ഒരു പെയിന്റിംഗ് മത്സരത്തിന്റെ പേരാണ് ‘കളർ ഇന്ത്യ’യെന്നു വേണമെങ്കിൽ പറയാം. പക്ഷേ, അതു സംഘടിപ്പിക്കുന്ന ദീപിക അതിനു മറ്റൊരർഥം കൽപിക്കുന്നുണ്ട്. അത് ഈ രാജ്യത്തിന്റെ അന്തസിൽ അഭിമാനിക്കാനും നഷ്ടമൂല്യങ്ങൾക്കു നിറം പകരാനും കുട്ടികൾക്കുള്ള ക്ഷണമാണ്. ഇതൊരു പെയിന്റിംഗ് മത്സരത്തിനപ്പുറം ഹോളിയാണ്. നാനാത്വത്തിന്റെ കാൻവാസിൽ 10 ലക്ഷത്തോളം കുട്ടികൾ നിറമിടുന്ന ഏകത്വത്തിന്റെ ‘ഹോളി ഡേ’. കുട്ടികളേ, നിലത്തു വിരിച്ചൊരു ചിത്രത്തിലേക്കു മിഴിയൂന്നി നിങ്ങളുടെ ഇടതും വലതുമിരിക്കുന്ന കൂട്ടുകാർക്ക് ആവശ്യമെങ്കിൽ ഇത്തിരിയിടം കൊടുക്കുന്പോൾ, നിറങ്ങളിലൊന്നു പങ്കുവയ്ക്കുന്പോൾ, ഒരു പുഞ്ചിരി സമ്മാനിക്കുന്പോൾ നിങ്ങൾ സഹജീവിയുടെ ഹൃദയത്തിലും സാഹോദര്യത്തിന്റെ നിറം പകരുകയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മഞ്ജു വാര്യർ ഒപ്പിട്ടു നിങ്ങൾക്കു തരുന്ന സർട്ടിഫിക്കറ്റുപോലെ, സഹജീവിയുടെ ഹൃദയത്തിൽ നിങ്ങളിടുന്ന സ്നേഹമുദ്രയുടെ പേരാണ് ‘ദീപിക കളർ ഇന്ത്യ’. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി അയ്യായിരത്തിലധികം സ്കൂളുകളിലായിട്ടാണ് ദീപികയും ദീപിക ബാലസഖ്യവും (ഡിസിഎൽ) ചേർന്ന് പെയിന്റിംഗ്…
Read MoreDay: August 8, 2025
വിനായകന് പൊതുശല്യമായി മാറുന്നു, സർക്കാർ പിടിച്ചുകെട്ടി ചികിത്സിക്കണം; ലഹരിക്കേസുകളില്‍പ്പെടുന്ന താരങ്ങള്‍ക്ക് വലിയ പരിരക്ഷയാണ് സര്‍ക്കാർ നൽകുന്നതെന്ന് മുഹമ്മദ് ഷിയാസ്
കൊച്ചി: നടന് വിനായകനെതിരേ രൂക്ഷവിമർശനവുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വിനായകന് ഒരു പൊതു ശല്യമായി മാറുന്നുവെന്നും സര്‍ക്കാര്‍ പിടിച്ചുകെട്ടി കൊണ്ടുപോയി ചികിത്സിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിനായകൻ ലഹരി ഉപയോഗിച്ചിട്ടാണ് ഇതെല്ലാം പറയുന്നത്. അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റിൽ തന്നെ പ്രശ്നമുണ്ടാക്കിയിരുന്നു. തുണിയുരിഞ്ഞ് പച്ചത്തെറി പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ കാണാനും കേൾക്കാനും ഇടയായി. ശക്തമായ നിയമ നടപടി സ്വീകരിക്കണം. ഇത്തരത്തിൽ മാനസിക വിഭ്രാന്തി കാണിക്കുന്ന ആളുകൾക്ക് എന്തു ചികിത്സയാണോ വേണ്ടത്, അതു കൊടുക്കുക. എല്ലാം ചെയ്തു കഴിഞ്ഞിട്ട് സോറി പറഞ്ഞിട്ട് കാര്യമില്ല. ഇതിങ്ങനെ നിരന്തരം ആവർത്തിച്ച് എല്ലാവർക്കും ഒരു തലവേദനയായി മാറുമ്പോൾ ജനം ഇവരെ തെരുവില്‍ നേരിടേണ്ട അവസ്ഥയാകുമെന്നും ഷിയാസ് കൂട്ടിച്ചേർത്തു. ലഹരിക്കേസുകളില്‍പ്പെടുന്ന താരങ്ങള്‍ക്ക് വലിയ പരിരക്ഷയാണ് സര്‍ക്കാരും പൊതുസമൂഹവും നല്‍കുന്നത്. അവരെ ആരാധിക്കുന്നവര്‍ക്ക് തെറ്റായ സന്ദേശം നല്‍കും. തനിക്ക് തെറ്റുപറ്റിയതായി വേടന് ഏറ്റു പറഞ്ഞു.…
Read Moreപയ്യന്നൂരിലെ വയോധികയുടെ ദുരൂഹമരണം: ക്രൈംബ്രാഞ്ച് പരിശോധന തുടങ്ങി
പയ്യന്നൂര്‍: പയ്യന്നൂരില്‍ വയോധികയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ കേസില്‍ ക്രൈംബ്രാഞ്ച് സംഘം അന്വേഷണമാരംഭിച്ചു. പയ്യന്നൂര്‍ കൊറ്റി അങ്കണവാടിക്ക് സമീപത്തെ സുരഭി ഹൗസില്‍ സുലോചന (76) യുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് സംഭവസ്ഥലത്തെ ത്തിയ ക്രൈംബ്രാഞ്ച് സംഘം മൃതദേഹം കണ്ടെത്തിയ കിണര്‍ പരിശോധിച്ചത്. 2024 ഒക്ടോബര്‍ രണ്ടിന് രാവിലെ പതിനൊന്നരയോടെയാണ് സുലോചനയെ (76) കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചലിലാണ് വീടിനു സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍, ഇവര്‍ ധരിച്ചിരുന്ന അഞ്ചുപവനോളം ആഭരണങ്ങള്‍ മൃതദേഹത്തില്‍ കാണാതിരുന്നത് സംശയത്തിനിടയാക്കി. വിരലില്‍ മുറുകിക്കിടന്നിരുന്ന മോതിരം നഷ്ടപ്പെടാതിരുന്നതും സംശയം ഇരട്ടിപ്പിച്ചു. ചെരുപ്പുകള്‍ കിണറ്റിന് സമീപത്ത് നിന്ന് ഇരുപതോളം മീറ്റര്‍ അകലെ വ്യത്യസ്തയിടങ്ങളില്‍ കണ്ടതും ബന്ധുക്കളിലും നാട്ടുകാരിലും കൂടുതല്‍ സംശയമുണ്ടാക്കി. കിണറ്റിലെ വെള്ളം വറ്റിച്ച് പയ്യന്നൂര്‍ പോലീസ് പരിശോധന നടത്തിയിട്ടും ആഭരണങ്ങള്‍ കണ്ടെത്താനായില്ല. കൊലപാതകമാണെന്ന നിഗമനത്തിലെത്തിയിട്ടും ഡോഗ് സ്ക്വാഡും…
Read Moreസംശയത്തിന്റെ പേരില്‍ ഭാര്യയെ നിരന്തരം ഉപദ്രവിച്ച ഭര്‍ത്താവ് അറസ്റ്റില്‍
പത്തനംതിട്ട: മദ്യപിച്ചെത്തി ഭാര്യയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ച ഭര്‍ത്താവിനെ കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തു. കൂടല്‍ കടുവണ്ണൂര്‍ നിരവത്ത് വീട്ടില്‍ ജോര്‍ജ് മൈക്കിളാണ് (50) പിടിയിലായത്. 2009 ലായിരുന്നു വിവാഹം നടന്നത്. 2011 മേയ് മുതല്‍ സംശയത്തിന്റെ പേരില്‍ നിരന്തരം മദ്യപിച്ചുവന്ന് ദേഹോപദ്രവം ഏല്പിച്ചിരുന്നതായി പറയുന്നു. നാലിന് വൈകുന്നേരം മകളെയും കൊണ്ട് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പോയശേഷം തിരിച്ചെത്തിയപ്പോള്‍, ഇയാള്‍ അസഭ്യം വിളിച്ചുകൊണ്ടു മുഖത്ത് അടിക്കുകയും വിറകു കൊണ്ട് ഇരു തോളിലും വയറിനു ചവിട്ടുകയും താഴെ വീണപ്പോള്‍ നിലത്തിട്ട് ചവിട്ടുകയും ചെയ്തതായും ഭാര്യയുടെ പരാതിയില്‍ പറയുന്നു. ഇന്‍സ്പെക്ടര്‍സി. എല്‍. സുധീര്‍, എസ്ഐ ആര്. അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Read Moreആര്‍ത്തിമൂത്തവര്‍ ഉറഞ്ഞുതുള്ളുന്നു: സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ ജീവനൊടുക്കുന്ന പെൺകുട്ടികൾ…
10 ലക്ഷം രൂപയും 50 പവന് സ്വര്‍ണവും വിവാഹസമ്മാനമായി നല്‍കിയാണ് കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അധ്യാപിക ശ്രുതിയെ(25) നാഗര്‍കോവിലേക്കു വിവാഹം കഴിപ്പിച്ചയച്ചത്. എന്നാല്‍ വെറും ആറുമാസമാണ് ഈ വിവാഹജീവിതം നിലനിന്നുള്ളൂ. തമിഴ്നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കുമായുള്ള വിവാഹം. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാര്‍ത്തിക്കിന്റെ അമ്മ വഴക്കുണ്ടാക്കി. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചില്‍പാത്രത്തില്‍നിന്ന് ഭക്ഷണം കഴിക്കാന്‍ ഇവര്‍ നിര്‍ബന്ധിച്ചെന്നും ശബ്ദസന്ദേശത്തില്‍ ശ്രുതി പറയുന്നുണ്ട്. ശ്രുതിയുടെ പിതാവ് കോയമ്പത്തൂരില്‍ തമിഴ്നാട് വൈദ്യുതി വകുപ്പിലാണ് ജോലി ചെയ്തിരുന്നത്. ശ്രുതിയുടെ ഭര്‍ത്താവ് കാര്‍ത്തി ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനാണ്. കാര്‍ത്തിയുടെ പിതാവ് നേരത്തേ മരിച്ചു പോയിരുന്നു. ഭര്‍ത്താവിനൊപ്പം വീടിനു പുറത്തു പോകാന്‍ അനുവദിക്കുന്നില്ലെന്നും ഭര്‍ത്താവിന്റെ അമ്മ മാനസികമായി പീഡിപ്പിക്കുകയാണെന്നും ശ്രുതിയുടേതായി പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്നു. നൊമ്പരമായി താരയും മക്കളും നിഷ്കളങ്കരായ രണ്ടു കുരുന്നുകളുടെ കളി ചിരി…
Read Moreകുക്കു പരമേശ്വരനെതിരെ അമ്മയില്‍ പരാതി നല്കാന് വനിതാ അംഗങ്ങള്‍
കൊച്ചി: മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ നടിമാര്‍ നേരിട്ട ലൈംഗീകാതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ നടി കുക്കു പരമേശ്വരന് വിളിച്ച യോഗത്തില്‍ നടിമാരുടെ അനുഭവങ്ങള്‍ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്ക് സംബന്ധിച്ച് ഒരുവിഭാഗം നടിമാര്‍ താരസംഘടനയായ അമ്മയില്‍ പരാതി നല്‍കും. ഹാര്‍ഡ് ഡിസ്ക് എവിടെയെന്ന് വ്യക്തമാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. മുഖ്യമന്ത്രിക്കടക്കം പരാതി നല്കാന് ഇരിക്കവേ നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് സംഘനയില്‍ മാത്രം പരാതി നല്കാന് ഒരുങ്ങുന്നത്. 2019ല്‍ ആയിരുന്നു സംഭവം. അന്നത്തെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് യോഗം വിളിച്ചതെന്നാണ് കുക്കു പരമേശ്വരന് പറഞ്ഞിരുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത നടിമാര്‍ വ്യക്തമാക്കിയിരുന്നു.
Read Moreമാധ്യമപ്രവർത്തകന്റെ കൊലയാളികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
സീതാപുർ: മാധ്യമപ്രവർത്തകൻ രാഘവേന്ദ്ര ബാജ്പേയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് തെരഞ്ഞിരുന്ന രണ്ടു പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സ്പെഷൽ ടാസ്ക് ഫോഴ്സും ലോക്കൽ പോലീസും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. മാർച്ച് എട്ടിന് സീതാപുരിലെ മഹോലി പോലീസ് സ്റ്റേഷൻ പരിധിയിൽ ലക്നോ-ഡൽഹി ഹൈവേയിൽ വച്ചാണ് ഹിന്ദി പത്രപ്രവർത്തകനായ ബാജ്പേയിയെ വെടിവച്ചു കൊന്നത്. അതേസമയം, പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നത് പോലീസിന്റെ തിരക്കഥയുടെ ഭാഗമാണെന്നും സംഭവം സിബിഐ അന്വേഷിക്കണമെന്നും മാധ്യമപ്രവർത്തകന്റെ ഭാര്യ പറഞ്ഞു.
Read Moreനടി ശ്വേത മേനോനെതിരായ പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പരാതിക്കാരന് മാര്ട്ടിന് മേനാച്ചേരി
കൊച്ചി: നടി ശ്വേത മേനോനെതിരായ പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പരാതിക്കാരന്.നടന് ബാബു രാജുമായി തനിക്ക് ബന്ധമില്ല. അമ്മയിലെ തെരഞ്ഞെടുപ്പുമായി പരാതിക്ക് ബന്ധമില്ലെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരനായ മാര്ട്ടിന് മേനാച്ചേരി പറഞ്ഞു. അതിനിടെ ശ്വേതാ മേനോനെ മനപൂര്‍വം അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് മാര്ട്ടിന് മേനാച്ചേരിക്കെതിരെ സിനിമാ നിരൂപകനായ സുധീഷ് പാറയില്‍ പോലീസില്‍ പരാതി നല്കി. പോലീസ് ഇത് അന്വേഷിച്ച് വരികയാണ്. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ലൈംഗിക സൈറ്റുകള്‍ പ്രചരിപ്പിച്ചെന്നും ഹൈക്കോടതി പരിസരത്ത് വച്ച് ലൈംഗിക വീഡിയോകള്‍ കണ്ടു എന്നുമാണ് പരാതിയിലെ ആരോപണം.എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
Read Moreവാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം: നടി ഹുമാ ഖുറേഷിയുടെ സഹോദരനെ കുത്തിക്കൊന്നു
ന്യൂഡൽഹി: വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ സഹോദരൻ ആസിഫ് ഖുറേഷി(42)യെ കുത്തിക്കൊന്നു. ഇന്നലെ രാത്രി രാത്രി പതിനൊന്നോടെ ഡൽഹി നിസാമുദീൻ ജംഗ്പുര ഭോഗൽ ലെയ്നിലാണു ദാരുണസംഭവം. കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. തന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്ത സ്കൂട്ടർ അവിടെനിന്നു മാറ്റണമെന്ന് ആസിഫ് ഖുറേഷി രണ്ടുപേരോട് ആവശ്യപ്പെട്ടിരുന്നു. ഇതു ചെറിയ തർക്കത്തിനിടയാക്കി. താൻ മടങ്ങി വരുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ സ്ഥലത്തുനിന്നു മടങ്ങി. അൽപ്പസമയത്തിന് പ്രതികളിലൊരാൾ തന്റെ സഹോദരനെയും കൂട്ടി ഇവിടേക്കെത്തുകയും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആസിഫിനെ കുത്തുകയുമായിരുന്നു. ആസിഫിന്റെ ഭാര്യ സംഭവങ്ങൾ നേരിട്ടുകണ്ടിരുന്നു. ആസിഫിനെ കൈലാഷിലെ നാഷണൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതി മുമ്പും തന്റെ ഭർത്താവിനെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന് ആസിഫിന്റെ ഭാര്യ പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
Read Moreഇന്ത്യയുമായി വ്യാപാരചർച്ചകൾ തള്ളി ട്രംപ്: സാമ്പത്തിക സമ്മർദത്തിന് ഇന്ത്യ വഴങ്ങില്ലെന്ന് പ്രധാനമന്ത്രി; കർഷകരുടെ താത്പര്യങ്ങളിൽ വിട്ടുവീഴ്ചയില്ല
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ ഇറക്കുമതിക്ക് 50 ശതമാനം തീരുവ ചുമത്തിയതിനെത്തുടർന്ന്, തീരുവ സംബന്ധിച്ച തർക്കം പരിഹരിക്കുന്നതുവരെ ഇന്ത്യയുമായി ഒരു വ്യാപാര ചർച്ചയുമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇതോടെ ഇന്ത്യ-യുഎസ് വ്യാപാര സംഘർഷങ്ങൾ രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം സാഹചര്യത്തിലെത്തി. ഉയർന്ന തീരുവകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുന്നുണ്ടോ എന്ന് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു യുഎസ് പ്രസിഡന്റ്. റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയെ ഒറ്റപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്നും മറ്റുള്ളവർ റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുകയാണെന്നുമുള്ള ചോദ്യത്തിന്, റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കു മേൽ പുതിയ “ദ്വിതീയ ഉപരോധങ്ങൾ’ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ബുധനാഴ്ചയാണ് വൈറ്റ് ഹൗസ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തി എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയും ദേശീയ സുരക്ഷയും വിദേശനയ ആശങ്കകളും ചൂണ്ടിക്കാട്ടിയായിരുന്നു തീരുവ…
Read More