മദ്യപിച്ച് വാഹനം ഓടിക്കുന്നത് അത്യധികം കുറ്റകരമാണ്. മദ്യം അകത്തായാൽ സ്വബോധം തന്നെ നഷ്ടപ്പെടും. ഇപ്പോഴിതാ മദ്യപിച്ച് വാഹനം ഓടിച്ച വ്യക്തിക്ക് സംഭവിച്ച ദുരന്തമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹൈദരാബാദിനടുത്തുള്ള മെഡ്ചൽ-ദുണ്ടിഗൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
മദ്യപിച്ച് ലക്ക് കെട്ട് ലവലേശം ബോധം ഇല്ലാതെ വാഹനം ഓടിച്ച് ഒരു വീടിന്റെ മതിലിനു മേൽ കയറ്റിയതാണ് വാർത്ത. ടാറ്റ ആൾട്രോസ് വണ്ടിയാണ് ഇയാൾ വീടിനു മുകളിൽ ഇടിച്ച് കയറ്റിയത്. സംഭവത്തിൽ ആർക്കും പരിക്ക് ഇല്ല.
പ്രദേശ വാസികൾ ഉടൻതന്നെ വിവരം പോലീസിൽ അറിയിക്കുകയും പോലീസ് എത്തി വാഹനം അവിടെ നിന്നും നീക്കുകയും ചെയ്തു. ദൃക്സാക്ഷികൾ പകർത്തിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.