കണ്ണൂർ: ചക്കരകല്ലിലെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള കണ്ണൂർ ഡിസ്ട്രിക്ട് ബിൽഡിംഗ് മെറ്റീരിയൽസ് സഹകരണ സൊസൈറ്റി നിക്ഷേപിച്ച എട്ടുകോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ടുപേർക്കെതിരേ പോലീസ് കേസെടുത്തു. സൊസൈറ്റി സെക്രട്ടറി ഇ.കെ. ഷാജി, അറ്റന്‍ഡർ കെ.കെ. ഷൈലജ എന്നിവർക്കെതിരെയാണ് കോർപറേറ്റ് ഓഡിറ്റ് ജോയിന്റ് ഡയറക്ടർ പി.വി. വത്സരാജിന്റെ പരാതിയിൽ ചക്കരക്കല്ല് പോലീസ് കേസെടുത്തത്. 2023-24 സാന്പത്തിക വർഷത്തിലെ ഓഡിറ്റിംഗിലാണ് സൊസൈറ്റി മെംബർമാരിൽ നിന്നും നിക്ഷേപമായി സ്വീകരിച്ച പണം രണ്ടു പ്രതികൾ ചേർന്ന് തട്ടിയെടുത്തതായി കണ്ടെത്തിയത്. പല തവണകളായി ഒന്നാം പ്രതിയായ സെക്രട്ടറി ഷാജി 7,83,98,121 രൂപയും രണ്ടാം പ്രതിയായ ഷൈലജ 21, 00,530 രൂപയും തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read MoreDay: June 20, 2025
പോത്തിറച്ചി മ്ലാവിറച്ചിയാക്കി യുവാവിനെ ജയിലിലിട്ട സംഭവം; സ്വമേധയാ കേസെടുത്തു മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: മ്ലാവിറച്ചി വിറ്റെന്ന പേരിൽ ചാലക്കുടി സ്വശേദി സുജേഷ് കണ്ണനെ വനംവകുപ്പ് അറസ്റ്റ് ചെയ്തു 39 ദിവസം തടവിൽ പാർപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ വി. ഗീത സ്വമേധയാ കേസെടുത്തു. മ്ലാവിറച്ചിയെന്ന പേരിലായിരുന്നു അറസ്റ്റെങ്കിലും ഫോറൻസിക് പരിശോധനയിൽ പോത്തിറച്ചിയാണെന്നു കണ്ടെത്തിയതോടെയാണു നടപടി. ചാലക്കുടി ഡിഎഫ്ഒ 15 ദിവസത്തിനകം അന്വേഷിച്ചു വിശദീകരണം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. താൻ മറ്റൊരാൾക്കു നൽകിയെന്നു പറയപ്പെടുന്ന ഇറച്ചി പോത്തിന്റേതെന്നു തെളിഞ്ഞെന്നു സുജേഷ് പറഞ്ഞു. ഇരിങ്ങാലക്കുട സബ്ജയിലിലാണു സുജേഷിനെ പാർപ്പിച്ചത്. ജയിൽജീവിതം തൊഴിലും ജീവിതവും നശിപ്പിച്ചു. ഹൈക്കോടതിയിൽനിന്നാണു ജാമ്യം കിട്ടിയത്. കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിനാണു വനംവകുപ്പ് സുജേഷിനെ അറസ്റ്റ് ചെയ്തത്. റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ നടപടികളിലേക്കു കടക്കുമെന്നു കമ്മീഷൻ അറിയിച്ചു.
Read Moreകെഎംസിസിയുടെ വിവാദ കുടുംബ സംഗമം; തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ വിമതര്‍ക്ക് പണികൊടുത്ത് ലീഗ്
കോഴിക്കോട്: മുസ്ലിം ലീഗിന്റെ പോഷകസംഘടനയായ കെഎംസിസി തിരുവമ്പാടിയില്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച് കുടുംബ സംഗമം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് നേതൃത്വത്തിന്റെ നടപടി. നാല് ലീഗ് ഭാരവാഹികളെ അന്വേഷണവിധേയമായി പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന വിലയിരുത്തലിലാണ് നടപടി. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാന്, യൂത്ത് ലീഗ് പ്രസിഡന്റ് ഫൈസല്‍ മാതംവീട്ടില്‍, അറഫി കാട്ടിപ്പരുത്തി, റഫീഖ് പുല്ലൂരാംപാറ എന്നിവരെയാണ് പുറത്താക്കിയതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചത്.പരിപാടിയിലേക്ക് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വറിനും ക്ഷണമുണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാർഥി ആര്യാടന് ഷൗക്കത്തിന്റെ ഓഫീസ് ചുമതല വഹിക്കുന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ.പി. ബാബു, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി.കെ. ഹുസൈന് കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കാണിച്ച് പ്രചാരണ…
Read Moreആനപ്പേടിയിൽ ആറളം; ഉറക്കമുണർന്നപ്പോൾ വീട്ടുമുറ്റത്ത് കാട്ടാന! ആർആർടി എത്തി ആനയെ തുരത്തി
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ ഇന്നലെ രാത്രിയും പുലർച്ചെയുമായി കാട്ടാന ഇറങ്ങിയത് പത്തിടങ്ങളിൽ. പലരുടെയും വീട്ടുമുറ്റത്ത് കാട്ടുകൊന്പൻ ഏറെനേരം ചെലവഴിച്ചു. ബ്ലോക്ക് ഒന്‍പതിലെ കാളിക്കയത്തിൽ അശോകന്റെ വീടിന്റെ മുറ്റത്തെത്തിയ കൊമ്പൻ ഭീതിവിതച്ചത് അരമണിക്കൂറോളം. ഇന്ന് പുലർച്ചെ 1.30 തോടെ വീട്ടുമുറ്റത്ത് എത്തിയ കൊമ്പൻ മുറ്റത്തെ പ്ലാവിൽനിന്നു ചക്ക പറിച്ച് തിന്നശേഷം യാതൊരു ഭയവും കൂടാതെ അവിടെതന്നെ നിലയുറപ്പിക്കുകയായിരുന്നു. ആർആർടി എത്തി തുരത്തിയ ശേഷമാണ് ആന വീട്ട് മുറ്റത്തുനിന്നു പിന്മാറിയത്. ചക്ക വീഴുന്ന ശബ്ദം കേട്ടുണർന്ന അശോകനും കുടുംബവും ഭീതിയോടെയാണ് വീട്ടിൽ ചെലവഴിച്ചത്.
Read Moreപറമ്പായിയിലെ യുവതിയുടെ ആത്മഹത്യ; മകളെ സുഹൃത്ത് ചൂഷണം ചെയ്തിരുന്നു; അറസ്റ്റിലായവർ നിരപരാധികളെന്ന് യുവതിയുടെ ഉമ്മ; അവർ ചെയ്തത് അവളുടെ നല്ലതിന് വേണ്ടി
പിണറായി: കഴിഞ്ഞ ദിവസം പറമ്പായിയിൽ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായവർ നിരപരാധികളാണെന്ന് മരിച്ച യുവതിയുടെ മാതാവ്. നീതി കിട്ടാനായി അടുത്ത ദിവസം സ്റ്റേഷനിൽ പരാതി നൽകുമെന്നും ഉമ്മ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പറമ്പായിയിലെ റസീന വീടിനകത്ത് ആത്മഹത്യ ചെയ്തത്. ” ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ശരിയല്ല. അറസ്റ്റിലായ പ്രതികൾ അടുത്ത ബന്ധുക്കളും യാതൊരു പ്രശ്നങ്ങൾക്കും പോകാത്തവരുമാണ്. ഇവരെ വിട്ടുകിട്ടണം. സഹോദരിയായതുകൊണ്ടാണ് ഇവർ പ്രശ്നത്തിൽ ഇടപെട്ടത്. നല്ലതിന് വേണ്ടിയാണ് അവർ ഇങ്ങനെ ചെയ്തത്. മകളുടെ സുഹൃത്തായ യുവാവ് ചൂഷണം ചെയ്തു വരികയായിരുന്നു. ഇതിലൂടെ അവളുടെ സ്വർണവും പണവും നഷ്ടപ്പെട്ടുവെന്നും റസീനയുടെ ഉമ്മ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. റസീനയുടെ മരണത്തിന് കാരണം ആൺ സുഹൃത്താണെന്നും ഇവർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാ കേസിൽ മൂന്നുപേരെ കഴിഞ്ഞ ദിവസം പിണറായി പോലിസ് അറസ്റ്റ് ചെയ്തിരുന്നു.…
Read Moreഭരണഘടനയ്ക്കുമേല്‍ വിചാരധാരയെ പ്രതിഷ്ഠിക്കാന്‍ അനുവദിക്കില്ല; ഗവർണർക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ബിനോയി വിശ്വം
കോഴിക്കോട്: ഭരണഘടനയ്ക്കുമേല്‍ വിചാരധാരയെ പ്രതിഷ്ഠിക്കാന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ തിരുത്തിയേ മതിയാകൂവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അഖില കേരള തൊഴിലാളി സമ്മേളനത്തിന്റെ 90-ാം വാര്‍ഷികം ഉദ്ഘാടനവും ജെ. ചിത്തരഞ്ജന് ഫൗണ്ടേഷന് പുരസ്കാര സമര്‍പ്പണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധിക്കാരമാണ് ഗവര്‍ണറെ നയിക്കുന്നത്. ബിജെപിയുടേയും ആര്‍എസ്എസിന്റെയും താത്വിക ഗ്രന്ഥം വിചാരധാരയാണ്. ഭരണഘടനയെക്കാള്‍ വലുതാണോ വിചാരധാര എന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ബിജെപിക്കും ആര്‍എസ്എസിനും എന്ത് പങ്കാണുള്ളത്? ഒരു സമരത്തിലും പങ്കെടുക്കാതെ അവര്‍ മാറിനില്‍ക്കുകയായിരുന്നു. അതിന് അവര്‍ പറഞ്ഞ ന്യായം ആര്‍എസ്എസ് സാംസ്കാരിക പ്രസ്ഥാനമാണെന്നാണ്. ഗവര്‍ണറെ നയിക്കേണ്ടത് ഭരണഘടനയാണ്. എന്നാല്‍ ഗവര്‍ണര്‍ അത് മറക്കുകയാണ്. വിടാന്‍ ഭാവമില്ലെന്നാണ് ഗവര്‍ണര്‍ വീണ്ടും തെളിയിക്കുന്നത്. ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരേയും അദ്ദേഹം തിരിഞ്ഞിരിക്കുകയാണ്. ഗവര്‍ണര്‍ പദവി എന്താണെന്ന് അദ്ദേഹം പഠിക്കേണ്ടിയിരിക്കുന്നു. ആര്‍ലേക്കര്‍ എന്ന വ്യക്തിക്ക് സ്വയം സേവകനോ മറ്റ് എന്ത്…
Read Moreദേഷ്യം കടിച്ചു കുടഞ്ഞു… കാമുകനൊപ്പം കണ്ട ഭാര്യയുടെ മൂക്ക് യുവാവ് കടിച്ചുമുറിച്ചു; ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയിൽ
ലക്നൗ: കാമുകനോടൊപ്പം കണ്ട ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ച് യുവാവ്. ഉത്തർപ്രദേശിലെ ഹർദോയിലാണു സംഭവം. ഗുരുതരമായി പരിക്കേറ്റ പൂജ (25) ലക്നൗ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കാമുകനെ കാണാനായി വീട്ടിൽനിന്നു പുറപ്പെട്ട പൂജയെ ഭർത്താവ് റാം ഖിലാവൻ രഹസ്യമായി പിന്തുടരുകയായിരുന്നു. കാമുകന്റെ വീട്ടിൽനിന്നു പൂജയെ റാം പിടികൂടുകയും തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിനിടയിൽ പൂജയുടെ മൂക്ക് റാം കടിച്ചുമുറിച്ചു. ഗുരുതരമായി മുറിവേറ്റ പൂജയെ ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സ വേണ്ടിവന്നതിനാൽ പന്നീട് മെഡിക്കൽ കോളജിലേക്കു മാറ്റി. പൂജയുടെ രഹസ്യബന്ധത്തക്കുറിച്ച് സൂചന ലഭിച്ച റാം, ഇരുവരെയും കൈയോടെ പിടികൂടാൻ ശ്രമിച്ചു വരികയായിരുന്നുവെന്ന് അടുത്തബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ച സംഭവം ആഴ്ചകൾക്കു മുന്‍പു ബംഗാളിലുമുണ്ടായി. പക്ഷേ, സാഹചര്യം വ്യത്യസ്തമായിരുന്നുവെന്നു മാത്രം. ബംഗാളിലെ നാദിയ ജില്ലയിലായിരുന്നു സംഭവം. ഭാര്യയുടെ മൂക്ക് മനോഹരമായതിനാൽ…
Read Moreകുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു ; ഐഐടി ബിരുദധാരിയടക്കം 15 പേര് അറസ്റ്റിൽ
ഹൈദരാബാദ്: കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച സംഭവത്തിൽ ഐഐടി ബിരുദധാരി ഉൾപ്പെടെ 15 പേരെ സൈബർ സെക്യൂരിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തു. 19 വയസിനും 50 വയസിനും ഇടയിലുള്ളവരാണ് പിടിയിലായത്. അറസ്റ്റിലായ ഐഐടി ബിരുദധാരി പ്രശസ്തമായ ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ്. അറസ്റ്റിലായ മറ്റൊരാൾ എൻജിനീയറിംഗ് ബിരുദധാരിയാണ്. ആറു വയസിനും 14 വയസിനും ഇടയിലുള്ള കുട്ടികളുടെ വീഡിയോകളാണ് പ്രചരിപ്പിച്ചത്. വീഡിയോകൾ എങ്ങനെ ലഭിച്ചു എന്നതിനെ സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നു. നാലു മാസത്തിനിടെ 294 എഫ്ഐആർ രജിസ്റ്റർ ചെയ്തതായും 110പേരെ അറസ്റ്റ് ചെയ്തതായും സൈബർ ബ്യൂറോ ഡയറക്ടർ ശിഖ ഗോയൽ പറഞ്ഞു.
Read Moreഅഹമ്മദാബാദ് വിമാനാപകടം; വിമാനത്തിനു തകരാർ ഇല്ലായിരുന്നു; ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് ; 222 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
അഹമ്മദാബാദ്: അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് തകരാറുകളില്ലായിരുന്നുവെന്ന് എയർ ഇന്ത്യ സിഇഒ ക്യാംപ് ബെൽ വിൽസൺ. വിമാനത്തിൽ പരിശോധനകൾ കൃത്യസമയത്ത് നടത്തിയിരുന്നുവെന്ന് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ സിഇഒ വ്യക്തമാക്കി. 2023 ജൂണിലാണ് ഒടുവിൽ പരിശോധന നടത്തിയത്. വരുന്ന ഡിസംബറിലാണ് അടുത്ത പരിശോധന നടക്കേണ്ടിയിരുന്നത്. വലതുവശത്തെ എഞ്ചിന്റെ അറ്റകുറ്റപ്പണികൾ കഴിഞ്ഞ മാർച്ചിൽ നടത്തിയിരുന്നു. ഏപ്രിലിൽ ഇടത് എഞ്ചിനും പരിശോധിച്ചു. ലണ്ടനിലേക്ക് പറക്കും വരെ വിമാനത്തിന് തകരാറുകൾ ഇല്ലായിരുന്നു എന്നാണ് സിഇഒ കത്തില്‍ പറയുന്നത്. അതിനിടെ, വിമാനാപകടത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയയ്ക്കാൻ നീക്കമുണ്ട്. ബ്ലാക്ക് ബോക്സിന് കേടുപാടുകള്‍ സംഭവിച്ചതിനാലാണിത്. വാഷിംഗ്ടണിലെ നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡിന്റെ ലബോറട്ടറിയിലേക്ക് ബ്ലാക്ക് ബോക്സ് അയയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ വ്യോമയാന മന്ത്രാലയം തീരുമാനമെടുക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. വിമാനാപകടത്തിൽ മരിച്ചവരിൽ 222 പേരെ ഡിഎൻഎ…
Read Moreഎഐഎഫ്എഫ് കലണ്ടറില്‍ ഐഎസ്എൽ ഇല്ല!
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് (ഐഎസ്എല്‍) രാജ്യത്തെ ഫുട്ബോള്‍ വികസനത്തില്‍ ഇതുവരെ കാര്യമാത്ര പ്രസക്തമായ ഫലം പുറപ്പെടുവിക്കാന്‍ സാധിച്ചില്ലെന്നതു വാസ്തവം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വിരമിച്ച സൂപ്പര്‍ സ്ട്രൈക്കര്‍ സുനില്‍ ഛേത്രിയെ ദേശീയ ടീമിലേക്കു തിരിച്ചുകൊണ്ടുവന്നത്. ഈ പശ്ചാത്തലത്തിനിടെ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) 2025-26 സീസൺ കലണ്ടറിൽ ഐഎസ്എല്‍ ഉള്‍പ്പെട്ടില്ല. പുരുഷ ക്ലബ് ഫുട്ബോളില്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷനാണ് ഐഎസ്എല്‍. കരാര്‍ പുതുക്കിയില്ല ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡാണ് (എഫ്എസ്ഡിഎല്‍) ഐഎസ്എല്‍ നടത്തുന്നത്. 2014ല്‍ ആരംഭിച്ച ഐഎസ്എല്‍ 2019ല്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷനായി അവരോധിക്കപ്പെട്ടു. അതുവരെ ഐ ലീഗായിരുന്നു ഒന്നാം ഡിവിഷന് ക്ലബ് പോരാട്ടം. ഐഎസ്എല്ലിന്റെ മാസ്റ്റര്‍ റൈറ്റ്സ് എഗ്രിമെന്റ് (എംആര്‍എ) ഈ വര്‍ഷം ഡിസംബറില്‍ അവസാനിക്കും. ഇതു പുതുക്കാത്തതാണ് ഐഎസ്എല്ലിനെ 2025-26 സീസണ് കലണ്ടറില്‍നിന്ന് എഐഎഫ്എഫ് ഒഴിവാക്കാന്‍ കാരണം. 2025-26 സീസണിലേക്കുള്ള…
Read More