ടെഹ്റാൻ: ഇറാന്റെ ദേശീയ മാധ്യമം ആക്രമിച്ചതിന് പിന്നാലെ ഇസ്രയേലിന് മുന്നറിയിപ്പുമായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗാൻ. ഇപ്പോൾ ചെയ്യുന്നതിൽ ഇസ്രയേൽ ഖേദിക്കുമെന്ന് തുർക്കി പ്രസിഡന്റ് പറഞ്ഞു. ദേശീയ മാധ്യമം ആക്രമിച്ചതിന് ഇറാൻ തിരിച്ചടിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട് ഉണ്ട്. ജനങ്ങൾ ടെൽഅവീവ് ഒഴിയണമെന്നാണ് ഇറാന്റെ നിർദേശം. അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമയനി ഇല്ലാതായാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എബിസി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം. ഇറാനെതിരായ ഇസ്രയേലിന്റെ തുടര്‍ച്ചയായ സൈനിക നടപടികളെയും അദ്ദേഹം ന്യായീകരിച്ചു. സംഘര്‍ഷം വഷളാക്കുന്നതിന് പകരം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. ഖമയനിയെ ലക്ഷ്യം വയ്ക്കാനുള്ള ഇസ്രയേലിന്റെ പദ്ധതി ഡോണള്‍ഡ് ട്രംപ് വിലക്കിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. സംഘര്‍ഷം വഷളാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു അമേരിക്കയുടെ ഇടപെടല്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇറാൻ അമേരിക്കക്കാരെ…
Read MoreDay: June 17, 2025
തേങ്ങ വില തെങ്ങോളം ഉയരത്തിൽ; ഒരു വര്‍ഷത്തിനുള്ളില്‍ കിലോഗ്രാമിന് 40 രൂപയുടെ കയറ്റം; വെളിച്ചെണ്ണ വിലയും കുതിക്കുന്നു; ഓണമാകുമ്പോൾ സെഞ്ചുറി കടന്നേക്കുമെന്ന് വ്യാപാരികൾ
കോട്ടയം: തേങ്ങയുടെ വില വീണ്ടും ഉയരുന്നു. മൊത്തവ്യാപാരവില 75 രൂപയിലേക്കും ചില്ലറവില 82 രൂപയിലുമെത്തി. ബ്രാന്‍ഡഡ് വെളിച്ചെണ്ണ 350 രൂപയാണു വില. നിലവിലെ സാഹചര്യത്തില്‍ ഓണമാകുന്പോഴെക്കും നാളികേരം വില 100 രൂപയിലെത്തിയാലും അതിശയിക്കാനില്ലെന്നു വ്യാപാരികള്‍ പറയുന്നു. വെളിച്ചെണ്ണവില അടുത്ത മാസത്തോടെ 500 രൂപയിലെത്താം. കേരളത്തില്‍ നാളികേരം ഉത്പാദനം കുത്തനെ ഇടിയുകയാണ്. തമിഴ്നാട്ടില്‍നിന്നുള്ള തേങ്ങ മറ്റു സംസ്ഥാനങ്ങളിലേക്കു കയറിപ്പോകുകയും ചെയ്യുന്നു.കാങ്കയം, പൊള്ളാച്ചി, ഉദുമല്‍പേട്ട, തേനി, കന്യാകുമാരി എന്നിവിടങ്ങളില്‍നിന്നാണു കൂടുതലായി തേങ്ങ കൊണ്ടുവരുന്നത്. കേരളത്തില്‍ തെങ്ങുകൃഷി ഓരോ വര്‍ഷവും കുറയുകയാണ്. കാലാവസ്ഥാവ്യതിയാനവും ചെല്ലി, വണ്ട് ശല്യവും സങ്കരയിനം തെങ്ങുകളെ നശിപ്പിക്കുന്നു. വളം, കീടനാശിനി തുടങ്ങിയവയ്ക്കും വന്‍ ചെലവാണ്. നാലു മുതല്‍ അഞ്ചുവര്ഷംവരെയെടുക്കും കായ്ക്കാന്‍. തെങ്ങ് കയറ്റക്കൂലി നൂറു രൂപയിലെത്തി. തെങ്ങിന്റെ മുകള്ഭാഗം വൃത്തിയാക്കി മരുന്ന് തളിക്കുന്നതിന് 150 രൂപ നല്‍കണം. ഒരു വര്‍ഷത്തിനുള്ളില്‍ നാളികേരവിലയിൽ കിലോഗ്രാമിന് 40 രൂപയുടെ കയറ്റമാണുണ്ടായത്.…
Read Moreകുന്നോളം സ്വപ്നങ്ങളുമായി വിവാഹ ജീവിതത്തിലേക്ക് കടന്നു, പക്ഷേ വിധി കാത്തു വച്ചത് മറ്റൊന്ന്: മേഘാലയ ഹണിമൂൺ കൊലപാതകം: നവവരനെ വെട്ടാനുപയോഗിച്ച വടിവാൾ കണ്ടെടുത്തു
ഭോപ്പാല്‍: മേഘാലയ ഹണിമൂൺ കൊലപാതകക്കേസിലെ സുപ്രധാന തെളിവ് കണ്ടെടുത്ത് പോലീസ്. നവവരന് രാജാ രഘുവന്‍ഷിയെ കൊലപ്പെടുത്താനുപയോഗിച്ച ആയുധമാണു കണ്ടെത്തിയത്. കൊലപാത ശ്രമത്തിനിടയില്‍ രാജ സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ചുവെങ്കിലും വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു. രാജയെ കൊലപ്പെടുത്താനുള്ള വടിവാള്‍ വാങ്ങിയത് ഗോഹട്ടി റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്നാണെന്നും പോലീസ് കണ്ടെത്തി. മേയ് 11ന് വിവാഹിതരായ രാജയും സോനവും 20നാണ് ഹണിമൂണിനായി മേഘാലയയിലേക്ക് പോയത്. 22ന് ഒരു സ്കൂട്ടര്‍ വാടകയ്ക്കെടുത്ത് പോയ ദമ്പതികള്‍ 25ന് മടങ്ങി വരുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയ ദമ്പതികളെപ്പറ്റി വിവരം ഒന്നും ലഭിക്കാതെ വന്നപ്പോള്‍ വീട്ടുകാര്‍തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. പിന്നാലെ പോലീസ് നടത്തിയ തെരച്ചിലില്‍ ജൂണ്‍ രണ്ടിന് ഉള്‍വനത്തില്‍ രാജയുടെ മൃതദേഹം കണ്ടെത്തി. കൊലപാതകം ആസൂത്രണം ചെയ്തത് സോനം ആണെന്നും സോനത്തിന്റെ വിവാഹേതര ബന്ധമാണ് കൊലയില്‍ കലാശിച്ചതെന്നും പിന്നീട് പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രാജ്,…
Read Moreഹായ്, മീനാറ വെള്ളച്ചാട്ടം…സോഷ്യല്‍ മീഡിയയിൽ തരംഗമായ പാലാ മീനാറ വെള്ളച്ചാട്ടം കാണാൻ സന്ദർശകരുടെ തിരക്ക്
നഗരത്തിന്റെ തിരക്കുകള്‍ക്കിടയില്‍നിന്നു മാറി ഗ്രാമത്തില്‍ ഒരു വെള്ളച്ചാട്ടം. മഴക്കാലമായതോടെ വെള്ളച്ചാട്ടത്തിനു ദൃശ്യഭംഗിയും സൗന്ദര്യവും കൂടിയിരിക്കുകയാണ്. പതിവു വെള്ളച്ചാട്ടങ്ങളും കാഴ്ചകളും കണ്ടുമടുത്ത ആളുകള്‍ മണ്‍സൂണ്‍ ഡെസ്റ്റിനേഷനായി പാലാ ടൗണിനു സമീപമുള്ള കവീക്കുന്ന് മീനാറ വെള്ളച്ചാട്ടത്തെ തെരഞ്ഞെടുത്തിരിക്കുകയാണ്. ഇതുവരെ ആരും അറിയാതെ കിടന്നിരുന്ന ഈ വെള്ളച്ചാട്ടം സമീപകാലത്താണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. മഴക്കാലമായതോടെ വെള്ളച്ചാട്ടവും ഇതിനു മുകളിലുള്ള ചെക്ക്ഡാമും സന്ദര്‍ശിക്കാന്‍ ദൂരസ്ഥലങ്ങളില്‍നിന്നുപോലും സന്ദര്‍ശകരെത്തുന്നുണ്ട്. ചൂണ്ടച്ചേരിയില്നിന്ന് ആരംഭിച്ച് രണ്ട് കിലോമീറ്റര്‍ അകലെ മീനച്ചിലാറ്റില്‍ പതിക്കുന്നതാണ് ഇവിടത്തെ നീരൊഴുക്ക്. മീനച്ചിലാറിന്റെ കൈവഴിയായും അറിയപ്പെടുന്നു. സന്ദര്‍ശകര്‍ക്ക് മനസില്‍ ഓര്‍ത്തിരിക്കാന്‍ പറ്റിയ ഒരിടമാണ് മീനാറ വെള്ളച്ചാട്ടം. എല്ലാ ടെന്ഷനുകളും മറന്ന് ഇത്തിരിനേരം ആസ്വദിക്കാനും സംസാരിച്ചിരിക്കാനും പറ്റിയ ഒരിടമാണിത്. കണ്ണിനും മനസിനും ഒരുപോലെ കുളിര്‍മ നല്‍കുന്നതാണ് ഈ വെള്ളച്ചാട്ടം. കാടിനു സമാനമായ പ്രകൃതി. ചെറിയ കല്ലിടുക്കുകളില്കൂടി നിറഞ്ഞുപതഞ്ഞ് ഒഴുകുകയാണ് വെള്ളം. വെള്ളത്തിലിറങ്ങിയാല്‍ അപകടസാധ്യതയുള്ളതിനാല്‍ ആരും ഇറങ്ങാതെ വെള്ളച്ചാട്ടം…
Read Moreമഴക്കാലം മുതലെടുത്ത് അവൻ പതുങ്ങി അകത്തുകയറി; ശബ്ദംകേട്ട് പുറത്തിറങ്ങിയ വീട്ടുകാർ കണ്ട കാഴ്ച ഞെട്ടിക്കുന്നത്
മുക്കൂട്ടുതറ: കോഴിക്കൂട്ടിൽ കയറിയ ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. മുക്കൂട്ടുതറ കൊല്ലമുള കാവുങ്കൽ ഉബൈദിന്റെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെയാണ് വനംവകുപ്പിന്റെ ആർആർടി ടീം പിടിച്ചത്. ഇന്നലെ രാവിലെ 11ഓടെ 12 അടി നീളമുള്ള പെരുമ്പാമ്പാണ് കോഴിക്കൂട്ടിൽ കയറിയത്. കോഴികളുടെ അസാധാരണമായ ശബ്ദം കേട്ട് വീട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് വനംവകുപ്പിൽ വിവരം അറിയിച്ചതിനെത്തുടർന്ന് ആർആർടി ടീം സ്ഥലത്തെത്തി പെരുന്പാന്പിനെ പിടികൂടി.
Read Moreഭാര്യയുടെ സോപ്പ് ഉപയോഗിച്ചത് കുളിച്ചത് മാത്രം ഓർമയുണ്ട്, പിന്നെ നടന്നത് മുട്ടൻ അടി; യുവാവ് അറസ്റ്റിൽ
ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ചതിനെത്തുടർന്നുണ്ടായ വഴക്കുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് അലിഗഡ് ക്വാർസിയിലാണു സംഭവം. മുപ്പത്തൊന്പതുകാരനായ പ്രവീൺ കുമാറാണ് അറസ്റ്റിലായത്. കുളിമുറിയിൽനിന്നിറങ്ങിയ പ്രവീണിനോട് തന്റെ സോപ്പ് ഉപയോഗിച്ചതിൽ യുവതി പ്രകോപിതയാകുകയും പിന്നീട് വാക്കുതർക്കത്തിലേക്കും വലിയ വഴക്കിലേക്കും എത്തുകയുമായിരുന്നു. തുടർന്ന് ഭാര്യ പോലീസിനെ വിളിക്കുകയും പ്രവീണിനെ സ്റ്റേഷനിലേക്കു കൊണ്ടുപോവുകയും ചെയ്തു. പ്രവീൺ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടെന്നു ഭാര്യ പോലീസിൽ മൊഴി നൽകി. ഭാര്യ തന്നെ മർദിച്ചെന്നു പ്രവീണും പോലീസിനോടു പറഞ്ഞു. ഇരുവരെയും ആശുപത്രിയിലെത്തിച്ച് പോലീസ് പ്രാഥമിക ചികിത്സ ലഭ്യമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പതിമൂന്നു വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരും തമ്മിൽ വഴക്കു പതിവാണെന്ന് അയൽവാസികൾ പറഞ്ഞു. ദന്പതിമാർക്കു രണ്ടു കുട്ടികളുമുണ്ട്.
Read Moreബർത്തഡേ ആഘോഷത്തിന് ശേഷം ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെ നിയന്ത്രണം വിട്ട് കാർ കനാലിൽ പതിച്ചു; നീന്തുന്നതിടെ മുങ്ങിത്താണ് യുവാവിന് ദാരുണാന്ത്യം; നടുക്കം വിട്ടുമാറാതെ സുഹൃത്തുക്കൾ
ആലപ്പുഴ: പിറന്നാള്‍ ആഘോഷത്തിനുശേഷം ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടെ കാര്‍ കനാലില്‍ വീണ് യുവാവ് മരിച്ചു. ആലപ്പുഴ തത്തംപള്ളി വാര്‍ഡില്‍ കുറ്റിച്ചിറ വീട്ടില്‍ ബേബിച്ചന്റെയും പുഷ്പമ്മയുടെയും മകന് ബിജോയ് ആന്റണി (32) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ ജോജോ ലോനന്, ടിജു തോമസ് എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. പുന്നമട രാജീവ് ജെട്ടിക്കു സമീപത്തെ വളവില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. പിറന്നാളാഘോഷം കഴിഞ്ഞു ഭക്ഷണം കഴിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ബിജോയിയാണ് കാര്‍ ഓടിച്ചിരുന്നത്. വളവുതിരിയുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ടു കനാലില്‍ പതിച്ചതാകാമെന്നു പോലീസ് പറഞ്ഞു. കനാലില്‍ വീണ കാറിന്റെ വാതില്‍ തുറന്നു സുഹൃത്തുക്കള്‍ പുറത്തിറങ്ങി. ബിജോയിയെയും ഇവര്‍ പുറത്തെത്തിച്ചു. എന്നാല്‍, നീന്തലറിയാത്ത ബിജോയിയെ കരയ്ക്കെത്തിക്കാനുള്ള ശ്രമത്തിനിടെ താഴ്ന്നുപോകുകയായിരുന്നു. പിന്നീട് സുഹൃത്തുക്കള്‍ നീന്തി കരയിലെത്തി നോര്‍ത്ത് പോലീസില്‍ വിവരമറിയിച്ചു. അഗ്നിരക്ഷാസേനയും ഉടന്‍ സ്ഥലത്തെത്തി.…
Read Moreകേസ് അട്ടിമറിക്കാൻ ശ്രമം; അഭിഭാഷകന് ഉൾപ്പെട്ട പോക്സോ കേസ് അന്വേഷണം ഇനി സംസ്ഥാന ക്രൈംബ്രാഞ്ചിന്
പത്തനംതിട്ട: അഭിഭാഷകന് കുറ്റാരോപിതനായ പോക്സോ കേസിന്റെ തുടരന്വേഷണം സംസ്ഥാന ക്രൈംബ്രാpocനു കൈമാറി.പതിനാറുകാരിയെ മദ്യം കൊടുത്ത് മയക്കി ലൈംഗിക വൈകൃതങ്ങള്‍ക്കും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി ബലാല്‍സംഗം ചെയ്ത കേസാണ് ക്രൈംബ്രാഞ്ചിനെ ഏല്പിച്ചത്. കേസ് അട്ടിമറിക്കാനും കുറ്റാരോപിതനായ അഭിഭാഷകനെ രക്ഷിക്കാനും തുടർ ശ്രമങ്ങൾ നടന്നുവെന്ന ആരോപണങ്ങളുടെ പേരിലാണ് അന്വേഷണം കൈമാറിയത്. കേസിൽ വീഴ്ച വരുത്തിയെന്ന പേരിൽ കോന്നി ഡിവൈഎസ്പി, എസ്എച്ച്ഒ എന്നിവർ സസ്പെൻഷനിലാണ്. കേസിൽ കോന്നി സ്വദേശിയായ ബിൻസിയെ (41) മാത്രമാണ് ഇതേവരെ അറസ്റ്റു ചെയ്തത്.ഇവര്‍ കേസില്‍ രണ്ടാം പ്രതിയാണ്. അഭിഭാഷകനായ ഒന്നാം പ്രതിക്ക്, ബലാല്‍സംഗത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കും കുട്ടിയെ വിധേയമാക്കാൻ സഹായിയായി നിന്നുവെന്നതാണ് ബിൻസിക്കെതിരേയുള്ള കുറ്റം. ഒന്നാം പ്രതി നൗഷാദ് (46) ഒളിവിലാണ്. ഹൈക്കോടതിയിൽ ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനേ തുടർ്ന് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.കോഴഞ്ചേരി ഹോട്ടല്‍ പാര്‍ക്ക്, പത്തനംതിട്ട കുമ്പഴയിലെ ഹോട്ടല്‍ ഹില്‍പാര്‍ക്ക് എന്നിവിടങ്ങളിലെത്തിച്ചായിരുന്നു പീഡനം…
Read Moreരാത്രി കടൽ കാണാൻ പോയി… ബീച്ചിൽ പതിനെട്ടുകാരിയെ കാണാതായി; ദുരൂഹത മായാതെ പെൺകുട്ടിയുടെ തിരോധാനം
ഇംഗ്ലണ്ടിലെ നോർത്ത് യോർക്ക്ഷെയറിൽ ബീച്ചിൽനിന്നു 18 വയസുകാരിയെ കാണാതായ സംഭവത്തിൽ ദുരൂഹത. സെറെൻ ബെന്നറ്റിനെയാണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരം ഏഴോടെ ഗുയിസ്ബറോയിലെ ചർച്ച് ലെയ്ൻ ഏരിയയിലേക്ക് പെൺകുട്ടി ഒറ്റയ്ക്ക് നടന്നുപോകുന്നത് കണ്ടവരുണ്ട്. പിന്നീട് രാത്രി ഒന്‍പതോടെ റെഡ്കാർ ബീച്ചിലേക്ക് തനിച്ചു നടന്നുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. അന്വേഷണത്തിൽ യുവതിയുടെ വസ്ത്രങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ബീച്ചിന്റെ പരിസരത്തുതന്നെ സെറെൻ ഉണ്ടായിരുന്നിരിക്കാമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ബീച്ചിൽനിന്ന് കണ്ടെത്തിയ വസ്ത്രങ്ങൾ സെറെന്റേതാണെന്ന് കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണം ബീച്ചിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്നു സൂപ്രണ്ട് എമിലി ഹാരിസൺ പറഞ്ഞു.
Read Moreവേഗത്തിൽ പറക്കാൻ എല്ലാം ഞാൻ ശരിയാക്കിത്തരാം; ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; തുറവൂർകാരി അനീഷയുടെ വലയിൽ വീണത് നിരവധിപേർ
തുറവൂർ: ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് പലരിൽനിന്നു പണം കൈപ്പറ്റിയിട്ട് ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു നല്‍കാതെ കടന്നുകളഞ്ഞ പ്രതി പിടിയിൽ. തൃശൂർ ചാവക്കാട് താലൂക്കിൽ അരിമ്പൂർ തച്ചംപ്പിള്ളി തുപ്പേലി വീട്ടിൽ അനീഷ( 27)യാണ് അറസ്റ്റിലായത്. വിദേശത്ത് പോകുന്നതിനും വരുന്നതിനും മറ്റുമായി ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാൻ ശ്രമിക്കുന്നവരെ നോട്ടമിട്ട് ഇടനിലക്കാരിയായിനിന്ന് വേഗത്തിൽ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത് ശരിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി പലരിൽനിന്നു പണം കൈപ്പറ്റിയിരുന്നത്. കാനഡയിൽനിന്ന് നാട്ടിലേക്ക് വരുന്നതിനായി മൂന്ന് ഫ്ലൈറ്റ് ടിക്കറ്റ് ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തുറവൂർ മനക്കോടം സ്വദേശിയിൽനിന്ന് 2,55,000 രൂപ വാങ്ങിയിട്ട് ടിക്കറ്റ് നൽകാതെ പറ്റിച്ച പരാതിയിൽ കുത്തിയതോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റിലായത്. പ്രതിക്കെതിരേ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇത്തരത്തിൽ നിരവധി കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത കാര്യം അറിവായതോടെ…
Read More