പത്തനംതിട്ട: മദ്യപിച്ചെത്തി ഭാര്യയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ച ഭര്ത്താവിനെ കൂടല് പോലീസ് അറസ്റ്റ് ചെയ്തു. കൂടല് കടുവണ്ണൂര് നിരവത്ത് വീട്ടില് ജോര്ജ് മൈക്കിളാണ് (50) പിടിയിലായത്.
2009 ലായിരുന്നു വിവാഹം നടന്നത്. 2011 മേയ് മുതല് സംശയത്തിന്റെ പേരില് നിരന്തരം മദ്യപിച്ചുവന്ന് ദേഹോപദ്രവം ഏല്പിച്ചിരുന്നതായി പറയുന്നു.
നാലിന് വൈകുന്നേരം മകളെയും കൊണ്ട് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില് പോയശേഷം തിരിച്ചെത്തിയപ്പോള്, ഇയാള് അസഭ്യം വിളിച്ചുകൊണ്ടു മുഖത്ത് അടിക്കുകയും വിറകു കൊണ്ട് ഇരു തോളിലും വയറിനു ചവിട്ടുകയും താഴെ വീണപ്പോള് നിലത്തിട്ട് ചവിട്ടുകയും ചെയ്തതായും ഭാര്യയുടെ പരാതിയില് പറയുന്നു.
ഇന്സ്പെക്ടര്സി. എല്. സുധീര്, എസ്ഐ ആര്. അനില് കുമാര് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.