മദ്യപിച്ച് വാഹനം ഓടിക്കുന്നത് അത്യധികം കുറ്റകരമാണ്. മദ്യം അകത്തായാൽ സ്വബോധം തന്നെ നഷ്ടപ്പെടും. ഇപ്പോഴിതാ മദ്യപിച്ച് വാഹനം ഓടിച്ച വ്യക്തിക്ക് സംഭവിച്ച ദുരന്തമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹൈദരാബാദിനടുത്തുള്ള മെഡ്ചൽ-ദുണ്ടിഗൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മദ്യപിച്ച് ലക്ക് കെട്ട് ലവലേശം ബോധം ഇല്ലാതെ വാഹനം ഓടിച്ച് ഒരു വീടിന്റെ മതിലിനു മേൽ കയറ്റിയതാണ് വാർത്ത. ടാറ്റ ആൾട്രോസ് വണ്ടിയാണ് ഇയാൾ വീടിനു മുകളിൽ ഇടിച്ച് കയറ്റിയത്. സംഭവത്തിൽ ആർക്കും പരിക്ക് ഇല്ല. പ്രദേശ വാസികൾ ഉടൻതന്നെ വിവരം പോലീസിൽ അറിയിക്കുകയും പോലീസ് എത്തി വാഹനം അവിടെ നിന്നും നീക്കുകയും ചെയ്തു. ദൃക്സാക്ഷികൾ പകർത്തിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Read MoreDay: July 26, 2025
ആള് പുലിയാണ് കേട്ടാ… എസ്. ശശിധരന് വിജിലൻസ് എസ്പി സ്ഥാനമൊഴിയുന്നത് 33 കൈക്കൂലിക്കാരെ അകത്താക്കി
കൊച്ചി: വിജിലന്‍സ് എറണാകുളം റേഞ്ച് എസ്പിയായ എസ്. ശശിധരന് ആ സ്ഥാനമൊഴിയുന്നത് 33 കൈക്കൂലിക്കാരെ കൈയോടെ പൊക്കിയ ശേഷം. 2024 സെപ്റ്റംബര്‍ 20 നാണ് എസ്. ശശിധരന് വിജിലന്‍സ് എസ്പിയായി ചുമതലയേറ്റത്. ഇദ്ദേഹം വിജിലന്‍സ് തലപ്പത്ത് എത്തിയതിനു ശേഷം കൈക്കൂലിക്കാരായ പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു. 24 കൈക്കൂലിക്കേസുകളാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഏറ്റവും വലുതായിരുന്നു ഇഡി അസി. ഡയറക്ടര്‍ ശേഖര്‍ കുമാര്‍ ഒന്നാം പ്രതിയായ കൈക്കൂലി കേസ്. ആഫ്രിക്കയില്‍നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരില്‍ ഇഡി റജിസ്റ്റര്‍ ചെയ്ത കേസ് ഒതുക്കുന്നതിന് രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നായിരുന്നു കേസ്. ഏജന്റുമാര്‍ മുഖേനെ രണ്ടു ലക്ഷം രൂപ ആദ്യ ഗഡുവായി വാങ്ങി എന്നുള്ള കേസില്‍ ഇഡി ഉദ്യോഗസ്ഥനായിരുന്നു ഒന്നാം പ്രതി. എറണാകുളം ആര്‍ടിഒ ആയിരുന്ന ടി.എം.ജേര്സനെ കൈക്കൂലി…
Read Moreസൗഹൃദത്തിന്റെ കഥയുമായി ചങ്ങായി എത്തുന്നു; ഓഗസ്റ്റ് ഒന്നിന് തിയറ്ററുകളിൽ
പറവ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ അമല്‍ ഷാ, ഗോവിന്ദ് പൈ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുധേഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചങ്ങായി ഓഗസ്റ്റ് ഒന്നിന് പ്രദര്‍ശനത്തിനെത്തുന്നു. മികച്ച നവാഗത നടിക്കുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടിയ ശ്രീലക്ഷ്മിയാണ് നായിക. ഭഗത് മാനുവല്‍, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, കോട്ടയം പ്രദീപ്, വിനോദ് കോവൂര്‍, വിജയന് കാരന്തൂര്‍, സുശീല്‍ കുമാര്‍, ശ്രീജിത്ത് കൈവേലി, സിദ്ധിഖ് കൊടിയത്തൂര്‍, വിജയന് വി. നായര്‍, മഞ്ജു പത്രോസ്, അനു ജോസഫ് എന്നിവരാണു ചങ്ങായിയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ഐവ ഫിലിംസിന്റെ ബാനറില്‍ വാണിശ്രീ നിര്‍മിക്കുന്ന ചങ്ങായിയുടെ ഛായാഗ്രഹണം പ്രശാന്ത് പ്രണവം നിര്‍വഹിക്കുന്നു. തായ് നിലം എന്ന തമിഴ് ചിത്രത്തിലൂടെ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ വാങ്ങിക്കൂട്ടിയ ഛായാഗ്രാഹകനാണു പ്രശാന്ത് പ്രണവം. സൗദിയിലെ മലയാളി എഴുത്തുകാരി ഷഹീറ നസീറാണു ഗാനരചന. സംഗീതം-മോഹൻ…
Read Moreപ്രഭാതഭക്ഷണം കഴിക്കുമ്പോൾ ഉച്ചഭക്ഷണത്തെക്കുറിച്ചും, ഉച്ചഭക്ഷണം കഴിക്കുമ്പോൾ അത്താഴത്തെക്കുറിച്ചും ചിന്തിക്കും: ഉറക്കമുണരുന്നതുതന്നെ ഭക്ഷണത്തിനായാണ്; പ്രിയങ്ക ചോപ്ര
ഭക്ഷണ കാര്യങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര. എനിക്കു ഭക്ഷണം വളരെ ഇഷ്ടമാണ്. ഭക്ഷണത്തെക്കുറിച്ചു ചിന്തിക്കാതിരിക്കാൻ കഴിയില്ല. ഞാൻ ഭക്ഷണത്തിനായി ജീവിക്കുന്നു. ഉറക്കമുണരുന്നതുതന്നെ ഭക്ഷണത്തിനായാണ്. പ്രഭാതഭക്ഷണം കഴിക്കുമ്പോൾ ഉച്ചഭക്ഷണത്തെക്കുറിച്ചും ഉച്ചഭക്ഷണം കഴിക്കുമ്പോൾ അത്താഴത്തെക്കുറിച്ചും ചിന്തിക്കും. ഒരു പുതിയ നഗരത്തിലെത്തുമ്പോൾ അവിടെ ഏറ്റവും മികച്ച ഭക്ഷണശാലകൾ കണ്ടെത്തുക എന്നതാണ് എന്റെ ഹോബി. എറ്റവും പ്രിയപ്പെട്ടതു തീർച്ചയായും ഇന്ത്യൻ ഭക്ഷണമാണ്. സാധാരണയായി മുട്ട, ഓംലെറ്റ്, ടോസ്റ്റ്, അവോക്കാഡോ ടോസ്റ്റ് എന്നിവ കഴിക്കാറുണ്ട്. എന്നാൽ ഇഡലി, ദോശ, അല്ലെങ്കിൽ പോഹ… അളവിൽ കൂടുതൽ കഴിക്കുമ്പോൾ കിട്ടുന്ന സംതൃപ്തി വേറെതന്നെയാണ്. രാവിലെ പറാത്തകൾ കഴിക്കാനാണ് ഏറ്റവും താത്പര്യം. ഉച്ചഭക്ഷണം വീട്ടിൽ നിന്നുതന്നെ കഴിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. ഇന്ത്യയിലായിരിക്കുമ്പോൾ വീട്ടുഭക്ഷണം മാത്രമേ കഴിക്കാറുള്ളൂ എന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു.
Read Moreഎസ്. ശശിധരന് വിജിലൻസ് എസ്പി സ്ഥാനമൊഴിയുന്നത് 33 കൈക്കൂലിക്കാരെ അകത്താക്കി
കൊച്ചി: വിജിലന്‍സ് എറണാകുളം റേഞ്ച് എസ്പിയായ എസ്. ശശിധരന് ആ സ്ഥാനമൊഴിയുന്നത് 33 കൈക്കൂലിക്കാരെ കൈയോടെ പൊക്കിയ ശേഷം. 2024 സെപ്റ്റംബര്‍ 20 നാണ് എസ്. ശശിധരന് വിജിലന്‍സ് എസ്പിയായി ചുമതലയേറ്റത്. ഇദ്ദേഹം വിജിലന്‍സ് തലപ്പത്ത് എത്തിയതിനു ശേഷം കൈക്കൂലിക്കാരായ പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു. 24 കൈക്കൂലിക്കേസുകളാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഏറ്റവും വലുതായിരുന്നു ഇഡി അസി. ഡയറക്ടര്‍ ശേഖര്‍ കുമാര്‍ ഒന്നാം പ്രതിയായ കൈക്കൂലി കേസ്. ആഫ്രിക്കയില്‍നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരില്‍ ഇഡി റജിസ്റ്റര്‍ ചെയ്ത കേസ് ഒതുക്കുന്നതിന് രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നായിരുന്നു കേസ്. ഏജന്റുമാര്‍ മുഖേനെ രണ്ടു ലക്ഷം രൂപ ആദ്യ ഗഡുവായി വാങ്ങി എന്നുള്ള കേസില്‍ ഇഡി ഉദ്യോഗസ്ഥനായിരുന്നു ഒന്നാം പ്രതി. എറണാകുളം ആര്‍ടിഒ ആയിരുന്ന ടി.എം.ജേര്സനെ കൈക്കൂലി…
Read More‘പടയപ്പയിലെ നീലാംബരി വേറെ ചോയ്സ് ഇല്ലാത്തതുകൊണ്ട് ചെയ്ത റോൾ ആയിരുന്നു, പക്ഷേ, അതു കരിയറിലെ ഒരു നാഴികക്കല്ലായി മാറി’: രമ്യാ കൃഷ്ണൻ
രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയാണ് പടയപ്പ. കെ.എസ്. രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും നിരവധി ആരാധകരുണ്ട്. ചിത്രത്തിൽ രമ്യാ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രം വലിയ കൈയടിയാണു വാങ്ങിയത്. ഇന്നും തമിഴിലെ മികച്ച നെഗറ്റീവ് കഥാപാത്രങ്ങളിൽ ഒന്നായിട്ടാണു നീലാംബരിയെ കണക്കാക്കുന്നത്. നീലാംബരി എന്ന കഥാപാത്രത്തെക്കുറിച്ചു കേട്ടപ്പോൾ വളരെയധികം ഭയം തോന്നിയെന്നും വേറെ ചോയ്സ് ഇല്ലാത്തതുകൊണ്ടാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും രമ്യാ കൃഷ്ണൻ. ‘ഒരു സംവിധായകനോടും ഈ കഥാപാത്രമേ ചെയ്യൂ, ആ കഥാപാത്രം ചെയ്യില്ല എന്നൊന്നും പറയരുത്. മനസ് തുറന്നുവച്ചോളൂ. നിങ്ങൾക്ക് ഇഷ്ടപ്പെടാത്തതുകൊണ്ട് ആ ക്യാരക്ടർ നല്ലതാവില്ല എന്നില്ല. എന്തുകൊണ്ടെന്നാൽ നീലാംബരിയെക്കുറിച്ച് എന്നോട പറഞ്ഞപ്പോൾ എനിക്ക് ആദ്യം വളരെ ഭയം തോന്നിയിരുന്നുവെങ്കിലും ആ കഥാപാത്രമായി ഞാൻ ആത്മാർഥമായി അഭിനയിച്ചു. അതായിരുന്നു എന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറിയത്. അതുപോലെ നമ്മൾ പ്രതീക്ഷിക്കാത്ത…
Read Moreകണ്ണൂർ സെൻട്രൽ ജയിൽ ഭരിക്കുന്ന ‘സിപിഎംചാമി’മാർ: ഭരിക്കുന്നത് ആരായാലും ജയിൽ നിയന്ത്രിക്കുന്നത് സിപിഎം തടവുകാർ; ടിപി വധക്കേസ് പ്രതികൾക്ക് സ്വകാര്യ അടുക്കള
കണ്ണൂർ: വിവാദങ്ങൾ വിട്ടൊഴിയാതെ കണ്ണൂർ സെൻട്രൽ ജയിൽ. ഇന്നലെ നടന്ന ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം മാത്രമല്ല, ജയിലിന്നകത്തു നടക്കുന്ന സംഭവങ്ങളും പുറത്തേക്കുവരുന്നുണ്ട്. ജയിൽ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയോടൊപ്പം രാഷ്ട്രീയത്തടവുകാർക്കു ചെയ്തുകൊടുക്കുന്ന പാദസേവയുടെയും കഥകളാണ് പുറത്തേക്കൊഴുകുന്നത്. സംസ്ഥാനം ഭരിക്കുന്നത് ഏതു മുന്നണിയായാലും കണ്ണൂർ സെൻട്രൽ ജയിൽ ഭരണം എല്ലാക്കാലത്തും നിയന്ത്രിക്കുന്നതു സിപിഎം തടവുകാരാണ്. ജയിലിനകത്ത് സിപിഎം തടവുകാർ സംഘടിതരുമാണെന്നതിനാൽ ജീവനക്കാരും ഇവരെ ഭയക്കുന്നു. ഇതോടൊപ്പം സംസ്ഥാന ഭരണം എപ്പോഴൊക്കെ എൽഡിഎഫിനു ലഭിക്കുന്നുവോ അപ്പോഴൊക്കെ ഇവർ തങ്ങളുടെ അപ്രമാദിത്തം ജീവനക്കാരുടെമേൽ ശക്തമാക്കുകയും ചെയ്യും. സിപിഎം തടവുകാരുടെ രാഷ്ട്രീയ സ്വാധീനത്തിനു മുന്നിൽ ജയിൽനിയമങ്ങളെല്ലാം കാറ്റിൽ പറക്കുന്നതും കണ്ണൂരിൽ പുതുമയല്ല. സർക്കാർ ജീവനക്കാർക്ക് കക്ഷിരാഷ്ട്രീയം പാടില്ലെന്നാണു സർവീസ് നിയമങ്ങളെങ്കിലും സിപിഎം തടവുകാർക്കു സൗകര്യങ്ങളൊരുക്കുന്നതിൽ പാർട്ടിയോട് ആഭിമുഖ്യമുള്ള ജീവനക്കാർ മത്സരിച്ചാണു പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഭരണത്തിന്റെ സ്വാധീനത്തിൽ സിപിഎം തടവുകാർതന്നെയാണ് ഏതൊക്കെ തടവുകാർ…
Read Moreയോനോ ആപ്പ് അപ്ഡേറ്റ് ചെയ്യാന്‍ മെസേജ് വരും; തട്ടിപ്പില്‍ വീഴരുതെന്ന് പോലീസ് മുന്നറിയിപ്പ്; തട്ടിപ്പിനിരയായൽ 1930 എന്ന സൗജന്യനമ്പറില്‍ ഉടൻ പരാതി നൽകാം
കൊച്ചി: യോനോ ആപ്പ് അപ്ഡേറ്റ് ചെയ്യണമെന്ന രീതിയില്‍ എത്തുന്ന മെസേജുകളില്‍ പ്രതികരിക്കരുതെന്ന മുന്നറിയിപ്പുമായി പോലീസ്. നിങ്ങളുടെ യോനോ ആപ്പ് ഉടന്‍തന്നെ പ്രവര്‍ത്തനരഹിതമാകുമെന്നും അപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കൊണ്ട് സ്വകാര്യ നമ്പറില്‍ നിന്ന് സന്ദേശത്തിന് മറുപടി നല്കി തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. തട്ടിപ്പ് ഇങ്ങനെ… കെവൈസി അപ്ഡേഷന്, യോനോ അപ്ഡേഷന്, റിവാര്‍ഡ് റെഡീം എന്നീ തരത്തിലുള്ള ലിങ്കുകളും തട്ടിപ്പുക്കാര്‍ അയക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്ന വ്യാജ ലിങ്കുകളും തട്ടിപ്പിന് വേണ്ടി ഉപയോഗിക്കുന്നു. തുടര്‍ന്ന് ഫോണ്‍ മുഖാന്തിരം ബന്ധപ്പെടുകയും വാട്സ്ആപ്പിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്കി YONO_SBI.APK എന്ന അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ആവശ്യപ്പെടും. ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടുകൂടി ശരിയയായ എസ്ബിഐ യോനോ ആപ്ലിക്കേഷന്‍ സമാനമായ വെബ്പേജ് പ്രത്യക്ഷപ്പെടുകയും യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ നല്‍കാനുള്ള കോളങ്ങള്‍ ദൃശ്യമാവുകയും…
Read Moreപെട്ടെന്നൊരു ദിവസം കാമുകിക്കൊരു ബെസ്റ്റി വന്നു; അവനോട് മിണ്ടരുതെന്ന് നിർദേശം; കേൾക്കാതെ പിന്നെയും ചങ്ങാത്തം കൂടി; യുവാവിനെ കഴുത്തറുത്ത് കൊന്നു കാമുകൻ
ന്യൂഡൽഹി: പെൺസുഹൃത്തുമായുള്ള ബന്ധത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 20-കാരനെ കഴുത്തറുത്തു കൊന്നു. ഡൽഹിയിലാണു സംഭവം. രണ്ടാം വർഷ ബി കോം വിദ്യാർഥിയായ ഹർഷ് ഭാട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗർ സ്വദേശിയായ അക്ഷത് ശർമയെ പോലീസ് പിടികൂടി. തന്റെ പെൺസുഹൃത്തും ഭാട്ടിയും തമ്മിലുള്ള സൗഹൃദത്തിൽ അക്ഷത് ശർമ അസ്വസ്ഥനായിരുന്നു. പെൺകുട്ടിയിൽനിന്ന് അകലംപാലിക്കാൻ അക്ഷത് നിരവധി തവണ ഹർഷിനു മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഹർഷ് ഇത് അവഗണിച്ചു. ഈമാസം 17ന് പെൺകുട്ടിയോടൊപ്പം ഹർഷ് നിൽക്കുമ്പോഴാണ് സംഭവം നടന്നത്. അക്ഷത്, ഇവരുടെ അടുക്കലേക്ക് അടുത്തേക്ക് വരികയും ബ്ലേഡ് ഉപയോഗിച്ച് ഹർഷിന്റെ കഴുത്ത് മുറിക്കുകയും ചെയ്തു. സംഭവത്തിൽ പാണ്ഡവ് നഗർ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreശക്തമായ ചുഴലിക്കാറ്റിൽ മരം കടപുഴകി വീടിനു മുകളിൽ വീണു: ഗൃഹനാഥന് ദാരുണാന്ത്യം
കൂത്തുപറമ്പ്: കണ്ണവം പെരുവയിൽ വീടിനു മുകളിൽ മരം കടപുഴകി വീണ് ഗൃഹനാഥന് ദാരുണാന്ത്യം. കോളയാട് പഞ്ചായത്തിലെ ചെമ്പുക്കാവ് തെറ്റുമ്മലിലെ എനിയാടൻ വീട്ടിൽ ചന്ദ്രനാണ് (78) മരിച്ചത്. ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. ശക്തമായ ചുഴലിക്കാറ്റിൽ മരം കടപുഴകി വീടിനു മുകളിൽ പതിക്കുകയായിരുന്നു. സംഭവസമയം വീട്ടിൽ മൂന്നുപേർ ഉണ്ടായിരുന്നെങ്കിലും മറ്റുളളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൂത്തുപറമ്പിൽനിന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് ചന്ദ്രനെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More