അമ്പലപ്പുഴ: രണ്ടര കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ദൊഘ്രാഹയിൽ നിന്നും അമ്പലപ്പുഴ കാക്കാഴം പക്കി പറമ്പ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അലി രാജ അൻസാരി ( 37), എം.ഡി അക്ബർ ( 49) എന്നിവരെയാണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി.പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, അമ്പലപ്പുഴ ഡി വൈ എസ് പി കെ.എൻ രാജേഷിന്റെ മേൽനോട്ടത്തിൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അനീഷ് കെ. ദാസ്, ജി.എസ്ഐ പ്രിൻസ് സൽപുത്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജയശങ്കർ, ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ വിഷ്ണു,…
Read MoreDay: June 21, 2025
മനസിനും ശരീരത്തിനും യോഗ
ഓരോ ദിവസവും കുറച്ചു മിനിറ്റുകള്‍ പോലും യോഗ ചെയ്യുന്നത് മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും രക്തത്തില്‍ പഞ്ചസാരയുടെ നിയന്ത്രണത്തിനും സഹായിക്കും. ഒരു ഭൂമി, ഒരു ആരോഗ്യം എന്ന പ്രമേയം നമ്മെ ഓര്‍മിപ്പിക്കുന്നത് നമ്മുടെ ക്ഷേമം പ്രപഞ്ചത്തിന്റെ ആരോഗ്യവുമായി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ്. യോഗ വെറും വ്യായാമമല്ല മനസ്, ശരീരം, പ്രകൃതി എന്നിവയെ ഒരുമിപ്പിക്കാന്‍ ശ്രമിക്കുന്ന യോഗയുടെ ഗുണങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇന്നത്തെ യോഗ ദിനാചരണത്തിന്റെ ലക്ഷ്യം. മനസിന്റെയും ശരീരത്തിന്റെയും ചിന്തയുടെയും പ്രവൃത്തിയുടെയും ഐക്യത്തെ യോഗ ഉള്‍ക്കൊള്ളുന്നു. യോഗ വെറും വ്യായാമമല്ല, മറിച്ച് പ്രകൃതിയുമായി ഒരു ഐക്യബോധം കണ്ടെത്തുന്നതിനുള്ള മാര്‍ഗമാണ്. ജീവിതശൈലീരോഗങ്ങൾ കുറയ്ക്കാം ജീവിതശൈലീരോഗങ്ങള്‍ കുറയ്ക്കുന്നതിനും അതിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനും യോഗ നല്ലൊരുപാധിയാണ്. വിഷാദവും ഉത്കണ്ഠയും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു യോഗ അനിവാര്യമാണ്. മനസിന്റെയും ശരീരത്തിന്റെയും ശരിയായ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഒരാളുടെ ശാരീരികവും മാനസികാവുമായ…
Read Moreറെഡി റീമേക്ക് ചെയ്തപ്പോൾ നായികയാകാൻ താൽപര്യമുണ്ടായിരുന്നു, പക്ഷേ ഭാഗ്യമുണ്ടായില്ല: ജെനീലിയ ഡിസൂസ
ബോളിവുഡിലാണ് തുടക്കമെങ്കിലും നടി ജെനീലിയ ഡിസൂസയെ താരമായി വളർത്തിയത് തമിഴ്, തെലുങ്ക് സിനിമാ ലോകമാണ്. ക്യൂട്ട് ഗേൾ ഇമേജിൽ വളരെ പെട്ടെന്ന് ജെനീലിയക്ക് ജനശ്രദ്ധ നേടാനായി. ഒന്നിന് പിറകെ ഒന്നായി നടിക്ക് തെലുങ്കിൽനിന്നു ഹിറ്റുകൾ ലഭിച്ചു. തമിഴിലും ഈ വിജയഗാഥ തുടർന്നു. ഹിന്ദിയിൽ ചുരുക്കം സിനിമകളേ ജെനീലിയ ചെയ്തിട്ടുള്ളൂ. ഇവയിൽ കാര്യമായി ശ്രദ്ധിക്കപ്പെട്ട സിനിമകളും കുറവാണ്. എന്തുകൊണ്ടാണ് ജെനീലിയക്ക് ബോളിവുഡിൽ ശ്രദ്ധിക്കപ്പെടാൻ പറ്റാതെ പോയെന്ന ചർച്ചകൾ പലപ്പോഴും നടന്നിട്ടുണ്ട്. നെപ്പോട്ടിസം (സ്വജനപക്ഷപാത്രം) കൊടികുത്തി വാഴുന്ന ബി ടൗണിൽ തന്റേതായ സ്ഥാനം കണ്ടെത്തുക ജെനീലിയക്ക് എളുപ്പമായിരുന്നില്ല. എന്നാൽ തെന്നിന്ത്യയിൽനിന്നു തുടരെ അവസരങ്ങൾ വരികയും ചെയ്തു. ജെനീലിയ നായികയായി 2008 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായിരുന്നു റെഡി. രാം പൊത്തിനേനി നായകനായെത്തിയ സിനിമ ഹിറ്റായിരുന്നു. ഇതേ പേരിൽ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു. സൽമാൻ ഖാനായിരുന്നു നായകൻ. നായികയായി…
Read Moreഎന്‍ബിഎ: ഇനി ക്ലൈമാക്സ്
ന്യൂയോര്‍ക്ക്: 2025 എന്‍ബിഎ ഫൈനല്‍സില്‍ കിരീടാവകാശി അരെന്നറിയാന്‍ സൂപ്പര്‍ ക്ലൈമാക്സ് അരങ്ങേറുമെന്നുറപ്പായി. ഏഴ് റൗണ്ടുള്ള ഫൈനല്‍സിലെ ആറാം മത്സരം പൂര്‍ത്തിയായപ്പോള്‍, കിരീട പോരാട്ടരംഗത്തുള്ള ഇന്ത്യാന പേസേഴ്സും ഒക്ലഹോമ സിറ്റി തണ്ടേഴ്സും മൂന്നു ജയം വീതം സ്വന്തമാക്കി ടൈയില്‍. ഇന്നലെ നടന്ന ആറാം റൗണ്ട് പോരാട്ടത്തില്‍ ഇന്ത്യാന പേസേഴ്സ് 108-91നു ജയം നേടിയതോടെയാണ് ജേതാക്കളെ നിശ്ചയിക്കാന്‍ ഏഴാം മത്സരംവരെ കാത്തിരിക്കേണ്ടിവന്നത്.
Read Moreഫ്രീക്ക് മെസി
അത്ലാന്റ: ഫിഫ 2025 ക്ലബ് ലോകകപ്പില്‍ ഫ്രീകിക്ക് ഗോളിലൂടെ ഇന്റര്‍ മയാമിക്കു ജയം സമ്മാനിച്ച് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. പോര്‍ച്ചുഗല്‍ ക്ലബ്ബായ എഫ്സി പോര്‍ട്ടോയ്ക്ക് എതിരേ 54-ാം മിനിറ്റിലായിരുന്നു ഫ്രീകിക്ക് ഗോളിലൂടെ മെസി ടീമിനെ 2-1 ജയത്തിലേക്കു കൈപിടിച്ചത്. ഗ്രൂപ്പ് എയിലെ മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ സാമു അഗെഹോവയുടെ പെനാല്‍റ്റി ഗോളിലൂടെ പോര്‍ട്ടോ ലീഡ് നേടി. 47-ാം മിനിറ്റില്‍ ടെലാസ്കോ സെഗോവിയയുടെ ഗോളിൽ ഇന്റര്‍ മയാമി ഒപ്പമെത്തി. തുടര്‍ന്നായിരുന്നു മെസിയുടെ ഫ്രീകിക്ക് ഗോള്‍. ഡി ബോക്സിനു പുറത്തുവച്ചുള്ള ഫ്രീകിക്ക് മെസി വളച്ച് വലയിലാക്കി. ഒരു യൂറോപ്യന്‍ ക്ലബ്ബിനെ ഒരു ടൂര്‍ണമെന്റില്‍ കീഴടക്കുന്ന ആദ്യ അമേരിക്കന്‍ ടീം എന്ന നേട്ടം ഇതോടെ ഇന്റര്‍ മയാമിക്കു സ്വന്തം. ഫിഫ ടോപ് സ്കോറര്‍ ഫിഫ മത്സരങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റിക്കാര്ഡിലും മെസി എത്തി. 20…
Read Moreമലാപ്പറമ്പ് പെണ്‍വാണിഭം; പ്രതികളായ പോലീസുകാര്‍ക്കെതിരേ കുടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും
കോഴിക്കോട്: വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മലാപ്പപറമ്പ് പെൺവാണിഭക്കേസിൽ പ്രതികളായ പോലീസുകാര്‍ക്കെതിരേ കുടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പോലീസ് ആലോചിക്കുന്നു. നിലവില്‍ പ്രതികള്‍ക്കെതിരേ ഇമ്മോറല്‍ ട്രാഫിക്കിംഗ് പ്രിവന്‍ഷന്‍ ആക്ട് അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതികളായ പോലീസ് ഡ്രൈവര്‍മാര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. പോലീസിലെ ഉന്നതര്‍ പ്രതികളെ സംരക്ഷിക്കുകയാണെന്ന വിമര്‍ശനം പൊതുസമൂഹത്തില്‍നിന്ന് ഉയര്‍ന്നിരുന്നു. തുടര്‍ അന്വേഷണത്തിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാനാണ് ആലോചന. പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചുവരികയാണ്. ഭൂമി ഇടപാടുകള്‍ അടക്കം പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മറ്റ് തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അതുകൂടി ചേര്‍ത്തുകൊണ്ടായിരിക്കും കോടതിയില്‍ കുറ്റപത്രം സമർപ്പിക്കുക. ഭൂമാഫിയയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിക്കും.നിലവില്‍ രണ്ടുപേരും സസ്പെന്‍ഷനിലാണ്. കൂടുതല്‍ വകുപ്പുതല നടപടിയും അന്വേഷണ റിപ്പോര്‍ട്ടിനെ ആശ്രയിച്ചിരിക്കും.
Read Moreപിഎസ്ജിയെ വീഴ്ത്തി ബോട്ടഫോഗോ
വാഷിംഗ്ടണ്‍ ഡിസി: യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്നെ വീഴ്ത്തി കോപ്പ ലിബര്‍ട്ടഡോറസ് ചാമ്പ്യന്മാരായ ബ്രസീല്‍ സംഘം ബോട്ടഫോഗോ. നിലവിലെ ലാറ്റിനമേരിക്കന്‍ ക്ലബ് ചാമ്പ്യന്മാരും ബ്രസീല്‍ സീരി എ ജേതാക്കളുമായ ബോട്ടഫോഗോ 1-0നാണ് ചാമ്പ്യന്‍സ് ലീഗ്, ഫ്രഞ്ച് ലീഗ് വണ്‍ കിരീടാവകാശികളായ പിഎസ്ജിയെ കീഴടക്കിയത്. ഫിഫ ക്ലബ് ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തിന്റെ 36-ാം മിനിറ്റില്‍ ഇഗോര്‍ ജീസസിന്റെ വകയായിരുന്നു ബോട്ടഫോഗോയുടെ ജയം കുറിച്ച ഗോള്‍. മേയ് മൂന്നിനുശേഷം പിഎസ്ജിയുടെ ആദ്യ തോല്‍വിയാണിത്. തുടര്‍ച്ചയായ 19 മത്സരങ്ങള്‍ക്കുശേഷമാണ് പിഎസ്ജിക്കു ഗോള്‍ നേടാന്‍ സാധിക്കാതെ വന്നതെന്നതും ശ്രദ്ധേയം. ഒരു യൂറോപ്യന്‍ ക്ലബ്ബിനെ ഒരു ടൂര്‍ണമെന്റില്‍ കീഴടക്കുന്ന ആദ്യ ലാറ്റിനമേരിക്കന്‍ ക്ലബ്ബാണ് ബോട്ടഫോഗോ. അത്ലറ്റിക്കോ ജയം ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡ് 3-1ന് അമേരിക്കന്‍ ടീമായ സിയാറ്റില്‍…
Read Moreവീണ്ടും കേന്ദ്രദൗത്യവുമായി ശശി തരൂർ
ന്യൂഡൽഹി: വീണ്ടും കേന്ദ്രദൗത്യവുമായി വിദേശരാജ്യങ്ങളിലേക്ക് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ഓപ്പറേഷൻ സിന്ദൂറിന്റെ തുടർച്ചയായാണു തരൂരിന്റെ യാത്ര. റഷ്യ, യുകെ, ഗ്രീസ് എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസഡർമാർക്കൊപ്പം അതതു സർക്കാരുകളുമായി ചർച്ച നടത്തുകയാണു ലക്ഷ്യം. അമേരിക്കയും പാകിസ്ഥാനും അടുക്കുമ്പോൾ കൂടുതൽ രാജ്യങ്ങളെ ഇന്ത്യക്കൊപ്പം നിർത്താനാണു കേന്ദ്രനീക്കം. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സ്വീകരിച്ച നിലപാടുകളുമായി ബന്ധപ്പെട്ടു വിവിധ രാജ്യങ്ങളിൽ പര്യടനം നടത്തി മടങ്ങിയെത്തിയ തരൂരിനെ പ്രധാനമന്ത്രി പ്രത്യേകം വിളിക്കുകയും ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
Read Moreഎന്‍. പ്രശാന്തിനെ തിരിച്ചെടുക്കണമെന്ന ശാരദ മുരളീധരന്റെ ശിപാർശ ജയതിലക് അട്ടിമറിച്ചു; രേഖകള്‍ പുറത്ത്
തിരുവനന്തപുരം: സസ്പെന്‍ഷനില്‍ തുടരുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് എന്‍. പ്രശാന്തിനെ തിരിച്ചെടുക്കണമെന്ന മുന്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ ശിപാര്‍ശ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായ എ. ജയതിലക് അട്ടിമറിച്ചതായ രേഖകള്‍ പുറത്ത്. ചട്ടവിരുദ്ധമായി ജയതിലക് പ്രവര്‍ത്തിച്ച് സസ്പെന്ഷന് നീട്ടുകയായിരുന്നുവെന്നുള്ള രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. സസ്പെന്ഷന് നീട്ടാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങാതെയാണ് സസ്പെന്ഷന് നീട്ടിയതെന്നാണ് പുറത്ത് വരുന്ന വിവരം. ശാരദ മുരളീധരന് വിരമിക്കുന്നതിന് മുന്‍പ് കഴിഞ്ഞ ഏപ്രില്‍ 24 ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റിവ്യു കമ്മിറ്റിയാണ് പ്രശാന്തിന്റെ സസ്പെന്ഷന് പിന്‍വലിക്കാന്‍ ശിപാര്‍ശ ചെയ്തത്. മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരായ ബിശ്വന്ത് സിന്‍ഹ, കെ.ആര്. ജ്യോതിലാല്‍ എന്നിവരായിരുന്നു റിവ്യൂ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. മൂന്നു പേരും ചേര്‍ന്നാണ് പ്രശാന്തിന്റെ സസ്പെന്ഷന് പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. ഇതിനിടെ ശാരദ മുരളീധരന് വിരമിക്കുകയും ജയതിലക് ചീഫ് സെക്രട്ടറിയാകുകയും ചെയ്തു. ഇതേത്തുടര്‍ന്ന്…
Read Moreട്രംപ് -പാക് സൈനിക മേധാവി കൂടിക്കാഴ്ച; വിമര്‍ശനവുമായി ഇന്ത്യ
ന്യൂഡല്‍ഹി: പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയെ വിമർശിച്ച് ഇന്ത്യ. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ട്രംപും അസിം മുനീറും തമ്മിലുള്ള കൂടിക്കാഴ്ച. സൈനിക മേധാവിയെ ക്ഷണിക്കുകയും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ ക്ഷണിക്കാതിരിക്കുകയും ചെയ്ത നടപടി പാക്കിസ്ഥാനെ നാണംകെടുത്തി. ഇതു വിചിത്രമായ സംഭവമാണെന്നും ഇരുവരുടെയും കൂടിക്കാഴ്ച തന്നെ അത്ഭുതപ്പെടുത്തിയെന്നും പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു. അസിം മുനീറുമായുള്ള കൂടിക്കാഴ്ചയില്‍ ഇറാന് വിഷയം ചര്‍ച്ചയായതായി ട്രംപ് പറഞ്ഞിരുന്നു. അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അസിം മുനീർ അമേരിക്കയിലെത്തിയപ്പോഴാണ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്.
Read More