തൊടുപുഴ: വിഷം ഉള്ളിൽച്ചെന്ന് യുവതിയായ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവിനെതിരേ കൊലക്കുറ്റം ചുമത്തി.യുവതി ചികിത്സയിൽ കഴിയുന്നതിനിടെ നൽകിയ മരണമൊഴിയിലാണ് ഭർത്താവിന്റെ ക്രൂരകൃത്യം വെളിപ്പെടുത്തിയത്. പുറപ്പുഴ ആനിമൂട്ടിൽ ജോർലി (34) വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിലാണ് ഭർത്താവ് ടോണി മാത്യു (43) വിനെതിരേ കരിങ്കുന്നം പോലീസ് കൊലക്കുറ്റം ചുമത്തിയത്. നേരത്തേ വധശ്രമത്തിനാണ് ഇയാൾക്കെതിരേ കേസെടുത്തിരുന്നത്.കഴിഞ്ഞ 26നാണ് ജോർലിയെ വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിൽ നടന്ന വഴക്കിനിടെ ബലം പ്രയോഗിച്ച് കവിളിൽ കുത്തിപ്പിടിച്ചശേഷം ഭർത്താവ് ടോണി കുപ്പിയിലെ വിഷം വായിൽ ഒഴിച്ചു നൽകുകയായിരുവെന്ന് ജോർലി ആശുപത്രിയിൽ വച്ച് മജിസ്ട്രേറ്റിനും പോലീസിനും മൊഴി നൽകിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ജോർലി വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് മരിച്ചത്. വിഷം ഉള്ളിൽച്ചെന്നനിലയിൽ ജോർലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് ജോർലിയുടെ പിതാവ് പല്ലാരിമംഗലം…
Read MoreDay: July 5, 2025
നൊമ്പരമായി സരുൺ… ഛർദിച്ചതിന് പിന്നാലെ കാമ്പസിൽ കുഴഞ്ഞുവീണു വിദ്യാർഥി; ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി
ഗാന്ധിനഗർ: കോളജ് വിദ്യാർഥി കാമ്പസിൽ കുഴഞ്ഞുവീണു മരിച്ചു.മാന്നാനം കെഇ കോളജിലെ ബികോം ഫിനാൻസ് ആൻഡ് ടാക്സേഷൻ അവസാനവർഷ വിദ്യാർഥിയും മുടിയൂർക്കര പട്ടത്താനത്ത് സജി മാത്യുവിന്റെ മകനുമായ സരുൺ മാത്യു സജി (20) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ന് ക്ലാസിൽ ഛർദ്ദിക്കുയും കുഴഞ്ഞുവീഴുകയുമായിരുന്നു. തലയ്ക്ക് പരിക്കേറ്റ സരുണിനെ കോളജ് അധികൃതർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരം അഞ്ചോടെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. പിതാവ് വിദേശത്താണ്.സംസ്കാരം പിന്നീട്. മാതാവ്: റൂഫി. സഹോദരങ്ങൾ: സ്നേഹ (നഴ്സ്, മുബൈ) സിയ (കെഇ സ്കൂൾ വിദ്യാർഥിനി).
Read Moreആടിയുലഞ്ഞ് കോട്ടയം മെഡിക്കൽ കോളജ്… തകർന്നു വീണ കെട്ടിടം 12 വർഷം മുന്‍പേ അൺഫിറ്റ്; കെട്ടിടത്തിന് 60 വർഷത്തെ പഴക്കം; വികസന സമതിയോഗം ചേർന്നിട്ട് രണ്ട് വർഷം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ബിന്ദു എന്ന വീട്ടമ്മയുടെ മരണത്തിനിടയാക്കി ഇടിഞ്ഞുവീണ ശുചിമുറിക്കെട്ടിടത്തിന് 2013ൽ പൊതുമരാമത്ത് വകുപ്പ് അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു എന്ന് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് കുറേ നാള് സര്‍ക്കാരുകളും ബന്ധപ്പെട്ട വകുപ്പുകളും പൂഴ്ത്തിവയ്ക്കുകയും പിന്നീട് ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെ പുറത്തുവിടുകയുമായിരുന്നു. എന്നാല്‍, മന്ത്രിതല അന്വേഷണം വന്നപ്പോള്‍ സര്‍ജറിക്ക് മറ്റ് ഇടമില്ലെന്ന വാദത്തില്‍ കെട്ടിടം പൊളിച്ചുമാറ്റേണ്ട എന്ന തീരുമാനം കൈക്കൊണ്ടു. 11, 14, 10 വാര്‍ഡുകളടങ്ങിയ ഇന്നത്തെ വിവാദ കെട്ടിടം തന്നെയാണ് അന്നും പ്രധാന ചര്‍ച്ചാവിഷയമായത്. പിന്നീട് വിവിധ വകുപ്പുകള്‍ മാറി വന്നു. എങ്കിലും ജീവന് ഭീഷണിയായി തകര്‍ച്ചയുടെ വക്കില്‍ നില്ക്കുന്ന കെട്ടിടം പൊളിച്ചു മാറ്റാന്‍ അധികാര-ഉദ്യോഗസ്ഥ കേന്ദ്രങ്ങള്‍ക്ക് ആയില്ല. 1962ല്‍ നിർമിച്ച മെഡിക്കല്‍ കോളജിലെ ഈ കെട്ടിടം 60 വര്‍ഷങ്ങള്‍ പിന്നിട്ടതാണ്. അതേസമയം, ആശുപത്രി വികസന സമിതി യോഗം അവസാനം ചേര്‍ന്നത് 2023 ലാണെന്ന് സമിതി…
Read Moreതലയോട്ടി പൊട്ടി ആന്തരിക ഭാഗം പുറത്തുവന്നു, വാരിയെല്ലുകള്‍ പൂര്‍ണമായും ഒടിഞ്ഞു; അവയങ്ങള്‍ക്ക് ഗുരുതര ക്ഷതം; കെട്ടിടാവശിഷ്ടങ്ങൾക്കിടെ ബിന്ദു ഞെരിഞ്ഞമർന്നു
ഗാന്ധിനഗര്‍ (കോട്ടയം): മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണു മരിച്ച തലയോലപ്പറമ്പ് ഉമാംകുന്ന് മേപ്പാത്തുകുന്നേല് ഡി. ബിന്ദുവിനു ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കോണ്‍ക്രീറ്റ് സ്ലാബ് പതിച്ച തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണു മരണ കാരണം. തലയോട്ടി പൊട്ടി ആന്തരിക ഭാഗം പുറത്തുവന്നു. വാരിയെല്ലുകള്‍ പൂര്‍ണമായും ഒടിഞ്ഞു. ശ്വാസകോശം, ഹൃദയം, കരള്‍ ഉള്‍പ്പെടെ അവയങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റതായും റിപ്പോര്‍ട്ടിലുണ്ട്.
Read Moreകോവിഡിൽ പകച്ചു നിന്ന അമേരിക്കയിലേക്ക്…! മുഖ്യമന്ത്രി തുടർചികിത്സയ്ക്കായി പുറപ്പെട്ടു; പകരം ചുമതല ആർക്കും നൽകിയില്ല; യാത്രയാക്കാൻ നേതാക്കളും
തിരുവനന്തപുരം: തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച പുലർച്ചെ കുടുംബത്തോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ചികിത്സയുടെ ഭാഗമായി പത്തു ദിവസം മുഖ്യമന്ത്രി അമേരിക്കയിൽ തങ്ങുന്നുണ്ടെങ്കിലും പകരം ചുമതല ആർക്കും നൽകിയിട്ടില്ല. പാർട്ടി നേതാക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയെ യാത്രയയ്ക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. മുന്‍പും മുഖ്യമന്ത്രി ചികിത്സയ്ക്കു പോയപ്പോൾ പകരം ചുമതല ആർക്കും നൽകിയിരുന്നില്ല. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ ചികിത്സ.
Read More