോകുന്നത് ഭീകരസംഘടനകളിലേക്കാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടും. ഇതിന് പുറമെ പാക്കിസ്ഥാനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ ഗ്രേ ലിസ്റ്റില്‍ കൊണ്ടുവരാനും ഇന്ത്യ നീക്കം തുടങ്ങി. ആഗോളതലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സംഘടനയാണ് എഫ്എടിഎഫ്. ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ പാക്കിസ്ഥാനിലേക്കുളള വിദേശ നിക്ഷേപങ്ങളിലും മൂലധന വരവിലും കടുത്ത നിയന്ത്രണം വരും.
Read More‘Send them pakking’: ഇന്ത്യ – പാക് സംഘര്‍ഷത്തിൽ കൈയടി നേടി അമുൽ പരസ്യം
സമകാലിക പ്രസക്തമായ കാര്യങ്ങൾ ഉൾപ്പെടുത്തി പരസ്യം ചെയ്യുന്നതിൽ അമുലിന്റെ ഖ്യാതി പ്രശസ്തമാണ്. പഹല്‍ഗാമില്‍ പാക് തീവ്രവാദികൾ നടത്തിയ ആക്രമണവും അതിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷന് സിന്ദൂര്‍ നടപടിയുമെല്ലാം ജാഗരൂകരായാണ് ലോകം നോക്കിക്കാണുന്നത്. ഈ സാഹചര്യത്തിൽ അമുല്‍ കമ്പനിയുടെ പരസ്യമാണ് സമൂഹ മാധ്യമങ്ങളില്‍ കൈയടി നേടുന്നത്. അമുല്‍ ടോപ്പിക്കല്‍: ഇന്ത്യപാകിസ്ഥാന് സംഘര്‍ഷം, എന്ന തലക്കെട്ടോടെയാണ് പരസ്യം എക്സിൽ പങ്കുവച്ചത്. ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ച് ലോകത്തെ അറിയിച്ച രണ്ട് വനിതാ ഓഫീസര്‍മാരായ കേണല്‍ സോഫിയ ഖുറൈഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നിവരോടൊപ്പം പ്രശസ്തയായ അമുല്‍ പെണ്‍കുട്ടിയും ഉൾപ്പെട്ടതാണ് ഡൂഡിൽ. ‘Send them pakking’. ‘അമുൽ, അഭിമാനിയായ ഇന്ത്യന്‍’ എന്നീ വാക്കുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. (packing) എന്ന വാക്കിന് പകരം ‘pakking’ എന്ന വാക്ക് ഉപയോഗിച്ചത് എന്ന കാര്യമാണ് ഇതിൽ ശ്രദ്ധേയമായത്. ഒരു അക്ഷരം മാറ്റുമ്പോഴേക്കും അതില്‍…
Read More