കൊച്ചി: മുമ്പൊക്കെ അത്തം പിറന്നാല്‍ പൂക്കൂടകളുമായി തൊടികള്‍ തോറും പൂവേ പൊലി പൂവേ … പാടി നടക്കുന്ന കുട്ടിക്കൂട്ടം ഗ്രാമക്കാഴ്ചകളില്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍, ഇന്നത്തെ യാന്ത്രിക ജീവിതത്തിരക്കിനിടയില്‍ പൂ പറിക്കാന്‍ തൊടികളുമില്ല, പൂ തേടിയിറങ്ങാന്‍ കുട്ടിക്കൂട്ടങ്ങളുമില്ല. അത്തം പിറന്നതോടെ മലയാളികളുടെ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കാന് ഇത്തവണയും മറുനാടന്‍ പൂക്കള്‍ തന്നെയാണ് ആശ്രയം. ഓണം കളറാക്കാന്‍ വിവിധയിനം പൂക്കളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തുടക്കത്തില്‍ പൂക്കളുടെ വില അത്രയ്ക്കങ്ങ് വര്‍ധിച്ചിട്ടില്ല. ഓറഞ്ച് ജമന്തി കിലോയ്ക്ക് 200 രൂപ, മഞ്ഞ ജമന്തി 250 രൂപ, വെള്ള ജമന്തി 400 മുതല്‍ 600 രൂപ, വാടാമല്ലി 420 രൂപ, അരളി (പിങ്ക്) 360 രൂപ, അരളി (ചുവപ്പ്) 600 രൂപ, റോസ് (വിവിധ നിറങ്ങള്‍) 300 മുതല്‍ 800 രൂപ, ആസ്ട്രല്‍ (പിങ്ക്) 420 രൂപ, ആസ്ട്രല്‍ (ബ്ലൂ)…
Read MoreDay: August 26, 2025
ഉപ്പേരി @ 480
കോട്ടയം: വെളിച്ചെണ്ണ താഴുന്നില്ലെങ്കില്‍ ഓണത്തിന് അധികം ഉപ്പേരി കൊറിക്കാനാവില്ല. ശര്‍ക്കരവരട്ടിയുടെ മധുരം അധികം നുണയാമെന്നും കരുതേണ്ട. വെളിച്ചെണ്ണയില്‍ വറുത്തത് എന്ന പേരില്‍ വില്‍ക്കുന്ന ഉപ്പേരിക്ക് കിലോ വില 460-480. ശര്‍ക്കരവരട്ടിക്ക് 480. വെളിച്ചെണ്ണ വില റിക്കാര്‍ഡ് കുറിച്ചതോടെ കഴിഞ്ഞ ഓണത്തിനേക്കാള്‍ ഉപ്പേരിക്കും ശര്‍ക്കരവരട്ടിക്കും 40 രൂപ കൂടി. എണ്ണയ്ക്കും ഉപ്പേരിക്കും വില കൂടിയതിന്റെ നേട്ടം കച്ചവടക്കാര്‍ക്കു മാത്രം. അധ്വാനിച്ചും പണം മുടക്കിയും ഓണവിപണി ലക്ഷ്യമിട്ട് വാഴ നട്ട കര്‍ഷകര്‍ക്ക് ഇക്കൊല്ലം ഒരു നേട്ടവുമില്ല. കഴിഞ്ഞ വര്‍ഷം ഓണത്തിന് ഏത്തക്കുല വില 70 രൂപയ്ക്ക് മുകളിലെത്തിയിരുന്നു. ഇക്കൊല്ലം പച്ച ഏത്തയ്ക്കാ വില 42 രൂപ. വാഴക്കുലയ്ക്ക് വലിപ്പവും തൂക്കവും ഇക്കൊല്ലം കുറവാണെന്ന് കര്‍ഷകര്‍ പറയുന്നു. എണ്ണ വില കയറിയതോടെ ഉപ്പേരിയുടെ വില 500 കടക്കാതിരിക്കാന്‍ കച്ചവടക്കാരുടെ തന്ത്രമാണ് ഏത്തക്കായ വില ഇടിയാൻ കാരണം. പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നു വലിയ…
Read Moreപ്രസവിച്ചയുടനെ കുഞ്ഞിനെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ടു: ഇതരസംസ്ഥാന ദന്പതികൾ കസ്റ്റഡിയിൽ
പെരുമ്പാവൂർ: നവജാതശിശുവിനെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തിൽ ഇതരസംസ്ഥാന ദമ്പതികൾ പോലീസ് കസ്റ്റഡിയിൽ. ബംഗാൾ സ്വദേശികളായ മജ്റു ഷെയ്ഖ് (33), ഭാര്യ ഷീല ഖാത്തൂൻ (32) എന്നിവരാണ് പ്രസവിച്ചയുടനെ കുഞ്ഞിനെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ടത്. കാഞ്ഞിരക്കാട് ദമ്പതികൾ വാടകയ്ക്കു താമസിക്കുന്നിടത്താണ് ഇന്നലെ ഉച്ചകഴിഞ്ഞു 3.30 ഓടെ മൃതദേഹം കണ്ടെത്തിയത്. കുഴിച്ചിട്ട സ്ഥലത്തു നായ മാന്തുന്നതു കണ്ട് സമീപത്തുള്ള ഇതരസംസ്ഥാന സ്വദേശിനി പരിശോധിച്ചപ്പോഴാണു നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. തുടർന്ന് സമീപവാസികളെയും പോലീസിനെയും അറിയിക്കുകയായിരുന്നു. ആറുമാസം മുമ്പാണ് ദന്പതികൾ ഇവിടെയെത്തിയത്. ഭർത്താവിനെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽനിന്ന് പ്രസവിച്ചയുടനെ ഇരുവരും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചതായാണു വിവരം. ഇന്നലെ പുലർച്ചെയാണു കൊല നടത്തി മൃതദേഹം കുഴിച്ചിട്ടത്. ഷീലയെ രക്തസ്രാവത്തെത്തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയിലുള്ള ഇവർ പോലീസ് നിരീക്ഷണത്തിലാണ്. പെൺകുഞ്ഞായതിനാലാണു കൊലപ്പെടുത്തിയതെന്നാണ് സൂചന. ദമ്പതികൾക്ക് മറ്റു…
Read Moreഇന്ന് അത്തം…
കടം വാങ്ങി ഓണം ഉണ്ണേണ്ട ഗതികേടില്‍ നെല്‍കര്‍ഷകർ; ഏതാനും സാധനങ്ങൾക്ക് സപ്ലൈകോയിലൂടെ വിലകുറച്ചു വിറ്റതുകൊണ്ടൊന്നും ഓണം കേമമാകില്ലെന്ന് നെൽകർഷകർ
കോട്ടയം: സ്വന്തം പാടത്തു അധ്വാനിച്ചു വിളയിച്ച നെല്ല് സര്‍ക്കാരിനു വിറ്റതിനുശേഷം വില കിട്ടാതെ കടയില്‍ നിന്ന് അരി കടം വാങ്ങി ഓണം ഉണ്ണേണ്ട ഗതികേടാണ് നെല്‍കര്‍ഷകര്‍ക്ക്. മാര്‍ച്ചില്‍ വിറ്റ നെല്ലിന് ഓഗസ്റ്റ് അവസാനിക്കാറായിട്ടും പണം കിട്ടിയിട്ടില്ല. പണം കിട്ടാന്‍ വൈകിയതുകൊണ്ട് വിരിപ്പുകൃഷി വേണ്ടെന്നുവയ്ക്കേണ്ടി വന്നവരും കുറവല്ല. ഓണത്തിന് ഏതാനും ധാന്യങ്ങള്‍ സപ്ലൈകോയില്‍ വിലകുറച്ചു വിറ്റതുകൊണ്ടൊന്നും നെല്കര്ഷകന് ഓണം കേമമാകില്ല. ഏതാനും വീട്ടുസാധനങ്ങള്‍ക്ക് എല്ലാംകൂടി സപ്ലൈകോ നൂറു രൂപയുടെ കുറവ് നല്‍കുന്നതായി വീരവാദം പറയുന്ന കൃഷിമന്ത്രി അറിയുന്നില്ല നെല്‍കര്‍ഷകരുടെ നരകയാതന. കഴിഞ്ഞ കൃഷിയിറക്കാന്‍ ബ്ലേഡുകാരില്‍നിന്നും ബാങ്കുകളില്‍നിന്നും കടംവാങ്ങിയ പണത്തിന് നല്കിക്കൊണ്ടിരിക്കുന്ന കൊള്ളപ്പലിശയുടെ ആയിരത്തിലൊന്നു വരില്ല പരിപ്പിനും പയറിനും പഞ്ചസാരയ്ക്കും കിട്ടുന്ന നേരിയ വിലയിളവ്. പണയംവച്ച ആഭരണങ്ങള്‍ തിരികെയെടുക്കാനാവാതെ അത് ജപ്തി ചെയ്തുകൊള്ളാന്‍ ബാങ്കുകാര്‍ക്ക് കത്ത് നല്കിയ കര്‍ഷകരും ജില്ലയിലുണ്ട്. അഞ്ചു മാസം മുന്‍പ് സപ്ലൈകോ കര്‍ഷകരില്‍നിന്ന് സംഭരിച്ച നെല്ലിന്…
Read Moreമോട്ടോര്‍ വാഹന വകുപ്പില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന: 112 ഉദ്യോഗസ്ഥര്ക്കെതിരേ നടപടിക്കു ശിപാര്‍ശ
തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പിന്റെ വിവിധ ഓഫീസുകളില്‍ നടത്തിയ വിജിലന്‍സ് മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. പരിശോധനയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വിവിധ ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നതിനായി എത്തിയ 11 ഏജന്റുമാരില്‍നിന്ന് 1,40,760 രൂപ പിടിച്ചെടുത്തു. നിലമ്പൂര്‍ സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് പരിസരത്ത് നിന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയതറിഞ്ഞ് വലിച്ചെറിഞ്ഞ നിലയില്‍ 49,300 രൂപ കണ്ടെത്തി. വൈക്കം സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ജനലില്‍ പണം ഒളിപ്പിച്ചുവച്ച നിലയിലും കണ്ടെത്തി. വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ യുപിഐ ഇടപാട് പ്രാഥമികമായി പരിശോധിച്ചതില്‍ 21 ഉദ്യോഗസ്ഥര്‍ വിവിധ ഏജന്റുമാരില്‍നിന്ന് 7,84,598 രൂപ നിയമവിരുദ്ധമായി കൈപ്പറ്റിയതായും കണ്ടെത്തി. ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ പരിശോധിച്ചതില്‍ ഉദ്യോഗസ്ഥര്‍ ഏജന്റുമാരില്‍നിന്നും നേരിട്ടും ബന്ധുക്കളുടെ അക്കൗണ്ട് വഴിയും യുപിഐ മുഖേനെ വ്യാപകമായി കൈക്കൂലിയായി പണം സ്വീകരിച്ചിരുന്നുവെന്നും കണ്ടെത്തി. മോട്ടോര്‍ വാഹന…
Read Moreവനത്തില്‍ അതിക്രമിച്ച് കയറി പുള്ളിമാനിനെ വേട്ടയാടിയെന്ന കേസ്; രണ്ട് പേർ അറസ്റ്റിൽ
കൽപ്പറ്റ: വയനാട്ടിൽ വനത്തില്‍ അതിക്രമിച്ച് കയറി പുള്ളിമാനിനെ വേട്ടയാടിയെന്ന കേസില്‍ രണ്ടുപേർ അറസ്റ്റിൽ. പാതിരി റിസര്‍വ് വനത്തിനുള്ളില്‍ പുള്ളിമാനിനെ കുരുക്ക് വെച്ച് പിടികൂടി ഇറച്ചിയാക്കിയ പാതിരി ഉന്നതിയിലെ സതീഷ് (40), രാജന് (44) എന്നിവരാണ് അറസ്റ്റിലായത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. മാനിന്റെ ജഡാവശിഷ്ടങ്ങള്‍, കുരുക്ക് നിര്‍മിക്കാന്‍ ഉപയോഗിച്ച കേബിൾ, ആയുധങ്ങള്‍ എന്നിവ പ്രതികളുടെ സഹായത്തോടെ അന്വേഷണ സംഘം പാതിരി റിസര്‍വ് വനത്തിനകത്തെ പൊളന്ന ഭാഗത്തുനിന്നും കണ്ടെത്തി. പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരായ എ.എസ്. അഖില്‍ സൂര്യദാസ്, സി.എസ്. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ ഇരുവരും വില്‍പ്പനയ്ക്കായി കാട്ടിറച്ചി സ്ഥിരമായി നല്കുന്ന പട്ടാണിക്കുപ്പ് ഭാഗത്തുള്ള ആളെ കൂടി കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
Read Moreപെൺസുഹൃത്തിനെ ഹോസ്റ്റലിൽ ആക്കാനെത്തിയ യുവാവിനെ നാട്ടുകാർ മർദിച്ചു; സദാചാര ആക്രമണമെന്ന് പരാതി
എറണാകുളം: പെൺസുഹൃത്തിനെ ഹോസ്റ്റലിൽ കൊണ്ടുവിടാൻ എത്തിയ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചു. അഞ്ചുമന ക്ഷേത്രത്തിനു സമീപമാണ് സംഭവമുണ്ടായത്. സദാചാര ഗുണ്ടായിസത്തിനെതിരെ യുവാവ് പാരാതി നൽകി. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന കൊല്ലം സ്വദേശിയായ യുവാവിനെ നാട്ടുകാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ലേഡീസ് ഹോസ്റ്റലിലെ പെൺകുട്ടികൾക്ക് നേരെയും നാട്ടുകാർ ഭീഷണിമുഴക്കി. വിവരം പോലീസിനെ അറിയിച്ചെങ്കിലും പോലീസ് ആക്രമിച്ചവർക്കൊപ്പം ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് യുവാവ് ആരോപിച്ചു. എംഡിഎംഎ വിൽപ്പനക്കാരനായും വഴിയിൽ അശ്ലീലം കാട്ടുന്ന ആളായും തന്നെ ചിത്രീകരിച്ചെന്നും യുവാവ് പറഞ്ഞു.
Read Moreജോലിയില്ലാത്ത ഭർത്താവിനെ പരിഹസിക്കുന്നത് മാനസിക പീഡനത്തിന് തുല്യം; പ്രായപൂർത്തിയായ മകനുള്ള പരാതിക്കാർക്ക് വിഹാഹമോചനം അനുവദിച്ച് കോടതി
റായ്പുര്‍: ജോലിയില്ലാതെ സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന ഭര്‍ത്താവിനെ പരിഹസിക്കുന്നത് മാനസിക പീഡനത്തിന് തുല്യമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ദുര്‍ഗ് സ്വദേശികളായ ദമ്പതികളുടെ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ജോലി നഷ്ടപ്പെട്ടതിനാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടിയിരിക്കുമ്പോള്‍ ഭര്‍ത്താവിനെ പരിഹസിക്കുക, കാരണങ്ങളില്ലാതെ ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് പോവുക, കോടതി നടപടിക്രമങ്ങളില്‍ കൃത്യമായി ഹാജരാകാതിരിക്കുക എന്നീ കാര്യങ്ങള്‍ പരിഗണിച്ച് കോടതി വിവാഹമോചനം അനുവദിച്ചു. ജസ്റ്റീസ് രജനി ദുബെ, ജസ്റ്റീസ് അമിതേന്ദ്ര കിഷോര്‍ പ്രസാദ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റേതായിരുന്നു തീരുമാനം. 1996ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. 19 വയസുള്ള മകളും 16 വയസുള്ള മകനുമാണ് ഇവര്‍ക്കുള്ളത്. കോവിഡ് സമയത്തായിരുന്നു ഭര്‍ത്താവിന്റെ ജോലി നഷ്ടമായത്. ഇതോടെ വല്ലാത്ത സാമ്പത്തിക ഞെരുക്കമായിരുന്നു അനുഭവിക്കേണ്ടി വന്നത്. ഈ സമയങ്ങളിലെല്ലാം ഭാര്യ ഇയാളെ പരിഹസിച്ചിരുന്നു. 2020 ഓഗസ്റ്റില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് അഭിഭാഷകയായ ഭാര്യ മകളെയും കൂട്ടി മറ്റൊരിടത്തേക്ക് താമസം മാറി.…
Read Moreസ്ത്രീധന പീഡനം; മകളെ കൊന്ന് അധ്യാപിക ജീവനൊടുക്കി; ആത്മഹത്യാകുറിപ്പ് കണ്ടെടുത്ത് പോലീസ്; മൃതദേഹം വിട്ടുകിട്ടുന്നതിനെചൊല്ലിയും തർക്കം
ജയ്പുർ: സ്ത്രീധന പീഡനത്തെ തുടർന്ന് മകളെ കൊന്ന് അധ്യാപിക തീകൊളുത്തി ജീവനൊടുക്കി. രാജസ്ഥാനിലെ ജോധ്പുർ ജില്ലയിലെ ഡാങ്കിയാവാസ് പോലീസ് സ്റ്റേഷൻ പരിധിയിലെ സർനാഡ ഗ്രാമത്തിലാണ് സംഭവം. മൂന്ന് വയസുകാരിയായ മകൾ യശസ്വിയെ തീകൊളുത്തിയ ശേഷം സഞ്ജു ബിഷ്ണോയി ജീവനൊടുക്കുകയായിരുന്നു. യശസ്വി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ സഞ്ജു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ശനിയാഴ്ചയാണ് മരിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും തന്നെ പീഡിപ്പിച്ചിരുന്നുവെന്ന സഞ്ജു എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സ്കൂളിൽ നിന്നും വീട്ടിലെത്തിയ സഞ്ജു പെട്രോൾ ഒഴിച്ച് ആദ്യം മകളെ തീകൊളുത്തി. തുടർന്ന് സ്വന്തം ശരീരത്തിലും തീ പടർത്തി. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട അയൽക്കാർ പോലീസിനെയും കുടുംബത്തെയും വിവരമറിയിച്ചു. എന്നാൽ അപ്പോഴേക്കും മകൾ മരിച്ചിരുന്നു. പോലീസ് എത്തിയാണ് സഞ്ജുവിനെ ആശുപത്രിയിലെത്തിച്ചത്. സഞ്ജു…
Read More