കഴിഞ്ഞ വർഷം താൻ വിവാഹിതയാകാൻ പോകുന്നുവെന്ന് നടിയും അവതാകരയുമായ ആര്യ ഇൻസ്റ്റാഗ്രാമിൽ ക്യു ആൻഡ് എ സെക്ഷനിൽ പറഞ്ഞിരുന്നു. എന്നാൽ ആരാണ് വരൻ എന്ന് പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ച് കൊണ്ട് വിവാഹ നിശ്ചയ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ആര്യ. ഡിജെയും ബിഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനാണ് ആര്യയുടെ ജീവിത പങ്കാളി. ഏറെ നാളായി ഉറ്റ സുഹൃത്തുക്കളായിരുന്നവരാണ് ഇപ്പോൾ ജീവിതത്തിൽ ഒന്നിക്കുന്നത്. വിവാഹ നിശ്ചയ ഫോട്ടോ ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നിശ്ചയ വിവരം പങ്കുവച്ചുള്ള പോസ്റ്റ് പുറത്തു വന്നതിന് പിന്നാലെ നിരവധി പേരാണ് സിബിനും ആര്യയ്ക്കും ആശംസകളുമായി രംഗത്ത് എത്തുന്നത്. സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവരും ആശംസകള്‍ അറിയിക്കുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവച്ചു കൊണ്ടുള്ള ഹൃദ്യമായൊരു കുറിപ്പും ആര്യ ഷെയര്‍ ചെയ്തിട്ടുണ്ട്. ഉറ്റസുഹൃത്തുക്കളിൽ നിന്ന് ജീവിത പങ്കാളികളിലേക്ക്..ഒരു ലളിതമായ ചോദ്യത്തിലൂടെയും എന്റെ ഇതുവരെയുള്ള ജീവിതത്തിൽ…
Read MoreDay: May 17, 2025
ലെയോ പതിനാലാമൻ മാർപാപ്പ നാളെ സ്ഥാനമേൽക്കും
വത്തിക്കാന്‍ സിറ്റി: പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ. പ്രാദേശികസമയം രാവിലെ പത്തിനാണ് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) തിരുക്കർമങ്ങൾ ആരംഭിക്കുക. ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ തൊഴിലിനെ ഓർമപ്പെടുത്തി മുക്കുവന്റെ മോതിരവും ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. വിശുദ്ധ കുർബാനയ്ക്കുശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിലൂടെ പോപ് മൊബീലിൽ യാത്ര ചെയ്തു മാർപാപ്പ വിശ്വാസികളെ ആശീർവദിക്കും. സ്ഥാനാരോഹണച്ചടങ്ങിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നേതാക്കൾ പങ്കെടുക്കും. മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിൽനിന്നും കർമമണ്ഡലമായിരുന്ന പെറുവിൽനിന്നും ആയിരക്കണക്കിനു വിശ്വാസികളും വത്തിക്കാനിലെത്തും. അമേരിക്കയില്‍നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയാണു ലെയോ പതിനാലാമൻ.
Read Moreസ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് ജീവനു ഭീഷണി; പോലീസ് സംരക്ഷണം തേടി നടി ഗൗതമി
ചെന്നൈ: ജീവനു ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി നടിയും എഐഎഡിഎംകെ പ്രവർത്തകയുമായ ഗൗതമി ചെന്നൈ പോലീസ് കമ്മീഷണർക്കു പരാതി നൽകി. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണു ഭീഷണികൾ വരുന്നത്. ചിലർ തനിക്കെതിരേ പ്രതിഷേധത്തിന് പദ്ധതിയിടുകയാണ്. തന്നെ അപായപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നു സംശയിക്കുന്നു- പരാതിയിൽ ഗൗതമി പറയുന്നു. ചെന്നൈയിലെ നീലങ്കരൈയിലുള്ള ഗൗതമിയുടെ ഒൻപത് കോടി രൂപ വിലമതിക്കുന്ന സ്വത്തുമായി ബന്ധപ്പെട്ട തർക്കം നടന്നുകൊണ്ടിരിക്കുകയാണ്. ഈ വസ്തു അഴകപ്പൻ എന്നയാൾ അനധികൃതമായി കൈക്കലാക്കിയെന്ന് ആരോപിച്ച് ഗൗതമി നേരത്തെ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ കോടതി നിർദേശപ്രകാരം തകർക്ക ഭൂമി സീൽ ചെയ്യുകയും ചെയ്തു. ഈ പ്രശ്നമാണ് ഇപ്പോൾ ഗൗതമിയെ ഭീഷണിപ്പെടുത്തുന്നതുവരെ എത്തി നിൽക്കുന്നതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തന്റെ ഭൂമിയിലെ കൈയേറ്റങ്ങൾ ഒഴിവാക്കാൻ ചില ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്നു ഗൗതമി പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
Read Moreഎനർജി ഡ്രിങ്കുകളിലെ “ടോറിൻ’ രക്താർബുദ സാധ്യത കൂട്ടും; പഠനറിപ്പോർട്ട് പുറത്ത്
ലണ്ടൻ: ജനപ്രിയ എനർജി ഡ്രിങ്കുകളിൽ ചേർക്കുന്ന ടോറിൻ രക്താർബുദ സാധ്യത വർധിപ്പിക്കുമെന്നു പുതിയ പഠനം. ബ്രിട്ടീഷ് ശാസ്ത്ര പ്രസിദ്ധീകരണമായ നേച്ചറിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണു ഗവേഷകരുടെ വെളിപ്പെടുത്തൽ. എനർജി ഡ്രിങ്കുകളിലെ സാധാരണ ചേരുവയായ ടോറിൻ എന്ന അമിനോ ആസിഡ് മജ്ജയിലെ രക്താർബുദത്തിനു പ്രേരകഘടകമാകുമെന്നാണു കണ്ടെത്തൽ. മനുഷ്യശരീരത്തിൽ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്നതും മാംസം, മത്സ്യം തുടങ്ങിയ ഭക്ഷണങ്ങളിൽ കാണപ്പെടുന്നതുമായ ടോറിൻ, മാനസിക പ്രകടനം മെച്ചപ്പെടുത്തുന്നതിനും വീക്കം കുറയ്ക്കുന്നതിനുമായി പല എനർജി ഡ്രിങ്കുകളിലും ചേർക്കുന്നു. എന്നാൽ, എനർജി ഡ്രിങ്കുകളിലൂടെ ടോറിൻ അമിതമായി അകത്തുചെല്ലുന്നത് രക്താർബുദ സാധ്യത വർധിപ്പിക്കുമെന്നാണു ഗവേഷകർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് എലികളിൽ നടത്തിയ പരീക്ഷണഫലങ്ങളും പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടും വിറ്റഴിക്കുന്ന എനർജി ഡ്രിങ്ക് ഉൾപ്പെടെയുള്ള പാനീയങ്ങൾ കഴിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.
Read Moreകാർ ഡ്രൈവർ ബോസിന്റെ ഒന്നരക്കോടി തട്ടി; പോലീസ് പിടികൂടിയപ്പോൾ പണം കാണിക്കയിട്ടെന്നു മൊഴി; ഒന്നും ചെയ്യാനാവാതെ പോലീസ്
ബംഗളൂരു: ബോസിന്റെ ഒന്നരക്കോടി രൂപ തട്ടിയെടുത്ത കാർ ഡ്രൈവറെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ക്ഷേത്രങ്ങളില്‍ കാണിക്ക ഇടാനാണു പണം മോഷ്ടിച്ചതെന്നു വിചിത്രമൊഴി. ബംഗളൂരുവിലെ കൊദന്തരാമപുരയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ കാർ ഡ്രൈവറായ ബി.എന്‍. രാജേഷാണ് വൻ തുക കവർന്നതിനു പിടിയിലായത്. പത്തു വർഷമായി സിഎക്കാരനൊപ്പമുള്ള ഡ്രൈവറാണു രാജേഷ്. കഴിഞ്ഞ മേയ് അഞ്ചിന് 1.51 കോടി രൂപ ബാഗിലാക്കി കാര്‍ ഡ്രൈവറെ അദ്ദേഹം ഏല്‍പ്പിച്ചു. പണം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ളതാണെന്നും കാറില്‍ കൊണ്ടുപോയി വയ്ക്കാനും നിർദേശിച്ചു. എന്നാല്‍, ബാങ്കിലേക്ക് പോകാനായി എത്തിയപ്പോൾ കാർ സഹിതം ഡ്രൈവറെ കാണാനില്ലായിരുന്നു. പണവുമായി മുങ്ങിയതാണെന്നു വ്യക്തമായതോടെ പോലീസില്‍ പരാതി നല്കി. താമസിയാതെത്തന്നെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണു പണത്തിലേറെയും കാണിക്കയിട്ടതായി പ്രതി മൊഴി നൽകിയത്. ഒരു ലക്ഷം രൂപയോളം വീട്ടാവശ്യങ്ങൾക്കായി ചെലവഴിച്ചെന്നും അയാൾ പറഞ്ഞു. ഒന്നരക്കോടിയിൽ കുറെ പണം കണ്ടെടുക്കാനായെന്നാണു…
Read Moreഭീകരരെ സഹായിക്കുന്നവരെ കണ്ടെത്താൻ കാഷ്മീരിലെ സോപ്പോരയിൽ വ്യാപക റെയ്ഡ്; ബാരാമുള്ളയിൽ ഡ്രോൺ പറത്തൽ നിരോധിച്ചു
ശ്രീനഗർ: അതിർത്തി സംഘർഷങ്ങൾക്ക് പിന്നാലെ ജമ്മു കാഷ്മീരിലെ സോപ്പോരയിൽ സംസ്ഥാന അന്വേഷണ ഏജൻസിയുടെ വ്യാപക റെയ്ഡ്. ഭീകരപ്രവർത്തനങ്ങൾക്ക് സഹായം എത്തിക്കുന്നവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നതെന്നാണ് വിശദീകരണം. അതിർത്തി മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങൾ കരസേന നോർത്തേൺ കമാൻഡർ ലഫ് ജനറൽ പ്രതീക് ശർമ നേരിട്ടെത്തി വിലയിരുത്തി. ബാരാമുള്ള ജില്ലയിൽ ഡ്രോൺ പറത്തൽ തൽകാലികമായി നിരോധിച്ചിരിക്കുകയാണ്. അതേസമയം, പാക്കിസ്ഥാന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതിന് ഹരിയാനയിലെ കൈതാളിൽ അറസ്റ്റിലായ ദേവേന്ദർ സിംഗ് (25) കുറ്റം സമ്മതിച്ചെന്നു പോലീസ് അറിയിച്ചു. ഇന്ത്യ പാക് സംഘർഷത്തെ സംബന്ധിച്ചും ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ചും പാക്കിസ്ഥാന് വിവരങ്ങൾ അപ്പപ്പോൾ കൈമാറിയെന്നാണു കുറ്റസമ്മതം.
Read Moreബന്ധുവീട്ടിലെ യുവാവിന്റെ മരണം കൊലപാതകം;കൈക്കേറ്റ മുറിവിലൂടെ രക്തം വാർന്ന് മരണം; വടശേരിക്കരയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അമ്മാവന്റെ മകൻ അറസ്റ്റിൽ
റാന്നി: വടശേരിക്കരയില്‍ യുവാവിനെ ബന്ധുവീട്ടിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വടശേരിക്കര ആറ്റുകടവ് പേങ്ങാട്ടുപീടികയില്‍ പരേതനായ അലക്സാണ്ടറിന്റെ മകന് ജോബി അലക്സാണ്ടറിനെയാണ് (ബേബി, 40) ബന്ധു പള്ളിക്കമുരുപ്പ് പേങ്ങാട്ട് പീടികയില്‍ റെജിയുടെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടത്. കൈയ്ക്കു ഗുരുതര പരിക്കേറ്റു രക്തംവാര്‍ന്നു നിലയിലായിരുന്നു മൃതദേഹം. ജോബിയുടെ പിതാവിന്റെ സഹോദരിയുടെ മകനാണ് റെജി. സംഭവത്തില്‍ റെജിയെയും റാന്നി പുതുശേരിമല ആഞ്ഞിലിപാറ വിശാഖിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.വ്യാഴാഴ്ച വൈകുന്നേരത്തിനും ഇന്നലെ രാവിലെ 6.30 മധ്യേ മരണം സംഭവിച്ചിരിക്കുതെന്നാണ് പ്രാഥമിക നിഗമനം. റെജി തനിച്ചാണ് താമസം. ഇരുവരുടെയും ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തശേഷം ഇവര്‍ ഒരുമിച്ച് റെജിയുടെ വീട്ടിലെത്തി. തുടര്‍ന്ന്, മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പറയുന്നു. ജോബിക്ക് വലതുകൈത്തണ്ടയില്‍ മാരകമായി പരിക്കേല്‍ക്കുകയായിരുന്നു. ഇരുനില വീടിന്റെ താഴത്തെ നിലയില്‍ ഹാളിലാണ് രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹം…
Read Moreഐസ്ലാൻഡ് ദേശീയ ക്രിക്കറ്റ് ടീമിൽ മലയാളിത്തിളക്കം
ചെങ്ങന്നൂർ: യൂറോ കപ്പ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള ഐസ്ലാൻഡ് ദേശീയ ടീമിലേക്ക് മലയാളി താരം തെരഞ്ഞെടുക്കപ്പെട്ടു. ചെങ്ങന്നൂർ സ്വദേശിയായ അക്ഷയ് ജ്യോതിനാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. വലംകൈയൻ മുൻനിര ബാറ്ററും ലെഗ് സ്പിന്നറുമായ അക്ഷയ്, മുൻപ് കേരള അണ്ടർ-19 ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. ചെങ്ങന്നൂർ പൂവത്തൂർ ജ്യോതിയുടെയും ഷീബ ജ്യോതിയുടെയും മകനായ അക്ഷയ്, ചെങ്ങന്നൂർ പെരിങ്ങിലിപുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂ കിഡ്സ് ക്രിക്കറ്റ് അക്കാദമി മാനേജിംഗ് ഡയറക്ടറും ഹെഡ് കോച്ചുമായ സന്തോഷ് കുമാറിന്റെ ശിക്ഷണത്തിലാണ് ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. യൂറോ കപ്പ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ആദ്യ മലയാളി താരം എന്ന പ്രത്യേകതയും അക്ഷയിനുണ്ട്. ഭാര്യ മിരിയയും ഒരു വയസുള്ള മകൾ നതാലിയയും അടങ്ങുന്നതാണ് അക്ഷയിന്റെ കുടുംബം. യൂറോപ്യൻ ക്രിക്കറ്റ് ഫെഡറേഷന്റെ കീഴിലുള്ള ഈ ടൂർണമെന്റിൽ പോളണ്ട്, യുക്രയ്ൻ, ലിത്വാനിയ, ഐസ്ലാൻഡ് എന്നീ രാജ്യങ്ങളാണ് മാറ്റുരയ്ക്കുന്നത്. ജൂലൈ…
Read Moreബാലറ്റ് പരാമർശത്തിൽ പുലിവാലു പിടിച്ച് ജി.സുധാകരൻ; വിവാദം കത്തിക്കയറുമ്പോൾ വെട്ടിലായി സിപിഎമ്മും
അന്പലപ്പുഴ: ബാലറ്റ് പരാമർശത്തിൽ പുലിവാലു പിടിച്ച് ജി.സുധാകരൻ. പോസ്റ്റൽ ബാലറ്റുകൾ തിരുത്തിയെന്ന അഭിപ്രായം പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഇത് തിരുത്തിയെങ്കിലും പുലിവാല് സുധാകരനെ വിട്ടൊഴിയാൻ സാധ്യത കുറവാണ്. കെ.വി.ദേവദാസ് മത്സരിച്ച കാലത്ത് പോസ്റ്റൽ ബാലറ്റുകൾ തിരുത്തിയിട്ടുണ്ടെന്ന സുധാകരന്റെ പരാമർശത്തെത്തുടർന്നാണ് നിയമനടപടികളുമായി മുന്നോട്ടു പോകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം തഹസീൽദാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സുധാകരന്റെ വസതിയിലെത്തി മൊഴി രേഖപ്പെടുത്തിയത്.വെളിപ്പെടുത്തലിനെത്തുടർന്ന് സുധാകരനെതിരേ കേസെടുക്കാൻ പോലീസിനും കളക്ടർ നിർദേശം നൽകി. ഇതോടെ പൊല്ലാപ്പു പിടിച്ച സുധാകരൻ രായ്ക്കുരാമാനം നിലപാട് മാറ്റിപ്പറയുകയായിരുന്നു. അൽപം ഭാവന കൂട്ടി പറഞ്ഞ പരാമർശമായിരുന്നു ഇതെന്നായിരുന്നു സുധാകരന്റെ പിന്നീടുള്ള പ്രതികരണം.പാർട്ടിയിലെ തരം താഴ്ത്തലിനെത്തുടർന്ന് സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുധാകരൻ പല തവണ പാർട്ടിക്കെതിരേയും സർക്കാരിനെതിരെയും ഒളിയമ്പുകൾ എയ്തിട്ടുണ്ട്. ഇത്തരം പരാമർശങ്ങൾ പാർട്ടിയെയും സർക്കാരിനെയും പലപ്പോഴും…
Read Moreമുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി; മെഡിക്കൽ പരിശോധനയും കപ്പൽ ജോലിയും നഷ്ടമായി; പാലാ സ്വദേശി മാത്യൂസ് ജോസഫിന്റെ പരാതിയിൽ എയർ ഇന്ത്യക്ക് 50,000 രൂപ പിഴ
കോട്ടയം: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയെന്ന പരാതിയിൽ എയർ ഇന്ത്യയ്ക്ക് 50,000 രൂപ പിഴയിട്ട് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പാലാ സ്വദേശിയായ മാത്യൂസ് ജോസഫാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്. ജോലി സംബന്ധമായ മെഡിക്കൽ പരിശോധനയ്ക്കായി മാത്യൂസ് ജോസഫ് 2023 ജൂലൈ 23 ന് മുംബൈയിൽനിന്ന് കൊച്ചിയിലേക്ക് പുലർച്ചെ 5.30 നുള്ള എയർ ഇന്ത്യ വിമാനം ബുക്ക് ചെയ്തിരുന്നു. എന്നാൽ, അന്നേ ദിവസം പുറപ്പെടേണ്ട വിമാനം റദ്ദാക്കി. ഈ വിവരം എയർ ഇന്ത്യ അധികൃതർ പരാതിക്കാരനെ അറിയിച്ചില്ല. തുടർന്ന് രാത്രി 8.32 നുള്ള വിമാനമാണ് പരാതിക്കാരന് ലഭിച്ചത്. അതിനാൽ മെഡിക്കൽ പരിശോധനകളിൽ പങ്കെടുക്കാൻ സാധിച്ചതുമില്ല, കപ്പലിൽ അനുവദിച്ച ജോലി നഷ്ടപ്പെടുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. എയർ ഇന്ത്യയുടെ അശ്രദ്ധമൂലം പരാതിക്കാരൻ നേരിട്ട നഷ്ടത്തെക്കുറിച്ചും അതിന്റെ നഷ്ടപരിഹാരത്തെക്കുറിച്ചും കസ്റ്റമർ കെയർ മെയിൽ ഐഡി വഴി എയർലൈനുമായി ബന്ധപ്പെട്ടുവെങ്കിലും അനുകൂലമായ…
Read More