ഓഗസ്റ്റിൽ മഹാഭാരതത്തിന്റെ വർക്കുകൾ ആരംഭിക്കും. നിരവധി പാർട്ടുകളായിട്ടാകും സിനിമ പുറത്തിറങ്ങുക. കാരണം ഈ കഥ ഒറ്റ ഭാഗത്തിൽ പറഞ്ഞ് അവസാനിപ്പിക്കാൻ കഴിയില്ല. ഇത് എന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന ഒരു കഥയാണ്. അതുകൊണ്ടുതന്നെ എനിക്ക് ഈ കഥ പറയേണ്ടതുണ്ട്. ചിത്രത്തിൽ പുതുമുഖങ്ങളായിരിക്കും കൂടുതൽ ഉണ്ടാകുക. അറിയപ്പെടുന്ന താരങ്ങളെ കാസ്റ്റ് ചെയ്യാൻ എനിക്ക് ഉദ്ദേശമില്ല. എന്നെ സംബന്ധിച്ചിടത്തോളം മഹാഭാരതത്തിലെ കഥാപാത്രങ്ങളാണു താരങ്ങൾ. അറിയപ്പെടാത്ത മുഖങ്ങളാണ് എനിക്കു വേണ്ടത്. അതിനായി പൂർണമായും പുതിയ അഭിനേതാക്കളാകും സിനിമയിൽ ഉണ്ടാകുന്നത്. നേരത്തെ മഹാഭാരതത്തോടുകൂടി ആമിർ സിനിമാജീവിതം അവസാനിപ്പിക്കുകയാണെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. എന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. മഹാഭാരതം എന്റെ അവസാന സിനിമ ആയിരിക്കില്ല. -ആമിർ ഖാൻ
Read MoreDay: July 12, 2025
കറക്കം ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന കറക്കം എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.മോളിവുഡിലേക്കു തുടക്കം കുറിച്ച് ക്രൗൺ സ്റ്റാർസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കിംബർലി ട്രിനിഡെട്, അൻകുഷ് സിംഗ് എന്നിവർചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിൽ അഭിറാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ, പ്രവീൺ ടി. ജെ, മണികണ്ഠൻ ആചാരി, ബിജു കുട്ടൻ, മിഥൂട്ടി, ഷോൺ റോമി, ലെനാസ് ബിച്ചു, ശാലു റഹിം, വിനീത് തട്ടിൽ, മനോജ് മോസസ്, കെയിൻ സണ്ണി, ശ്രാവൺ, വിഷ്ണു രഘു തുടങ്ങിയവരും അഭിനയിക്കുന്നു. അമാനുഷിക സംഭവവികാസങ്ങളും ഹൊറർ കോമഡിയും നിറഞ്ഞ ഒരു ചിത്രമാണ് കറക്കം എന്ന സൂചനയാണ് ടൈറ്റിൽ മോഷൻ പോസ്റ്ററിലുള്ളത്.നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു. അൻവർ അലി, വിനായക്…
Read Moreഫ്രൂട്ട് ഗ്രാമം പദ്ധതി ; വിദേശഫലങ്ങളുടെ സ്വദേശമാകാൻ തോട്ടപ്പുഴശേരി
വിദേശഫലങ്ങളുടെ സ്വദേശമാവാന്‍ ഒരുങ്ങി ഫ്രൂട്ട് ഗ്രാമവുമായി തോട്ടപ്പുഴശേരി. ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സമൃദ്ധി കര്‍ഷകസംഘം വിദേശ ഫലങ്ങള്‍ കൃഷി ചെയ്ത് പ്രാദേശിക സമ്പദ് വ്യവസ്ഥയെ കാര്‍ഷിക മേഖലയിലൂടെ ശക്തിപ്പെടുത്തുന്നതാണ് ഫ്രൂട്ട് ഗ്രാമം പദ്ധതി. ഗ്രാമപഞ്ചായത്ത്, കൃഷി, വ്യവസായം, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായ പഴവര്‍ഗ, സസ്യ പ്രദര്‍ശന വിപണന മേള മാരാമണ്‍ സെന്റ് ജോസഫ് കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു. കാലാവസ്ഥയ്ക്കനുസൃതമായി മാംഗോസ്റ്റീന്‍, അവക്കാഡോ, ഡൂറിയാന്‍, റമ്പൂട്ടാന്‍ തുടങ്ങിയവയാണു ഫ്രൂട്ട് ഗ്രാമം പദ്ധതിയില്‍ കൃഷി ചെയ്യുന്നത്. വിദേശ ഫലങ്ങളുടെ ആവശ്യാനുസരണം ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിച്ച് സ്വയം പര്യാപ്തത നേടുകയാണു ലക്ഷ്യം. വിവിധതരം പഴവര്‍ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് പുതിയ വരുമാന മാര്‍ഗമാണ് പദ്ധതിയിലൂടെ പഞ്ചായത്ത് നടപ്പാക്കാനൊരുങ്ങുന്നത്. തരിശുഭൂമികള്‍ ഫലപ്രദമായി ഉപയോഗപെടുത്താനൊപ്പം കൃഷി,…
Read Moreനിർജ്ജലീകരണം തടയാൻ പാനീയചികിത്സ
മഴക്കാലമായതിനാൽ കോളറ, ടൈഫോയിഡ്, ഡയേറിയ, ഡിസെന്‍ട്രി, ഹെപ്പറ്റൈറ്റിസ്-എ, ഇ, ഷിഗെല്ല തുടങ്ങിയ ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണകാരണം വയറിളക്ക രോഗങ്ങളാണ്. ഒആര്‍എസ് പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന് രക്ഷിക്കാനാകും. വയറിളക്കരോഗങ്ങൾ വയറിളക്കരോഗങ്ങള്‍ മൂലമുള്ള നിര്‍ജ്ജലീകരണം തടയാനും ജീവന് രക്ഷിക്കാനും ഒ. ആർ. എസ്. സഹായിക്കുന്നു. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ മുഖ്യ ആരോഗ്യ പ്രശ്നമാണ് വയറിളക്ക രോഗങ്ങളും തുടര്‍ന്നുള്ള മരണങ്ങളും. യഥാസമയത്ത് ശരിയായുള്ള ഒ.ആര്.എസ്. പാനീയ ചികിത്സയിലൂടെ വയറിളക്ക മരണങ്ങളും തടയാവുന്നതാണ്. ഉപ്പും പഞ്ചസാരയുംചേര്ത്ത നാരങ്ങാവെള്ളം മിക്കവാറും വയറിളക്ക രോഗങ്ങൾ വീട്ടില്‍ നല്കുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാന്‍ കഴിയും. പാനീയചികിത്സ കൊണ്ട് നിര്‍ജ്ജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും കുറയ്ക്കാന്‍ സാധിക്കുന്നു. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരും വെള്ളം…
Read Moreറഷ്യൻ മിസൈൽകേന്ദ്രത്തിനുനേരേ യുക്രെയ്ൻ ഡ്രോൺ ആക്രമണം
കീവ്: യുക്രെയ്ൻ-റഷ്യ യുദ്ധം മുറുകുന്നതിനിടെ ഇരുരാജ്യങ്ങളും ആക്രമണം ശക്തമാക്കി. മോസ്കോയിലെ യുദ്ധവിമാന പ്ലാന്റിലും മിസൈൽ നിർമാണകേന്ദ്രത്തിലും യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി. രണ്ടിടത്തും സ്ഫോടനവും തീപിടിത്തവും ഉണ്ടായതായി യുക്രെയ്ൻ സൈന്യം അറിയിച്ചു. ലിപെട്സ്ക്, ടൂള മേഖലകളിലെ യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങളിൽ രണ്ടു പേർ മരിച്ചതായി റഷ്യൻ അധികൃതർ പറഞ്ഞു. യുക്രെയ്ൻ നഗരമായ ഹർകീവിൽ റഷ്യയുടെ ഡ്രോണാക്രമണത്തിൽ ഒമ്പതുപേർക്കു പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഹർകീവിലെ വനിതാ, ശിശു ആശുപത്രിക്കുനേരേയുണ്ടായ ആക്രമണത്തിൽ കെട്ടിടത്തിനു കേടുപറ്റി. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന സ്ത്രീകളെയും കുഞ്ഞുങ്ങളെയും മറ്റൊരു ആരോഗ്യകേന്ദ്രത്തിലേക്കു മാറ്റി. കിഴക്കൻ യുക്രെയ്നിലെ ഡൊണെട്സ്കിലുള്ള സെലെന ഡോളിന ഗ്രാമം പിടിച്ചതായി റഷ്യ അവകാശപ്പെട്ടു.
Read Moreകെറ്റാമെലോണ്‍ കേസ്; പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍സിബി
കൊച്ചി: മുവാറ്റുപുഴ സ്വദേശി എഡിസണ് മുഖ്യപ്രതിയായ ഡാര്‍ക്ക് നെറ്റ് ലഹരി ഇടപാട് കേസില്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ(എന്‍സിബി). ഇതിനായി തിങ്കളാഴ്ച വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കിയേക്കും. രണ്ടുദിവസത്തേക്കാണ് അപേക്ഷ നല്‍കുക. നിലവിലെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടുക. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലില്‍ എന്‍സിബിക്ക് കാര്യമായ വിവരങ്ങള്‍ എഡിസണില്‍ നിന്ന് ലഭിച്ചില്ലെന്നാണ് വിവരം. എഡിസന്റെ സുഹൃത്ത് അരുണ്‍ തോമസ്, മറ്റൊരു കേസില്‍ അറസ്റ്റിലായ ഡിയോള്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്.അതിനിടെ ഡിയോളിനൊപ്പം അറസ്റ്റിലായ ഇയാളുടെ ഭാര്യ അഞ്ജുവിനെ ചോദ്യം ചെയ്യാനാകാതെ എന്‍സിബി. വനിതാ ഉദ്യോഗസ്ഥരുടെ കുറവാണ് ഇതിന് പ്രതിസന്ധി തീര്‍ക്കുന്നത്.
Read Moreഖത്തറിലെ യുഎസ് വാർത്താവിനിമയകേന്ദ്രം ഇറാൻ തകർത്തു; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
ന്യൂഡൽഹി: ആണവനിലയങ്ങളിൽ യുഎസ് നടത്തിയ ആക്രമണങ്ങൾക്കു മറുപടിയായി ഖത്തറിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ യുഎസ് വാർത്താവിനിമയകേന്ദ്രം തകർന്നതായി റിപ്പോർട്ട്. ജൂൺ 23ന് ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ ഉപഗ്രഹ ആശയവിനിമയത്തിനായി യുഎസ് സൈന്യം ഉപയോഗിക്കുന്ന ജിയോഡെസിക് ഡോം ആണ് ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഇറാൻ തകർത്തത്. അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഉപഗ്രഹ ചിത്രങ്ങളുടെയും ഔദ്യോഗിക പ്രസ്താവനകളുടെയും അടിസ്ഥാനത്തിലാണ് അസോസിയേറ്റഡ് പ്രസിന്റെ റിപ്പോർട്ട്. പ്രാദേശിക സൈനിക പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ഫോർവേഡ് ആസ്ഥാനമാണിത്. 2016ൽ ആണ് പതിനഞ്ച് ദശലക്ഷത്തോളം ഡോളർ ചെലവഴിച്ച് ജിയോഡെസിക് ഡോം സ്ഥാപിക്കുന്നത്. വലിയ നാശമല്ല സംഭവിച്ചതെങ്കിലും കെട്ടിടങ്ങൾക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. പെന്റഗൺ വക്താവ് ഷോൺ പാർനെൽ ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, വലിയ നാശനഷ്ടമില്ലെന്നും കേന്ദ്രത്തിലെ പ്രവർത്തനങ്ങൾക്കു തടസമുണ്ടായിട്ടില്ലെന്നും അൽ…
Read Moreമയക്കുമരുന്ന് കടത്ത്: അന്തര്‍ സംസ്ഥാന ബസ് യാത്രക്കാരെ പരിശോധിക്കും
കോഴിക്കോട്: മയക്കുമരുന്ന് കടത്തു തടയുന്നതിന്റെ ഭാഗമായി അന്തര്‍ സംസ്ഥാന ബസ് യാത്രക്കാരുടെ ബാഗേജുകള്‍ സമഗ്രമായി പരിശോധിക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍. മയക്കുമരുന്ന് സംഘവുമായി സഹകരിക്കുന്ന മയക്കുമരുന്ന് കടത്തുകാരെ പിടികൂടുന്നതിനായി പോലീസും എക്സൈസ് വകുപ്പുകളും അടുത്തിടെ രൂപീകരിച്ച പ്രത്യേക സ്ക്വാഡുകളാണ് പരിശോധന നടത്തുക. ആദ്യഘട്ടത്തില്‍ കോഴിക്കോടിനും ബംഗളൂരുവിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ബസുകളിലാണ് സംയുക്ത എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ പരിശോധന നടത്തുക. ബംഗളരുവില്‍നിന്ന് വന്‍തോതില്‍ എംഡിഎംഎ കോഴിക്കോട്ടേക്കും മലബാറിന്റെ വിവധ ഭാഗങ്ങളിലേക്കും എത്തുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. അടുത്തകാലത്ത് കോഴിക്കോട്ട് പിടിയിലായ മയക്കുമരുന്നു കടത്തുകാര്‍ തങ്ങള്‍ക്കു എംഡിഎംഎ ലഭിച്ചത് ബംഗളൂരുവില്‍ നിന്നാണെന്ന് പോലീസിനു മൊഴി നല്‍കിയിരുന്നു. വിദേശപൗരന്മാരുടെ പങ്കും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിനു പുറത്തു വിവിധ പ്രഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ വശീകരിച്ച് അവര്‍ക്കു വന്‍തുക കമ്മീഷന് നല്കി മയക്കുമരുന്ന് കൊണ്ടുവരാന്‍ പ്രേരിപ്പിക്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ബംഗളൂരുവില്‍ തന്നെ ധാരാളം മലയാളി…
Read More‘തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത് ബിജെപി താത്പര്യങ്ങൾക്കായി’: രാഹുൽ ഗാന്ധി
ഭുവനേശ്വർ: തെരഞ്ഞെടുപ്പു കമ്മീഷൻ ബിജെപി താത്പര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പു കമ്മീഷൻ അതിന്റെ കടമ നിർവഹിക്കുന്നില്ല. മറിച്ച് ബിജെപിയുടെ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്രയിൽ സംഭവിച്ചതുപോലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പും ബിജെപി ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണ്. ബിജെപി തെരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്യുന്നത് ഇന്ത്യ സഖ്യം തടയും. ഭരണഘടനയെ ബിജെപി ആക്രമിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. ബിജെപി സർക്കാർ അധർമികളായ അഞ്ചു മുതലാളിമാർക്കായാണ് പ്രവർത്തിക്കുന്നത്. രാജ്യത്തെ സാധാരണക്കാർക്കായി ഒന്നും പ്രവർത്തിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു.
Read Moreഅഞ്ചു കിലോഗ്രാം കഞ്ചാവുമായി രണ്ടു ബംഗാൾ സ്വദേശികൾ പിടിയിൽ; രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് പരിശോധനയ്ക്ക് എത്തിയത്
പെരുമ്പാവൂർ: അഞ്ച് കിലോഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിഷ് സർക്കാർ (32) എന്നിവരേയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആലുവ എൻഎഡി ഭാഗത്ത് താമസിക്കുന്ന ആശിഷ് സർക്കാർ സ്കൂട്ടറിൽ കഞ്ചാവുമായി എത്തി കൈമാറുന്നതിനിടയിലാണ് പിടിയിലായത്. റോബിൻ ഭായ് എന്നറിയപ്പെടുന്ന റബിൻ മണ്ഡലിനെ മാർച്ചിൽ ഒമ്പതര കിലോഗ്രാം കഞ്ചാവുമായി പെരുമ്പാവൂർ ബംഗാൾ കോളനിയിൽ നിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജയിലിൽ ആയിരുന്ന ഇയാൾ ഒന്നര മാസം മുമ്പാണ് മോചിതനായത്. മലയാളികളായ യുവാക്കളും ഇതര സംസ്ഥാന തൊഴിലാളികളുമായിരുന്നു ഇയാളുടെ കസ്റ്റമേഴ്സ്. രാത്രികാലങ്ങളിൽ ആയിരുന്നു ഇയാളുടെ കഞ്ചാവ് വില്പന. ചെമ്പറക്കി , പോഞ്ഞാശേരി ഭാഗങ്ങളിലായിരുന്നു കച്ചവടം. ചെമ്പരക്കിയിൽ…
Read More