ബീജിംഗ്: വടക്കൻ ചൈനയിൽ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 70 കടന്നു. ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്.
തലസ്ഥാനമായ ബീജിംഗിൽ മാത്രം 44 പേർ മരിക്കുകയും ഒന്പതു പേരെ കാണാതാവുകയും ചെയ്തു. ഇതിൽത്തന്നെ 31 പേർ മരിച്ചത് ഒരു വയോജനകേന്ദ്രത്തിലാണ്.
ശനിയാഴ്ച ആരംഭിച്ച മഴ തിങ്കളാഴ്ചയോടെ കനത്തു. റോഡുകളും വൈദ്യുതിവിതരണ സംവിധാനങ്ങളും നശിച്ചു. ബീജിംഗിൽനിന്നു മാത്രം 80,000 പേരെ മാറ്റിപ്പാർപ്പിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ അതിവേഗം നടപ്പാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ഉത്തരവിട്ടു.