കൊല്ലം: കടയ്ക്കലിന് സമീപം ചിതറയിൽ യുവാവിനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തി. തുമ്പമൺതൊടി സ്വദേശി സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം. മുൻവൈരാഗ്യത്തെ തുടർന്ന് ഒരു സംഘം ആൾക്കാർ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. സുജിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അനന്തുവിനും കുത്തേറ്റിട്ടുണ്ട്. കുത്തേറ്റ ഇരുവരെയും ആദ്യം കടയ്ക്കൽ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും സുജിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുമ്പമൺതൊടി സ്വദേശികളായ വിവേക്, സൂര്യജിത്ത്, ലാലു എന്നറിയപ്പെടുന്ന ബിജു, മഹി, വിജയ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളതെന്ന് പോലീസ് സൂചിപ്പിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.
Read MoreDay: May 21, 2025
അന്വേഷണം തുടരുകയാണ്… ദളിത് യുവതിക്കു മാനസിക പീഡനം; എഎസ്ഐയെയും സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: സ്വർണമാല കാണാതായെന്ന പരാതിയിൽ ദളിത് യുവതിയെ പേരൂർക്കട പോലീസ് സ്റ്റേഷനിൽ വച്ച് അന്യായമായി കസ്റ്റഡിയിൽ വയ്ക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ എഎസ്ഐയ്ക്ക് സസ്പെൻഷൻ. പേരൂർക്കട പോലീസ് സ്റ്റേഷനിലെ എഎസ്ഐ. പ്രസന്നനെയാണ് സിറ്റി പോലീസ് കമ്മീഷണർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. നേരത്തെ എസ്ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തിരുന്നു. ഈ സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകാനുള്ള സാധ്യതയുണ്ട്. തന്നെ ഏറ്റവും കുടുതൽ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തത് എഎസ്ഐ പ്രസന്നനാണെന്ന് അവഹേളനത്തിനിരയായ ബിന്ദു മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സ്വർണമാല നഷ്ടമായെന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിന്ദു ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. ഈ പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സിറ്റി പോലീസ് കമ്മീഷണർ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണർക്ക് നിർദേശം നൽകി.
Read Moreമണ്ഡോദരിയാകാൻ കാജല്‍ അഗര്‍വാള്‍
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അടുത്തവര്‍ഷം ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായി എത്തുന്ന ചിത്രത്തില്‍ സായി പല്ലവി സീതയായെത്തുന്നു. ഒപ്പം കെജിഎഫ് സ്റ്റാര്‍ യാഷാണ് ചിത്രത്തില്‍ രാവണന്റെ റോളില്‍ എത്തുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിലെ പുതിയ കാസ്റ്റിംഗ് വിവരം പുറത്ത് എത്തിയിരിക്കുകയാണ്. നടി കാജല്‍ അഗര്‍വാള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നാണ് വിവരം. മണ്ഡോദരിയുടെ വേഷത്തിലാണ് കാജല്‍ എത്തുന്നത്. രാമായണത്തില്‍ രാവണന്റെ ഭാര്യയാണ് മണ്ഡോദരി. ചിത്രത്തില്‍ കാജലിന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചു തുടങ്ങിയെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാമായണത്തിലെ മണ്ഡോദരിയുടെ വേഷം നിർണായകമാണ്. അതിനാൽ, രാവണന്റെ ഭാര്യയുടെ സങ്കീർണതകളും പ്രാധാന്യവും പൂർണമായും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മുൻനിര നടിയെ അവതരിപ്പിക്കേണ്ടത് നിർമാതാക്കൾക്ക് അനിവാര്യമായിരുന്നു. ഇങ്ങനെയാണ് കാജലില്‍ എത്തിയത് എന്നാണ് ചിത്രവുമായി അടുത്ത ഒരു വൃത്തം…
Read Moreസ്മാർട്ട് സിറ്റി റോഡിനെച്ചൊല്ലി രാജേഷും റിയാസും തമ്മിൽ ഭിന്നത; ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതു മന്ത്രി രാജേഷിന്റെ പരാതിയെ തുടർന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 62 സ്മാർട്ട് സിറ്റി റോഡുകളുടെ ക്രെഡിറ്റ് ആർക്കെന്നതിനെച്ചൊല്ലി മന്ത്രിമാർക്കിടയിൽ ഭിന്നത രൂക്ഷം. പൊതുമരാമത്ത് വകുപ്പിനെതിരേ തദ്ദേശസ്വയംഭരണ മന്ത്രി എംബി. രാജേഷാണ് മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചത്. സ്മാർട്ട് റോഡ് നിർമാണത്തിൽ വലിയ തുക തദ്ദേശസ്വയംഭരണ വകുപ്പ് ചെലവഴിച്ചിട്ടും ഉദ്ഘാടനച്ചടങ്ങിലും പരസ്യങ്ങളിലും തദ്ദേശ വകുപ്പിനെ അവഗണിച്ചുവെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പരിപാടി ഹൈജാക്ക് ചെയ്തെന്നുമാണ് മന്ത്രി രാജേഷിന്റെ പരാതി. കേന്ദ്ര സംസ്ഥാന ഫണ്ടുകൾക്ക് പുറമെ, തദ്ദേശ വകുപ്പിന്റെ കൂടി 80 കോടിയോളം രൂപ ചെലവഴിച്ചാണ് സ്മാർട്ട് റോഡുകൾ തയാറാക്കിയത്. മന്ത്രി രാജേഷിന്റെ പരാതിയെ തുടർന്നാണ് സ്മാർട്ട് സിറ്റി റോഡ് ഉദ്ഘാടന ചടങ്ങിൽനിന്നു മുഖ്യമന്ത്രി പങ്കെടുക്കാതെ പിൻമാറിയതെന്നാണു സൂചന. റോഡ് ഉദ്ഘാടനത്തിന്റെ പത്ര പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും ഫോട്ടോകൾ മാത്രമാണ് നൽകിയിരുന്നത്. ഇതിൽ മന്ത്രി എം.ബി. രാജേഷിന് അതൃപ്തി ഉണ്ടായിരുന്നു.തിരുവനന്തപുരം…
Read Moreമൂഴിക്കുളത്തെ മൂന്നു വയസുകാരിയുടെ കൊലപാതകം: ബന്ധുക്കളുടെ മൊഴിയെടുക്കല്‍ ആരംഭിച്ചു
കൊച്ചി: എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ അമ്മ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി തുടങ്ങി. ഇന്നലെ കുട്ടിയുടെ അച്ഛന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്നു കൂടുതല്‍ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുമെന്ന് ചെങ്ങമനാട് പോലീസ് സ്റ്റേഷന് എസ്എച്ച്ഒ സോണി മത്തായി പറഞ്ഞു. റിമാന്‍ഡിലുള്ള കുട്ടിയുടെ അമ്മ സന്ധ്യയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ഡോക്ടര്‍മാരുടെ വിദഗ്ധ ഉപദേശത്തിനു ശേഷം സന്ധ്യയുടെ മാനസിക നില വരുംദിവസങ്ങളില്‍ പരിശോധിക്കും. കുഞ്ഞിനെ ഇല്ലാതാക്കിയതിനു പിന്നില്‍ കുടുംബബന്ധത്തിലെ വിള്ളലോ മറ്റോ ഉണ്ടോയിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, കൊലപാതകത്തിലേക്ക് നയിച്ച കാരണം സന്ധ്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂവെന്ന് എറണാകുളം റൂറല്‍ എസ്പി എം. ഹേമലത പറഞ്ഞു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ കല്യാണിയുടെ സംസ്കാരം നടത്തി. കുഞ്ഞുമായി…
Read Moreദേവേന്ദർ മരണത്തിന്റെ ഡോക്ടര്‍… ടാക്സി ഡ്രൈവർമാരെ കൊലപ്പെടുത്തിയ ശേഷം വൃക്ക കച്ചവടം; ശരീരം മുതലകൾക്ക് നൽകും; സീരിയൽ കില്ലർ ഒടുവിൽ പിടിയിലാകുമ്പോൾ…
ജയ്പുർ: ട്രക്ക്, ടാക്സി ഡ്രൈവര്‍മാരെ അതിക്രൂരമായി കൊലപ്പെടുത്തി വൃക്ക തട്ടിയെടുത്ത് കച്ചവടം ചെയ്ത സീരിയല്‍ കില്ലര്‍ ഒടുവില്‍ പിടിയില്‍. രാജസ്ഥാനിലെ 67കാരനായ ദേവേന്ദര്‍ ശര്‍മയാണ് പോലീസിന്റെ പിടിയിലായത്. മരണത്തിന്റെ ഡോക്ടര്‍ അഥവാ ഡോക്ടര്‍ ഡെത്ത് എന്നറിയപ്പെടുന്ന സീരിയല്‍ കില്ലറാണ് പോലീസിന്റെ പിടിയിലായത്. ഇരകളെ കൊലപ്പെടുത്തി വൃക്ക തട്ടിയെടുത്ത ശേഷം മൃതദേഹം ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലെ മുതലകള്‍ നിറഞ്ഞ ഹസാര കനാലിലായിരുന്നു ഉപേക്ഷിച്ചിരുന്നത്. 2002 നും 2004 നും ഇടയില്‍ നിരവധി ടാക്സി, ട്രക്ക് ഡ്രൈവര്‍മാരെയാണ് പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. ഡ്രൈവര്‍മാരെ ട്രിപ്പിന് വിളിക്കുകയും വഴിമധ്യേ ഇവരെ കൊലപ്പെടുത്തിയ ശേഷം വാഹനങ്ങള്‍ വില്‍ക്കുകയുമായിരുന്നു ദേവേന്ദര്‍ ശര്‍മയുടെ രീതി. 1998 നും 2004 നും ഇടയില്‍ അനധികൃത വൃക്ക മാറ്റിവയ്ക്കല്‍ റാക്കറ്റും പ്രതി നടത്തിയിരുന്നു. നിരവധി സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടെയും ഇടനിലക്കാരുടെയും സഹായത്തോടെ നൂറിലധികം അനധികൃത വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്തതായും പ്രതി…
Read Moreമോഹന്‍ലാല്‍ @ 65; പിറന്നാള്‍ ആഘോഷം കുടുംബത്തിനൊപ്പം തായ്ലന്ഡില്
കൊച്ചി: മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് 65- ാം പിറന്നാള്‍. ഇത്തവണത്തെ പിറന്നാള്‍ താരരാജാവ് കുടുംബ സമേതം തായ്ലന്ഡിലാണ് ആഘോഷിക്കുന്നത്. രണ്ടു ദിവസത്തിനു ശേഷം അദ്ദേഹം കൊച്ചിയില്‍ മടങ്ങിയെത്തും. പിറന്നാള്‍ ദിനത്തില്‍ തന്റെ ആരാധകര്‍ക്കായി സന്തോഷ വാര്‍ത്ത മോഹന്‍ലാല്‍ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ചു. 47 വര്‍ഷത്തെ മോഹന്‍ലാലിന്റെ ജീവിതം പുസ്തകമാകുന്നു എന്ന സന്തോഷം. മുഖരാഗം എന്ന പേരില്‍ ഭാനുപ്രകാശ് ആണ് ലാലിന്റെ ജീവചരിത്രം എഴുതുന്നത്. നിരവധിപ്പേരാണ് അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഒരുമാസത്തിനിടെ രണ്ട് 200 ക്ലബ് എന്ന അപൂര്‍വമായ നേട്ടവുമായാണ് ഇത്തവണ ആരാധകരുടെ സ്വന്തം ലാലേട്ടന് ജന്മദിനം ആഘോഷിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സമ്മിശ്ര പ്രതികരണവുമായി എത്തിയ എമ്പുരാന് ബോക്സോഫീസില്‍ വിസ്മയമായപ്പോള്‍, മികച്ച പ്രതികരണവുമായി വന്ന തരുണ്‍മൂര്‍ത്തി ചിത്രം തിയേറ്ററുകളെ പൂരപ്പറമ്പാക്കി. തുടരും ഉണ്ടാക്കിയ അലയൊലി തിയേറ്ററുകളില്‍ ഇനിയും അടങ്ങിയിട്ടില്ല. ഒരു മോഹന്‍ലാല്‍ ചിത്രത്തിലെ നുറുങ്ങ് സംഭാഷണമോ…
Read Moreഎനിക്ക് രാഷ്ട്രീയത്തിന്റെ ഉന്നതിയിലെത്തണം; ഭാര്യയെ നേതാക്കളുമായി ലൈംഗീകബന്ധത്തിന് നിർബന്ധിച്ചു; വെളിപ്പെടുത്തലുമായി യുവതി; സംഭവത്തിൽ പാർട്ടിചെയ്തതിങ്ങനെ…
ചെന്നൈ: രാഷ്ട്രീയനേതാക്കളുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന ഭാര്യയുടെ ആരോപണത്തില്‍ ഭര്‍ത്താവായ പാര്‍ട്ടി പ്രവര്‍ത്തകനെതിരെ നടപടിയെടുത്ത് ഡിഎംകെ. പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഡിഎംകെയുടെ യുവജന വിഭാഗം ആരക്കോണം ഡെപ്യൂട്ടി സെക്രട്ടറി ദൈവസെയല്‍ എന്നയാള്‍ക്കെതിരെയാണ് ഇരുപതുകാരിയായ യുവതി ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ 40കാരനായ ദൈവസെയല്‍ തന്നെ നിര്‍ബന്ധിച്ചുവെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. ഭര്‍ത്താവ് തന്നെ ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും പരാതിപ്പെട്ടാല്‍ കുടുംബത്തെയടക്കം തീകൊളുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു. തനിക്ക് വീടുവിട്ട് പുറത്തുപോകാന്‍ അനുവാദമില്ലെന്നും അതിനാല്‍ പരീക്ഷകള്‍ പോലും എഴുതാനായില്ലെന്നും അവര്‍ പറയുന്നു. ദൈവസെയല്‍ മുന്‍പ് ഒരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നെന്നും ഇത് മറച്ചുവച്ചാണ് തന്നെ വിവാഹം ചെയ്തതെന്നും യുവതി ആരോപിച്ചു. ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യുവതി മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ വന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുമെന്ന് പ്രതിപക്ഷ…
Read Moreകുടുംബത്തോടൊപ്പം മരത്തണലിൽ ഭക്ഷണം കഴിക്കവേ ശിഖരം വീണ് 13കാരൻ മരിച്ചു
കുലശേഖരം: കന്യാകുമാരി കോതയാറിനു സമീപത്തെ തോട്ടത്തിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനിരുന്ന 13 വയസുകാരൻ മരത്തിന്റെ ശിഖരം മുറിഞ്ഞു വീണു മരിച്ചു. മുംബൈയിൽ താമസിക്കുന്ന നാഗർകോവിൽ കീഴപെരുവിള സ്വദേശി ഗാഡ്സൻ സാമുവലിന്റെ മകൻ മിത്രനാണു മരിച്ചത്. കഴിഞ്ഞ ദിവസമാണു ഭാര്യയും രണ്ടു മക്കളുമൊന്നിച്ചു ഗാഡ്സൻ കോതയാറിലെത്തിയത്. ഇവരോടൊപ്പം മറ്റ് അഞ്ചു കുടുംബങ്ങളും ഉണ്ടായിരുന്നു. എട്ടു കുട്ടികളുൾപ്പെടെ 20 പേരടങ്ങുന്ന സംഘം മൂന്നു കാറുകളിലും രണ്ടു ബൈക്കുകളിലുമായാണ് കോതയാറിലെത്തിയത്. ശിഖരം മുറിഞ്ഞു വീഴുന്നതു കണ്ടു എല്ലാവരും എഴുന്നേറ്റ് ഓടിയെങ്കിലും മിത്രനും മറ്റൊരു കുട്ടിയും ശിഖരങ്ങൾക്കിടയിൽപ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരെയും കുലശേഖരത്തുള്ള സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും മിത്രൻ മരിച്ചു.
Read Moreഭർത്താവിന്റെ ബന്ധുവുമായി അവിഹിത ബന്ധം; ഭാര്യയുടെ കാമകേളി ദൃശ്യങ്ങൾ കണ്ട ഭർത്താവ് ഇരുവരേയും താക്കീത് ചെയ്തു; നേരം പുലർന്നപ്പോൾ നാട്ടുകാർ കണ്ടത് നടക്കുന്ന കാഴ്ച
ലക്നോ: ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാൺപൂരില്‍ ലക്ഷ്മണ് ഖേഡ ഗ്രാമനിവാസിയായ ധര്‍മേന്ദ്ര പാസിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ ഭാര്യ റീനയും ധര്‍മേന്ദ്രയുടെ ബന്ധുവായ സതീഷിനെയും പോലീസ് അറസ്റ്റ് ചെയ്തു. മേയ് 11നാണ് റീനയും സതീഷും ധര്‍മേന്ദ്രയെ കൊലപ്പെടുത്തിയത്. റീനയും ബന്ധുവായ സതീഷും തമ്മിൽ പ്രണയബന്ധമുണ്ടായിരുന്നത് ഭർത്താവ് ധർമേന്ദ്ര കണ്ടെത്തിയിരുന്നു. തുടർന്ന് റീനയ്ക്ക് ധർമേന്ദ്ര താക്കീത് നൽകിയിരുന്നു. എന്നാൽ ഇരുവരും വീണ്ടും ബന്ധം തുടർന്നു. ദിവസവും 60 കോളുകളാണ് ഇരുവരും വിളിച്ചിരുന്നത്. റീനയുടെ ഫോണിൽ സതീഷുമായുള്ള അശ്ലീല ദൃശ്യങ്ങളും ധർമേന്ദ്ര കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്. മേയ് 11ന് വീടിന് പുറത്തെ കട്ടിലിലാണ് ധര്‍മേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്. മേയ് 10ന് രാത്രി ഭക്ഷണത്തില്‍ ഉറക്കഗുളിക നല്കി മയക്കി കിടത്തിയ ശേഷം റീനയും സതീഷും മരത്തടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലെ…
Read More