തിരുവനന്തപുരം: മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ വരുമെന്നും എന്നാൽ, പിണറായി വിജയന് ആയിരിക്കുമോ മുഖ്യമന്ത്രിയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മതരാഷ്ട്രവാദികളായി തുടരുന്ന ജമാ അത്തെ ഇസ് ലാമി, ആര്‍എസ്എസിന്റെ മറ്റൊരു പതിപ്പാണ്. എന്നാൽ പിഡിപി പഴയ പിഡിപി അല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഭാരതാംബ വിവാദത്തില്‍ സിപിഎമ്മും മറ്റ് മന്ത്രിമാരും സിപിഐയെ പിന്തുണച്ചിട്ടുണ്ട്. തനിക്കെതിരേ വിമര്‍ശനം ഉന്നയിച്ച സിപിഐ നേതാക്കള്‍ക്കെതിരേ നടപടിയുണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അദ്ദേഹം വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞ് മാറി. എറണാകുളത്തെ സിപിഐ നേതാക്കളാണ് ബിനോയ് വിശ്വം പുണ്യാളനാകാന്‍ നോക്കുന്നുവെന്നും നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്നും ഉള്‍പ്പെടെയുള്ള നിശിത വിമര്‍ശനം ഉന്നയിച്ചത്. ഇതുസംബന്ധിച്ച നേതാക്കളുടെ ഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നു.
Read MoreDay: June 11, 2025
തൊപ്പിവെച്ച കുണുവാവകളും… കോഴിക്കോട് സെക്സ് റാക്കറ്റ്; ഇടപാടുകാരുടെ ലിസ്റ്റില്‍ പോലീസുകാരും; സെക്സ് കേന്ദ്രങ്ങളുടെ പ്രവർത്തനം ഫ്ളാറ്റും വീടുകളും കേന്ദ്രീകരിച്ച്; അന്വേഷണം തുടങ്ങി
കോഴിക്കോട്: കോഴിക്കോട്ടെ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് പോലീസുകാര്‍ക്കെതിരെയും അന്വേഷണം. കേസിലെ മുഖ്യപ്രതി വയനാട് ഇരുളം സ്വദേശി ബിന്ദു 2022ൽ ആദ്യ കേസില്‍ അറസ്റ്റിലായപ്പോള്‍ സഹായം ചെയ്തുകൊടുത്തത് പോലീസുകാരാണെന്നാണ് ആക്ഷേപം. രണ്ട് പോലീസുകാര്‍ക്കെതിരേയാണ് അന്വേഷണം നടക്കുന്നത്. പ്രതിക്ക് കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് ചെയ്ത മലാപറമ്പിലെ ഫ്ളാറ്റുള്‍പ്പെടെ തരപ്പെടുത്തികൊടുത്തതും ഉദ്യോഗസ്ഥരാണെന്നുമാണ് വിവരം.രണ്ടു വർഷത്തിനു ശേഷമാണ് സംഘം മലാപ്പറമ്പിൽ താവളമാക്കിയത്. പ്രതികൾക്ക് അനാശാസ്യ കേന്ദ്രം നടത്താൻ പുറമേ നിന്നു സഹായം ലഭിച്ചതായി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോൾ സൂചന ലഭിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പോലീസുദ്യോഗസ്ഥരും ഇതിന്റെ ഭാഗമാണെന്ന് വ്യക്തമായത്.ഇക്കാര്യങ്ങള്‍ പോലീസ് പ്രത്യേകസംഘം അന്വേഷിച്ചുവരികയാണ്.മലാപറമ്പ് അനാശാസ്യ കേന്ദ്രത്തിലെ നടത്തിപ്പുകാരിയുമായി സിറ്റിയിലെ ചില പോലീസ് ഉദ്യോഗസ്ഥർ നേരത്തെ ഫോണിൽ ബന്ധപ്പെട്ടതായുള്ള വിവരമാണ് പുറത്തുവന്നത്. കൂടുതൽ തെളിവു ശേഖരിക്കാൻ പോലീസ് മൊബൈൽ സിഡിആർ പരിശോധിക്കുന്നുണ്ട്. ആരോപണത്തെത്തുടർന്നു രണ്ട് പോലീസുകാരെ ചുമതലകളില്‍ നിന്നു താത്കാലികമായി…
Read Moreപോലീസ് സ്റ്റേഷനിലെ കേക്ക് മുറി ആഘോഷം; സിഐക്ക് ജാഗ്രതക്കുറവുണ്ടായതായി റിപ്പോര്‍ട്ട്
കോഴിക്കോട്: കൊടുവള്ളി പോലീസ് സ്റ്റേഷനിൽ രാഷ്ട്രീയ പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച സംഭവത്തില്‍ സിഐക്ക് ജാഗ്രതക്കുറവുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ട്. സ്റ്റേഷനില്‍ പാലിക്കേണ്ട അച്ചടക്കത്തില്‍ വീഴ്ചയുണ്ടായതായാണ് റിപ്പോര്‍ട്ടിലുള്ളത്. ഇൻസ്പെക്ടർ കെ.പി. അഭിലാഷിനെതിരേ താമരശേരി ഡിവൈഎസ്പി ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്കി. സസ്പെന്ഷന് ഉണ്ടാകുമെന്നാണ് സൂചന. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പോലീസ് സ്റ്റേഷനിലെ ആഘോഷം. സമൂഹമാധ്യങ്ങളിലൂടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. യൂത്ത് കോൺഗ്രസ് കൊടുവള്ളി മണ്ഡലം ഭാരവാഹികളാണ് ഹാപ്പി ബർത്ത് ഡേ ബോസ് എന്ന അടിക്കുറിപ്പോടെ എഫ്ബിയിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ഇവരുടെ നേതൃത്വത്തിലാണ് കേക്ക് മുറിച്ച് ആഘോഷം നടത്തിയത്. അതേസമയം സ്റ്റേഷനില്‍ ആഘോഷം സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിളോട് വിശദീകരണം തേടിയതായി ജില്ലാ പ്രസിഡന്റ് ആര്. ഷഹിന്‍ അറിയിച്ചു. ്
Read Moreവ്യാജ പീഡനക്കേസ്; വീഡിയോ സന്ദേശം പുറത്തുവിട്ട് 22കാരൻ ജീവനൊടുക്കി; അന്വേഷണം ശക്തമാക്കി പോലീസ്
ലക്നോ: വ്യാജ പീഡനക്കേസിൽ കുടുക്കിയെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ യുവാവ് ജീവനൊടുക്കി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ തന്നെ പ്രതിയാക്കിയെന്ന് ആരോപിച്ചുള്ള വീഡിയോ സന്ദേശം പുറത്തുവിട്ടതിനുപിന്നാലെയാണ് 22കാരനായ വിശാല്‍ ഗുപ്ത ആത്മഹത്യ ചെയ്തത്. ബല്ലിയ- ഡിയോറിയ ജില്ലാ അതിര്‍ത്തിയിലെ ഭഗല്‍പുര്‍ പാലത്തില്‍നിന്നു ചാടിയാണ് വിശാൽ ജീവനൊടുക്കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കഴിഞ്ഞ എട്ടിനാണ് വിശാലിനെതിരേ ഭീമാപുര പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലായിരുന്നു കേസ്. വിശാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
Read Moreചുവപ്പ്/പിങ്ക് നിറം കണ്ടാൽ പാഴ്സൽ തുറക്കല്ലേ… വിതരണത്തട്ടിപ്പ് തടയാൻ പുത്തൻ പദ്ധതികളുമായി ആമസോൺ
മുംബൈ: ഓണ്‍ലൈൻ ഷോപ്പിംഗിൽ തട്ടിപ്പുകൾ വർധിച്ചുവരുന്നതായാണു റിപ്പോർട്ടുകൾ. ഓർഡർ ചെയ്തതല്ല ലഭിക്കുന്നതെന്നും തകരാറുകൾ സംഭവിച്ചവയാണെന്നുമുള്ള പരാതികളാണു കൂടുതലായി ഉയരുന്നത്. ഇതിനു തടയിടാൻ പ്രത്യേക നടപടി സ്വീകരിച്ചിരിക്കുകയാണ് ഓൺലൈൻ വ്യാപാര ഭീമൻമാരായ ആമസോൺ. ഓർഡർ ചെയ്ത സാധനങ്ങൾ ലഭിച്ചാലുടൻ പാക്കേജിലെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് ആമസോണ്‍ കന്പനിയുടെ നിർദേശം. പുതിയ ടാംപർ പ്രൂഫ് പാക്കേജിംഗ് സാങ്കേതികവിദ്യയാണ് കന്പനി ഉപയോഗിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന സീലുകളാണിത്. പിങ്ക് അല്ലെങ്കില്‍ ചുവപ്പ് ഡോട്ടുള്ള പ്രത്യേക ടേപ്പ് ആണ് സീലില്‍ ഉപയോഗിക്കുന്നത്. ചൂടാക്കിയശേഷം ടേപ്പ് നീക്കം ചെയ്യാൻ ശ്രമിച്ചാല്‍ ഡോട്ടിന്റെ നിറം മാറും എന്നതാണ് ഇതിന്റെ പ്രത്യേകത. സാധാരണയായി ഡോട്ടുകള്‍ വെള്ളയായിരിക്കും. പാക്കേജ് തുറക്കാൻ ശ്രമിച്ചാല്‍ കുത്തുകൾ പിങ്ക് അല്ലെങ്കില്‍ ചുവപ്പായി മാറും. ഇതോടെ സീല്‍ പൊട്ടിച്ചതാണോ, വസ്തുക്കള്‍ മാറ്റിയതാണോ എന്ന് ഉപഭോക്താക്കള്‍ക്ക് മുൻകൂട്ടി അറിയാം. സീലിലെ ഡോട്ട് വെള്ള നിറമാണെങ്കില്‍…
Read Moreഒന്നുംരണ്ടുമല്ല, 55കാരിയായ വീട്ടമ്മയുടെ പിത്തസഞ്ചിയിൽനിന്ന് നീക്കിയത് 861 കല്ലുകൾ; സുഖംപ്രാപിച്ച് രോഗി വീട്ടിലേക്ക് മടങ്ങിയെന്ന് ഡോക്ടർമാർ
ബംഗളൂരു: വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മയുടെ പിത്തസഞ്ചിയിൽനിന്നു നീക്കിയത് 861 പിത്താശയ കല്ലുകൾ. വയറുവേദനയും മഞ്ഞപ്പിത്ത ലക്ഷണങ്ങളുമായാണ് 55കാരിയെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കാനിംഗിൽ പിത്തസഞ്ചിയിൽ 861 കല്ലുകളുള്ളതായി കണ്ടെത്തി. ലാപ്രോസ്കോപിക് സർജറിയിലൂടെ മുഴുവൻ കല്ലുകളും വിജയകരമായി പുറത്തെടുത്തു. ശസ്ത്രക്രിയ കഴിഞ്ഞ് പിറ്റേന്നുതന്നെ രോഗി ആശുപത്രി വിട്ടതായി ഡോക്ടർമാർ അറിയിച്ചു. അടുത്തിടെ, ഒരു വയോധികന്റെ പിത്തസഞ്ചിയിൽനിന്ന് എണ്ണായിരത്തിലേറെ പിത്താശയക്കല്ലുകൾ നീക്കംചെയ്തത് വാർത്തയായിരുന്നു.
Read Moreഅന്നമൂട്ടിയവന് കുരങ്ങിന്റെ അന്ത്യചുംബനം! മൃഗസ്നേഹിയായ മുന്നാ സിംഗിന്റെ മരണത്തിലായിരുന്നു ഹനുമാൻകുരങ്ങിന്റെ ദുഃഖപ്രകടനം
ദിയോഗഡ്: തന്റെ അന്നദാതാവിന്റെ നിര്യാണത്തിൽ ദുഃഖിക്കുന്ന, ഹനുമാൻകുരങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ജാർഖണ്ഡിലെ ദിയോഗഡിലാണു സംഭവം. കുരങ്ങുകളോട് അതിയായ പരിഗണന കാട്ടിയിരുന്ന മൃഗസ്നേഹിയായ മുന്നാ സിംഗ് എന്നയാളുടെ മരണത്തിലായിരുന്നു ഹനുമാൻകുരങ്ങിന്റെ ദുഃഖപ്രകടനം. ദൃശ്യങ്ങൾ തുടങ്ങുന്പോൾ ഹനുമാൻകുരങ്ങ് മൃതദേഹത്തിന്റെ സമീപത്തിരിക്കുന്നതും മുഖത്തു തലോടുന്നതും കാണാം. മുന്നാ സിംഗിന്റെ മുഖത്തു ചുംബിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ബന്ധുവായ സ്ത്രീ തൊട്ടുവിളിച്ചു മാറ്റാൻ ശ്രമിക്കുന്പോൾ കുരങ്ങ് മാറാതെ അവിടെത്തന്നെ തുടരുന്നു. സംസ്കാരച്ചടങ്ങുകൾ പൂർത്തിയായശേഷമാണു കുരങ്ങ് അവിടെനിന്നു മാറിയത്. വീഡിയോയ്ക്കു നിരവധി പ്രതികരണങ്ങളാണു ലഭിച്ചത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ ഓർമപ്പെടുത്തലാണു വീഡിയോ എന്ന് ചിലർ അഭിപ്രായപ്പെട്ടു. 2022ൽ ശ്രീലങ്കയിലെ ബട്ടികലോവയിൽ സമാനമായ സംഭവമുണ്ടായതിന്റെ സ്മരണകളും ചിലർ പങ്കുവച്ചു.
Read Moreമാതാപിതാക്കള്‍ക്കു സംരക്ഷിക്കാനുള്ള ശേഷിയില്ല; നിധിയെ ജാര്‍ഖണ്ഡ് സിഡബ്ല്യുസിക്കു കൈമാറും
കൊച്ചി: ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ കൊച്ചിയില്‍ ഉപേക്ഷിച്ചുപോയ പെണ്‍കുഞ്ഞ് നിധിയെ രക്ഷിതാക്കള്‍ക്ക് കൈമാറില്ല. മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ സംരക്ഷിക്കാനുളള പശ്ചാത്തലമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിശുക്ഷേമ സമിതിയുടെ തീരുമാനം. കുഞ്ഞിനെ ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതി(സിഡബ്ല്യുസി)ക്ക് കൈമാറും. നിധി നിലവില്‍ കൊച്ചിയിലെ ശിശുസംരക്ഷണ സമിതിയിലാണ് ഉളളത്. കുഞ്ഞിനെ കൈമാറിയാല്‍ മാതാപിതാക്കള്‍ക്ക് അവളെ സുരക്ഷിതമായി നോക്കാനുളള സാഹചര്യമുണ്ടോ എന്നാണ് ശിശുക്ഷേമ സമിതി പരിശോധിച്ചത്. അതിനായി ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ടും തേടിയിരുന്നു. രക്ഷിതാക്കള്‍ക്ക് കുഞ്ഞിനെ സംരക്ഷിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍, അതിന് ആവശ്യമായ സാമ്പത്തിക സ്ഥിതിയേക്കുറിച്ചും കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള സാഹചര്യത്തെക്കുറിച്ചും ചില ആശങ്കകള്‍ ജാര്‍ഖണ്ഡ് സിഡബ്ല്യുസിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ നേരിട്ട് മാതാപിതാക്കള്‍ക്ക് കൈമാറേണ്ടതില്ലെന്നും പകരം ജാര്‍ഖണ്ഡ് സിഡബ്ല്യുസിക്ക് കൈമാറാനും തീരുമാനിച്ചത്. കൈമാറാന്‍ അനുകൂലമായ സാഹചര്യമുണ്ടെന്ന് കണ്ടെത്തിയാല്‍ ഝാര്‍ഖണ്ഡ് സിഡബ്ല്യൂസിക്ക് കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് നല്‍കാം. അല്ലെങ്കില്‍ ദത്ത് നടപടികള്‍ ഉള്‍പ്പെടെയുള്ളവയിലേക്ക്…
Read Moreകെനിയയിലെ വാഹനാപകടം; അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി; കനത്ത മഴയിൽ ബസ് നിയന്ത്രണം വിട്ടു തെന്നിനീങ്ങി 100 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു
നയ്റോബി (കെനിയ): കെനിയയിൽ വാഹനാപകടത്തിൽ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. പരിക്കേറ്റവരെ നെയ്റോബിയിലെത്തിക്കാനാണ് നീക്കം. ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികളാണ് ഇന്നലെ മരിച്ചത്. മസായി മാര കണ്ടു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇറക്കത്തിൽ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളി സ്വദേശിനി ജസ്ന കുട്ടിക്കാട്ടുചാലില്‍ (29), മകള്‍ റൂഫി മെഹറിന് മുഹമ്മദ് (ഒന്നര), തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂർ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആൻ (41) മകള്‍ ടൈറ റോഡ്വിഗസ് (7) എന്നിവരാണ് മരിച്ചത്. അപകടത്തിൽ റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ്, ജെസ്നയുടെ ഭർത്താവ് മുഹമ്മദ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്.14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 27 പേർക്ക് പരിക്കേറ്റു. അപകടത്തിൽ നഷ്ടപ്പെട്ട യാത്രാ രേഖകൾ…
Read Moreലോകകപ്പ് യോഗ്യതാ മത്സരം; അർജന്റീന-കൊളംബിയ പോരാട്ടം സമനിലയിൽ
ബ്യൂണസ് ഐറിസ്: അർജന്റീന-കൊളംബിയ ലോകകപ്പ് യോഗ്യതാ മത്സരം സമനിലയിൽ. മോണുമെന്റൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടി. മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് കൊളംബിയയാണ്. 24-ാം മിനിറ്റിൽ ലൂയിസ് ഡയസാണ് സുന്ദരമായ ഗോളിലൂടെ കൊളംബിയയെ മുന്നിലെത്തിച്ചത്. ഗോൾ മടക്കാൻ അർജന്റീന കിണഞ്ഞ് ശ്രമിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടാനായില്ല. ലയണൽ മെസിയും, ജൂലിയൻ അൽവാരസും അടക്കമുള്ള സൂപ്പർ താരങ്ങൾ ഇറങ്ങിയിട്ടും ഗോൾ മടക്കാൻ 81-ാം മിനിറ്റ് വരെ അർജന്റീനയ്ക്ക് സാധിച്ചില്ല. 81-ാം മിനിറ്റിൽ തിയാഗോ അൽമാഡയുടെ ഗോളിലൂടെയാണ് അർജന്റീന ഒപ്പമെത്തിയത്. 70-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായിട്ടാണ് മെസിയും സംഘവും പിന്നീട് കളിച്ചത്. അർജന്റീന സമനില ഗോൾ നേടിയതിന് ശേഷം കോളംബിയ വിജയഗോളിനായി കിണഞ്ഞ് ശ്രമിച്ചെങ്കിലും നേടാനായില്ല. ഒടുവിൽ ഒന്നേ ഒന്നിന് മത്സരം അവസാനിച്ചു. മത്സരം…
Read More