തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബംപർ ഭാഗ്യക്കുറി വിപണിയിൽ എത്തി. ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് തിരുവനന്തപുരത്ത് ടിക്കറ്റ് പ്രകാശനം ചെയ്തത്. 25 കോടി സമ്മാനത്തുക നൽകുന്ന വിദേശ ലോട്ടറി വാങ്ങാൻ ഏകദേശം 15,000 രൂപ വേണമെന്നിരിക്കേ അതേ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി വാങ്ങാൻ കേവലം 500 രൂപ മാത്രം മതിയെന്ന് മന്ത്രി പറഞ്ഞു. നടത്തിപ്പിലെ സുതാര്യതയും വിശ്വാസ്യതയുമാണ് കേരള ഭാഗ്യക്കുറിയെ ഇത്രയേറെ ജനകീയമാക്കിയതെന്നും മന്ത്രി പറഞ്ഞു. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ വലിയ പ്രത്യേകത. കൂടാതെ 5,000 മുതൽ 500…
Read MoreDay: July 29, 2025
സാത്വിക്- ചിരാഗ് സഖ്യം ഇന്നിറങ്ങും
ന്യൂഡൽഹി: സ്ഥിരതയാർന്ന കുതിപ്പ് തുടരാനും സീസണിലെ തങ്ങളുടെ കന്നി കിരീടം നേടാനും ലക്ഷ്യമിട്ട് സാത്വിക്സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ഇന്ന് മക്കാവു ഓപ്പണ്‍ സൂപ്പർ 300 പോരാട്ടത്തിനിറങ്ങും. അടുത്ത മാസം പാരീസിൽ നടക്കുന്ന ലോക ചാന്പ്യൻഷിപ്പിനുള്ള തയാ റെടുപ്പിലാണ് താരങ്ങൾ. കഴിഞ്ഞയാഴ്ച നടന്ന ചൈന ഓപ്പണ്‍ സൂപ്പർ 1000ൽ ഏഷ്യൻ ഗയിംസ് ചാന്പ്യൻമാരായ ഇരുവരും സെമിഫൈനലിൽ മത്സരം അവസാനിപ്പിച്ചു. മലേഷ്യയുടെ രണ്ടാം സീഡുകളായ ആരോണ്‍ ചിയ, സോ വൂയി യിക്ക് എന്നിവരോടാണ് പരാജയപ്പെട്ടത്. ലോക മൂന്നാം നന്പർ ജോഡികളുടേത് സ്ഥിരതയുള്ള പ്രകടനമാണ് സീസണാണിൽ. ഇന്ത്യ ഓപ്പണ്‍, സിംഗപ്പുർ ഓപ്പണ്‍, മലേഷ്യ ഓപ്പണ്‍ എന്നിവയിൽ സെമിഫൈനലിലെത്തി. ഇന്തോനേഷ്യ ഓപ്പണിൽ ക്വാർട്ടർ ഫൈനലിലും. അതേസമയം കഴിഞ്ഞ ആഴ്ച നടന്ന ജപ്പാൻ ഓപ്പണിൽ രണ്ടാം റൗണ്ടിൽ പുറത്തായി.
Read Moreവേദന അനുഭവിച്ചവർക്കേ അതു മനസിലാവൂ; ചില്ലുകൊട്ടാരത്തിലിരുന്ന് ആർക്കും എന്തും പറയാനാവും; മൃഗങ്ങളുടെ അവകാശത്തേക്കാള്‍ വലുതാണു മനുഷ്യാവകാശമെന്ന് ഹൈക്കോടതി
കൊച്ചി: മൃഗങ്ങളുടെ അവകാശത്തേക്കാള്‍ വലുതാണ് മനുഷ്യാവകാശമെന്ന് മനസിലാക്കിയേ പറ്റൂവെന്ന് ഹൈക്കോടതി. തെരുവുനായകളുടെ കടിയേറ്റ് അടുത്ത ബന്ധുക്കള്‍ നഷ്ടമാകുന്നവര്‍ക്കും നേരിട്ട് കടിയേല്‍ക്കുന്നവര്‍ക്കും മാത്രമേ അതിന്റെ വേദന മനസിലാകൂ. വന്യജീവി ആക്രമണത്തെ പോലെ തെരുവുനായ ആക്രമണത്തെയും ദുരന്തനിവാരണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും ജസ്റ്റീസ് സി.എസ്. ഡയസ് വ്യക്തമാക്കി. മനുഷ്യന് മൃഗങ്ങളെ കടിച്ചാല്‍ മാത്രമല്ല, മൃഗങ്ങള്‍ മനുഷ്യനെ കടിച്ചാലും കേസ് എടുക്കണം. തെരുവുനായകള്‍ മുനുഷ്യനെ കടിച്ചാല്‍ തദ്ദേശ സ്ഥാപന സെക്രട്ടറിയാകും ഉത്തരവാദി. സംസ്ഥാനത്തെ തെരുവുനായ പ്രശ്നം അതിഗുരുതരമാണ്. പ്രഭാതനടത്തത്തിനു പോകുന്നവര്‍ പട്ടി കടിയേല്‍ക്കാതെ തിരിച്ചു വരുമെന്ന് ഒരു ഉറപ്പുമില്ലാത്ത സ്ഥിതി ഗൗരവത്തോടെ കാണണം. ചില്ലുകൊട്ടാരത്തിലിരുന്ന് ആര്‍ക്കും എന്തും പറയാനാവും. നടപ്പാക്കാന്‍ കഴിയുന്ന പരിഹാര മാര്‍ഗങ്ങളാണ് സര്‍ക്കാരില്‍നിന്നടക്കം ഉണ്ടാകേണ്ടത്. തെരുവുനായ ശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ നിയമവിദ്യാര്‍ഥിനി കീര്‍ത്തന സരിന് അടക്കം നല്കിയ ഹര്‍ജികളാണു കോടതി പരിഗണിച്ചത്. കണ്ണൂരില്‍ പട്ടിയുടെ കടിയേറ്റ കുട്ടി പ്രതിരോധമരുന്ന്…
Read Moreമണികണ്ഠന്റെ മണിയടിയിൽ വസന്ത വീണു; പത്ത് മുറികളടങ്ങുന്ന കെട്ടിടവും ഭൂമിയും തട്ടിയെടുത്ത് ഡിസിസി അംഗം മണികണ്ഠൻ; ആൾമാറാട്ടത്തിന് വസന്തയെ കണ്ടെത്തിയതിന് പിന്നിലെ കാരണം ഇങ്ങനെ…
തിരുവനന്തപുരം: കവടിയാറിലെ ഭൂമി തട്ടിപ്പ് കേസിൽ മുഖ്യപ്രതിയായ ഡിസിസി അംഗം അറസ്റ്റിൽ. അനന്തപുരി സ്വദേശി മണികണ്ഠൻ ആണ് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരം മ്യൂസിയം പോലീസാണ് ഇയാളെ പിടികൂടിയത്. ആസൂത്രിതമായ തട്ടിപ്പാണ് കവടിയാറിലെ ജവഹർ നഗറിൽ നടന്നത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോക്ടറുടെ പത്ത് മുറികളടങ്ങുന്ന കെട്ടിടവും പതിനാല് സെന്റ് സ്ഥലവും വ്യാജരേഖകൾ ഉപയോഗിച്ച് ഭൂമാഫിയ കൈക്കലാക്കിയെന്നും അത് മറിച്ചുവിറ്റു എന്നുമാണ് കേസ്. കേസിൽ രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്നാണ് അനന്തപുരി മണികണ്ഠനെക്കുറിച്ച് വിവരം ലഭിക്കുന്നത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ മണികണ്ഠനാണെന്ന് പോലീസ് പറയുന്നു. കേസിൽ അറസ്റ്റിലായ വസന്ത എന്ന സ്ത്രീയ്ക്ക് അമേരിക്കയിലെ ഡോക്ടറുമായി മുഖസാദൃശ്യമുണ്ടായിരുന്നു. ഇവരെ മുൻനിർത്തിയാണ് തട്ടിപ്പ് നടന്നത്.
Read Moreഅമ്മക്കരുതൽ… അഹമ്മദാബാദ് വിമാനദുരന്തത്തിൽ പൊള്ളലേറ്റ പിഞ്ചുകുഞ്ഞിനു ചർമം നല്കി അമ്മ
ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിനടുത്തുള്ള ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ഇടിച്ചിറങ്ങിയപ്പോൾ എട്ടു മാസം മാത്രം പ്രായമുള്ള ധ്യാൻശിനെ നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുകയായിരുന്നു അമ്മ മനീഷ. തീഗോളങ്ങളും പുകയും മെഡിക്കൽ കോളജ് ഹോസ്റ്റലിനെ ആവരണം ചെയ്തപ്പോൾ ധ്യാൻശിനെ രക്ഷിക്കണമെന്ന ആ അമ്മയുടെ ദൃഢനിശ്ചയംതന്നെയായിരിക്കണം കുഞ്ഞു ധ്യാൻശിനെ അഹമ്മദാബാദ് വിമാനദുരന്തത്തെ അതിജീവിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാക്കി മാറ്റിയതും. ജൂണ്‍ 12നുണ്ടായ ദുരന്തത്തിൽനിന്നു കവചമായി മാത്രമല്ല, ശരീരത്തിൽ 36 ശതമാനം പൊള്ളലേറ്റ കുഞ്ഞിനു സ്വന്തം ചർമവും നൽകി ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരികയാണ് മനീഷ. ബിജെ മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിൽ വിദ്യാർഥിയായ കപിൽ കഛാഡിയയുടെ ഭാര്യയും മകനുമാണ് മനീഷയും ധ്യാൻശും. വിമാനം ഇടിച്ചിറങ്ങി അപകടമുണ്ടായശേഷം മെഡിക്കൽ കോളജ് റെസിഡൻഷ്യൽ ഹോസ്റ്റലിലെ തങ്ങളുടെ വസതിയിൽ ചൂട് കൂടിവന്നതും ഒരു നിമിഷത്തേക്ക് എല്ലാം ഇരുട്ടിലായതുമാണു മനീഷ ഓർമിക്കുന്നത്. പേടിപ്പെടുത്തുന്ന ആ…
Read Moreഎത്ര പറഞ്ഞാലും പഠിക്കാത്ത ചിലർ… ലോണ്‍ ആപ്പ് തട്ടിപ്പ് ആറു മാസത്തിനിടെ നഷ്ടമായത് 17.21 കോടി
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസത്തിനിടെ ലോണ്‍ ആപ്പ് തട്ടിപ്പില്‍ നഷ്ടമായത് 17.21 കോടി രൂപ. ചെറിയ തുക വായ്പ നല്‍കിയശേഷം പിന്നീട് വലിയ പലിശ സഹിതം അതു തിരികെ ആവശ്യപ്പെടുന്ന തരത്തിലുള്ള തട്ടിപ്പുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറെ നടപടിക്രമങ്ങള്‍ ആവശ്യമില്ലാത്തതിനാല്‍ പലരും ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം വായ്പയെടുക്കും. പിന്നീടാണ് തട്ടിപ്പുസംഘം ഭീഷണി മുഴക്കുന്നത്. ആറു മാസത്തിനിടെ സൈബര്‍ ക്രൈം ഓപ്പറേഷന്‍സ് വിഭാഗത്തില്‍ ലോണ്‍ ആപ്പ് തട്ടിപ്പ് സംബന്ധിച്ച് 3,764 പരാതികളാണ് ലഭിച്ചത്. കൂടുതല്‍ പരാതികള്‍ മലപ്പുറം ജില്ലയില്‍നിന്നാണ്. ഇവിടെനിന്നു ലഭിച്ച 355 പരാതികളിലായി 1.80 കോടി രൂപയാണ് നഷ്ടമായത്. 306 പരാതികളുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. ആറു മാസത്തിനിടെ 1.83 കോടി രൂപയാണ് ഇവിടെ നഷ്ടമായത്. എറണാകുളം റൂറലില്‍നിന്ന് 303 പരാതികളാണ് ലഭിച്ചത്. നഷ്ടമായത് 1.19 കോടി രൂപയും. ചോര്‍ത്തുന്നത് സ്വകാര്യ വിവരങ്ങളും…
Read More