ആക്സിയം 4 ദൗത്യസംഘത്തിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സംഘാംഗങ്ങളോടൊപ്പം വിരുന്നുകഴിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. 14 ദിവസത്തെ ദൗത്യത്തിനായി എത്തിയ സംഘം 14ന് മടങ്ങും. കഴിഞ്ഞദിവസം മടക്കയാത്ര മാറ്റിവച്ചിരുന്നു. ശുക്ലയും മറ്റ് അംഗങ്ങളും വിരുന്നിൽ പങ്കെടുക്കുന്ന ചിത്രങ്ങളാണു പുറത്തുവിട്ടത്. പുതുതായി പുറത്തിറങ്ങിയ ചിത്രങ്ങളിൽ, ശുക്ലയും സഹപ്രവർത്തകരും പൂജ്യം ഗുരുത്വാകർഷണത്തിൽ പൊങ്ങിക്കിടക്കുന്നതും ഭക്ഷണം ആസ്വദിക്കുന്നതിനിടയിൽ പുഞ്ചിരിക്കുന്നതും കാണാം. ശുക്ലയും മറ്റു മൂന്നുപേരും 14ന് മടക്കയാത്ര ആരംഭിക്കുമെന്ന് ഇന്നലെ വൈകുന്നേരമാണു നാസ അറിയിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റൻ ശുക്ല ഐഎസ്എസ് സന്ദർശിച്ച ആദ്യത്തെ ഇന്ത്യക്കാരനും 1984ൽ ബഹിരാകാശത്തുപോയ വിംഗ് കമാൻഡർ രാകേഷ് ശർമയ്ക്കു ശേഷം രണ്ടാമത്തെ ഇന്ത്യൻ ബഹിരാകാശയാത്രികനുമാണ്.
Read MoreDay: July 11, 2025
ട്രംപ് ടെക്സസിൽ ; പ്രളയത്തിൽ മരണം 121 ആയി; കാണാതായ 170 പേർക്കായി തെരച്ചിൽ തുടരുന്നു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ടെക്സസിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. മെലാനിയ ട്രംപ്, സെനറ്റർ ജോൺ കോണിൻ, ടെക്സസിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ട്രംപിനൊപ്പം ഉണ്ടാകും. കെർ കൗണ്ടിയിലെ ഹിൽ കൺട്രി യൂത്ത് സെന്ററിൽ ഇന്നു നടക്കുന്ന പ്രത്യേക അവലോകന യോഗത്തിലും ട്രംപ് പങ്കെടുക്കും. ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളെയും പ്രാദേശികഭരണകൂട അംഗങ്ങളെയും ട്രംപ് കാണും. ടെക്സസിൽ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ 121പേർ മരിച്ചതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. 170ലേറെപ്പേരെ ഇപ്പോഴും കാണാനില്ലെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. തെരച്ചിൽ തുടരുകയാണ്. കനത്ത മഴയും ചെളിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. വേനൽക്കാല ക്യാന്പിൽ പങ്കെടുത്ത 27 പെൺകുട്ടികളും ജീവനക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. പത്തു പെൺകുട്ടികളെയും ക്യാന്പ് കൗൺസിലറെയും കാണാതായിട്ടുണ്ട്. കനത്ത മഴയിൽ ഗ്വാഡലൂപ്പെ നദി കരകവിഞ്ഞൊഴുകിയ കെർ കൗണ്ടിയിൽ മരിച്ചവരിൽ 59 മുതിർന്നവരും 36…
Read Moreബംഗ്ലാദേശ് കലാപം; ഷേഖ് ഹസീനയെ വിചാരണ ചെയ്യും
ധാക്ക: ബംഗ്ലാദേശിൽ പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ വിചാരണ ചെയ്യും. ഓഗസ്റ്റ് മൂന്നിനു വിചാരണനടപടികൾ തുടങ്ങാൻ പ്രത്യേക ട്രൈബ്യൂണൽ തീരുമാനിച്ചു.കൂട്ടക്കൊല, പീഡനം തുടങ്ങി അഞ്ച് കുറ്റകൃത്യങ്ങൾ ചുമത്തിയാണ് ഹസീനയ്ക്കെതിരേ കേസെടുത്തിട്ടുള്ളത്. ഹസീനയുടെ അഭാവത്തിലും വിചാരണ നടത്താനാണ് ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശിന്റെ (ഐസിടി-ബിഡി) തീരുമാനം. വധശിക്ഷവരെ കിട്ടാൻ സാധ്യതയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമൽ, പോലീസ് ഐജി ചൗധരി അബ്ദുള്ള അൽ മാമുൻ എന്നിവരെയും വിചാരണ ചെയ്യും. കഴിഞ്ഞവർഷം ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ നടന്ന വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഓഗസ്റ്റ് അഞ്ചിനാണ് ഹസീന ബംഗ്ലാദേശ് വിട്ടത്. കുറ്റപത്രം തള്ളണമെന്ന പ്രതിഭാഗത്തിന്റെ ഹർജി തള്ളിയ ശേഷമാണ് ജസ്റ്റീസ് എം.ഡി. ഗോലം മോർട്ടുസ മൊസുംദറിന്റെ നേതൃത്വത്തിലുള്ള ഐസിടി ബെഞ്ചിന്റെ ഉത്തരവ്.മേയ് 12ന് ആണ് ഐസിടി-ബിഡിയുടെ…
Read Moreഓണാവധിക്കാലത്ത് റെയില്‍വേയിൽ സബ്സിഡിയോടെ വിനോദയാത്ര നടത്താം; സ്ലീപ്പര്‍ ക്ലാസിന് 26,700 രൂപയിൽ പാക്കേജ് ആരംഭിക്കും
തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിനിനു കീഴിലുള്ള ടൂര്‍ ടൈംസ് ഓണം സ്പെഷ്യല്‍ എസി ടൂറിസ്റ്റ് ട്രെയിന്‍ പ്രഖ്യാപിച്ചു.ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര നടത്തുന്നതിനുള്ള അവസരം ഇതിലൂടെ ലഭിക്കുമെന്നു ഇന്ത്യന്‍ റെയില്‍വേസ് സൗത്ത് സ്റ്റാര്‍ റെയില്‍ ആന്‍ഡ് ടൂര്‍ ടൈംസ് പ്രൊഡക്ട് ഡയറക്ടര്‍ ജി.വിഘ്നേഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഓഗസ്റ്റ് 28ന് ആരംഭിക്കുന്ന കോറമാണ്ടല്‍ തീരം വഴിയുള്ള 11 ദിവസം നീളുന്ന യാത്ര അരക്കു വാലി, സുന്ദര്‍ബന്‍സ്, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ബോറ ഗുഹകള്‍, വിശാഖപട്ടണം, കൊണാര്‍ക്ക് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടായ സുന്ദര്‍ബന്‍സിലാണ് രാത്രി താമസം. കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. തിരുവനന്തപുരത്തു നിന്നും കൊല്ലം വരെ എത്തുന്നതിന് ട്രെയിന്‍ സൗകര്യമൊരുക്കും. പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരും ടൂര്‍ മാനേജര്‍മാരും യാത്രാസംഘത്തിലുണ്ടാകും. യാത്രാ ഇന്‍ഷുറന്‍സ്,…
Read Moreനല്ല പേരന്റാകാന്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു: അജു വര്‍ഗീസ്
നാലു മക്കളുടെ അച്ഛനാണെങ്കിലും നല്ല പേരന്റല്ലന്ന് അജു വര്‍ഗീസ്. നല്ല പേരന്റാകാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ എനിക്കു കുറ്റബോധമില്ല. അച്ഛനായപ്പോള്‍ മാജിക്കല്ഫീല് ഒന്നുമില്ലായിരുന്നു. ഞാന്‍ ചിന്തിച്ചതു വരാനിരിക്കുന്ന റസ്പോണ്സിബിലിറ്റിയെക്കുറിച്ചാണ്. ഞാന്‍ അവര്‍ക്ക് ഒരിക്കലും പ്രിവിലേജ് കൊടുക്കില്ല. അത് അവർ സ്വന്തമായി നേടേണ്ടതാണ്. അതിനുള്ള സാഹചര്യങ്ങള്‍ കൊടുക്കാം. വിദ്യാഭ്യാസം കൊടുക്കാം, ഷെല്‍ട്ടര്‍ കൊടുക്കാം, ആരോഗ്യകരമായി വളരാനുള്ള സാഹചര്യമൊരുക്കാം. അല്ലാതെ അഞ്ചു പൈസ ഞാന്‍ അവര്‍ക്കായി മുടക്കില്ല. ഒരിക്കലും അവരെ ഞാനായി സിനിമയിലേക്കു കൊണ്ടുവരില്ല. വേണമെങ്കില്‍ അവർ അവരുടേതായ വഴികളില്‍ വരിക. സിനിമയിലേക്കുള്ള വരവൊന്നും ഞാന്‍ തടയില്ല. അവര്‍ക്ക് ഫ്രീഡം ഉണ്ടാകുന്ന കാലത്ത് അവരതു ചൂസ് ചെയ്യട്ടെ എന്ന് അജു വര്‍ഗീസ് പറഞ്ഞു.
Read Moreനവോദയ സ്കൂളിലെ വിദ്യാർഥിനിയുടെ മരണം ആത്മഹത്യയെന്ന് പോലീസ്; അന്വേഷണം വേണമെന്നു കൊടിക്കുന്നിൽ സുരേഷ്
ചെന്നിത്തല: ചെന്നിത്തല നവോദയ കേന്ദ്രീയവിദ്യാലയത്തിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്നു പോലീസ്. കുട്ടിയുടെ ഡയറിയിൽ ഇത് സംബന്ധിച്ചു ചില കുറിപ്പുകൾ കണ്ടെത്തിയെന്നും കുട്ടി കടുത്ത മാനസിക സമ്മർദത്തിൽ ആയിരുന്നെന്നുമാണു പോലീസ് കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പ്രാഥമിക നിഗമനവും ആത്മഹത്യയിലേക്കാണു വിരൽ ചൂണ്ടുന്നതെന്നും പോലീസ് പറയുന്നു. ആറാട്ടുപുഴ മംഗലം തൈവിലേക്കകത്ത് ഷിജു-അനില ദമ്പതികളുടെ മകൾ എസ്.നേഹ (14 ) നെയാണ് ഇന്നലെ രാവിലെ വിദ്യാലയത്തിലെ ശുചിമുറിക്കുസമീപം തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. അന്വേഷണം വേണമെന്നു കൊടിക്കുന്നിൽ സുരേഷ് നേഹയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. വിദ്യാർഥിനിയുടെ ദുരൂഹ മരണത്തിൽ അടിയന്തരവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് എംപി ആവശ്യപ്പെട്ടു. സംഭവത്തിലെ യാതൊരു സാഹചര്യവും മറച്ചുവയ്ക്കാൻ അനുവദിക്കരുതെന്നും വിദ്യാർഥിനിയുടെ കുടുംബത്തിനും സഹപാഠികൾക്കും നീതി ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും വിഷയം കേന്ദ്ര…
Read Moreവാന്‍ഹായ് കപ്പല്‍ അപകടം; വിഡിആര്‍ പരിശോധന പൂര്‍ത്തിയായി; നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന
കൊച്ചി: അറബിക്കടലില്‍ കേരള തീരത്തിന് സമീപം തീപിടിച്ച വാന്‍ ഹായ് 503 ചരക്കുകപ്പലിന്റെ വൊയേജ് ഡേറ്റ റെക്കോര്‍ഡര്‍ (വിഡിആര്‍) പരിശോധന പൂര്‍ത്തിയായതായി സൂചന. ഇതില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗിന് ലഭിച്ചതായാണ് വിവരം. കപ്പലിന്റെ വേഗം, ദിശ, ക്രൂ അംഗങ്ങളുടെ സംസാരം, മറ്റു കപ്പലുകളുമായുള്ള ആശയവിനിമയം എന്നീ സുപ്രധാന വിവരങ്ങള്‍ വിഡിആറില്‍ ഉണ്ടാകും. ജൂണ്‍ ഒമ്പതിനായിരുന്നു കണ്ണൂര്‍ അഴിക്കല്‍ തീരത്തുനിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെയായി കപ്പലിന് തീ പിടിച്ചത്. കപ്പലിലെ വോയേജ് ഡേറ്റ റെക്കോര്‍ഡറിലെ വിവരങ്ങള്‍ സാങ്കേതിക പ്രതിസന്ധികള്‍ മൂലം ആദ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം വാന്‍ഹായി കപ്പലില്‍നിന്ന് പുകയണയ്ക്കാന്‍ ദൗത്യ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ തീരത്തുനിന്ന് 129 നോട്ടിക്കല്‍ മൈൽ അകലെയാണ് കപ്പല്‍ ഇപ്പോഴുള്ളത്. കപ്പലിനെ തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Read Moreതീയറ്ററിൽ പോയി അച്ഛനും അമ്മയുമൊക്കെ ഞാൻ അഭിനയിച്ച സിനിമ കണ്ടതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: സാജു നവോദയ
വെള്ളിമൂങ്ങയുടെ സംവിധായകൻ ജിബു ചേട്ടന്റെ വൈഫ് തന്റെ ടെലിവിഷൻ പരിപാടിയുടെ സ്ഥിരം പ്രേക്ഷകയായിരുന്നു എന്ന് സാജു നവോദയ. അന്ന് എന്നെകുറിച്ച് പറഞ്ഞപ്പോൾ മിമിക്രിക്കാർ വേണ്ടെന്നാണു പുള്ളി ആദ്യം പറഞ്ഞത്. പക്ഷേ, പിന്നെ ചേച്ചി പിടിച്ചിരുത്തി എന്റെ പരിപാടികൾ ഒക്കെ കാണിച്ചു കൊടുത്തപ്പോഴാണു പുള്ളിക്ക് ഓക്കെ ആയത്. പുള്ളി കണ്ട അന്നത്തെ രൂപവും മറ്റുമൊക്കെ കറക്റ്റായിരുന്നു. കുറച്ച് നമ്മുടെ രൂപത്തിലും ഭാവത്തിലും ഒക്കെയുണ്ടു കാര്യം. എനിക്കു സിനിമയിൽ വന്നതിൽ ഏറ്റവും സന്തോഷമുള്ള കാര്യം വേറെയാണ്. വെള്ളിമൂങ്ങ കാണാൻ അച്ഛനും അമ്മയുമൊക്കെ വന്നിരുന്നു. അവരൊന്നും തിയറ്ററിൽ പോകുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. കൃഷിപ്പണിയുമായി നടക്കുന്ന ആളുകളല്ലേ? അച്ഛൻ ഒരു മങ്കി ക്യാപ് ഒക്കെ വച്ചാണു തിയറ്ററിൽ ഇരുന്നത്, എസി ആയതുകൊണ്ട്. സിനിമയിൽ വന്ന് കുറേ സ്ഥലവും മറ്റുമൊക്കെ വാങ്ങുന്നതല്ല കാര്യം. ഇതൊക്കെയാണ് എനിക്കുണ്ടായ സന്തോഷം എന്ന് സാജു നവോദയ പറഞ്ഞു.
Read Moreനിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയുണ്ടെന്ന് ഭര്‍ത്താവ് ടോമി തോമസ്; അമ്മ പ്രേമകുമാരി ഇപ്പോഴും യെമനിൽ തുടരുന്നു; പ്രാർഥനകളോടെ ഒരു നാട്
കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയുണ്ടെന്ന് ഭര്‍ത്താവ് ടോമി തോമസ്. ഇന്നലെ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്കൊപ്പം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് കാര്യങ്ങള്‍ അറിയിച്ചു. സാധ്യമായതെല്ലാം ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ നന്നായി ഇടപെടുന്നുണ്ടെന്നും ടോമി തോമസ് “രാഷ്ട്രദീപിക’യോടു പറഞ്ഞു. മകളുടെ മോചനത്തിനായി 2024 ഏപ്രില്‍ 20ന് യെമനിലേക്കു പോയ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ഇപ്പോഴും അവിടെ തുടരുകയാണ്. ഇന്നലെ ടോമി ഗവര്‍ണറെ കണ്ട സമയത്ത് ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ഫോണില്‍നിന്ന് വീഡിയോ കോളില്‍ പ്രേമകുമാരി ഗവര്‍ണറുമായി സംസാരിച്ചു. ഗവര്‍ണര്‍ക്കു മുന്നില്‍ തന്റെ മകളുടെ ജീവന് രക്ഷിക്കണമെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവര്‍ സംസാരിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി എല്ലാരീതിയും ശ്രമിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ അമ്മയോടു പറയുകയുണ്ടായി. അതേസമയം കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബം ബ്ലഡ് മണി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും…
Read Moreമലബാർ ലഹളയുടെ പശ്ചാത്തലത്തിലുള്ള ജഗള 18ന്
കർഷകന്റെ മണ്ണും മനസും വിയർപ്പും വിശപ്പും ഇഴചേർന്ന ഏറനാടൻ മണ്ണിലെ ഒരു ഗ്രാമത്തിലെ ചേക്കൂ എന്ന അനാഥ മുസ്ലിം യുവാവിന്റെ കഥയാണു ജഗള എന്ന ചിത്രം പറയുന്നത്. കഥ ആരംഭിക്കുന്നത് 1921 ലെ മാപ്പിള ലഹളയുടെ പശ്ചാത്തലത്തിലാണ്. ലവ് എഫ് എം എന്ന ചിത്രത്തിനു ശേഷം ശ്രീദേവ് കപ്പൂർ സംവിധാനം ചെയ്യുന്ന ചിത്രമാണു ജഗള. കളരിക്കൽ ഫിലിംസിന്റെ ബാനറിൽ മനോജ് പണിക്കർ, സജിത് പണിക്കർ, ജിതേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമിക്കുന്നു. മുരളീ റാം, ശ്രീദേവ് കപ്പൂർ എന്നിവർ ചേർന്നാണു രചന നിർവഹിച്ചിരിക്കുന്നത്. നവാഗതനായ മുരളീറാമാണു ചേക്കുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറീന മൈക്കിൾ കുഞ്ഞാത്തു എന്ന കഥാപാത്രമായി എത്തുന്നു. കൂടാതെ സന്തോഷ് കീഴാറ്റൂർ,സുനിൽ സുഗത, ബിറ്റൊഡേവിഡ്, ബാലചന്ദ്രൻ ചുള്ളിക്കാട്, അപ്പുണ്ണി ശശി, കണ്ണൻ പട്ടാമ്പി, മുഹമ്മദ് പേരാമ്പ്ര,വിജയൻ വി. നായർ, വിനായക്, പാർഥസാരഥി, വിജയൻ ചാത്തന്നൂർ, ലത്തീഫ്…
Read More