കൊച്ചി: വിഖ്യാത എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ എം.കെ. സാനു അന്തരിച്ചു. 98 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് അന്ത്യം. വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ് എം.കെ. സാനു. കർമഗതി എന്നാണ് ആത്മകഥയുടെ പേര്.
Read MoreDay: August 2, 2025
സ്വർണ ഐഫോണിനു പുറകെ ആഡംബര ബാഗേജും നഷ്ടമായി: വേദനയോടെ വീഡിയോ പങ്കുവച്ച് ഉർവശി റൗട്ടേല
മുംബൈയിൽ നിന്ന് വിംബിൾഡണിലേക്കു യാത്ര ചെയ്യുമ്പോൾ ലണ്ടൻ ഗാറ്റ്വിക്ക് വിമാനത്താവളത്തിൽ നിന്ന് തന്റെ ആഡംബര ബാഗേജ് മോഷണം പോയതായി നടി ഉർവശി റൗട്ടേല. കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ നടി ലണ്ടൻ പോലീസിനോടും എമിറേറ്റ്സ് എയർവേയ്സിനോടും ഈ വിഷയത്തിൽ അന്വേഷണം നടത്താനും തന്റെ ബാഗേജ് വീണ്ടെടുക്കാനും അഭ്യർഥിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിൽ, ഡിയോർ ബാഗേജിന്റെയും ഫ്ലൈറ്റ് ടിക്കറ്റിന്റെയും ബാഗേജ് സ്ലിപ്പിന്റെയും ചിത്രങ്ങൾ പങ്കുവച്ചാണ് ഉർവശി പരാതി ഉന്നയിച്ചത്. “വിംബിൾഡൺ സമയത്ത് മുംബൈയിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ യാത്ര ചെയ്തതിനു ശേഷം ഗാറ്റ്വിക്ക് വിമാനത്താവളത്തിലെ ബെൽറ്റിൽ നിന്ന് ഞങ്ങളുടെ വിംബിൾഡൺ ഡിയോർ ബ്രൗൺ ബാഗേജ് മോഷണം പോയി. ബാഗേജ് ടാഗും ടിക്കറ്റും മുകളിലുണ്ട്. അത് വീണ്ടെടുക്കാൻ അടിയന്തരമായി സഹായം അഭ്യർഥിക്കുന്നു’ എന്ന പരാതിക്കൊപ്പം, സഹിക്കുന്ന അനീതി ആവർത്തിക്കുന്ന അനീതിയാണ് എന്ന കുറിപ്പും അവർ പങ്കുവച്ചിട്ടുണ്ട്. യുകെ പോലീസിന്റെയും എമിറേറ്റ്സ്…
Read Moreപലസ്തീൻ അഥോറിറ്റിക്കും വിമോചന മുന്നണിക്കും യുഎസ് ഉപരോധം
വാഷിംഗ്ടൺ ഡിസി: വെസ്റ്റ്ബാങ്കിൽ പരിമിതമായ അധികാരങ്ങളുള്ള പലസ്തീൻ അഥോറിറ്റിക്കും (പിഎ) പലസ്തീൻ പ്രതിനിധീകരിക്കുന്ന പലസ്തീൻ വിമോചനമുന്നണിക്കും(പിഎൽഒ) ഉപരോധം ചുമത്താൻ തീരുമാനിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഇതിന്റെ ഭാഗമായി പലസ്തീൻ അഥോറിറ്റി അധികൃതർക്കും വിമോചനമുന്നണി അംഗങ്ങൾക്കും അമേരിക്ക വീസ നിഷേധിക്കും. പലസ്തീൻ രാഷ്ട്ര രൂപവത്കരണത്തിനുള്ള നീക്കങ്ങൾ ശക്തമായിരിക്കേയാണ് അമേരിക്കയുടെ ഈ നടപടി. അതേസമയം, പലസ്തീൻ അഥോറിറ്റിയും വിമോചന മുന്നണിയും ഇസ്രയേലുമായുള്ള സംഘർഷങ്ങളെ രാജ്യാന്തരവത്കരിക്കുകയാണെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കുറ്റപ്പെടുത്തി. ഗാസാ വിഷയം അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലും അന്താരാഷ്ട്ര നീതിന്യായ കോടതിയിലും ഉന്നയിച്ച സംഭവങ്ങൾ ഇതിനുദാഹരണങ്ങളായി ചൂണ്ടിക്കാട്ടി. അഥോറിറ്റിയും വിമോചന മുന്നണിയും തീവ്രവാദത്തെ പിന്തുണയ്ക്കുന്നതു തുടരുകയാണെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആരോപിച്ചു. രാഷ്ട്ര രൂപവത്കരണം ലക്ഷ്യമിട്ടുള്ള നയതന്ത്രനീക്കങ്ങൾ വിജയം കാണുന്നതിൽ അമേരിക്ക പ്രതികാരം ചെയ്യുകയാണെന്നാണു പലസ്തീൻ അഥോറിറ്റിയും പലസ്തീൻ നേതാക്കളും ഇതിനോടു പ്രതികരിച്ചത്. ഫ്രാൻസ്, ബ്രിട്ടൻ, കാനഡ തുടങ്ങിയ പാശ്ചാത്യ…
Read Moreദുരൂഹതകളുടെ വാതിൽ തുറന്ന് അസ്ഥികൾ
ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതോടെ ഇരുൾ മൂടിക്കിടക്കുന്ന വനഭൂമിക്കുള്ളിലെ ദുരൂഹതകളോരോന്നായി മറനീക്കി പുറത്തുവരികയാണ്. പരാതിക്കാരനായ മുൻ ശുചീകരണത്തൊഴിലാളി മൃതദേഹങ്ങൾ മറവുചെയ്ത ഇടങ്ങളാണെന്നു കാണിച്ചുനൽകിയ 13 പോയിന്റുകളാണ് ആദ്യഘട്ടത്തിൽ പ്രത്യേക അന്വേഷണസംഘം അടയാളപ്പെടുത്തിയത്. ഇതിൽ ഓരോ സ്ഥലവും കുഴിച്ചു പരിശോധിക്കാനാണ് തീരുമാനം. എന്നാൽ, നേത്രാവതി പുഴക്കരയോടു ചേർന്ന് ആദ്യം അടയാളപ്പെടുത്തിയ അഞ്ചിടങ്ങളും പത്തടിയോളം ആഴത്തിൽ കുഴിച്ചുനോക്കിയിട്ടും മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങളൊന്നും കിട്ടിയില്ല. ധർമസ്ഥലയിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരാൻ ഒരുങ്ങിയിറങ്ങിയവർക്ക് ആദ്യഘട്ടത്തിൽ ഇത് വലിയ നിരാശയായി. പക്ഷേ ഈ അനിശ്ചിതാവസ്ഥ അധികമൊന്നും നീണ്ടില്ല. പരിശോധനയുടെ മൂന്നാംദിവസം പുഴക്കരയിൽ ആറാമതായി അടയാളപ്പെടുത്തിയ സ്ഥലത്ത് കുഴിച്ചപ്പോൾ കഷ്ടിച്ച് രണ്ടടിയോളം മാത്രം താഴ്ചയിൽ നിന്ന് മനുഷ്യന്റെ അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തു. കാലപ്പഴക്കം മൂലം ദ്രവിച്ച് പലവഴിക്കായി ചിതറിത്തുടങ്ങിയിരുന്നെങ്കിലും കൂടുതൽ ഭാഗങ്ങളും വീണ്ടെടുക്കാനായി. പക്ഷേ ഇതൊരു പുരുഷന്റെ അസ്ഥികൂടമാണെന്നാണ്…
Read Moreകത്തിയാക്രമണം തടയാൻ പൊതുമാപ്പ് പദ്ധതി
ലണ്ടൻ: കത്തിയാക്രമണങ്ങൾ തടയുന്നതിന്റെ ഭാഗമായി നടപ്പാക്കിയ പൊതുമാപ്പ് പദ്ധതി പ്രകാരം ജനങ്ങൾ ആയിരത്തോളം മൂർച്ചയേറിയ ആയുധങ്ങൾ തിരി ച്ചുനല്കിയതായി ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. കത്തിയാക്രമണങ്ങൾ ഭീകരമായി വർധിച്ച പശ്ചാത്തലത്തിലാണു പദ്ധതി പ്രഖ്യാപിച്ചത്. പത്തു വർഷത്തിനിടെ ഇംഗ്ലണ്ടിലും വെയ്ൽസിലും കത്തിയാക്രമണങ്ങൾ 87 ശതമാനം വർധിച്ചുവെന്നാണ് കണക്ക്. കഴിഞ്ഞ വർഷം മാത്രം 54,587 കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തി. യൂറോപ്പിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ വർഷം ജൂലൈയിൽ വടക്കൻ ഇംഗ്ലണ്ടിലെ സൗത്ത്പോർട്ടിൽ നൃത്തപരിപാടിക്കിടെ ഉണ്ടായ കത്തിയാക്രമണത്തിൽ മൂന്നു പെൺകുട്ടികൾ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ബ്രിട്ടീഷ് സർക്കാർ നടപടികൾ കർശനമാക്കിയത്. ജാപ്പനീസ് വാളുകൾ പോലുള്ള മൂർച്ചയേറിയ ആയുധങ്ങളുടെ വില്പനപ്പരസ്യങ്ങൾ ഓൺലൈനിൽ കാണിച്ചാൽ പിഴ നേരിടേണ്ടിവരുമെന്ന് സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്കു സർക്കാർ മുന്നറിയിപ്പു നല്കി.
Read Moreചൈനയിൽ കനത്ത മഴ; മരണം 70 ആയി
ബീജിംഗ്: വടക്കൻ ചൈനയിൽ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 70 കടന്നു. ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്. തലസ്ഥാനമായ ബീജിംഗിൽ മാത്രം 44 പേർ മരിക്കുകയും ഒന്‍പതു പേരെ കാണാതാവുകയും ചെയ്തു. ഇതിൽത്തന്നെ 31 പേർ മരിച്ചത് ഒരു വയോജനകേന്ദ്രത്തിലാണ്. ശനിയാഴ്ച ആരംഭിച്ച മഴ തിങ്കളാഴ്ചയോടെ കനത്തു. റോഡുകളും വൈദ്യുതിവിതരണ സംവിധാനങ്ങളും നശിച്ചു. ബീജിംഗിൽനിന്നു മാത്രം 80,000 പേരെ മാറ്റിപ്പാർപ്പിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ അതിവേഗം നടപ്പാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ഉത്തരവിട്ടു.
Read More‘ഓപ്പറേഷൻ അഖൽ’: ജമ്മു കാഷ്മീരിൽ ഭീകരനെ വധിച്ചു; ലഷ്കർ അനുകൂല ഭീകരർക്ക് പഹൽഗാം ആക്രമണവുമായി ബന്ധം
ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഏറ്റുമുട്ടലിൽ സൈന്യം ഒരു തീവ്രവാദിയെ കൊലപ്പെടുത്തി. കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടതായി സൈന്യം ഇന്നു രാവിലെ അറിയിച്ചു. രണ്ടുപേർ കുടുങ്ങിയതായി ചിനാർ കോർപ്സ് എക്സിലെ ഒരു പോസ്റ്റിൽ സ്ഥിരീകരിച്ചു. പാക്കിസ്ഥാൻ ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ ശാഖയായ ദി റെസിസ്റ്റൻസ് ഫ്രണ്ടുമായി (ടിആർഎഫ്) ബന്ധമുള്ള തീവ്രവാദികളാണ് ഇവർ. അടുത്തിടെയുണ്ടായ പഹൽഗാം ആക്രമണവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ രാവിലെ അഖലിലെ വനമേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യാന്വേഷണവിവരം ലഭിച്ചതിനെത്തുടർന്നാണ് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. ഭീകരർ സേനയ്ക്കുനേരേ വെടിയുതിർത്തതിനെത്തുടർന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു. പഹൽഗാമിൽ ആക്രമണം നടത്തിയ മൂന്നു ഭീകരരെ ശ്രീനഗറിനു സമീപം “ഓപ്പറേഷൻ മഹാദേവ്’ എന്ന പേരിൽ സുരക്ഷാസേന വധിച്ചതിനു ദിവസങ്ങൾക്കു ശേഷമാണ് ഏറ്റുമുട്ടൽ. വ്യാഴാഴ്ച പൂഞ്ചിലെ നിയന്ത്രണ രേഖയ്ക്കു സമീപം രണ്ടു ഭീകരരെ കൊന്നിരുന്നു. പാക്കിസ്ഥാനിൽനിന്ന് നുഴഞ്ഞുകയറിയവരാണ് ഇരുവരുമെന്ന്…
Read Moreഅവൾ എനിക്കെന്റെ പ്രിയങ്കരി… ബെസ്റ്റിയെ ചൊല്ലി കൂട്ടുകാർ തമ്മിൽ തർക്കം; ദൃശ്യങ്ങൾ പകർത്താൻ കാമറയും സെറ്റ് ചെയ്തു; ചെറിയ വഴക്ക് ഒടുവിൽ കലാശിച്ചത് മുട്ടനടിയിൽ
ജെൻസികളുടെ വാക്കുകളാണ് ബെസ്റ്റിയും പൂക്കിയും എല്ലാം. ഇപ്പോഴിതാ കൂട്ടുകാർ തമ്മിൽ ബെസ്റ്റിയെ ചൊല്ലി തര്‍ക്കമായ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തർക്കം ഒടുവില്‍ സിനിമ സ്റ്റൈലിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. കൊച്ചിയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലാണ് അടിയുണ്ടായത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കൂട്ടുകാരെ ഉള്‍പ്പെടെ ചുറ്റും നിര്‍ത്തിയ ശേഷമായിരുന്നു തമ്മിലടി. ആരെയും ഭയപ്പെടുത്തും വിധം തമ്മിലടിക്കുന്ന വിദ്യാര്‍ഥികളുടെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിഷയത്തില്‍ പോലീസ് ഇടപെട്ടു. അടിയുണ്ടാക്കിയ വിദ്യാര്‍ഥികളെ രണ്ടു പേരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി.
Read Moreചില്ലറക്കാരിയല്ല കേട്ടോ, ഇവൾ പുലിയാണ്: ആധാറും റേഷൻ കാർഡുമുള്ള ബംഗ്ലാദേശി മോഡൽ; ഇന്ത്യക്കാരി ചമഞ്ഞ് കോൽക്കത്തയിൽ തങ്ങിയ 28-കാരിക്ക് സംഭവിച്ചത്…
കോല്‍ക്കത്ത: വ്യാജരേഖകള്‍ നിര്‍മിച്ച് ഇന്ത്യയില്‍ താമസിച്ചുവന്നിരുന്ന ബംഗ്ലാദേശി മോഡല്‍ അറസ്റ്റില്‍. ബംഗ്ലാദേശിലെ വിമാനക്കമ്പനിയിലെ കാബിന് ക്രൂവായിരുന്ന ശാന്ത പോളിനെയാണ് കോല്‍ക്കത്തയില്‍ താമസിച്ചുവരുന്നതിനിടെ പോലീസ് പിടികൂടിയത്. ആധാര്‍, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വ്യാജരേഖകള്‍ നിര്‍മിച്ച പ്രതി, ഇത് ഉപയോഗിച്ച് വസ്തുഇടപാടുകള്‍ നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. ബംഗ്ലാദേശിലെ ബാരിസാല്‍ സ്വദേശിനിയായ ശാന്ത പോള്‍ 2023ലാണ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് കോല്‍ക്കത്തയില്‍ ഫ്ളാറ്റുകള്‍ വാടകയ്ക്കെടുത്ത് താമസിച്ചുവരികയായിരുന്നു. ഫ്ളാറ്റുകള്‍ വാടകയ്ക്കെടുക്കാനും മറ്റും വ്യാജമായി നിര്‍മിച്ച തിരച്ചറിയില്‍രേഖകളാണ് പ്രതി വീട്ടുടമകള്‍ക്ക് നല്‍കിയിരുന്നത്. ഇതരമതക്കാരനായ യുവാവിനെ വിവാഹം കഴിച്ചതിനാല്‍ കുടുംബവുമായി പിണങ്ങിയെന്നും അതിനാല്‍ മാറിതാമസിക്കുകയാണെന്നുമാണ് യുവതി വീട്ടുടമസ്ഥരോട് പറഞ്ഞിരുന്നത്. ഇതിനിടെ, ആന്ധ്രാപ്രദേശ് സ്വദേശിയായ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെയും വിവാഹംകഴിച്ചിരുന്നു. മോഡലായി ജോലിചെയ്തിരുന്ന യുവതി തമിഴ്, ബംഗാളി സിനിമകളില്‍ അഭിനയിക്കുകയുംചെയ്തു. ഇതിനിടെയാണ് പോലീസിന്റെ പിടിയിലായത്. ആന്ധ്രാപ്രദേശ് സ്വദേശിയായ ഷെയ്ഖ് മുഹമ്മദ് അഷ്റഫ് എന്നയാളെയാണ്…
Read Moreജെയ്നമ്മ തിരോധാനം; പ്രതിയുമായി ഇന്നു മുതൽ തെളിവെടുപ്പ്; പ്രതി സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയെന്ന് ക്രൈംബ്രാഞ്ച്
കോട്ടയം: അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചേര്‍ത്തല ചൊങ്ങുംതറ സെബാസ്റ്റ്യ (68)നുമായി കോട്ടയം ക്രൈം ബ്രാഞ്ച് ഇന്നു മുതല്‍ തെളിവെടുപ്പ് നടത്തും. ഇന്നലെ സെബാസ്റ്റ്യനെ ഏഴു ദിവസത്തേക്കു കോടതി കസ്റ്റഡിയില്‍ വിട്ടു. ജെയ്നമ്മയെ പരിചയമുണ്ടെന്ന് പ്രതി സെബാസ്റ്റ്യന്‍ സമ്മതിച്ചെന്നും, ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലുണ്ട്. ജെയ്നമ്മയുടെയും സെബാസ്റ്റ്യന്റെയും മൊബൈല്‍ സിഗ്നലുകള്‍ പല സ്ഥലങ്ങളിലും ഒരുമിച്ചു വന്നിട്ടുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 23 നാണ് അതിരമ്പുഴ സ്വദേശി ജെയിന് മാത്യു (ജെയ്നമ്മ 55)യെ കാണാതാകുന്നത്. സെബാസ്റ്റ്യന്റെ ചേര്‍ത്തലയിലെ വീട്ടില്‍നിന്നു കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ ജെയ്നമ്മയുടേത് ആണോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സെബാസ്റ്റ്യന്റെ ചേര്‍ത്തലയിലെ വീട്, ജെയ്നമ്മയുടെ മൊബൈല്‍ ചാര്‍ജ് ചെയ്തെന്നു പറയപ്പെടുന്ന ഈരാറ്റുപേട്ടയിലെ കട, ജെയ്നമ്മയുടെ ഫോണ്‍ സിഗ്നല്‍ കാണിച്ച മേലുകാവ്, സ്വര്‍ണാഭരണങ്ങള്‍…
Read More