പഴയങ്ങാടി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19 കാരൻ അറസ്റ്റിൽ. വെങ്ങര സ്വദേശി വി.വി. റിസ്വാനെയാണ് പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ 16 കാരിയെയാണ് പീഡിപ്പിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകൂട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ട് വരികയും പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയെ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പെൺകുട്ടി രണ്ടുമാസം ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പറഞ്ഞത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Read MoreDay: May 10, 2025
പാക് സൈനിക താവളങ്ങളിൽ ഇന്ത്യൻ ആക്രമണം; ആക്രമണം തുടരുമെന്ന് പാക്കിസ്ഥാൻ; പാക് വ്യോമപാത പൂർണമായി അടച്ചു
ന്യൂഡൽഹി: അതിർത്തി സംസ്ഥാനങ്ങളിലെ നഗരങ്ങളെയും വിമാനത്താളങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യ. ലാഹോറിലും കറാച്ചിയിലും പെഷാവാറിലുമാണ് ഇന്ത്യ ആക്രമണം നടത്തിയത്. പാക് സൈനിക താവളങ്ങളിലും ഇന്ത്യ ശക്തമായ ആക്രമണം നടത്തി. നൂർ ഖാൻ, മുരിദ്, റഫീഖി വ്യോമത്താവളങ്ങൾ ആക്രമിക്കപ്പെട്ടെന്ന് പാക് സൈന്യം സ്ഥിരീകരിച്ചു.അതിനിടെ, ജമ്മുവിൽ ഒരു പാക് പോർ വിമാനം ഇന്ത്യ തകർത്തതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ജമ്മുവിൽ കനത്ത വെടിയൊച്ചയാണു കേൾക്കുന്നത്. സിർസയിൽ പാകിസ്ഥാന്റെ ലോംഗ് റേഞ്ച് മിസൈൽ ഇന്ത്യ പ്രതിരോധിച്ച് തകർത്തുവെന്നും റിപ്പോർട്ടുണ്ട്. അതേസമയം, ശക്തമായ ആക്രമണം തുടരുമെന്ന് പാക്കിസ്ഥാൻ പ്രതികരിച്ചു. പാക് വ്യോമപാത പൂർണമായി അടച്ചുന്യൂഡൽഹി: പാക്കിസ്ഥാൻ വ്യോമപാത പൂർണമായി അടച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ നീക്കം. ഒരു തരത്തിലുള്ള വ്യോമഗതാഗതവും പാടില്ലെന്നാണ് നിർദേശം. നോട്ടീസ് ടു എയർമെൻ പുറത്തിറക്കി. അടിയന്തര…
Read Moreഇന്ത്യക്കെതിരേ പാക്കിസ്ഥാന്റെ ആണവായുധ ഭീഷണി; തിരിച്ചടിക്കുമെന്ന് ഇന്ത്യ; സംഘർഷത്തിൽ നിന്ന് പിന്തിരിയണമെന്ന് ജി7 രാജ്യങ്ങൾ
ന്യൂഡൽഹി: ഇന്ത്യക്കെതിരേ ആണവായുധ ഭീഷണി മുഴക്കിയ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ വാർത്താസമ്മേളനം. വിദേശകാര്യസെക്രട്ടറി വിക്രം മിസ്രി, മുതിർന്ന സൈനിക ഉദ്യോഗസ്ഥ സോഫിയ ഖുറേഷി, എയർഫോഴ്സ് ഉദ്യോഗസ്ഥ വ്യോമിക സിംഗ് എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നത്. 10.45ഓടെയാണ് വാർത്താസമ്മേളനം ആരംഭിച്ചത്. പാക്കിസ്ഥാൻ ഇന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളെക്കുറിച്ച് വാർത്താസമ്മേളനത്തിൽ വിവരിച്ചു. വാർത്താസമ്മേളനത്തിനു മുന്‍പ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവില സാഹചര്യങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. പുലർച്ചെ 5: 45ന് ആയിരുന്നു വാർത്താ സമ്മേളനം നടത്താനിരുന്നത്. പിന്നീട് വാർത്താ സമ്മേളനത്തിന്റെ സമയം മാറ്റുകയായിരുന്നു. ഇന്ത്യക്കെതിരേ ആണവായുധ ഭീഷണി മുഴക്കി പാകിസ്ഥാൻന്യൂഡൽഹി: ഇന്ത്യക്കെതിരേ ആണവായുധ ഭീഷണി മുഴക്കി പാകിസ്ഥാൻ. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണുവായുധ അധികാര സമിതിയുടെ യോഗം വിളിച്ചു. ആണവായുധവിഷയങ്ങളിൽ തീരുമാനമെടുക്കാനാണ് യോഗം. ദിവസങ്ങളായി…
Read Moreജമ്മുവിലും അമൃത്സറിലും പുലർച്ചെയും ഡ്രോൺ ആക്രമണം; ജമ്മു കാഷ്മീരിൽ മുതിർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ 5 പേർ മരിച്ചു
ശ്രീനഗർ: ജമ്മുവിൽ വീണ്ടും ഡ്രോൺ ആക്രമണവുമായി പാക്കിസ്ഥാൻ. രാത്രിയുണ്ടായ തുടർച്ചയായ ആക്രമണത്തിനു പിന്നാലെയാണ് പുലർച്ചെയും പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തി. ജമ്മു കാഷ്മീരിലും അമൃത്സറിലുമാണ് ആക്രമണം. ജനവാസമേഖലകൾ കേന്ദ്രീകരിച്ചാണ് പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. ജമ്മു കാഷ്മീരിൽ പാക് ഷെല്ലാക്രമണത്തില്‍ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥന് ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. ജമ്മു കാഷ്മീർ അഡ്മിനിസ്ട്രേഷന് സര്‍വീസസിലെ ഉദ്യോഗസ്ഥനായ രാജ്കുമാര് ഥാപ്പയാണ് രജൗരിയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജമ്മു അഡീഷണല്‍ ജില്ലാ വികസന കമ്മീഷണറാണ് കൊല്ലപ്പെട്ട ഥാപ്പ. ഷെല്ലാക്രമണത്തില്‍ അദ്ദേഹത്തിന്റെ വീടുള്‍പ്പെടെ തകര്‍ന്നു. കാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇക്കാര്യം സ്ഥിരീകരിച്ചു. പാക് ആക്രമണത്തിൽ തകർന്ന വീടുകളിൽ രാവിലെ ഒമർ അബ്ദുള്ള സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. അമൃത്സറിനെ ലക്ഷ്യമിട്ട് ഒന്നിലധികം പാക് ഡ്രോണുകൾ എത്തിയെന്നും അതെല്ലാം നശിപ്പിച്ചെന്നും സൈന്യം അറിയിച്ചു. ഇന്നു പുലർച്ചെ അഞ്ചു മണിയോടെ, അമൃത്സറിലെ ഖാസ കാന്റിൽ…
Read Moreവീട്ടിൽ അതിക്രമിച്ചു കയറി യുവതിക്ക് നേരെ അതിക്രം; കൊലപാതകക്കേസിലെ പ്രതിയായ മാന്നാർ മാർട്ടിൻ പോലീസ് പിടിയിൽ
തിരുവല്ല: യുവതിയെ അപമാനിച്ച കേസില്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍പെട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്ര മാന്നാര്‍ കോട്ടയ്ക്കമാലി കോളനിയില്‍ വാലുപറമ്പില്‍ താഴ്ചയില്‍ വീട്ടില്‍ മാര്‍ട്ടിനാണ് (51) പുളിക്കീഴ് പോലീസിന്റെ പിടിയിലായത്. കടപ്ര മാന്നാര്‍ പരുമല സ്വദേശിനിയായ 29 കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി അപമാനിക്കുകയായിരുന്നു. കൊലപാതകം, വധശ്രമം, ദേഹോപദ്രവം ഏല്പിക്കല് തുടങ്ങി പുളിക്കീഴ് പോലീസ് രജിസ്റ്റര്‍ ചെയ്ത നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് മാര്ട്ടിന്. മജീദ് എന്നു വിളിക്കുന്ന മുഹമ്മദ് റാവുത്തര്‍ (60 )എന്നയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് 2023 ല്‍ ഇയാള്‍ക്കെതിരേ കേസ് എടുത്തിരുന്നു. പുളിക്കീഴ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റില്പെട്ടയാളാണ് പ്രതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലാക്കി. പോലീസ് ഇന്‍സ്പെക്ടര്‍ കെ. അജിത് കുമാര്‍, എസ്ഐമാരായ കെ. സുരേന്ദ്രന്, എസ്. സതീഷ് കുമാര്‍, സിപിഒമാരായ ശ്രീജ ഗോപിനാഥ്, സുദീപ്,…
Read Moreട്രെയിൻ യാത്രയ്ക്കിടെ യുവാവിനെ കാണാതായി; ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിനീതിനെ കാണാതാവുന്നത്; തിരിച്ചുവരവിനായി കാത്ത് സുഹൃത്തുക്കൾ
റാന്നി: ട്രെയിനിൽ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ വെച്ചൂച്ചിറ സ്വദേശിയെ കാണാതായി.വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥന്റെ മകന് വിനീതിനെയാണ് (32) കഴിഞ്ഞ ഏഴിന് പുലർച്ചെ 3.30നുശേഷം കോഴിക്കോടിനും കുറ്റിപ്പുറത്തിനും മധ്യേ ട്രെയിനിൽ നിന്നു കാണാതായത്. മംഗലാപുരത്ത് അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി കഴിഞ്ഞു വിനീത് ഉൾപ്പടെ അഞ്ച് പേർ നാട്ടിലേക്കു ട്രെയിനിൽ വരുമ്പോഴാണ് സംഭവം. ട്രെയിന്‍ കോഴിക്കോട് സ്റ്റേഷന് വിട്ടതിനു പിന്നാലെ ശുചിമുറിയില്‍ പോകുന്നതിനായി വിനീത് പോയതാണെന്നും പിന്നെ തിരികെ വന്നില്ലന്നുമാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പോലീസിനെ അറിയിച്ചത്. അഞ്ച് മിനിറ്റ് കഴിഞ്ഞ് സുഹൃത്തുക്കൾ വിനീതിനെ തിരക്കി ചെന്നെങ്കിലും കണ്ടെത്താനായില്ല.ഒരാൾ വാതിലിലൂടെ പുറത്തേക്കു വീണതായി യാത്രക്കാരിൽ ഒരാൾ സംശയം പ്രകടിപ്പിച്ചതിനേ തുടര്‍ന്ന് സുഹൃത്തുക്കള്‍ കുറ്റിപ്പുറം സ്റ്റേഷനില്‍ ഇറങ്ങി പരിശോധന നടത്തി. നാട്ടുകാരുടെ സംഘവും പരിശോധന നടത്തിയെങ്കിലും വിനീതിനെ കണ്ടെത്താനായില്ല. വീണതായി സംശയം തോന്നിയ സ്ഥലത്ത് 300 മീറ്ററിനു മധ്യേ നദിയിൽ രണ്ട്…
Read Moreവെറുതേ അങ്ങ് കൊണ്ടുപോകണ്ട… അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തികള്‍ക്ക് കാരണം വ്യക്തമാക്കി നോട്ടീസ് നല്‍കണം; സർക്കുലർ പുറത്തിറക്കി ഡിജിപി
തിരുവനന്തപുരം: കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് അറസ്റ്റിലാകുന്ന വ്യക്തികള്‍ക്ക് അറസ്റ്റിന്റെ കാരണവും എന്തടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നും വ്യക്തമാക്കിക്കൊണ്ടുള്ള നോട്ടീസ് നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കി. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പോലീസ് ആസ്ഥാനത്തുനിന്നും പുറപ്പെടുവിച്ചിരുന്നു. 2023 ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷന്‍ 47ന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. സെക്ഷന്‍ 47 പ്രകാരം ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന് വാറണ്ടില്ലാതെയാണ് ഒരാളെ അറസ്റ്റ് ചെയ്യുന്നതെങ്കില്‍ അറസ്റ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തി ചെയ്ത കുറ്റകൃത്യത്തെപ്പറ്റിയുള്ള പൂര്‍ണവിവരവും എന്തടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യപ്പടുന്നതെന്നും ജാമ്യക്കാരെ ഹാജരാക്കുന്നപക്ഷം ജാമ്യം ലഭിക്കുന്നതാണെന്നും ആ വ്യക്തിയെ രേഖാമൂലം അറിയിക്കണം. ഇത്തരത്തില്‍ രേഖാമൂലം അറിയിപ്പ് നല്കുന്നതിനെപ്പറ്റി ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയിലെ സെക്ഷന്‍ 35(1)(b)(ii)യില്‍ പ്രതിപാദിക്കുന്നുണ്ട്. അറസ്റ്റിലാകുന്ന വ്യക്തികള്‍ക്ക് നല്‍കേണ്ട നോട്ടീസിന്റെ നിശ്ചിത മാതൃകയും സർക്കുലറിനൊപ്പം…
Read Moreഇന്ത്യയുടെ എതിർപ്പ് മറികടന്ന് പാക്കിസ്ഥാന് ഐഎംഎഫ് സഹായം; 8500 കോടി അനുവദിച്ചു
ന്യൂഡൽഹി: പാക്കിസ്ഥാന് സഹായം അനുവദിച്ച് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്). 8500 കോടിയുടെ സഹായമാണ് പാക്കിസ്ഥാന് അനുവദിച്ചത്. ഏഴ് ബില്യൺ ഡോളറിന്റെ വായ്പയിലെ രണ്ടാം ഗഡുവായാണ് പാക്കിസ്ഥാന് സഹായം അനുവദിച്ചത്. ഇന്ത്യയുടെ എതിർപ്പ് മറികടന്നാണ് നീക്കം. അതേസമയം സംഘർഷം രൂക്ഷമാകുന്നതിനിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ പാക്കിസ്ഥാൻ ഡ്രോണുകളയച്ചു. വെള്ളിയാഴ്ച ഇന്ത്യയിലെ 26 നഗരങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണ ശ്രമമുണ്ടായി. ജമ്മു കാഷ്മീരിലെ ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെയുള്ള സ്ഥലങ്ങളിൽ ഡ്രോണുകളെത്തിയെന്ന് സേനാ വിഭാഗങ്ങൾ അറിയിച്ചു. ഇതിൽ പഞ്ചാബിലെ ഫിറോസ്പൂരിൽ മാത്രമാണ് പാക് ഡ്രോൺ ആക്രമണം ലക്ഷ്യം കണ്ടത്. ഒരു വീടിന് മേലെ പതിച്ച ഡ്രോൺ വലിയ തീപിടിത്തത്തിന് കാരണമായി. ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രാജസ്ഥാനിലെ ജയ്സാല്‍മെറില്‍ ഒമ്പത് ഡ്രോണുകളും ബാര്‍മറില്‍ ഒരു ഡ്രോണും ഇന്ത്യ…
Read Moreഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി യുവാവ് അറസ്റ്റിൽ; പത്തുദിവസത്തിനുള്ളിൽ റിജാസിനെതിരെ ഫയല്‍ ചെയ്യുന്ന രണ്ടാമത്തെ കേസ്
കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച സംഭവത്തിൽ മലയാളി യുവാവിനെ നാഗ്പുര്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്വതന്ത്ര മാധ്യമ പ്രവർത്തകനും ആക്ടിവിസ്റ്റുമായ റിജാസ് എം.ഷീബയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച നാഗ്പൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് റിജാസിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. സുഹൃത്ത് ബീഹാർ സ്വദേശി ഇഷയെ പിന്നീട് വിട്ടയച്ചു. ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ (ഡിഎസ്എ) പ്രവർത്തകനാണ് റിജാസ്. കൊച്ചിയിൽ നടത്തിയ കാഷ്മീരി ആകുന്നത് കുറ്റകരമല്ല എന്ന പരിപാടിയിൽ പങ്കെടുത്തതിന് റിജാസിന് എതിരെ ഏതാനും ദിവസം മുൻപ് കേസ് എടുത്തിരുന്നു. ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിന് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ആയുധമെടുത്തുപോരാടാന്‍ ആഹ്വാനം ചെയ്തതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ റിജാസിനെതിരെ ഫയല്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിതെന്നും പോലീസ് പറഞ്ഞു.
Read More