പ​ഞ്ചാ​യ​ത്ത് റോ​ഡി​ൽ വ​യ്ക്കോ​ൽ ഉ​ണ​ക്ക്: വ​ഴി​യാ​ത്ര ത​ട​സ​മാ​കുന്നു; നിയമലംഘനം കണ്ടിട്ടും കാണാതെ പോലീസുകാരും


​കൊ​ല്ല​ങ്കോ​ട്: കൊ​യ്ത്ത് ക​ഴി​ഞ്ഞ​തോ​ടെ പ​ഞ്ചാ​യ​ത്ത് പാ​ത​ക​ളി​ൽ വ്യാ​പ​ക​മാ​യി വ​യ്ക്കോ​ൽ ഉ​ണ​ക്ക് വ്യാ​പ​ക​മാ​യി​രി​ക്കുന്ന​ത് വാ​ഹ​ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ വി​ഷ​മ​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.

പാ​ത പൂ​ർ​ണ്ണ​മാ​യും മ​റ​യു​ന്ന രീ​തി​യി​ലാണ് ​വ​യ്ക്കോ​ൽ വി​രി​ച്ചി​രി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വയ്ക്കോ​ൽ വാ​ങ്ങാ​ൻ വ്യാ​പാ​രി​ക​ൾ വ​രാ​ത്ത​തി​നാ​ൽ കൊ​യ്ത്തു ക​ഴി​ഞ്ഞു ഒ​രാ​ഴ്ച​യാ​യും വ​യ്ക്കോ​ൽ കൂ​ന​ക​ൾ വ​യ​ലി​ലും, പാ​തയ​രി​കി​ലു​മാ​യി വ്യാ​പി​ച്ചു​കി​ട​പ്പു​ണ്ട് .

ഇ​ക്കഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ പെ​യ്ത​തി​നാൽ ​വ​യ്ക്കോ​ൽ ചീ​ഞ്ഞു തു​ട​ങ്ങി​യ​തി​നാൽ ​വീ​ണ്ടും ഉ​ണ​ക്കി ശ​രി​പ്പെ​ടു​ത്തു​ന്ന​ത്. ന​ന​ഞ്ഞു കു​തി​ർ​ന്ന വ​യ്ക്കോ​ലി​നു വ്യാ​പാ​രി​ക​ൾ പ​കു​തി വി​ല​യേ ന​ൽ​കാ​റു​ണ്ട്.

റോ​ഡി​ൽ വ​യ്ക്കോ​ൽ ഉ​ണ​ക്കു​ന്ന​തു് നിയമ ​ലം​ഘ​ന​മാ​ണെ​ന്ന് ബോ​ധ്യ​മു​ണ്ടാ​യിട്ടും ​യാ​ത്രാ ത​ട​സം ഉ​ണ്ടാ​വു​ന്ന വി​ധ​ത്തിലാ​ണ് റോ​ഡി​ൽ പ​ര​ത്തു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ വ​യ്ക്കോ​ൽ ചു​റ്റി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ത്ത് യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റ നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ഇ​തി​നകം ​ന​ട​ന്നു ക​ഴി​ഞ്ഞു.

ത​മി​ഴ്നാ​ട് സ്വ​ദേ​ശിയാ​യ യു​വാ​വ് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കുന്ന​തി​നി​ടെ മൊ​ബൈ​ൽ ബെ​ല്ല​ടി​ച്ച​തി​നാ ൽ ​വാ​ഹ​നം നി​ർ​ത്തി സം​സാ​രി​ക്കു​ന്ന​തിനിടെ റോ​ഡി​ൽ നി​ര​ത്തി​യ വ​യ്ക്കോ​ൽ തീ​പി​ടു​ത്ത​മു​ണ്ടാ​യി. വാ​ഹ​ന​ത്തി​ന്‍റെ സൈ​ല​ൻ​സ​റി​ൽ വ​യ്ക്കോ​ൽ ത​ട്ടി​യ​താ​ണ് തീ​പി​ടു​ത്ത​ത്തി നു ​കാ​ര​ണം.

അ​തു​വ​ഴി​യെ​ത്തി​യ കാ​റി​ന്‍റെ ഡ്രൈവറാണ് ബൈ​ക്ക് യാ​ത്രി​ക​നെ അ​പ​ക​ടത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.​ പി​ന്നീട് ​നെ​ല്ല് ഉ​ണ​ങ്ങാ​നി​ട്ട ക​ർ​ഷ​ക​നും സ​മീ​പവാ​സി​ക​ളും ചേ​ർ​ന്നാ​ണ് തീ ​അ​ണ​ച്ച​ത്. കു​റ്റി​പ്പാ​ടം ആ​ന മാ​റി റോ​ഡി​ലാ​ണ് സം​ഭ​വം.

റോ​ഡി​ൽ നി​ര​ത്തി​യ വ​യ്ക്കോ ലി​ന് മീ​തെ ന​ട​ന്ന പോ​വു​ന്ന തി​നി​ടെ വി​ഷ​പാ​ന്പി​നെ ക​ണ്ടു മ​ധ്യ​വ​യ​സ്ക്ക​ൻ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്.​ പോ​ലീ​സ് അ​ധി​കൃ​ത​ർ പട്രോ​ളി​ങ്ങി​നി​ടെ ഗ​താ​ഗ​ത മു​ട​ക്കി​യായി​ വ​യ്ക്കോ​ൽ കി​ട​ക്കു​ന്ന​തു ക​ണ്ടാ​ലും മൗ​നം പാ​ലി​ക്കു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​രുടെ ​പ​രാ​തി.

Related posts

Leave a Comment