ജയ്പുർ (രാജസ്ഥാൻ): വിവാഹച്ചടങ്ങിന്റെ ഭാഗമായി അഗ്നിക്കു വലംവയ്ക്കുന്നതിനിടെ വരന് ഒരു ഫോൺ കോൾ എത്തി. ഫോണിൽ സംസാരിച്ച വരൻ, വലംവയ്ക്കുന്നത് നിർത്തി വിവാഹത്തിൽനിന്നു പിൻമാറുന്നതായി അറിയിച്ചു. അതോടെ വിവാഹമണ്ഡപം സംഘർഷവേദിയായി. വിവാഹം മുടങ്ങി. രാജസ്ഥാനിലെ കരൗലി ജില്ലയിലെ നാഡോട്ടി തഹസിലിൽ ആണു സംഭവം നടന്നത്. ഏഴു തവണയാണു വധൂവരന്മാർ അഗ്നിക്കു വലംവയ്ക്കേണ്ടിയിരുന്നത്. ആറാംതവണ വലംവച്ചതിനു പിന്നാലെയായിരുന്നു വരന് ഫോൺ കോൾ എത്തിയത്. തുടർന്ന് അസ്വസ്ഥനായ വരൻ ഏഴാം തവണ അഗ്നിക്കു വലംവയ്ക്കാൻ വിസമ്മതിച്ചു. ഈ വിവാഹത്തിനു സമ്മതമല്ലെന്നു പരസ്യമായി അറിയിക്കുകയും ചെയ്തു. ഒരു പെൺകുട്ടിയുടെ കോളാണു വരനു വന്നതെന്നും വിളിച്ചത് കാമുകിയാണെന്നുമാണു റിപ്പോർട്ട്. വിവാഹച്ചടങ്ങിനിടെയുള്ള വരന്റെ പിൻമാറ്റത്തിൽ രോഷാകുലരായ വധുവിന്റെ ബന്ധുക്കൾ വരന്റെ വീട്ടുകാരെ തടഞ്ഞുവച്ചു.വിവരമറിഞ്ഞ് പോലീസ് എത്തിയെങ്കിലും തങ്ങൾതന്നെ പ്രശ്നം പരിഹരിക്കുമെന്ന് ഇരുവീട്ടുകാരും പറഞ്ഞതോടെ അവർ പിൻവാങ്ങി. വധുവിന്റെ വീട്ടുകാർക്കു വിവാഹത്തിനായി ചെലവായ തുക വരന്റെ…
Read MoreDay: May 15, 2025
സ്വര്‍ണക്കടത്തുസംഘങ്ങൾ കഞ്ചാവ് കടത്തിലേക്ക് ; തായ്ലൻഡിൽനിന്നു ഹൈബ്രിഡ് കഞ്ചാവ് ഒഴുകുന്നു
കോഴിക്കോട്: വിമാനത്താവളം വഴി മുന്‍പു സ്വര്‍ണം കടത്തിയ സംഘങ്ങള്‍ ഹൈബ്രിഡ് കഞ്ചാവ് കടത്തിലേക്കു തിരിയുന്നതായി പോലീസ്. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് വ്യാപകമായി ഹൈബ്രിഡ് കഞ്ചാവ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത്. ചില സ്വർണക്കടത്തു സംഘങ്ങളെങ്കിലും കഞ്ചാവു കടത്തിലേക്കു കളം മാറ്റിച്ചവിട്ടിയതായാണ് ഡിആർഐ, കസ്റ്റംസ് തുടങ്ങിയ ഏജൻസികൾ സംശയിക്കുന്നത്. സ്വർണത്തിനുള്ള ഇറക്കുമതിച്ചുങ്കം 15 ശതമാനത്തിൽ നിന്ന് ആറു ശതമാനമാക്കി കുറച്ചത് സ്വർണക്കള്ളക്കടത്തിലെ ലാഭം വലിയ തോതിൽ കുറയാനിടയാക്കി. ഹൈബ്രിഡ് കഞ്ചാവിനു കേരളത്തിൽ ആവശ്യക്കാർ കൂടുന്നുവെന്നും കേരളം വഴി യുഎഇയിലേക്കു കടത്തു നടക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, സമീപകാലത്തായി സ്വര്‍ണക്കടത്ത് കേസുകള്‍ കുറഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. അടുത്തിടെ വിമാനത്താവളങ്ങളില്‍നിന്നു പിടിച്ച എല്ലാ കേസുകളിലും തായ്ലൻഡിൽനിന്നാണു ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്. അവിടെ കഞ്ചാവ് നിയമവിധേയമാണ്. വിലക്കുറവിൽ കിട്ടും എന്നതിനാലാണ് അവിടെനിന്നു വ്യാപകമായി കടത്തുന്നത്. തായ്ലൻഡിൽ നിന്നെത്തിച്ച 70 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണു മൂന്നാഴ്ചയ്ക്കിടെ…
Read Moreവിഴിഞ്ഞം ഇനിയും വളരും… വിഴിഞ്ഞത്ത് കപ്പലടുപ്പിച്ച സന്തോഷത്തിൽ തൃശൂർ ഈസ്റ്റ് ഫോർട്ട് സ്വദേശിയായ ക്യാപ്റ്റൻ മിൽട്ടൺ ജേക്കബ്
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മഹത്വത്തെക്കുറിച്ച് പറയുന്നതിൽ മലയാളിയായ ക്യാപ്റ്റൻ മിൽട്ടൺ ജേക്കബിന് അഭിമാനം മാത്രം. ലോകത്തിലെ വിവിധ തുറമുഖങ്ങളിൽ കപ്പലോടിച്ചു കയറ്റിയിട്ടുണ്ടെങ്കിലും ഇത്ര സുരക്ഷിതമായ തുറമുഖം മറ്റൊന്നില്ല. ഇതൊരു തുടക്കം മാത്രമാണ്, വിഴിഞ്ഞം ഇനിയും വളരും, വെൽപ്ലാന്റ് പോർട്ടാണ്. ലോകത്തിലെ ഏറ്റവും വലിയ കപ്പലായ എംഎസ് ഐറിന ക്ലാസിൽപ്പെട്ട മിഷേൽകപ്പെല്ലിനിയുടെ ക്യാപ്റ്റനാണ് തൃശൂർ ഈസ്റ്റ് ഫോർട്ട് സ്വദേശിയായ മിൽട്ടൺ ജേക്കബ്. ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായ വിഴിഞ്ഞത്തു ലോകോത്തര വമ്പൻ കപ്പൽ ആദ്യമായി അടുപ്പിക്കാൻ കഴിഞ്ഞതിൻന്റെ ചാരിതാർഥ്യത്തിലാണ് ഈ 54കാരൻ. 400 മീറ്റർ നീളവും 61 മീറ്റർ വീതിയും 24346 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള മിഷേൽ കപ്പെല്ലിനി എന്ന കപ്പൽഭീമനെയും ആനയിച്ചു ഞായറാഴ്ച രാത്രിയിലാണ് മിൽട്ടൺ വിഴിഞ്ഞത്ത് എത്തിയത്. എംഎസ്സിയുടെ ആഫ്രിക്കൻ എക്സ്പ്രസ് സർവീസിന്റെ ഭാഗമായി സിംഗപ്പൂരിൽനിന്ന് ഘാനയിലേക്കുള്ള യാത്രാമധ്യേ 4000 കണ്ടെയ്നറുകൾ ഇറക്കുകയായിരുന്നു…
Read Moreസംസ്ഥാന സർക്കാരിന്റെ ധനസഹായമില്ല: 55 ഓവർബ്രിഡ്ജുകൾ നിർമിക്കാൻ റെയിൽവേ
കൊല്ലം: സംസ്ഥാന സർക്കാരിന്റെ ധനസഹായം ലഭ്യമാകാത്തതിനാൽ കേരളത്തിൽ 55 റോഡ് മേൽപ്പാലങ്ങൾ നിർമിക്കുന്നതിന് റെയിൽവേ സ്വന്തമായി പണം ചെലവഴിക്കും. ഇത്തരം പാലങ്ങളുടെ നിർമാണത്തിന് 50 ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കണമെന്നാണ് വ്യവസ്ഥ. ലെവൽ ക്രോസിംഗുകൾ ഇല്ലാതാക്കുന്നതിനുള്ള റോഡ് മേൽപ്പാലങ്ങൾ നിർമിക്കുന്നതിനാണ് റെയിൽവേയും സംസ്ഥാന സർക്കാരുകളും 50 ശതമാനം വീതം ചെലവ് പങ്കിടുന്നത്. എന്നാൽ ചെലവ് പങ്കിടാൻ സംസ്ഥാന സർക്കാരിന് കഴിയാത്തത് കാരണം 55 റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ നിർമാണം വൈകുന്നത്. സുരക്ഷയ്ക്കാണ് റെയിൽവേ മുൻ ഗണന നൽകുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ 50 ശതമാനം ധനസഹായം ഒഴിവാക്കി റെയിൽവേ തന്നെ തുക ചെലവഴിക്കാൻ തീരുമാനിച്ചതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു. ഈ 55 റെയിൽവേ ഓവർ ബ്രിഡ്ജുകളിൽ പദ്ധതികൾ അന്തിമമാക്കാനും ഭൂമി ഏറ്റെടുക്കൽ പ്രക്രിയ പൂർണമാക്കാനും കഴിഞ്ഞത് 18 എണ്ണത്തിന് മാത്രമാണ്. ഇവയ്ക്ക് റെയിൽവേയുടെ 100…
Read Moreകളമശേരി സ്ഫോടന കേസ്: സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി സന്ദേശം; മലേഷ്യന്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി
കൊച്ചി: കളമശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരേ സാക്ഷിപറയാന്‍ മുന്നോട്ടുവരുന്നവരെ വധിക്കുമെന്ന് ഭീഷണി സന്ദേശം എത്തിയ സംഭവത്തില്‍ കളമശേരി പോലീസ് അന്വേഷണം തുടങ്ങി. വാട്സ്ആപ്പ് സന്ദേശമെത്തിയ മലേഷ്യന്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തില്‍ മതസ്പര്ദയുണ്ടാക്കല്, കൊല്ലുമെന്ന് ഭീഷണിമുഴക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കളമശേരി പോലീസ് കേസെടുത്തത്. തിങ്കളാഴ്ച രാത്രി 9.57ന് മലേഷ്യന്‍ ഫോണ്‍ നമ്പറില്‍നിന്നും യഹോവ സാക്ഷികളുടെ കേരളത്തിലെ പബ്ലിക്ക് റിലേഷന്‍ ഓഫീസറായ നോര്‍ത്ത് കളമശേരി സ്വദേശി ശ്രീകുമാറിനാണ് വാട്സ്ആപ്പ് സന്ദേശം എത്തിയത്. കളമശേരി സ്ഫോടനമാതൃകയില് യഹോവയുടെ സാക്ഷികളുടെ കേരളത്തിലെ എല്ലാ കണ്‍വന്‍ഷനുകളിലും ആരാധനയിടങ്ങളും ബോംബുവച്ച് തര്‍ക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. യഹോവ സാക്ഷികളുടെ ആലുവയിലെ മന്ദിരത്തിലും കേരളത്തിലുടനീളം നടക്കുന്ന പ്രാര്‍ഥനാ കണ്വഷനുകളിലും ബോംബ് സ്ഫോടനം നടത്തുമെന്നായിരുന്നു ആദ്യ സന്ദേശം. യഹോവയുടെ സാക്ഷികളെ കേരളത്തില്‍നിന്നും ഉന്മൂലനം ചെയ്യുമെന്നും ഡൊമിനിക് മാര്‍ട്ടിനെതിരേ…
Read Moreനെടുമ്പാശേരിയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന് യുവാവിനെ കാറിടിപ്പിച്ചു കൊന്നു ;ബോണറ്റില്‍ വീണ യുവാവുമായി ഒരു കിലോമീറ്ററോളം കാറോടിച്ചു
കൊച്ചി/നെടുന്പാശേരി: നെടുമ്പാശേരിയില്‍ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാറിടിപ്പിച്ചു കൊന്നു. തുറവൂര്‍ ഗവ. ആശുപത്രിക്കു സമീപം അരിശേരി ജിജോ ജെയിംസിന്റെ മകന് ഐവിന് ജിജോ (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സിഐഎസ്എഫ് കോണ്‍സ്റ്റബിളിനെ നെടുമ്പാശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സിഐഎസ്എഫ് എസ്ഐക്ക് നാട്ടുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ പോലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സിഐഎസ്എഫ് എസ്ഐ വിനയ്കുമാറാണ് ചികിത്സയിലുള്ളത്.നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ ബീഹാര്‍ സ്വദേശി മോഹന്‍കുമാര്‍ ആണ് കസ്റ്റഡിയിലുള്ളത്. ഇയാളെ നെടുമ്പാശേരി എസ്എച്ച്ഒ സാബുജിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ബിഎന്‍എസ് 118(1), 103(1), 3(5) എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.ഇന്നലെ രാത്രി പത്തിന് നായത്തോട് സെന്റ് ജോണ്‍സ് ചാപ്പലിനും സെന്റ് സെബാസ്റ്റ്യന്‍ കപ്പേളയ്ക്കും ഇടയിലുള്ള കപ്പേള റോഡില്‍ വച്ചായിരുന്നു സംഭവം. പ്രതികളും കൊല്ലപ്പെട്ട ഐവിനും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചത്.…
Read Moreഅഭിഭാഷകയെ മർദിച്ച സീനിയർ അഭിഭാഷകൻ ഇപ്പോഴും കാണാമറയത്ത്; മൂന്നു സംഘങ്ങളായി അന്വേഷണം തുടരുകയാണെന്ന് പോലീസ്
തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂണിയർ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതിയായ മുതിർന്ന അഭിഭാഷകനെ പിടികൂടാൻ പോലീസിന് ഇതുവരെക്കും സാധിച്ചിച്ചില്ല. പ്രതിയ്ക്കുവേണ്ടി അന്വേഷണം ഉൗർജിതമാക്കിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ജൂനിയർ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതിയും സീനിയർ അഭിഭാഷകനുമായ പൂന്തുറ സ്വദേശി ബെയ്ൻ ദാസിന് വേണ്ടി രണ്ട് ദിവസമായി പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെക്കും കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരത്ത് നിന്നും കഴക്കൂട്ടം വരെ കാറിൽ പോയശേഷം ഇയാൾ എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെട്ടുവെന്നാണ് പോലീസിന്റെ നിഗമനം. ഇയാളുടെ അടുത്ത സുഹൃത്തുക്കളിൽ നിന്നും പോലീസ് വിവരശേഖരണം നടത്തി. പ്രതിയുടെ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മൂന്ന് സംഘങ്ങളായി അന്വേഷണം തുടരുകയാണെന്നാണ് വഞ്ചിയൂർ പോലീസ് വ്യക്തമാക്കുന്നത്. അതേ സമയം തന്നെ ക്രൂരമായി മർദ്ദിച്ച ബെയ്ൻ ദാസ് ഇനിയൊരിക്കലും അഭിഭാഷകനായി കോടതിയിൽ കയറരുതെന്നും പ്രതിയെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാണ് മർദ്ദനത്തിനിരയായ ശ്യാമിലി…
Read Moreകംബോഡിയയിലെ ജോലി തട്ടിപ്പിൽ കുടുങ്ങിയത് നിരവധി മലയാളികൾ; തട്ടിപ്പിൽ വീണത് ഓൺലൈൻ പരസ്യം കണ്ട്
കാസർഗോഡ്: സമൂഹമാധ്യമങ്ങൾ വഴി ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പിൽ കുടുങ്ങി കംബോഡിയയിലും മ്യാൻമാറിലുമെത്തിയത് നിരവധി മലയാളികൾ. കാസർഗോഡ് ജില്ലയിൽനിന്ന് കാണാതായ മൂന്നുപേർക്കായി നടത്തിയ അന്വേഷണത്തിലാണ് ഇവർ ചെന്നുപെട്ട സൈബർ തട്ടിപ്പ് സംഘത്തിന്റെ വ്യാപ്തിയും അനുഭവിക്കേണ്ടിവന്ന പീഡനങ്ങളും പോലീസിന്റെ ശ്രദ്ധയിൽപെട്ടത്. കോൾ സെന്ററിൽ ജോലി അവസരം വാഗ്ദാനം ചെയ്താണ് ഇവരെ കംബോഡിയയിലെയും മ്യാൻമറിലെയും തട്ടിപ്പ് കേന്ദ്രങ്ങളിലേക്കെത്തിച്ചത്. ഇവരുടെ പിടിയിൽനിന്ന് രക്ഷപ്പെട്ട് മടങ്ങിയവരാണ് പോലീസിന് വിവരങ്ങൾ കൈമാറിയത്.കോൾ സെന്റർ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഓൺലൈൻ പരസ്യംകണ്ടാണ് മഞ്ചേശ്വരം സ്വദേശിയായ യുവാവ് വാട്സാപ്പ് വഴി ബന്ധപ്പെട്ടത്. വിജയ് എന്ന് പരിചയപ്പെടുത്തിയ തെലുങ്ക് സംസാരിക്കുന്ന ആളാണ് ആദ്യം സംസാരിച്ചത്.കേരളത്തിൽനിന്നുള്ള ആളാണെന്ന് പറഞ്ഞപ്പോൾ മലപ്പുറം സ്വദേശിയെന്നു പറയുന്ന അജ്മൽ എന്ന ആളിനെ പരിചയപ്പെടുത്തി. താൻ കംബോഡിയയിലെ ഒരു കസ്റ്റമർ സർവീസ് സെന്ററിൽ ജോലി ചെയ്യുന്നുണ്ടെന്നും പ്രതിമാസം 800 യുഎസ് ഡോളർ ലഭിക്കുമെന്നും ഭക്ഷണവും താമസവും…
Read More‘എന്നെ മാറ്റിയതിനു പിന്നിൽ ചിലരുടെ വക്രബുദ്ധി’; ദീപ ദാസ് മുൻഷി ആരുടെയോ കൈയിലെ കളിപ്പാവ; തുറന്നടിച്ച് കെ. സുധാകരൻ
റെനീഷ് മാത്യു കണ്ണൂര്‍: കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റിയതിലെ അതൃപ്തി തുറന്നു പറഞ്ഞ് കെ. സുധാകരൻ. കണ്ണൂരിൽ മാധ്യമങ്ങൾക്ക് നല്കിയ അഭിമുഖത്തിലാണ് കോൺഗ്രസിനെതിരേ തുറന്നടിച്ചത്. അധ്യക്ഷസ്ഥാനത്തുനിന്ന് മാറണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ലെന്നും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. നേരത്തെ അറിയിക്കാതെയുള്ള തീരുമാനം മാനസിക പ്രയാസമുണ്ടാക്കി. രാഹുലും ഖാർഗെയുമായുള്ള കൂടിക്കാഴ്ചയിൽ നേതൃമാറ്റം ചർച്ചയായില്ല. നേതൃമാറ്റ തീരുമാനത്തിന് പിന്നിൽ മറ്റാരുടെയൊക്കെയോ വക്രബുദ്ധിയാണ്.മാറ്റിയതിനു പിന്നിൽ ചില നേതാക്കളും അവരുടെ സ്വാധീനവും ചർച്ചയും നടന്നുകാണും. മാറിയപ്പോൾ എനിക്ക് പ്രശ്നമൊന്നുമില്ല. കൂളായി എടുത്തു. എനിക്ക് ബോധക്ഷയമൊന്നും വന്നില്ല. എന്തുകൊണ്ട് മാറ്റി എന്ന് ചോദിക്കാൻ പോയിട്ടില്ല. പറയാൻ അവർ വന്നിട്ടുമില്ല. തന്നെ മാറ്റാൻ ആഗ്രഹിച്ച ഒരു വിഭാഗം ഉണ്ടായിരുന്നുവെന്ന് എനിക്കിപ്പോൾ മനസിലായി. തന്നെ മാറ്റിയത് പാർട്ടിക്ക് ഗുണമായോ ദോഷമായോ എന്ന് വിലയിരുത്തേണ്ടത് പാർട്ടിയിലെ മറ്റു നേതാക്കളും പൊതുജനങ്ങളുമാണ്. കെപിസിസി നേതൃസ്ഥാനത്തുനിന്ന് എന്നെ മാറ്റില്ല എന്നാണ് ധരിച്ചത്. അതുകൊണ്ടാണ്…
Read More