കൊച്ചി: പെറ്റ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം വളര്‍ത്തുപൂച്ച ചത്തെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ. നാദിര്‍ഷയും കുടുംബവും ഓമനിച്ചുവളര്‍ത്തിയ നൊബേല്‍ എന്ന് പേരുള്ള പൂച്ചയാണ് ചത്തത്. കുളിപ്പിക്കാന്‍ കൊണ്ടുപോയതാണെന്നും എന്നാല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം തന്റെ പൂച്ച ചത്തുപോയെന്നും നാദിര്‍ഷ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് വ്യസന വാർത്ത താരം പങ്കുവച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ERNAKULAM PET Hospital . Near Renai medicity . Palarivattom ( mamangalam ) നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതിന്റെ പേരിൽ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട് ) കൈയിൽ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാർ ഉള്ള ഈ ഹോസ്പിറ്റലിൽ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി ചെന്ന് അബദ്ധം സംഭവിക്കരുത്. ഇവിടെ ഉള്ളവർക്ക് ഒരു തേങ്ങയും അറിയില്ല. ഒരു…
Read MoreDay: June 15, 2025
വിമാനം പറന്നുയരുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്നത് സ്ഥിരം ഹോബി: ഇത്തവണസംഭവിച്ചത് മറക്കാൻ സാധിക്കാത്തത്; വിമാന ദുരന്തം; വീഡിയോ പകർത്തിയത് പതിനേഴുകാരന്, ക്രൈം ബ്രാഞ്ചിന് മൊഴി നല്കി
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ വൈറലായ വിഡിയോ എടുത്ത 17കാരന് അന്വേഷണ സംഘത്തിന് സാക്ഷി മൊഴി നല്കി. ഗുജറാത്ത് സ്വദേശിയായ 12-ാം ക്ലാസ് വിദ്യാര്‍ഥി ആര്യന് അസാരി ആണ് അപകട ദൃശ്യം തന്റെ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയത്. ആര്യന് പതിവായി ചെയ്തിരുന്ന ഹോബിയാണ് വിമാനം പറന്നുയരുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്നത്. വിഡിയോ എടുക്കുന്നതിനിടെയാണ് വിമാനം അപടത്തില്‍പ്പെടുന്നതും. വിഡിയോ എടുത്ത് തുടങ്ങി 24 സെക്കന്‍ഡുകള്‍ക്കുള്ളില്‍ അഹമ്മദാബാദ്-ലണ്ടന്‍ വിമാനം ദിശ തെറ്റി അടുത്തുള്ള മെഡിക്കല്‍ കോളജ് ക്യംപസിലെ കെട്ടിടത്തില്‍ ഇടിച്ചുകയറി തീപിടിക്കുകയായിരുന്നു. അപകടമുണ്ടായി നിമിഷ നേരത്തിനുള്ളില്‍ തന്നെ ഈ വിഡിയോ വ്യാപകമായി പ്രചരിക്കുകയായിരുന്നു. പിന്നീട് വിമാന അപകടത്തിലെ അന്വേഷണങ്ങളില്‍ ഈ വിഡിയോ നിര്‍ണായക തെളിവായി മാറി. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുള്ള ലക്ഷ്മിനഗറില്‍ നിന്നായിരുന്നു ആര്യന് വൈറലായ ദുരന്ത വിഡിയോ ചിത്രീകരിച്ചത്.
Read Moreസൈനിക പരേഡിൽ പാക്കിസ്ഥാൻ പട്ടാളമേധാവിയെ ക്ഷണിച്ചിട്ടില്ല; വാർത്ത നിഷേധിച്ച് യുഎസ്
വാഷിംഗ്ടൺ ഡിസി: പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെ സൈനിക പരേഡിലേക്ക് ക്ഷണിച്ചുവെന്ന വാർത്ത നിഷേധിച്ച് വൈറ്റ് ഹൗസ്. “ഇത് വ്യാജമാണ്. വിദേശ സൈനിക നേതാക്കളെയൊന്നും ക്ഷണിച്ചിട്ടില്ല’. മുനീറിനെ ക്ഷണിച്ചതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളെക്കുറിച്ച് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. യുഎസിന്റെ ഏറ്റവും വലിയ സൈനിക പ്രദർശനങ്ങളിലൊന്നായാണ് ശനിയാഴ്ച നടക്കുന്ന പരേഡിനെ കണക്കാക്കപ്പെടുന്നത്. സൈന്യത്തിന്റെ പ്രതിരോധ ശേഷി പ്രദർശിപ്പിക്കുക എന്നതാണ് പരേഡിന്റെ ഉദ്ദേശം. ബ്രിട്ടീഷ് സാമ്രാജ്യത്തെ നേരിടാൻ 1775 ജൂൺ 14 ന് യുഎസ് സൈന്യം ഔദ്യോഗികമായി സ്ഥാപിതമായതിന്റെ സ്മരണയ്ക്കായാണ് ഈ പരേഡ്. ആയിരക്കണക്കിന് സൈനികർ, ഡസൻ കണക്കിന് ടാങ്കുകൾ, സൈനിക ഹെലികോപ്റ്ററുകൾ, യുദ്ധവിമാനങ്ങൾ തുടങ്ങിയവ പരേഡിൽ പങ്കെടുക്കും.
Read Moreഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം; മരണസംഖ്യ ഏഴായി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടത്തിൽ മരണസംഖ്യ ഏഴായി. ഒരു കൈക്കുഞ്ഞും പൈലറ്റും ഉൾപ്പടെയാണ് മരിച്ചത്. ഗുപ്തകാശിയില്‍ നിന്ന് കേദാര്‍നാഥിലേക്ക് പോയ ആര്യൻ ഏവിയേഷന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഗൗരികുണ്ഡിലെ കാട്ടിലാണ് ഹെലികോപ്റ്റർ തകര്‍ന്നു വീണത്. കേദാര്‍നാഥ് താഴ്വരയിലെ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് റിപ്പാര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യാത്രക്കാരെ കയറ്റി പറന്നുയര്‍ന്ന ഹെലികോപ്റ്ററിന്റെ ദിശ, മോശം കാലാവസ്ഥയെ തുടര്‍ന്ന് തെറ്റുകയായിരുന്നു.
Read Moreകറുത്ത ദിനങ്ങളേ വിട…
ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കും ശേഷം ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ചരിത്രത്തിലെ മൂന്നാമത് ടീമാണ് ദക്ഷിണാഫ്രിക്ക. 1889ല്‍ ഇംഗ്ലണ്ടിനെതിരേ പോര്‍ട്ട് എലിസബത്തിലായിരുന്നു ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആദ്യ ടെസ്റ്റ് മത്സരം. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) 1909ല്‍ നിലവില്‍ വന്നപ്പോള്‍ സ്ഥാപക അംഗവുമായിരുന്നു പ്രോട്ടീസ്. എന്നാല്‍, ഐസിസി ലോകകപ്പ് മത്സരങ്ങള്‍ക്ക് 1975ല്‍ (പ്രഥമ ഏകദിന ലോകകപ്പ്) തുടക്കമായപ്പോള്‍ ക്രിക്കറ്റില്‍നിന്നുള്ള വിലക്കു നേരിടുകയായിരുന്നു അവര്‍ എന്നതും ചരിത്രം. 1970 മുതല്‍ 1991 വരെയുള്ള കാലഘട്ടത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെ ക്രിക്കറ്റ് വേദികളില്‍നിന്നു പൂര്‍ണമായി മാറ്റിനിര്‍ത്തിയിരുന്നു. അപ്പാര്‍ത്തീഡ് (അപ്പാര്‍ട്ട്ഹൈഡ്) എന്ന വര്‍ണവിവേചന നിയമം മൂലമായിരുന്നു അത്. ദക്ഷിണാഫ്രിക്കയിലെ ഭൂരിപക്ഷ ജനവിഭാഗത്തിന്റെ അവകാശങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ട് ന്യൂനപക്ഷമായ വെള്ളക്കാരുടെ നാഷണല്‍ പാര്‍ട്ടി സര്‍ക്കാര്‍ 1948 മുതല്‍ 1994 വരെ നടപ്പിലാക്കിയ വർണവിവേചന നിയമവ്യവസ്ഥയായിരുന്നു അപ്പാര്‍ത്തീഡ്. 1991 ജൂണില്‍ വര്‍ണവിവേചന നിയമം (അപ്പാര്‍ത്തീഡ്) റദ്ദാക്കിയതോടെയാണ് ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ഭൂപടത്തിലേക്കു തിരിച്ചെത്തിയത്.…
Read Moreസൂപ്പര്‍ താര സംഗമം…ഫിഫ ക്ലബ് ലോകകപ്പിന് ഇന്ന് തുടക്കം
ന്യൂയോര്‍ക്ക്: ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോളിന് ഇന്നു തുടക്കമാകും. 32 ടീമുകളെ എട്ടു ഗ്രൂപ്പുകളിലായി തിരിച്ചുള്ള പ്രഥമ ക്ലബ് ലോകകപ്പാണ് ഇത്തവണത്തേത്. മേജര്‍ ലീഗ് സോക്കറില്‍ ലയണല്‍ മെസിയുടെ ക്ലബായ ഇന്റര്‍ മയാമിയാണ് ആതിഥേയര്‍. ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 5.30നു നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്റര്‍ മയാമി ഈജിപ്ഷ്യന്‍ ക്ലബായ അല്‍ അഹ്ലിയെ നേരിടും. രാത്രി 9.30നു നടക്കുന്ന മത്സരത്തിൽ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കും ന്യൂസിലന്‍ഡില്‍നിന്നുള്ള ഓക്ലന്‍ഡ് സിറ്റി എഫ്സിയും തമ്മിൽ ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയില്‍ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡും ഫ്രഞ്ച് കരുത്തരായ പാരീസ് സെന്റ് ജെര്‍മനും (പിഎസ്ജി) ഏറ്റുമുട്ടും. രാത്രി 12.30നാണ് കിക്കോഫ്. 2024-25 യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാണ് പിഎസ്ജി. പ്രഥമ ചാമ്പ്യന്‍സ് ലീഗ് നേടിയശേഷം പിഎസ്ജിയുടെ ആദ്യമത്സരമാണിത്.
Read Moreകുട്ടികള്‍ക്കായി ബാലാവകാശ കമ്മീഷന്റെ ‘റേഡിയോ നെല്ലിക്ക’
വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കി കുട്ടികള്‍ക്കായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഇന്റര്‍നെറ്റ് റേഡിയോ ‘റേഡിയോ നെല്ലിക്ക’ ഒരുങ്ങുന്നു. കുട്ടികളിലെ മാനസിക സംഘര്‍ഷങ്ങള്‍, ലഹരിയുപയോഗം, സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികള്‍, ആത്മഹത്യ, സോഷ്യല്‍ മീഡിയ അഡിക്ഷന് എന്നിവ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ബാലസൗഹൃദം യാഥാര്‍ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റേഡിയോ നെല്ലിക്കയുടെ ഉദ്ഘാടനം 18ന് മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിന്റെ ചേംബറില്‍ നിര്‍വഹിക്കും. ലോകത്ത് എവിടെനിന്നും 24 മണിക്കൂറും പരിപാടികള്‍ കേള്‍ക്കാനാകും. തുടക്കത്തില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ നാലു മണിക്കൂറാണ് പ്രോഗ്രാം. ശനിയും ഞായറും പ്രോഗ്രാം ആവര്‍ത്തിക്കും. പരിപാടികള്‍ക്കിടയില്‍ പരസ്യങ്ങളുമില്ല. കുട്ടികളുടെ അവകാശനിയമങ്ങളെക്കുറിച്ചുള്ള റൈറ്റ് ടേണ്‍ എന്ന പരിപാടി രാവിലെ ഏഴു മുതല്‍ എട്ടുവരെയാണ്. ഈ പരിപാടി വൈകിട്ട് നാലു മുതല്‍ അഞ്ചു വരെ വീണ്ടും കേൾക്കാം. രാവിലെ എട്ടു മുതല്‍ ഒമ്പതുവരെയുള്ള ‘ഇമ്മിണി…
Read More