നെടുങ്കണ്ടം: അരയ്ക്കു താഴെ തളര്‍ന്ന് കിടപ്പിലായ വയോധികന് തനിക്ക് കിട്ടുന്ന സഹായങ്ങളും പെന്‍ഷനും അശരണരായ അഗതികള്‍ക്ക് നല്കി മാതൃകയാകുന്നു. 54 വര്‍ഷമായി ബാലഗ്രാമം കരിമ്പോലില്‍ സോമന് കിടപ്പിലാണ്. 20 -ാം വയസില്‍ കോട്ടയം കലഞ്ഞൂരില്‍ കൂപ്പിലെ ജോലിക്കിടെ മരത്തില്‍നിന്ന് വീണതിനെത്തുടര്‍ന്ന് സോമന്റെ അരയ്ക്ക് താഴേക്ക് തളര്‍ന്നുപോകുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ 10 ദിവസത്തെ ആയുസ് മാത്രമായിരുന്നു അന്ന് സോമന് പറഞ്ഞത്. പിന്നീട് മനഃസാന്നിധ്യം ഒന്നുകൊണ്ട് മാത്രമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. അരയ്ക്കു താഴെ തളര്‍ന്നിട്ടും കൈകള്‍ കുത്തി സ്വന്തമായുള്ള ആലയില്‍ പണിയെടുത്താണ് വര്‍ഷങ്ങളോളം ജീവിതം കരുപ്പിടിപ്പിച്ചത്. അവിവാഹിതനായ സോമന് പ്രായമായതോടെ പെങ്ങളുടെ മകന്റെ വീട്ടിലാണ് ഇപ്പോള്‍ താമസം. 74 -ാമത്തെ വയസിലും ശാരീരിക അവശതകള്‍ മാറ്റിവച്ച് സ്വന്തം കാര്യങ്ങള്‍ ഇദ്ദേഹം സ്വയമേ ചെയ്യുന്നുണ്ട്. വീട്ടുചെലവുകളും മരുന്നുകളും സഹോദരിയുടെ മകന് നൽകുന്നതിനാൽ തനിക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍കൊണ്ട് സോമന് മറ്റുള്ളവരെ…
Read MoreDay: August 1, 2025
മിന്നൽ വഴി… മുണ്ടക്കയം-വാഗമൺ റോഡ് 17 കോടിക്ക് ടെൻഡർ
ഈരാറ്റുപേട്ട: നാഷണൽ ഹൈവേ 183ൽ മുണ്ടക്കയത്തുനിന്നു തുടങ്ങി കൂട്ടിക്കൽ- ഏന്തയാർ-ഇളംകാട് വഴി വല്യേന്തയിൽ എത്തിനിൽക്കുന്ന ബിഎംബിസി നിലവാരത്തിലുള്ള സംസ്ഥാനപാത ഏഴു കിലോമീറ്റർ കൂടി പുതിയ റോഡ് നിർമിച്ച് വാഗമണിൽ എത്തിക്കും. പുതിയ മുണ്ടക്കയം – വാഗമൺ റോഡ് യാഥാർഥ്യമാക്കാൻ 17 കോടി രൂപ അനുവദിച്ചു. നിർമാണത്തിന് ടെൻഡർ ക്ഷണിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഈ റോഡ് യാഥാർഥ്യമാകുന്നതോടെ ടൂറിസ്റ്റ് കേന്ദ്രമായ വാഗമണിലേക്ക് എത്താനുള്ള ഏറ്റവും സൗകര്യപ്രദവും മികച്ചതുമായ പാതയായി മാറും. നാഷണൽ ഹൈവേയിൽനിന്നു നേരിട്ടു വാഗമണിലേക്ക് എത്താൻ കഴിയുന്നതും ഈ റോഡ് വഴിയാകും. എരുമേലി വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ വിമാനമാർഗം എത്തിച്ചേരുന്ന ടൂറിസ്റ്റുകൾക്ക് എയർപോർട്ടിൽനിന്ന് 35 കിലോമീറ്റർ മാത്രം യാത്ര ചെയ്ത് വാഗമണിൽ എത്താം. മനംകവരും കാഴ്ചകൾ വല്യേന്ത മുതൽ വാഗമൺ വരെയുള്ള വാകച്ചുവട്, കോലാഹലമേട്, തങ്ങൾപ്പാറ എന്നീ പ്രദേശങ്ങൾ ഏറെ പ്രകൃതി രമണീയമായ സ്ഥലങ്ങളാണ്. എന്നാൽ,…
Read Moreപറമ്പില്‍ കൂട്ടുകാരുമൊത്ത് കളിക്കാന്‍ വന്ന സമയം വെള്ളം കുടിക്കാനായി വയോധികന്റെ വീട്ടിൽ കയറി; പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; ആശുപത്രിയിലെത്തിയപ്പോൾ അഞ്ച് മാസം ഗർഭിണി; 70-കാരൻ അറസ്റ്റിൽ
കോഴിക്കോട്: പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വയോധികൻ അറസ്റ്റിൽ. താമരശേരിയിലാണ് സംഭവം. കഴിഞ്ഞ മെയ് 15-ന് കടുത്ത വയറു വേദനയുമായി ആശുപത്രിയിലെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണ് എന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നും ഡോക്ടര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പ്രതിയുടെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ പെണ്‍കുട്ടി കളിക്കാന്‍ വരികയും, ഇടക്ക് വീട്ടില്‍ വെള്ളം കുടിക്കാനായി എത്താറുമുണ്ടായിരുന്നു, ഈ അവസരം മുതലെടുത്ത് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി സ്ഥിരീകരിക്കുന്നതിനായി 70 കാരനെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. സാമ്പിള്‍ എടുത്ത് രണ്ടുമാസത്തിന് ശേഷം ഡിഎന്‍എ ഫലം പുറത്ത് വന്നതോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
Read Moreവാണിജ്യ സിലിണ്ടര്‍ വില കുറച്ചു; 19 കിലോ സിലിണ്ടറിന് കുറഞ്ഞത് 33.50 രൂപ
കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികള്‍. 19 കിലോ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ പുതുക്കിയ വില 1638.50 രൂപയായി. പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. രാജ്യാന്തര എണ്ണ വിലയിലുണ്ടായ കുറവാണ് രാജ്യത്ത് എല്‍പിജി സിലണ്ടര്‍ വില കുറയാന്‍ കാരണം. വാണിജ്യ സിലിണ്ടറിന് ജൂലൈയില്‍ 58 രൂപയും ജൂണില്‍ 24 രൂപയും കുറഞ്ഞിരുന്നു. മേയില്‍ 15 രൂപയുടെയും ഏപ്രിലില്‍ 43 രൂപയുടെയും കുറവുണ്ടായി. ഫെബ്രുവരിയില്‍ ഏഴു രൂപയാണ് കുറഞ്ഞത്. അതേസമയം ഒരു വര്‍ഷത്തിലേറെയായി ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല
Read Moreഉറങ്ങാതെ ലിയോൺ നീന്തിയെടുത്ത സ്വര്‍ണം
സിംഗപ്പുര്‍: 2025 ലോക അക്വാട്ടിക് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫ്രാന്‍സിന്റെ ലിയോണ്‍ മര്‍ച്ചന്‍ഡ് പുരുഷ വിഭാഗം 200 മീറ്റര്‍ മെഡ്ലെയില് സ്വര്‍ണം നീന്തിയെടുത്തത് തലേരാത്രിയില്‍ ഉറക്കമിളച്ചതിന്റെ ക്ഷീണമില്ലാതെ. എന്നാല്‍, ഉറക്കമിളച്ചത് ഫൈനലിലെ പ്രകടനത്തില്‍ ബാധിച്ചു. 1:53.68 സെക്കന്‍ഡിലാണ് ഫ്രഞ്ച് താരം സ്വര്‍ണത്തിലേക്കു നീന്തിക്കയറിയത്. സെമിയില്‍ 1:52.69 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ലോക റിക്കാര്‍ഡ് സ്വന്തമാക്കിയതിന്റെ ത്രില്ലിലായിരുന്നു ലിയോണ്‍. അതുകൊണ്ട് രാത്രിയില്‍ സുഖമായി ഉറങ്ങാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്. 2011ല്‍ റയാന് ലോച്ചെ കുറിച്ച 1:54.00 എന്ന റിക്കാര്‍ഡാണ് സെമിയില്‍ ലിയോണ്‍ തകര്‍ത്തത്. രണ്ടു വര്‍ഷം മുമ്പ് നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍, മൈക്കിള്‍ ഫെല്‍പ്സിന്റെ പേരില്‍ ദീര്‍ഘനാളായി തുടര്‍ന്ന 400 മീറ്റര്‍ മെഡ്ലെ റിക്കാര്‍ഡ് ലിയോണ്‍ തിരുത്തിയിരുന്നു. 2024 പാരീസ് ഒളിമ്പിക്സില്‍ നാലു സ്വര്‍ണവും ഒരു വെങ്കലവുമടക്കം അഞ്ച് മെഡല്‍ ഈ 23കാരന് സ്വന്തമാക്കിയിരുന്നു.
Read Moreഎന്നേക്കാളും കഠിനമായ ദിനങ്ങള്‍ അദ്ദേഹത്തിനായിരുന്നു, പിന്തുണച്ചത് ബലോഗ്: ദിവ്യ
നാഗ്പുര്‍: ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ വനിത ഫിഡെ ലോകകപ്പ് ചെസ് കിരീടം നേടിയത് ദിവ്യ ദേശ്മുഖ് എന്ന 19കാരിയിലൂടെ. 2025 ഫിഡെ വനിതാ ലോകകപ്പില്‍ ജേതാവായതോടെ നാഗ്പുര്‍ സ്വദേശിയായ ദിവ്യ ചരിത്രത്താളില്‍ ഇടംപിടിച്ചു. സെമിയില്‍ ജയിച്ചതോടെ ആദ്യമായി ലോകകപ്പ് ഫൈനലില്‍ എത്തുന്ന ഇന്ത്യന്‍ വനിത എന്ന നേട്ടവും ദിവ്യ സ്വന്തമാക്കിയിരുന്നു. ടൈബ്രേക്കറില്‍ രണ്ടാം റൗണ്ട് വരെ നീണ്ട ഫൈനലില്‍, ഇന്ത്യക്കാരിയായ കൊനേരു ഹംപിയെ കീഴടക്കിയായിരുന്നു ദിവ്യ ലോകകപ്പ് സ്വന്തമാക്കിയത്. ഇന്ത്യക്കാരുടെ ഫൈനല്‍ അരങ്ങേറിയതും ചരിത്രത്തില്‍ ആദ്യം. നിരവധി റിക്കാര്‍ഡുകള്‍ തകര്‍ത്ത്, 2025 ഫിഡെ വനിതാ ലോകകപ്പ് ചെസ് കിരീടം സ്വന്തമാക്കിയതിന്റെ രഹസ്യങ്ങള്‍ ദിവ്യ ദേശ്മുഖ് വെളിപ്പെടുത്തി. ഹംഗേറിയന്‍ ഗ്രാന്‍ഡ്മാസ്റ്ററായ സിസബ ബലോഗാണ് ഫിഡെ 2025 ലോകകപ്പില്‍ തന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചതെന്ന് ദിവ്യ പറഞ്ഞു. ഒപ്പം അഭിമന്യു പുരാണിക്കും തന്റെ ഭാഗത്തുണ്ടായിരുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു. ടീം…
Read Moreഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ ഒന്‍പതിന്; വിജ്ഞാപനം അടുത്തയാഴ്ച
ന്യൂഡല്‍ഹി: രാജ്യത്ത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ ഒന്‍പതിന് നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റ് ഏഴിന് ഉണ്ടാകും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്. വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബര്‍ ഒന്പതിനുതന്നെ ഫലപ്രഖ്യാപനവും നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ മാസം 21ന് ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ കഴിഞ്ഞ മാസം രാജിവെച്ചതിനേത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടെ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അപ്രതീക്ഷിതമായ രാജി.
Read Moreതകര്‍പ്പന്‍ തരുണ്‍
മക്കാവു: ടോപ് സീഡായ ഹോങ്കോംഗിന്റെ ലീ ച്യൂക്ക് യിയുവിനെ അട്ടിമറിച്ച് ഇന്ത്യയുടെ തരുണ്‍ മണ്ണേപ്പളി ക്വാര്‍ട്ടറില്‍. മക്കാവു ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറിലാണ് തരുണിന്റെ തകര്‍പ്പന്‍ പ്രകടനം അരങ്ങേറിയത്. ടോപ് സീഡും ലോക 15-ാം നമ്പറുമായ ലീ ച്യൂക്ക് യിയുവിനെ ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തിലൂടെയാണ് തരുണ്‍ തകര്‍ത്തത്. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷമായിരുന്നു ഉജ്വലമായ തിരിച്ചുവരവെന്നതും ശ്രദ്ധേയം. സ്കോര്‍: 19-21, 21-14, 22-20. ലോക 47-ാം നമ്പറായ തരുണ്‍ ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് സൂപ്പര്‍ 300 ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. ഫെബ്രുവരിയില്‍ ജര്‍മന്‍ ഓപ്പണ്‍ ക്വാര്‍ട്ടറിലും പ്രവേശിച്ചിരുന്നു. മക്കാവു ക്വാര്‍ട്ടറില്‍ ചൈനയുടെ ഹു ഹെ അനാണ് തരുണിന്റെ എതിരാളി. രണ്ടാം സീഡായ ഇന്ത്യയുടെ ലക്ഷ്യ സെന്നും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇന്തോനേഷ്യയുടെ ചിക്കോ ഔറ ദ്വി വാര്‍ഡോയോയെ ഒരു മണിക്കൂര്‍ ഏഴു മിനിറ്റ് നീണ്ട…
Read More3,000 കോടിയുടെ വായ്പാ തട്ടിപ്പ് ; അനിൽ അംബാനിക്ക് ഇഡി സമൻസ്; ചൊവ്വാഴ്ച ന്യൂഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകണം
ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനിൽ അംബാനിയെ വായ്പാ തട്ടിപ്പുകേസിൽ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റ് (ഇഡി). 3,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. അനിൽ അംബാനിക്ക് ഇഡി സമൻസ് അയച്ചു. ചൊവ്വാഴ്ച ന്യൂഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാൻ അംബാനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ (പിഎംഎൽഎ) പ്രകാരമാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി, കഴിഞ്ഞ ആഴ്ച മുംബൈയിലെ അംബാനിയുടെ റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട മുപ്പത്തഞ്ചോളം സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തി. അനിൽ അംബാനി ഗ്രൂപ്പിന്റെ 50 കമ്പനികളുടെ 25ലേറെ എക്സിക്യൂട്ടീവുകൾ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു. നിരവധി രേഖകളും കംപ്യൂട്ടറുകളും മറ്റു ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു. ഇതിനു ശേഷമാണ് അനിൽ അംബാനിക്ക് ഇഡി സമൻസ് അയച്ചത്. ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമായി കഴിഞ്ഞമാസം 24നാണ് റെയ്ഡുകൾ ആരംഭിച്ചത്.…
Read Moreസുരക്ഷാ ഭീഷണി; യുഎഇയിൽനിന്ന് നയതന്ത്രജീവനക്കാരെ ഒഴിപ്പിച്ച് ഇസ്രയേൽ
ദുബായ്: യുഎഇയിൽനിന്ന് നയതന്ത്രജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഒഴിപ്പിക്കാൻ ഇസ്രയേൽ. ഗൾഫ് രാജ്യങ്ങളിലുള്ള ഇസ്രേലികൾക്കുള്ള യാത്രാമുന്നറിയിപ്പുകൾ ദേശീയ സുരക്ഷാ കൗൺസിൽ (എൻഎസ്സി) വർധിപ്പിച്ചതിനെത്തുടർന്നാണു നടപടി. ഇറാൻ, ഹമാസ്, ഹിസ്ബുള്ള, ആഗോള ജിഹാദിസ്റ്റ് വിഭാഗങ്ങൾ എന്നിവയുൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകൾ യുഎഇയിലെ ഇസ്രേലി, ജൂത വ്യക്തികളെ ലക്ഷ്യമിടുന്നതായി എൻഎസ്സി ഇന്റലിജൻസ് പ്രസ്താവനയിൽ പറഞ്ഞു. പ്രാദേശിക സംഘർഷങ്ങളും ഇറാനെതിരായ സമീപകാല സൈനിക നടപടികളും ഗാസയിൽ ഭീകരർക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളുമാണു ഭീഷണിക്കു കാരണമെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്രയേൽ വിരുദ്ധ പ്രകോപനങ്ങളും ഇറാനെതിരായ ആക്രമണത്തിന്റെ അനന്തരഫലങ്ങളും തങ്ങളുടെ പൗരന്മാർക്കും വിദേശത്തുള്ള പ്രതിനിധികൾക്കും അപകടസാധ്യത വർധിപ്പിച്ചതായി സുരക്ഷാ അധികൃതർ വിശ്വസിക്കുന്നു. മിഡിൽ ഈസ്റ്റിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും സമീപകാല സംഘർഷങ്ങളുമായി ബന്ധപ്പെട്ട് യുഎഇയിലെ ഇസ്രേലി പൗരന്മാർക്കും നയതന്ത്രജ്ഞർക്കും സുരക്ഷാ ആശങ്കകൾ വർധിച്ചിട്ടുണ്ട്.
Read More