മുണ്ടക്കയം: നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് അഞ്ചാം റാങ്കും അഖിലേന്ത്യാതലത്തിൽ 290-്ാം റാങ്കും നേടി മലയോര നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് പാലൂർകാവ് സ്വദേശിനിയായ വിദ്യാർഥിനി. പാലൂർകാവ് വടക്കേനിരപ്പേൽ സണ്ണി – ബീന ദമ്പതികളുടെ മകളായ ചെൽസി എസ്. തെരേസയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. കർഷക കുടുംബത്തിൽ ജനിച്ച ചെൽസി ഒന്നു മുതൽ ഏഴു വരെ മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്കൂളിലും പിന്നീട് പ്ലസ് ടു വരെ പെരുവന്താനം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് പഠിച്ചത്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയാണ് ഈ മിടുക്കി നീറ്റ് പരീക്ഷയിലും മിന്നുന്ന വിജയം നേടിയത്. പാലാ ബ്രില്യന്റിലാണ് നീറ്റ് പരിശീലനം നേടിയത്. ചെൽസിയുടെ പിതാവ് കർഷകനാണ്. മാതാവ് പെരുവന്താനം സെന്റ് ജോസഫ് സ്കൂളിലെ അധ്യാപികയാണ്. ഏഴിലും ഒമ്പതിലും പഠിക്കുന്ന രണ്ട് സഹോദരിമാരെ കൂടാതെ പ്ലസ്…
Read MoreDay: June 17, 2025
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇനി അഞ്ചു മാസം
കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇനി അവേശഷിക്കുന്നത് അഞ്ചു മാസം. നവംബര്‍ 15നും ഡിസംബര്‍ 15നും ഇടയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. പഞ്ചായത്തുകളിലെയും നഗരസഭകളിലെയും വാര്‍ഡ് വിഭജനം പൂര്‍ത്തിയായി. ഈ മാസാവസാനത്തോടെ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വിഭജനവും പൂര്‍ത്തിയാകും. തുടര്‍ന്ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നതുവരെ നിലവിലെ ഭരണസമിതിക്ക് കാലാവധിയുണ്ടെങ്കിലും പഞ്ചായത്തുകളില്‍ അവസാനത്തെ ഗ്രാമസഭയും ഗുണഭോക്തൃലിസ്റ്റ് രൂപീകരണവും നടന്നുവരികയാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതുവരെ പ്രോജക്ടുകളും കരാറുകളും മറ്റും സമര്‍പ്പിക്കാമെങ്കിലും ത്രിതല പഞ്ചായത്ത് നഗരസഭകളില്‍ ഭരണത്തിന്റെ അവസാനവട്ടം തകൃതിയായി നടക്കുകയാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ മുന്നണികളും പാര്‍ട്ടികളും ആരംഭിച്ചു. എല്‍ഡിഎഫും യുഡിഎഫും ബിജെപിയും വിപുലമായ ഒരുക്കങ്ങളാണ് ബൂത്ത്തലം മുതല്‍ ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്തുകളില്‍ ഭരണപക്ഷം വികസന നേട്ടങ്ങളുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയപ്പോള്‍ നാട്ടിലെ ചെറിയ പ്രശ്നങ്ങളില്‍ വരെ ഇടപെട്ടാണു പ്രതിപക്ഷവും വിവിധ പാര്‍ട്ടികളും സമരങ്ങളും ജനകീയ ഇടപെടലും…
Read Moreകര്‍ഷക രജിസ്ട്രേഷൻ: വെബ്സൈറ്റ് ഓപ്പണായി; സ്വന്തമായോ അക്ഷയ വഴിയോ ചെയ്യാം
കോട്ടയം: കര്‍ഷക രജിസ്ട്രേഷനായി ദിവസങ്ങള്‍ കൃഷി ഭവനുകളില്‍ കാത്തുനിന്നിട്ടും കഴിയാത്തവര്‍ക്ക് ആശ്വാസമായി. ഇനിമുതല്‍ കര്‍ഷക രജിസ്ട്രേഷന് ഫാര്‍മര്‍ ലോഗിന്‍ വഴി സ്വന്തമായോ അക്ഷയ സെന്ററുകള്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍ എന്നിവ വഴിയോ ചെയ്യുന്നതിന് വെബ്സൈറ്റ് ഓപ്പണായി. ഇതുവരെ കര്‍ഷക രജിസ്ട്രേഷന് ചെയ്യാന്‍ സാധിച്ചിരുന്നതു കൃഷിഭവനുകള്‍വഴി മാത്രമായിരുന്നു.അതിനാൽ രജിസ്ട്രേഷന് നടത്തുന്നതിനു കൃഷിഭവനുകളില്‍ നീണ്ട ക്യൂവായിരുന്നു. ഇതോടെ കൃഷിഭവനുകളിലെ ദൈനംദിന ജോലികള്‍ നടക്കുന്നില്ലെന്ന് പരാതിയും വ്യാപകമായിരുന്നു. ദീര്‍ഘനേരം ക്യൂവില്‍ നിന്നശേഷം രജിസ്ട്രേഷന് നടത്താന്‍ സാധിക്കാതെ പലര്‍ക്കും മടങ്ങേണ്ട അവസ്ഥയുമായിരുന്നു. ഒടിപി ലഭിക്കാന്‍ ബുദ്ധിമുട്ടുന്നതിനാല്‍ ഏറെനേരം കൃഷിഭവനുകളില്‍ കാത്തുനില്ക്കുന്നതും പതിവു കാഴ്ചയായിരുന്നു. സ്വന്തമായി രജിസ്റ്റര്‍ ചെയ്യാമെന്നതോടെ കൃഷിക്കാര്‍ക്ക് ഏറെ സൗകര്യമായി. കര്‍ഷകര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ രജിസ്ട്രേഷന് നടത്തണം. കര്‍ഷകരുടെ വിവരങ്ങളും കൃഷിയുമായി ബന്ധപ്പെട്ട സേവനങ്ങളും ഏകീകരിക്കാനാണ് അഗ്രി സ്റ്റാക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോം തയാറാക്കിയിരിക്കുന്നത്. പിഎം കിസാന്‍ സമ്മാന്‍നിധി പദ്ധതിപ്രകാരം…
Read Moreപ്രളയദുരിതം പേറി വീണ്ടും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്; ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണ
കോട്ടയം: മഴക്കാലം കോട്ടയം നഗരപ്രാന്തത്തിലും കുട്ടനാട്ടിലും താമസിക്കുന്ന ഒട്ടേറെപ്പേര്‍ക്ക് ദുരിതകാലമാണ്. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ദുരിതം നിറഞ്ഞ ക്യാമ്പുകളിലേക്ക് പോകാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നത്. കൂലിവേലക്കാരും ചെറുകിടക്കാരുമാണ് വെള്ളക്കെടുതിയുടെ ഇരകളായി ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തുന്നത്. വീട്ടിലുള്ള വിലപിടിച്ച സാധനകളും പാത്രങ്ങളും വെള്ളം കയറാത്തയിടങ്ങളില് സൂക്ഷിച്ചശേഷമാണ് വരവ്. ഇലക്ട്രോണിക് സാധനങ്ങള്‍ നനയാതെ സംരക്ഷിക്കുക ഏറെ ക്ലേശകരമാണ്. വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നവര്‍ക്കാണ് ഏറ്റവും ദുരിതം. തൊഴുത്തുകളില്‍ വെള്ളം കയറുന്നവര്‍ കാലികളെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ടാര്‍പോളിന്‍ കെട്ടി പാര്‍പ്പിക്കുകയാണ്. വെള്ളക്കെട്ട് രൂപംകൊണ്ടതോടെ ആടിനും പശുവിനും തീറ്റ ശേഖരിക്കുക ഏറെ ദുഷ്കരമായിരിക്കുന്നു. നായ, പൂച്ച, കോഴി എന്നിവയെ പരിപാലിക്കുന്നതും ഏറെ ദുരിതപൂര്‍ണം. ക്യാമ്പുകളില്‍ കഴിയുന്നതേറെയും കൂലിപ്പണിക്കാരായതിനാല്‍ പല കുടുംബങ്ങളും സാമ്പത്തിക ക്ലേശത്തിലാണ്. ക്യാമ്പുകളില്‍ പൊതുവായി തയാറാക്കുന്ന ഭക്ഷണമാണ് ഇവര്‍ക്ക് ഏക ആശ്രയം. കൊച്ചുകുട്ടികളും കിടപ്പുരോഗികളുമാണ് ക്യാമ്പുകളില്‍ ഏറ്റവും ദുരിതപ്പെടുന്നത്. ക്യാമ്പുകളില്‍നിന്ന് സ്കൂളുകളില്‍ പോകുന്ന…
Read Moreനേട്ടത്തിലെത്തി വിപണി
മുംബൈ: തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിനുശേഷം ഇന്ത്യൻ ഓഹരി സൂചികകൾ ആഴ്ചയുടെ തുടക്കം മികച്ചതാക്കി. പശ്ചിമേഷ്യയിൽ ഇസ്രയേൽ-ഇറാൻ സംഘർഷങ്ങൾക്കിടയിൽ ആഗോള സൂചനകൾ അവഗണിച്ചാണ് ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചത്. എല്ലാ മേഖലകളിലും വാങ്ങലുകൾ ഉയർന്നതോടെ നിഫ്റ്റി നിഫ്റ്റി 24,950നു മുകളിൽ ക്ലോസ് ചെയ്തു. ഇന്നലെ സെൻസെക്സ് 677.55 പോയിന്റ് (0.84%) ഉയർന്ന് 81,796.15ലും നിഫ്റ്റി 227.90 പോയിന്റ് (0.92%) മുന്നേറി 24,946.50 ലും വ്യാപാരം പൂർത്തിയാക്കി. വിശാല സൂചികകളും നേട്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. ബിഎസ്ഇ മിഡ്കാപ് (0.93%), സ്മോൾകാപ് (0.38%) സൂചികകൾ മുന്നേറി. നിഫ്റ്റി മിഡ്കാപ് (0.93%), സ്മോൾകാപ് (0.93%) ഉയർന്നു. മേഖലാ സൂചികകളെല്ലാം തന്നെ നേട്ടത്തിലാണ് അവസാനിച്ചത്. ബാങ്ക്, എഫ്എംസിജി, കാപിറ്റൽ ഗുഡ്സ്, കണ്‍സ്യൂമർ ഡ്യൂറബിൾസ്, ഐടി, മെറ്റൽ, റിയാലിറ്റി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികൾ 0.75 മുതൽ ഒരു ശതമാനം വരെ മുന്നേറി. ഐടി…
Read Moreവാട്സ്ആപ്പിലൂടെ മുത്തലാഖ്; വിവാഹസമയത്ത് 25 പവന് സ്വര്‍ണം നല്‍കിയെങ്കിലും വീണ്ടും സ്വർണം ആവശ്യപ്പെട്ടു പീഡിപ്പിച്ചു; മുത്തലാഖ് ചൊല്ലിയത് അബുദാബിയിൽ ഇരുന്ന്
കാസര്‍ഗോഡ്: വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി. ദേലംപാടി സ്വദേശിനിയായ ഇരുപത്തെട്ടുകാരിയുടെ പരാതിയില്‍ ഭര്‍ത്താവ് കുംബഡാജെ ബെളിഞ്ചയിലെ ലത്തീഫിനെതിരേ (31) ആദൂര്‍ പോലീസ് കേസെടുത്തു. 2018 മാര്‍ച്ച് 18നാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹസമയത്ത് 25 പവന് സ്വര്‍ണം നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്വര്ണമാവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചുവെന്ന് കേസില്‍ പറയുന്നു. ജൂണ്‍ 13നു രാത്രി 11.30നു ഭര്‍ത്താവ് അബുദാബിയില്‍നിന്നു വാട്സ്ആപ്പിലൂടെ ശബ്ദസന്ദേശം വഴി മൂന്നു തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയതായി അറിയിക്കുകയായിരുന്നു.
Read Moreഇസ്രയേൽ-ഇറാൻ സംഘർഷം; ഷാർജയിലേക്കും ദുബായിയിലേക്കുമുള്ള ചില വിമാനങ്ങൾ റദ്ദാക്കി
കണ്ണൂർ: വ്യോമപാതകൾ അടച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികൾ കാരണം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്കും ദുബായിയിലേക്കുമുള്ള ചില വിമാനങ്ങൾ റദ്ദാക്കിയതായി എയർപോർട്ട് അധികൃതർ അറിയിച്ചു. യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി അന്വേഷിക്കണമെന്ന് വിമാനത്താവള അധികൃതർ സോഷ്യൽ മീഡിയയിലൂടെ നൽകിയ അറിയിപ്പിൽ പറയുന്നു. ഇസ്രയേൽ-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ വ്യോമപാത താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമപാതയിൽ നേരത്തെ തന്നെ വിലക്കുണ്ട്. ഈ സാഹചര്യത്തിൽ പല വിമാനങ്ങളും ഒമാൻ വ്യോമപാതയാണ് ഉപയോഗിക്കുന്നത്. ഈ വ്യോമപാതയിൽ തിരക്കേറിയതോടെയാണ് സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കമ്പനികൾ നിർബന്ധിതമാവുന്നത്. ഗൾഫിലെ വേനൽ അവധി കൂടിയായതിനാൽ നാട്ടിലേക്ക് വരാൻ കാത്തിരുന്ന പ്രവാസികളെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
Read More