സാധാരണ നടിമാരെല്ലാം ലക്ഷ്വറി ലൈഫ് സ്റ്റൈൽ പിന്തുടരുന്നവാണ്. അതിലൊരാളാണ് തെന്നിന്ത്യൻ താരസുന്ദരി നയൻതാര. കോടികൾ പ്രതിഫലം വാങ്ങുന്ന നടി താമസിക്കുന്നത് പോയസ് ഗാർഡനിലെ ബംഗ്ലാവിലാണ്. സിനിമാ രംഗത്തേക്കു വന്ന കാലം മുതൽ തന്റേതായ ലൈഫ് സ്റ്റൈൽ നയൻതാരയ്ക്കുണ്ട്. ലക്ഷ്വറി കാറുകളുടെ ഒരു ശേഖരം തന്നെ നടിക്കുണ്ട്. പ്രൈവറ്റ് ജെറ്റ് പോലും സ്വന്തമായുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
സെറ്റിലും വലിയ സൗകര്യങ്ങൾ ആവശ്യപ്പെടുന്ന നടിയാണ് നയൻതാരയെന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. നടിയുടെ യൂറോപ്യൻ യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഫോട്ടോകളിൽ നയൻതാരയുടെ ഹാൻഡ് ബാഗുമുണ്ട്. പ്രാദ എന്ന ഇന്റർനാഷണൽ ബ്രാൻഡിന്റെ ബാഗാണിത്. രണ്ട് ലക്ഷം രൂപയാണ് ഈ ചെറിയ ഹാൻഡ് ബാഗിന്റെ വില. ഹാൻഡ് ബാഗ്, മേക്കപ്പ് പ്രൊഡക്ടുകൾ തുടങ്ങിയവയ്ക്കെല്ലാം വലിയ തുക നയൻതാര ചെലവഴിക്കാറുണ്ട്.
ലക്ഷ്വറി ഹാൻഡ് ബാഗുകൾ പൊതുവെ മിക്ക നടിമാർക്കും ഇഷ്മാണ്. എന്നാൽ ഈ ആഡംബരത്തോട് താൽപര്യമില്ലാത്തവരുമുണ്ട്. നടി ശ്രുതി ഹാസൻ ഇതിനുദാഹരണമാണ്. കഷ്ടപ്പെട്ട് സമ്പാദിച്ച പണം ലക്ഷങ്ങൾ വിലയിലുള്ള ഹാൻഡ് ബാഗുകൾക്ക് വേണ്ടി ചെലവഴിക്കാൻ താൽപര്യമില്ലെന്നാണ് ശ്രുതി ഹാസൻ ഒരിക്കൽ പറഞ്ഞത്. ഞാൻ ഫാഷനിസ്റ്റല്ല.
കഷ്ടപ്പെട്ട് സമ്പാദിച്ച പണം രണ്ടും മൂന്നും ലക്ഷത്തിന്റെ ഹാൻഡ് ബാഗ് വാങ്ങാനായി ചെലവഴിക്കാൻ പറ്റില്ല. ഞാനങ്ങനെ ചെയ്യില്ല. നിങ്ങൾ അങ്ങനെ ചെലവഴിക്കുന്നതിൽ ഹാപ്പിയാണെങ്കിൽ നിങ്ങൾക്ക് നല്ലത്. എനിക്കങ്ങനെ ചെയ്യാൻ പറ്റില്ല. എന്റെ ബജറ്റിൽ എനിക്കിഷ്ടപ്പെട്ടത് വാങ്ങും. അതാണ് എന്റെ ഫാഷൻ -ശ്രുതി ഹാസൻ പറഞ്ഞു.