ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ ബിജെപി പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. രാജാകാപട്ടി സ്വദേശിയായ ബാലകൃഷ്ണനെയാണ് അജ്ഞാതസംഘം വെട്ടിക്കൊന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം കൂട്ടുകാരുമായി സംസാരിച്ചുനിൽക്കുമ്പോൾ ഒരുസംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. നടുറോഡിൽവച്ചാണ് ബാലകൃഷ്ണനു വെട്ടേറ്റത്. ബൈക്കിലെത്തിയ അക്രമിസംഘം ആളുകൾ നോക്കിനിൽക്കെ ബാലകൃഷ്ണനെ ക്രൂരമായി വെട്ടുകയായിരുന്നു. സംഭവശേഷം അക്രമികൾ വാഹനത്തിൽ കടന്നുകളഞ്ഞു. പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ബാലകൃഷ്ണൻ മരിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
Read MoreDay: July 4, 2025
കൂരിരുട്ടിൽ പതുങ്ങിയെത്തും; കടകൾക്ക് പുറത്ത് സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചുകൊണ്ടുപോകും; പിടികിട്ടാപ്പുള്ളി ജോമോൻ അറസ്റ്റിൽ
തലശേരി: കോട്ടയത്തുനിന്ന് ലോറിയിലെത്തി മലബാറിലെ അഞ്ച് ജില്ലകളിൽ കവർച്ച നടത്തിവന്ന സംഘത്തിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. അഞ്ച് ജില്ലകളിലായി 26 കേസുകളിൽ പ്രതിയായ ഇടുക്കി പുറപ്പുഴ കരിക്കുന്നം തോണിക്കത്തടത്തിൽ ജോമോൻ ജോസഫിനെയാണ് (50) പേരാവൂർ ഡിവൈഎസ്പി എം.പി. ആസാദിന്റെ നേതൃത്വത്തിൽ സിഐ പി.ബി. സജീവനും സംഘവും തൊടുപുഴയിൽനിന്ന് അറസ്റ്റ് ചെയ്തത്. വേഷംമാറി പ്രതിയുടെ വീടിന് സമീപം തമ്പടിച്ച പോലീസ് സംഘം പ്രതിയെ വലയിലാക്കുകയായിരുന്നു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഹാർഡ് വെയർ ഷോപ്പുകളിൽ നിന്നും പുറത്തു സൂക്ഷിക്കാറുള്ള കമ്പികൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കവർച്ച നടത്തി വന്ന സംഘത്തിലെ പ്രധാനിയായിരുന്നു ജോമോൻ ജോസഫെന്ന് പോലീസ് പറഞ്ഞു. 2012 മുതലാണ് ഈ സംഘം കവർച്ച നടത്തിയിരുന്നത്. ഹാർഡ് വെയർ ഷോപ്പുകളിലെ ഇരുമ്പ് കമ്പികൾ, വാട്ടർ ടാങ്ക്, തുടങ്ങിയ സാധനങ്ങൾ കടക്കു പുറത്താണ് സൂക്ഷിക്കുക. ഈ സാധനങ്ങളാണ് ലോറിയിലെത്തി സംഘം…
Read Moreവയനാട് ദുരന്തബാധിതരുടെ വായ്പ ഏഴുതി തള്ളല്‍; ഹര്‍ജി ഹൈക്കോടതിയിൽ
കൊച്ചി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയായെടുത്ത ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ അടങ്ങുന്ന ഡിവിഷന് ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വയനാട് ദുരന്തബാധിതരുടെ വായ്പ ഏഴുതി തള്ളുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിക്കും. ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് വായ്പാ എഴുതിത്തള്ളല്‍ ശിപാര്‍ശ നല്കാന് അധികാരമില്ലെന്ന് കേന്ദ്രം കഴിഞ്ഞയാഴ്ച വിശദീകരണം നല്‍കിയെങ്കിലും കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
Read Moreപുതുയുഗം പിറന്നു… യുപിഐ അധിഷ്ഠിത ബാങ്കിനും എടിഎമ്മിനും തുടക്കമായി; ബാങ്ക് ലക്ഷ്യമിടുന്നത് കാർഡ്ലെസ് കാഷ് മാനേജ്മെന്റ് സംവിധാനം; തുടക്കം ബംഗളൂരുവിൽ
കൊല്ലം: കാർഡ്ലെസ് ബാങ്കിംഗിന്റെ പുതിയ യുഗത്തിനു തുടക്കംകുറിച്ച് രാജ്യത്ത് ആദ്യത്തെ കാഷ് ഡിപ്പോസിറ്റ് സൗകര്യമുള്ള യുപിഐ എടിഎമ്മും യുപിഐ അധിഷ്ഠിത ബാങ്ക് ശാഖയും പ്രവർത്തനം ആരംഭിച്ചു.സ്ലൈസ് ബാങ്കിന്റെ ബംഗളൂരു കോറമംഗലയിലെ ശാഖയിലാണ് എടിഎം പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത്. ഈ എടിഎമ്മിൽ ക്യൂആർ കോഡ് സ്കാൻ വഴി പണം പിൻവലിക്കാനും നിക്ഷേപിക്കാനും സാധിക്കും. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡിന്റെ ആവശ്യകത തന്നെ ഇല്ലാതാക്കുന്നതാണു പുതിയ എടിഎം സംവിധാനം.പണം പിൻവലിക്കുന്നതിന് ഉപയോക്താക്കൾ എടിഎം സ്ക്രീനിൻ യുപിഐ കാഷ് പിൻവലിക്കൽ ഓപ്ഷൻ ആദ്യം തെരഞ്ഞെടുക്കണം. തുടർന്ന് ആവശ്യമുള്ള പിൻവലിക്കൽ തുക രേഖപ്പെടുത്തുക. ഇതോടെ എടിഎം സ്ക്രീനിൽ ക്യൂആർ കോഡ് പ്രദർശിപ്പിക്കപ്പെടും.തുടർന്ന് ഉപയോക്താവ് യുപിഐ ബന്ധപ്പെടുത്തിയ ഏതെങ്കിലും മൊബൈൽ ആപ്ലിക്കേഷൻ (ഗൂഗിൾ പേ , ഫോൺ പേ , പേടിഎം തുടങ്ങിയവ പോലുള്ളവ)തുറന്ന് ക്യൂആർ കോഡ് സ്കാൻ ചെയ്യുക. തുടർന്ന് ഇതുമായി ബന്ധപ്പെട്ട മൊബൈൽ…
Read Moreതിരുവനന്തപുരം നോർത്ത്- മംഗളുരു സ്പെഷൽ സെപ്റ്റംബർ വരെ നീട്ടി; മുൻകൂർ റിസർവേഷൻ ആരംഭിച്ചതായി ദക്ഷിണ റെയിൽവേ
കൊല്ലം: തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി )-മംഗളുരു പ്രതിവാര സ്പെഷൽ ട്രെയിൻ (06163/06164) സെപ്റ്റംബർ വരെ ദീർഘിപ്പിച്ച് റെയിൽവേ.കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിനുള്ള ട്രെയിൻ ഈമാസം ഏഴു മുതൽ സെപ്റ്റംബർ ഒന്നുവരെയാണു ദീർഘിപ്പിച്ചത്. തിങ്കളാഴ്ചകളിൽ വൈകുന്നേരം 5.30 നു പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 6.50 ന് മംഗളൂരു ജംഗ്ഷനിൽ എത്തും. തിരികെയുള്ള സർവീസ് ഈ മാസം എട്ടു മുതൽ സെപ്റ്റംബർ രണ്ടുവരെയും ദീർഘിപ്പിച്ചു. ഈ വണ്ടി മംഗളൂരു ജംഗ്ഷനിൽ നിന്ന് ചൊവ്വാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 3.15 ന് യാത്രതിരിച്ച് അടുത്ത ദിവസം രാവിലെ 3.50ന് കൊച്ചുവേളിയിൽ എത്തും. ദീർഘിപ്പിച്ച സർവീസുകൾക്കുള്ള മുൻകൂർ റിസർവേഷൻ ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
Read Moreആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം നേതാക്കളും അണികളും; പരിശോധിക്കുമെന്ന് ജില്ലാ സെക്രട്ടറി
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാജോര്‍ജിനെതിരേ നിശിതമായ വിമര്‍ശന കുറിപ്പുകളുമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട് സ്വന്തം മണ്ഡലത്തിലെ സിപിഎം പ്രാദേശിക നേതാക്കളും അണികളും.പോസ്റ്റുകളെ സംബന്ധിച്ച് അന്വേഷിക്കുമെന്നു സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. കഴിഞ്ഞയാഴ്ച സസ്പെന്‍ഷനിലായ സിഡബ്ല്യുസി ജില്ലാ ചെയര്മാന് എന്‍. രാജീവാണ് ഇന്നലെ രാത്രി പരിഹാസക്കുറിപ്പുമായി ആദ്യം രംഗത്തെത്തിയത്. സിപിഎം ഇരവിപേരൂര്‍ ഏരിയാ കമ്മിറ്റിയംഗം കൂടിയാണ് എന്‍. രാജീവ്.”കുട്ടിയായിരിക്കെ താന്‍ ക്ലാസ് പരീക്ഷാദിവസം വയറുവേദന എന്ന കളവു പറഞ്ഞ് വീട്ടില്‍ ഇരിക്കുമായിരുന്നു. അങ്ങനെ താന്‍ പരീക്ഷകളില്‍ നിന്നു രക്ഷപ്പെട്ടു, ഇവിടെ ചോദ്യങ്ങളില്‍ നിന്നും” മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ചികിത്സ തേടിയതിനെയാണ് രാജീവ് പരിഹസിക്കുന്നത്. ഒരാഴ്ച മുമ്പ് രാജീവനെ സിഡബ്ല്യുസി ചെയര്മാന് സ്ഥാനത്തുനിന്ന് സസ്പെന്‍ഡ് ചെയ്തതിനു പിന്നില്‍ ഭരണതലത്തിലെ ചില സമ്മര്‍ദങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. സത്യം ചെരുപ്പ് ഇട്ട് വരുമ്പോഴേക്കും കള്ളം നാട് ചുറ്റി കഴിഞ്ഞിരിക്കും എന്ന ഒരു പോസ്റ്റ് അന്ന്…
Read Moreവീണ്ടും നിപ; പുനെ വൈറോളജി ലാബിന്റെ ഫലം പോസിറ്റീവ്; പാലക്കാട് തച്ചനാട്ടുകര സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; നൂറിലേറെപ്പേർ സന്പർക്കപ്പട്ടികയിൽ
കോഴിക്കോട്/പാലക്കാട്: പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മണ്ണാർക്കാട് തച്ചനാട്ടുകര സ്വദേശിനിയായ 38കാരിക്ക് നിപ സ്ഥിരീകരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്ന യുവതിയുടെ സ്രവത്തിന്റെ സാന്പിൾ കോഴിക്കോട് വൈറോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് പുനെ വൈറോളജി ലാബിലേക്ക് സാന്പിൾ അയക്കുകയായിരുന്നു. പുനെയിലെ പരിശോധനയിൽ നിപ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇന്നു രാവിലെ 11ഓടെയാണ് പരിശോധനാഫലം ലഭിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിയായ പതിനേഴുകാരിക്ക് നിപ സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ലാബിലെ പരിശോധനാഫലത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്. സാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്കായി പുനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ഇന്നു വൈകിട്ടോടെ ലഭിക്കുമെന്നാണു കരുതുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ക്വാറന്റെനിലാണ്. മങ്കടയില്‍ യുവതിയുടെ വീടിനടുത്ത് പ്രതിരോധ…
Read Moreനെല്ലിയാമ്പതിയിൽ കാട്ടാനയിറങ്ങി; നാട്ടുകാർക്ക് ഉറക്കമില്ലാത്ത രാത്രി
നെല്ലിയാമ്പതി (പാലക്കാട്): ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന പ്രദേശവാസികളെ ഭീതിയിലാക്കി. കഴിഞ്ഞദിവസം രാത്രി എട്ടോടെ ചന്ദ്രാമല എസ്റ്റേറ്റിലെ മട്ടത്ത്പാടിയിൽ എത്തിയ ഒറ്റയാനാണ് പ്രദേശത്തെ 40 ഓളം വീട്ടുകാരെ കഴിഞ്ഞദിവസം രാത്രി ഭീതിയിലാക്കിയത്. കാട്ടാന നടന്ന വഴിയിലെ വൈദ്യുതി വയറുകൾ പോസ്റ്റിൽ നിന്നു പൊട്ടിവീണതോടെ വീടുകളിലെ വൈദ്യുതി നിലച്ചു. പട്ടികളും പശുക്കളും പേടിച്ച് ഒച്ച വച്ചതോടെയാണ് ആനയുടെ സാന്നിധ്യം പാടിയിൽ ഉള്ളവർ അറിയുന്നത്. നെല്ലിയാമ്പതി കൈകാട്ടിയിലെ വനംസ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകൻ എത്തിയെങ്കിലും ആനയെ തുരത്താൻ നടപടി കൈക്കൊണ്ടില്ല. ഏറെനേരം പാടികൾക്ക് സമീപത്തും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് സമീപത്തുകൂടെയും കറങ്ങിനടന്നെങ്കിലും വാഹനങ്ങൾ ആക്രമിച്ചില്ല. താമസക്കാർ ബഹളംവച്ചതോടെ ആന പ്രകോപനത്തോടെ ആളുകൾക്കുനേരേ പാഞ്ഞുവന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. വീടുകളിലെ ജനലുകളും വാതിലുകളിലും മുട്ടി തുറക്കാൻ ശ്രമിച്ചശേഷം പാടികൾക്ക് സമീപമുള്ള പ്ലാവിലെ ചക്ക പറിച്ചുതിന്നാണ് കാട്ടാന മടങ്ങിയത്. ആന കൂടുതൽ ശല്യമായാൽ പടക്കം പൊട്ടിക്കാൻ നിർദേശിച്ച്…
Read Moreകോട്ടയം മെഡി.കോളജിലെ കെട്ടിട നിര്‍മാണങ്ങള്‍ ഭൂരിഭാഗവും ചട്ടങ്ങള്‍ പാലിക്കാതെ?; കെട്ടിടത്തിലേക്കു കയറാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നില്ല
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിട നിര്‍മാണങ്ങള്‍ ഭൂരിഭാഗവും ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന ആരോപണം ശക്തം. ഇന്നലെ തകര്‍ന്നുവീണ കെട്ടിടത്തിന് 60 വര്‍ഷത്തിനു മേല്‍ പഴക്കമുണ്ട്.ഈ കെട്ടിടം ബലക്ഷയമുണ്ടെന്നു കണ്ടെത്തിയതിനാല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജില്‍ എത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർ ഉള്‍പ്പെടെയുള്ളവര്‍ ഈ കെട്ടിടത്തിലേക്ക് കയറാതിരിക്കാനുള്ള നടപടികള്‍ ആശുപത്രി അധികൃതര്‍ സ്വീകരിച്ചിരുന്നില്ല. തകര്‍ന്ന കെട്ടിടത്തിലേക്കു ജെബിസി കടന്നു വരാന്‍ പോലും സാധിക്കാത്ത രീതിയിലായിരുന്നു ഇതിന്റെ ഘടന. 12 വര്‍ഷം മുമ്പു കെട്ടിടത്തിനു ബലക്ഷയമുണ്ടെന്നു കണ്ടെത്തിയിട്ടും പൊളിച്ചുമാറ്റാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്കു കഴിഞ്ഞില്ല. ഈ കെട്ടിടത്തിന്റെ ഒരു ചുമരിനപ്പുറം നിരവധി രോഗികള്‍ കഴിഞ്ഞിരുന്ന വാര്‍ഡും സര്‍ജിക്കല്‍ ബ്ലോക്കും പ്രവര്‍ത്തിച്ചിരുന്നു.കെട്ടിടം തകര്‍ന്നു വീണപ്പോള്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവർ സാധനങ്ങളും കൈയിലെടുത്ത് ഓടിരക്ഷപ്പെടുകയായിരുന്നു. ഇതേ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ സര്‍ജറി വിഭാഗത്തില്‍ ശസ്ത്രക്രിയയും നടക്കുകയായിരുന്നു. ഈ കെട്ടിടത്തിന്റെ ചിത്രമുള്‍പ്പെടെ ആര്‍പ്പൂക്കര പഞ്ചായത്ത് ദുരന്ത മുന്നറിയിപ്പ് നല്‍കിയിരുന്നു.…
Read Moreമാട്രിമോണി വഴി പരിചയം, പിന്നീട് പ്രണയം; കാറിൽ വച്ച് നഗ്ന ചിത്രങ്ങൾ പകർത്തിയെന്ന് കാമുകി; പണം തട്ടിയെടുക്കാൻ യുവാവിനെതിരേ വ്യാജ പീഡന പരാതി; യുവതിക്കെതിരേ കേസെടുക്കാൻ നിർദേശിച്ച് കോടതി
പണം തട്ടിയെടുക്കാൻ യുവാവിനെതിരേ വ്യാജ പീഡന പരാതി നൽകിയ യുവതിക്കെതിരേ കേസെടുക്കാൻ നിർദേശിച്ച് കോടതി. കേസിൽനിന്നു യുവാവിനെ കോടതി കുറ്റവിമുക്തനാക്കി. ഡൽഹിയിലെ തീസ് ഹസാരി കോടതി അഡീഷണൽ സെഷൻസ് ജഡ്ജി (എഎസ്ജെ) അനുജ് അഗർവാൾ ആണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്. തുടർന്ന് കോടതിയിൽ തെറ്റായ പ്രസ്താവനകൾ നടത്തിയതിനു സ്ത്രീക്കെതിരേ കേസ് ഫയൽ ചെയ്യാൻ ഉത്തരവിട്ടു. 2021ൽ മാട്രിമോണിയൽ വെബ്സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് ഇരുവർക്കുമിടെയിൽ സൗഹൃദം വളർന്നു. 2021 സെപ്റ്റംബറിൽ കാറിൽ വച്ച് ലൈംഗികമായി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. തന്റെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും ഇവർ പരാതിയിൽ പറയുന്നു. എന്നാൽ താൻ പ്രതികരിച്ചപ്പോൾ യുവാവ് വിവാഹവാഗ്ദാനം നടത്തിയതായും അടുത്ത തവണ കാണുമ്പോൾ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുമെന്ന് ഇയാൾ പറഞ്ഞതായും യുവതി പരാതിയിൽ പറയുന്നു. എന്നാൽ, ഫോറൻസിക് പരിശോധനയിൽ പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് ഈ…
Read More